നി​ങ്ങ​ൾ ഇ​ട​തു​പ​ക്ഷ​ക്കാ​ര​നോ വ​ല​തു​പ​ക്ഷ​ക്കാ​ര​നോ?

സ​മ​ര​ഭ​രി​തം ലാ​ഭം സ​മ​ത്വം മാ​ളു​ക​ൾ സ്വാ​ത​ന്ത്യം മു​ത​ലാ​ളി തൊ​ഴി​ലാ​ളി പ്ര​മു​ഖ​ർ ക​വി​ത 10000000 ക​ണ്ണ​ട​ച്ച് ശ്വാ​സം അ​ക​ത്തേ​ക്ക് ശ​ക്തി​യാ​യി വ​ലി​ച്ചെ​ടു​ക്കു​മ്പോ​ൾ വ​യ​ർ വീ​ർ​ത്തുവ​രു​ന്ന​ത് നി​ങ്ങ​ൾ​ക്ക് ബോ​ധ്യപ്പെ​ടും. തു​ട​ർ​ന്ന് ശ​ക്ത​മാ​യി നി​ശ്വ​സി​ക്കു​ക... വ​യ​ർ അ​ക​ത്തേ​ക്ക് വ​ലി​യു​ന്ന​ത് നി​ങ്ങ​ൾ​ക്ക് ബോ​ധ്യപ്പെ​ടു​ന്നു​ണ്ടാ​വും. ഇ​ത് ത​ന്നെ പ​ത്ത് പ്രാ​വശ്യം ആ​വ​ർ​ത്തി​ക്കു​ക. കു​റ​ച്ച് സ​മ​യം ശാ​ന്ത​മാ​യി ക​ണ്ണ​ട​ച്ച് ഇ​രു​ന്ന​തി​നുശേ​ഷം പ​തു​ക്കെ പ​തു​ക്കെ ക​ണ്ണുതു​റ​ന്ന് മു​ക​ളി​ൽ കൊ​ടു​ത്ത ബോ​ർ​ഡി​ലേ​ക്ക് നോ​ക്കു​ക. 1 ആ​ദ്യം വാ​യി​ച്ച​ത്...

സ​മ​ര​ഭ​രി​തം ലാ​ഭം

സ​മ​ത്വം മാ​ളു​ക​ൾ

സ്വാ​ത​ന്ത്യം മു​ത​ലാ​ളി

തൊ​ഴി​ലാ​ളി പ്ര​മു​ഖ​ർ

ക​വി​ത 10000000

ക​ണ്ണ​ട​ച്ച് ശ്വാ​സം അ​ക​ത്തേ​ക്ക് ശ​ക്തി​യാ​യി വ​ലി​ച്ചെ​ടു​ക്കു​മ്പോ​ൾ വ​യ​ർ വീ​ർ​ത്തുവ​രു​ന്ന​ത് നി​ങ്ങ​ൾ​ക്ക് ബോ​ധ്യപ്പെ​ടും. തു​ട​ർ​ന്ന് ശ​ക്ത​മാ​യി നി​ശ്വ​സി​ക്കു​ക... വ​യ​ർ അ​ക​ത്തേ​ക്ക് വ​ലി​യു​ന്ന​ത് നി​ങ്ങ​ൾ​ക്ക് ബോ​ധ്യപ്പെ​ടു​ന്നു​ണ്ടാ​വും. ഇ​ത് ത​ന്നെ പ​ത്ത് പ്രാ​വശ്യം ആ​വ​ർ​ത്തി​ക്കു​ക. കു​റ​ച്ച് സ​മ​യം ശാ​ന്ത​മാ​യി ക​ണ്ണ​ട​ച്ച് ഇ​രു​ന്ന​തി​നുശേ​ഷം പ​തു​ക്കെ പ​തു​ക്കെ ക​ണ്ണുതു​റ​ന്ന് മു​ക​ളി​ൽ കൊ​ടു​ത്ത ബോ​ർ​ഡി​ലേ​ക്ക് നോ​ക്കു​ക.

1 ആ​ദ്യം വാ​യി​ച്ച​ത് ഏ​ത് ഭാ​ഗ​ത്തു​ള്ള വാ​ക്കാ​ണ്?

a വ​ല​ത്ത് b ഇ​ട​ത്ത്

2 വ​ല​തു ഭാ​ഗ​ത്താ​ണെ​ങ്കി​ൽ വാ​ക്കാ​ണോ അ​ക്ക​ങ്ങ​ളാ​ണോ ആ​ദ്യം വാ​യി​ച്ച​ത്?

a വാ​ക്ക് b അ​ക്കം

3 ഇ​ട​തു ഭാ​ഗ​മാ​ണ് ആ​ദ്യം വാ​യി​ച്ച​തെ​ങ്കി​ൽ ഏ​ത് വാ​ക്കാ​ണ് വാ​യി​ച്ച​ത്?

................

4 വ​ല​തു ഭാ​ഗ​ത്തു​ള്ള വാ​ക്കു​ക​ൾ വാ​യി​ക്കു​മ്പോ​ൾ അ​നു​ഭ​വ​പ്പെ​ട്ട​ത്?

a ആ​ഹ്ലാ​ദം b ഭാ​വ​മി​ല്ല

5 ആ​ദ്യം വാ​യി​ച്ച വാ​ക്ക് ഇ​ട​തുഭാ​ഗ​ത്താ​ണെ​ങ്കി​ൽ പെ​ട്ടെ​ന്ന്

എ​ന്തെ​ങ്കി​ലും വെ​ളി​പാ​ടു​പോ​ലു​ള്ള ചി​ന്ത​ക​ൾ മ​ന​സ്സി​ൽ ഉ​ദി​ച്ചി​ട്ടു​ണ്ടോ..?

a ഉ​ണ്ട് b ഇ​ല്ല

ഇ​നി ര​ണ്ട് കോ​ളം വ​ര​ച്ച് ഇ​ട​ത് വ​ല​ത് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി താ​ഴെ​ക്കൊ​ടു​ത്ത കാ​ര്യ​ങ്ങ​ൾ

സൂ​ക്ഷ്മ​മാ​യി വാ​യി​ച്ച​തി​നുശേ​ഷം സ്കോ​ർ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.

ഒ​ന്നാ​മ​ത്തെ ചോ​ദ്യ​ത്തി​ന് 5 മാ​ർ​ക്ക് രേ​ഖ​പ്പെ​ടു​ത്തു​ക. ഇ​ട​താ​ണെ​ങ്കി​ലും വ​ല​താ​ണെ​ങ്കി​ലും

വ​ല​തു ഭാ​ഗം വാ​യി​ച്ച​വ​ർ മാ​ത്രം​ ര​ണ്ടാ​മ​ത്തെ ചോ​ദ്യ​ത്തി​ന്റെ മാ​ർ​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ മ​തി. ലാ​ഭം എ​ന്നാ​ണെ​ങ്കി​ൽ 5 മാ​ർ​ക്കും തു​ട​ർ​ന്ന് താ​ഴോ​ട്ടു​ള്ള വാ​ക്കാ​ണെ​ങ്കി​ൽ​ ഓ​രോ മാ​ർ​ക്ക് കു​റ​ച്ച് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.

മൂ​ന്നാ​മ​ത്തെ ചോ​ദ്യം ഇ​ട​തു ഭാ​ഗം വാ​യി​ച്ച​വ​ർ മാ​ത്രം രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ മ​തി. സ​മ​രം എ​ന്ന് വാ​യി​ച്ച​തെ​ങ്കി​ൽ 5 മാ​ർ​ക്കും തു​ട​ർ​ന്ന് ഓ​രോ മാ​ർ​ക്ക് കു​റ​ച്ചാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്.

നാ​ലാ​മ​ത്തെ ചോ​ദ്യം വ​ല​തുഭാ​ഗം വാ​യി​ച്ച​വ​ർ മാ​ത്രം മാ​ർ​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ മ​തി

ആ​ഹ്ലാ​ദം എ​ന്ന് വാ​യി​ച്ച​വ​ർ​ക്ക് 5 മാ​ർ​ക്കും ഭാ​വ​മി​ല്ല എ​ന്ന് വാ​യി​ച്ച​വ​ർ​ക്ക് 1 മാ​ർ​ക്കും രേ​ഖ​പ്പെ​ടു​ത്തു​ക.

അ​ഞ്ചാ​മ​ത്തെ ചോ​ദ്യം ഇ​ട​തു ഭാ​ഗം വാ​യി​ച്ച​വ​ർ മാ​ത്രം മാ​ർ​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ മ​തി.

ഉ​ണ്ട് എ​ന്ന​തി​ന് 5 മാ​ർ​ക്കും ഇ​ല്ല എ​ന്ന​തി​ന് 1 മാ​ർ​ക്കും.

ആ​കെ മാ​ർ​ക്ക് 15

തീ​വ്ര ഇ​ട​ത് / വ​ല​ത് പ​ക്ഷ​ക്കാ​രാ​ണെ​ങ്കി​ൽ അ​ത​ത് കോ​ള​ത്തി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും കി​ട്ടി​യി​ട്ടു​ണ്ടാ​വും. മാ​ർ​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന​നു​സ​രി​ച്ച് ത​ല​ച്ചോ​റി​ന്റെ ഏ​ത് ഭാ​ഗ​ത്തി​ന്റെ ആ​ധി​പ​ത്യ​മാ​ണ് നി​ങ്ങ​ളി​ലു​ള്ള​തെ​ന്ന് സ്വ​യം നി​ർ​ണയി​ക്കാ​ൻ ക​ഴി​യും

നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ഇ​ട​തു-വ​ല​തു പ​ക്ഷ​ങ്ങ​ളെ ഒ​രു​പോ​ലെ യോ​ജി​പ്പി​ച്ചു

കൊ​ണ്ടു​പോ​കാ​നു​ള്ള നൈ​പു​ണ്യം സ്വാ​യ​ത്ത​മാ​ക്കാ​ൻ ക​ഴി​യും.

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.