വീണ്ടും അയോധ്യയില്‍

മുങ്ങിത്താഴുന്നു സരയൂ നദിയില്‍

വീണ്ടും രാമന്‍, വിരിയുന്നു താമരകള്‍

വ്രണങ്ങള്‍പോലെ പടരുന്നു വീണ്ടും

ആടിയുലയുന്നു രാജധർമത്തിന്നന്ത്യ-

ശ്വാസത്തില്‍, മസ്ജിദിന്‍ നെറുകയില്‍

കുത്തിയ പീല ധ്വജം, അവരലറുന്നു

അയോധ്യയില്‍: രാമനാം സത്യഹേ, ജയ് ശ്രീരാം!

‘‘എന്തിനെന്നെത്തേടുന്നു നീ മന്ദിരത്തില്‍,

പള്ളിയില്‍, ഉണ്ട​ല്ലോ നിന്നരികില്‍ ഞാന്‍’’

പാടുന്നു കബീര്‍ ബനാറസിന്‍ ശ്മശാനഘട്ടില്‍

മൂന്നു വെടിയുണ്ടകള്‍ പടര്‍ത്തും ചോരച്ചുവപ്പില്‍

തെളിയുന്നു, രണ്ടക്ഷരം വീണ്ടും: ‘‘ഹേ രാം!’’

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.