വട്ടെഴുത്ത്

 1. ഉദരംഭരി

ദാമോദരനിമിത്തം

ധീം തരികിടവേഷം.

2. തലമ

തലപ്പൊക്കംകൊണ്ടാന ശോഭിപ്പൂ

കുലപ്പൊക്കംകൊണ്ടു കുടുംബിനി.

3. അവ‘താരം’

തനിമ പോയിന്നു

വിളര്‍ന്നു നാം

സിനിമയായിന്നു

വളര്‍ന്നു നാം.

4. തോല്‍വിജയം

പരാജയം ജയം

പരജയം.

5. ശൂ...

ശുംഭക്കുശുക്കുശുമ്പേ, നിന്‍

തുമ്പുവെട്ടി വിടുന്നിവന്‍.

6. പാര്‍ട്ടിഗ്രാമീണര്‍

പതിനെട്ടുവാദ്യവും ചെണ്ടയ്ക്കു താഴേ

പതിനെട്ടരക്കവീം പാര്‍ട്ടിക്കു കീഴേ.

7. ന്യൂ(ജെന്‍)സ്

ഇന്നലെ*ക്കണ്ടോരു വാര്‍ത്ത, പേര്‍ത്തു-

മിന്നത്തെപ്പത്രം പരത്താം

നാളത്തെയാക്രിയിലെത്താ-

മതില്‍ നൂഴാ ഡിജിറ്റലിന്‍ ന്യൂജെന്‍.

*ദൃശ്യമാധ്യമം

8. കവിദ്വന്ദ്വം

പണ്ടത്രയും ഋഷികവി,യി-

ന്നുണ്ടത്രയും മഷികവി.

9. വോട്ടിസം

വോട്ടിസം രാഷ്ട്രീയ-

മോട്ടിസം വര്‍ഗീയം.

10. ജ്ഞാനപാനം

തോല്‍ക്കട്ടെ ഞാന്‍

വെല്‍കട്ടെ മത്സോദരന്‍

മത്സരം മരിക്കട്ടെയുത്സ

വോത്സവമാകട്ടെ ജീവനം


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.