എന്തരാന്തൊ

ചുട്ട കരുവാടും വേവിച്ച കിഴങ്ങും തിന്നോണ്ടിരുന്നപ്പഴാണ് പങ്കിയക്കന്റെ ഒടപ്പറന്നോൻ ചെല്ലണ്ണൻ കേറിവന്നത്. എന്തരായടി പെണ്ണേന്ന് ചെല്ലണ്ണൻ ചോദിച്ചപ്പഴാണ് മുപ്പത് വർഷമായി അടകുടി കെടക്കണ മണ്ണീന്ന് ഏവന്റെയോ പ്രതിമയുണ്ടാക്കാൻ ഒഴിഞ്ഞു പോണോന്ന് പ്രതിമാക്കാര് പിള്ളാള് പറഞ്ഞ കാര്യം പങ്കിയക്കന്റെ ചെവത്തെ വന്നത്. അകത്ത് കയറ്റ് കട്ടിലിൽ ഒരേ കെടപ്പാണ് പങ്കിയക്കന്റെ കണവൻ തമ്പിയണ്ണൻ. പ്രായത്തിന് പൊട്ടും തൊട്ട് കരിയുമെഴുതി തിവസങ്ങളെണ്ണിക്കളിക്കയാണ് പങ്കിയക്കന്റെ മോള് സുന്ദരി പ്പെണ്ണ്. ചാലെപ്പോയി കെഴങ്ങു കച്ചോടം നടത്തി വീട് പഷ്ണിക്കിടാതെ നോക്കണ പങ്കിയക്കനാണെങ്കി ഏത് നേരോം ചേവത്ത...

ചുട്ട കരുവാടും

വേവിച്ച കിഴങ്ങും

തിന്നോണ്ടിരുന്നപ്പഴാണ്

പങ്കിയക്കന്റെ ഒടപ്പറന്നോൻ

ചെല്ലണ്ണൻ കേറിവന്നത്.

എന്തരായടി പെണ്ണേന്ന്

ചെല്ലണ്ണൻ ചോദിച്ചപ്പഴാണ്

മുപ്പത് വർഷമായി

അടകുടി കെടക്കണ മണ്ണീന്ന്

ഏവന്റെയോ പ്രതിമയുണ്ടാക്കാൻ

ഒഴിഞ്ഞു പോണോന്ന്

പ്രതിമാക്കാര് പിള്ളാള് പറഞ്ഞ കാര്യം

പങ്കിയക്കന്റെ ചെവത്തെ വന്നത്.

അകത്ത് കയറ്റ് കട്ടിലിൽ

ഒരേ കെടപ്പാണ്

പങ്കിയക്കന്റെ കണവൻ

തമ്പിയണ്ണൻ.

പ്രായത്തിന് പൊട്ടും തൊട്ട്

കരിയുമെഴുതി

തിവസങ്ങളെണ്ണിക്കളിക്കയാണ്

പങ്കിയക്കന്റെ മോള്

സുന്ദരി പ്പെണ്ണ്.

ചാലെപ്പോയി കെഴങ്ങു കച്ചോടം നടത്തി

വീട് പഷ്ണിക്കിടാതെ നോക്കണ

പങ്കിയക്കനാണെങ്കി

ഏത് നേരോം

ചേവത്ത ഇല്ലാതെയാണ് നടപ്പ്.

നമുക്ക് കേസ് കൊടുക്കാം പെണ്ണെ

ഷാപ്പ് കൺട്റാക്ക്

അഴകേണ്ണന്റെ ഷാപ്പ് പുറമ്പോക്കിലാ

ഇതെന്തരേർപ്പാട്.

നീയെന്തെര് പറേണെന്ന്

ചെല്ലണ്ണൻ ചോദിച്ചപ്പം

എന്തരാന്തൊന്നും പറഞ്ഞ്

പങ്കിയക്കൻ

വെള്ളങ്ങളും കുടിച്ച്

പാത്രോം തേച്ച് വച്ച്

മുണ്ടിന്റെ മുന്തി കൊണ്ട്

ചിറീം തൊടച്ച്

അകത്ത്

പാതി ചത്തു കിടക്കണ

തമ്പിയണ്ണനെ നോക്കി മൂച്ചി വിട്ട്.

ഒരൂസം

പങ്കിയക്കൻ

ചാലേന്ന് വന്നപ്പം കണ്ടത്

പ്രതിമാക്കാര് പിള്ളാള്

മിറ്റത്ത്.

അവുത്ത്

സുന്ദരിപ്പെണ്ണിന്റെ നെലോളി.

തൂണും ചാരി നിന്ന

ചെല്ലണ്ണനാണ് പറഞ്ഞത്

തമ്പിയണ്ണനെ

തെക്കോട്ടെടുത്തൂന്ന്.

തമ്പിയണ്ണനെ ചുടുകാട്ടിലെടുക്കാനും

പ്രതിമക്കുറ്റി അടിക്കാനും

മേഘത്തെ കണ്ട മയിലിനെപ്പോലെ

പ്രതിമാക്കാര് പിള്ളാളും നിന്നു.

=========

  • ഒടപ്പറന്നോൻ -സഹോദരൻ
  • ചേവത്ത -ഓർമ
  • കണവൻ -ഭർത്താവ്
  • മൂച്ചി -നെടുവീർപ്പ്
  • ഒരൂസം -ഒരു ദിവസം
  • അവുത്ത് -അകത്ത്
  • നെലോളി -നിലവിളി
Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.