ഒഴിഞ്ഞ കസേര

ഇന്നലെ അയാൾ അവിടെ

ഉണ്ടായിരുന്നു.

കറുത്ത്, ക്ഷീണിച്ച്, അധികം

ഉയരം ഇല്ലാത്ത ഒരു കുറുകിയ

മനുഷ്യൻ.

എന്നും അവിടെ ഒരു മൂലയിലെ

കസേരയിൽ ഒരു നോക്കുകുത്തിപോലെ

അവിടെ കാവലായി ഇരിക്കുമായിരുന്നു.

ഇന്ന് അതുവഴി വന്നപ്പോൾ

അവിടെ നോക്കിയപ്പോൾ

ആ കസേര ഒഴിഞ്ഞുകിടക്കുന്നു.

അയാൾക്ക് എന്തു പറ്റിയോ എന്തോ?

എന്നും അയാളെ കാണുന്നതാണ്.

ആ വഴിയിലൂടെ എന്നും

അങ്ങോട്ടുമിങ്ങോട്ടും പോവുമ്പോൾ അയാൾ

അവിടെ ഇരിക്കുന്നത് കാണാം.

ഇന്ന് അവിടെ കണ്ടില്ല.

സാധാരണയായി ഒന്നുമില്ലെങ്കിൽ

വരുന്ന വഴിയിൽ വെച്ചെങ്ങാനും

കാണും.

അല്ലെങ്കിൽ എപ്പോഴും

ആ കസേരയിൽ ആ കെട്ടിടത്തിന്റെ

കാവൽക്കാരൻ എന്നപോലെ

ഇരിക്കുന്നത് കാണാം.

മരണം മുഖാമുഖം വന്നതുപോലെയുണ്ട്.

അയാളെ മരണം വരിച്ചതാണെന്ന്

അറിഞ്ഞു.

ഇനി ആ കെട്ടിടത്തിന്

പുതിയ സൂക്ഷിപ്പുകാരൻ

വരുമോ എന്തോ?

ഇന്നും ആ ഒഴിഞ്ഞ കസേര

അവിടെ കാത്തുകിടക്കുന്നു.

അടുത്ത അവകാശിയെയും കാത്ത്.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.