പെൺകവിത

പ​ത്രാ​ധി​പ​ർ വി​ളി​ച്ചു ഇ​റ​ങ്ങാ​ൻ പോ​കു​ന്ന പെ​ൺപ​തി​പ്പി​ലേ​ക്ക് ഒ​രു ക​വി​ത വേ​ണം ആ​ദ്യ​വ​രി കു​റി​ച്ച​പ്പോ​ൾസ്വ​ർ​ഗ​ത്തി​ൽനി​ന്ന് ന​ക്ഷ​ത്ര​ങ്ങ​ൾ ഭൂ​മി​യി​ലേ​ക്ക് ചി​ത​റി വീ​ണു ര​ണ്ടാം വ​രി മ​ന​സ്സി​ലൂ​റി​യ​പ്പോ​ൾ കാ​ട് പ​ച്ച​പ്പു​ടു​ത്ത് നാ​ട്ടി​ലേ​ക്ക് ന​ട​ന്നുവ​രു​ന്നു മൂ​ന്നാം വ​രി​യി​ലെ​ത്തി​യ​പ്പോ​ൾ പാ​റ പി​ള​ർ​ന്നു ജ​ലം പ​ര​ന്നൊ​ഴു​കി ഒ​രു തെ​ളി​നീ​ർ ത​ടാ​കം ഉ​രു​വംകൊ​ള്ളു​ന്നു നാ​ലാ​മ​ത്തെ വ​രി എ​ഴു​തും മു​മ്പ് അ​യാ​ൾ വെ​റു​തെ ജാ​ല​കം ചാ​രിനി​ന്ന് പു​റ​ത്തേ​ക്ക് നോ​ക്കി ച​ന്ദ്രി​ക ഒ​രാ​യി​രം ച​ന്ദ്ര​ക്ക​ല​ക​ളാ​യി ആ​കാ​ശ​ത്ത്...

പ​ത്രാ​ധി​പ​ർ വി​ളി​ച്ചു

ഇ​റ​ങ്ങാ​ൻ പോ​കു​ന്ന പെ​ൺപ​തി​പ്പി​ലേ​ക്ക്

ഒ​രു ക​വി​ത വേ​ണം

ആ​ദ്യ​വ​രി കു​റി​ച്ച​പ്പോ​ൾ

സ്വ​ർ​ഗ​ത്തി​ൽനി​ന്ന് ന​ക്ഷ​ത്ര​ങ്ങ​ൾ

ഭൂ​മി​യി​ലേ​ക്ക് ചി​ത​റി വീ​ണു

ര​ണ്ടാം വ​രി മ​ന​സ്സി​ലൂ​റി​യ​പ്പോ​ൾ

കാ​ട് പ​ച്ച​പ്പു​ടു​ത്ത് നാ​ട്ടി​ലേ​ക്ക് ന​ട​ന്നുവ​രു​ന്നു

മൂ​ന്നാം വ​രി​യി​ലെ​ത്തി​യ​പ്പോ​ൾ

പാ​റ പി​ള​ർ​ന്നു ജ​ലം പ​ര​ന്നൊ​ഴു​കി

ഒ​രു തെ​ളി​നീ​ർ ത​ടാ​കം ഉ​രു​വംകൊ​ള്ളു​ന്നു

നാ​ലാ​മ​ത്തെ വ​രി എ​ഴു​തും മു​മ്പ്

അ​യാ​ൾ വെ​റു​തെ ജാ​ല​കം ചാ​രിനി​ന്ന്

പു​റ​ത്തേ​ക്ക് നോ​ക്കി

ച​ന്ദ്രി​ക ഒ​രാ​യി​രം ച​ന്ദ്ര​ക്ക​ല​ക​ളാ​യി

ആ​കാ​ശ​ത്ത് നൃ​ത്തംചെ​യ്യു​ന്ന അ​പൂ​ർ​വ ദൃ​ശ്യം

ആ​മ്പ​ൽപ്പൂക്ക​ൾ ഇ​ത​ളു​ക​ളാ​യി തെ​റി​ച്ചുവീ​ണ്

ആ ​ത​ടാ​കം നി​റ​യു​ക​യാ​ണെ​ന്ന് അ​യാ​ൾ​ക്ക് തോ​ന്നി

തു​ട​ർ​ന്നു​ള്ള വ​രി​ക​ളി​ൽ നി​റ​ഞ്ഞുനി​ന്നു

പൂ​വ​ണി​ഞ്ഞ മ​രു​ഭൂ​മി​ക​ൾ

പൊ​ന്നു​ടു​ത്ത ചെ​മ്പ​ക​ക്കാ​ട്

ഓ​ടി​ക്ക​ളി​ക്കു​ന്ന മു​യ​ൽ കു​ഞ്ഞു​ങ്ങ​ൾ

പി​ന്നീ​ടെ​പ്പോ​ഴോ

അ​യാ​ളു​ടെ ആ​ത്മാ​വി​നു ബോ​ധം ന​ഷ്ട​മാ​യി

ഒ​ടു​വി​ല​ത്തെ വ​രി

അ​ഗ്നി​യാ​യി ആ​ളി​പ്പ​ട​ർ​ന്നു

ഇ​രു​ളി​ന്റെ മൂ​ർ​ച്ഛ​യി​ൽ

പൂ​ർ​ത്തി​യാ​ക്കി​യ പെ​ൺ​ക​വി​ത

പി.ഡി.എ​ഫ് ഫോ​ർ​മാ​റ്റി​ലേ​ക്ക്

എ​ക്സ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു!

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.