തണുപ്പ് ബാക്കിവെച്ച പകലിനും,രാത്രിക്കുമിടയിൽ വല്ലാതെ കോച്ചിപ്പിടിച്ച ഒരു ഞായറിൽ രഘു മരണപ്പെടുന്നു ഒറ്റനിമിഷത്താൽ അന്നേരമൊന്നുംഞങ്ങളാരും ഉണർന്നിട്ടുപോലുമില്ല വെയിലിന്റെ നിറങ്ങൾ എവിടെയും പടർന്നിട്ടുമില്ല നിശ്ശബ്ദത ചുറ്റിവരിഞ്ഞ് ഒരു ചീന്തലൊച്ച പോലുമില്ല തമ്മിൽ തമ്മിൽ നോട്ടങ്ങളെത്താൻ ഇലയനക്കങ്ങൾ പോലുമില്ല രാത്രിയുടെ നിറങ്ങളാൽ എല്ലാം കൊട്ടിയടക്കപ്പെട്ടതുപോലെ അയാൾമരണപ്പെട്ടതിലേക്ക് ആ ദിവസത്തിന്റെ മുഖം...
തണുപ്പ് ബാക്കിവെച്ച പകലിനും,
രാത്രിക്കുമിടയിൽ
വല്ലാതെ
കോച്ചിപ്പിടിച്ച
ഒരു ഞായറിൽ
രഘു മരണപ്പെടുന്നു
ഒറ്റനിമിഷത്താൽ
അന്നേരമൊന്നും
ഞങ്ങളാരും
ഉണർന്നിട്ടുപോലുമില്ല
വെയിലിന്റെ
നിറങ്ങൾ എവിടെയും
പടർന്നിട്ടുമില്ല
നിശ്ശബ്ദത
ചുറ്റിവരിഞ്ഞ്
ഒരു ചീന്തലൊച്ച
പോലുമില്ല
തമ്മിൽ തമ്മിൽ
നോട്ടങ്ങളെത്താൻ
ഇലയനക്കങ്ങൾ
പോലുമില്ല
രാത്രിയുടെ നിറങ്ങളാൽ
എല്ലാം
കൊട്ടിയടക്കപ്പെട്ടതുപോലെ
അയാൾ
മരണപ്പെട്ടതിലേക്ക്
ആ
ദിവസത്തിന്റെ
മുഖം മാറുകയാണ്
താൽക്കാലിക സംഭാഷണമൊന്നുമില്ല
മനസ്സിലാക്കാവുന്ന ആംഗ്യങ്ങൾ മാത്രം
നട്ടുവെക്കാതെ
പോയ
ഓർമകളിലേക്ക്
കണ്ണുകളടച്ച്
ഒടുക്കത്തെ അലക്ഷ്യതയിലേക്ക്
നോക്കി
അയാൾ മാത്രം
മറക്കാനാവാത്ത അടുപ്പത്താൽ
അയാൾ
ബാക്കിവെച്ച
സങ്കടങ്ങളെല്ലാം
അതീവ
ജാഗ്രതയിലാണ്
ചുറ്റും കരച്ചിൽ
പകച്ചുനിൽക്കുന്നതിനിടയിൽ
ഉപേക്ഷിക്കപ്പെട്ടവന്റെ
വീട്
തുറക്കപ്പെടുന്നു
അയാളഴിച്ചിട്ടതൊക്കെയും
അലമാരയുടെ
ഒരു കോണില്‍
വിശ്രമിക്കുന്നുണ്ട്
അടച്ചിട്ട മുറികൾ
ഭയം പേറുന്നതുപോലെ
അതുവരെയും
അയാളായതൊക്കെ മാഞ്ഞുപോയി
വീട്,
അപ്പോള്‍
അലോസരങ്ങളുടെ
ഒരു മ്യൂസിയമായി മാറി
ശബ്ദങ്ങൾ
അയാളെ
നേരെ നിർത്തി
നിര്‍വികാരരായ
ചിലർ
ചുമന്നു നടന്നു
മുറ്റത്ത്
പൂവിട്ടു നിൽക്കുന്ന
ചെടികളിൽ
അയാൾ
പതുക്കെ പതുക്കെ
പടർന്നു
അവസാനം
ഉത്തരമില്ലാത്തൊരു
ചോദ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.