1 എത്ര കണ്ടാലും മതിയാവാത്ത കാടുണ്ടെന്ന് എനിക്കിപ്പോൾ ഉറപ്പുണ്ട്. ഒളിച്ചിരുന്ന കവിതകൾ; അനാദിയുടെ ഇലകൾ, ചോലകൾ, പാറക്കല്ലുകൾ, എന്നിവയുടെ ഓരം പറ്റി എന്നിലേക്ക് തിരികെ വരുമ്പോൾ; പ്രിയമുള്ളവനേ… എത്ര കുളിച്ചാലും മതിയാവാത്ത കാട്ടരുവിയുമുണ്ട്. 2. എന്തിനാണ് അനുവദിച്ചത് എന്ന് ചോദിക്കരുത്. പ്രണയം പ്രവേശന കവാടങ്ങൾ ഒന്നും ബാക്കിവെക്കാതെ ആദ്യമേ തുറന്നിട്ട് കളഞ്ഞു! 3. നിന്റെ മുല്ലമൊട്ടു വിരിയാഞ്ഞതല്ല. വള്ളികൾ ഗാഢം പുണർന്നു...
1
എത്ര കണ്ടാലും
മതിയാവാത്ത
കാടുണ്ടെന്ന്
എനിക്കിപ്പോൾ
ഉറപ്പുണ്ട്.
ഒളിച്ചിരുന്ന
കവിതകൾ;
അനാദിയുടെ
ഇലകൾ,
ചോലകൾ,
പാറക്കല്ലുകൾ,
എന്നിവയുടെ
ഓരം പറ്റി
എന്നിലേക്ക്
തിരികെ വരുമ്പോൾ;
പ്രിയമുള്ളവനേ…
എത്ര കുളിച്ചാലും
മതിയാവാത്ത
കാട്ടരുവിയുമുണ്ട്.
2.
എന്തിനാണ്
അനുവദിച്ചത്
എന്ന് ചോദിക്കരുത്.
പ്രണയം
പ്രവേശന കവാടങ്ങൾ
ഒന്നും ബാക്കിവെക്കാതെ
ആദ്യമേ തുറന്നിട്ട് കളഞ്ഞു!
3.
നിന്റെ മുല്ലമൊട്ടു
വിരിയാഞ്ഞതല്ല.
വള്ളികൾ ഗാഢം പുണർന്നു
മത്സരിക്കുന്നതിനിടയിൽ
വിരിയാൻ മറന്നു
പോയതാവാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.