മണ്ണിലൊരു നിഴൽമാത്രം
മാനം മുട്ടിനിൽക്കും മരം
തുടങ്ങാതൊടുങ്ങാപ്പുഴ
മലപ്പള്ളയിലെ വെള്ളം
എന്നോ കെട്ടൊരു നക്ഷത്രം
ആകാശച്ചെരിവിൽ വെട്ടം
താരമെന്ന് കൊതിച്ചതാകാം
ദൂരെദൂരെ കുള്ളൻഗ്രഹം
പെയ്യാതൊടുങ്ങും മഴത്തുള്ളി
പേര് മാരിവില്ലഴക്
പഴുത്തടരുമൊരു പഴം
പറവക്കുഞ്ഞിൻ പിടച്ചിൽ
ഇന്നിന്റെ വെറും തോന്നൽ
ഇന്നലെകൾ നാളെകൾ
ഉരുവവും നിഴലുമൊന്നായ്
ഉച്ചനടുവിലെ സൂര്യൻ
കാറ്റണയ്ക്കരുതെന്നടയ്ക്കവേ
വീർപ്പുമുട്ടിക്കെടും തിരി
ചോറ്റിനൊരു സ്തുതിച്ചൊല്ല്
വറ്റിൽ കടിക്കും കല്ല്
പേറ്റുനോവിൻ നിലവിളിക്കും
പാട്ടുകെട്ടും കവിമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.