പുതിയ മങ്ങലപ്പൊരയിൽ തലേന്ന് ചുട്ട കോഴിയെ മയോണീസിൽ മുക്കി കടിച്ചുപറിക്കുമ്പോൾ എങ്ങട്ടോ, ഇറങ്ങിപ്പോയൊരു പുലരിയെ വെളുപ്പിച്ച പൂവൻകോഴി കൊക്കരക്കോ... കൂവും, പൊങ്ങിപ്പറക്കും... മങ്ങല പന്തലിൽ കോഴിപ്പൂപോലെ കളറുവെളിച്ചം മിന്നുമ്പോൾ ജീവിതച്ചുമരിൽ തറച്ചുവെച്ച വിശപ്പെന്ന ചരമചിത്രത്തിനു മുന്നിൽ ഇടവ കാറ്റിലാടി ഉലഞ്ഞ് കെടാറായൊരു സുറുവിളക്കിന്റെ അവസാന...
പുതിയ മങ്ങലപ്പൊരയിൽ
തലേന്ന്
ചുട്ട കോഴിയെ
മയോണീസിൽ മുക്കി
കടിച്ചുപറിക്കുമ്പോൾ
എങ്ങട്ടോ, ഇറങ്ങിപ്പോയൊരു
പുലരിയെ വെളുപ്പിച്ച
പൂവൻകോഴി
കൊക്കരക്കോ... കൂവും,
പൊങ്ങിപ്പറക്കും...
മങ്ങല പന്തലിൽ
കോഴിപ്പൂപോലെ
കളറുവെളിച്ചം മിന്നുമ്പോൾ
ജീവിതച്ചുമരിൽ
തറച്ചുവെച്ച
വിശപ്പെന്ന ചരമചിത്രത്തിനു മുന്നിൽ ഇടവ കാറ്റിലാടി
ഉലഞ്ഞ് കെടാറായൊരു
സുറുവിളക്കിന്റെ
അവസാന വെട്ടം തെളിഞ്ഞുനിൽക്കും...
കുഴിമന്തിയുടെ ദമ്മ് പൊട്ടിക്കുമ്പോൾ
മാസത്തിലൊരിക്കലൊ,
പള്ളീലെ മൊയ്ല്യാറെ ചെലവിന്റന്നും,
വല്ലപ്പളും വിര്ന്നാര് വരുമ്പഴോ..?
പരക്കുന്ന
തേങ്ങാച്ചോറിന്റെ മണമോർമകൾ
തികട്ടിവന്ന് കുഴിമന്തിയോട് കോഴിപ്പോര് നടത്തും...
വെപ്പുകാരൻ
സലാഡ് കൊണ്ട് പൂക്കളം വരച്ചും,
കരിച്ചതും, ചുട്ടതും, കുഴിച്ചിട്ടതും
പുഴുങ്ങിയെടുത്തതും
തീൻമേശയിൽ നിരത്തിവെക്കുമ്പോൾ
അടിവയറ്റിലൊരു പൊരിപാച്ചലിന്റെ ഉരുൾപൊട്ടും...
ഒരു കണ്ണിൽ നിലാവും
മറുകണ്ണിൽ തോരാമഴയും
തൊടാതെ തൊടും
ഓർമയിലെ എൽ.പി സ്കൂളിൽ
വയറൊട്ടി, കുടുക്കില്ലാത്ത കുപ്പായത്തിൽ മുള്ളൂത്തി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.