എല്ലാറ്റിലും ഉപരി ഈ നിമിഷത്തിന്റെ പുലരിയിലാണ്. പുലരിയിലേക്ക് വെളിച്ചത്തിൽ കുഞ്ഞിനെ പോലെ വീണുറങ്ങുന്നു. ചെറിയ വലിയ നീണ്ട നിമിഷമേയുള്ളൂ. വേറൊന്നും വേണ്ട എല്ലാം ധാരാളം. ചിലപ്പോൾ ശബ്ദമില്ലാത്ത സ്കൂട്ടർ ഓടിച്ചു പുലരിയിൽ മുട്ടിയിരുമ്മി മുഖത്തു തൊടുന്ന കാറ്റിൽ മുത്തമിട്ട്... പുലരിയും സന്ധ്യയാണ്. ഞാൻ ഞാനല്ല. ഞാനില്ല താനും. വേറൊന്നും വേണ്ട എല്ലാം...
എല്ലാറ്റിലും ഉപരി
ഈ നിമിഷത്തിന്റെ പുലരിയിലാണ്.
പുലരിയിലേക്ക് വെളിച്ചത്തിൽ
കുഞ്ഞിനെ പോലെ വീണുറങ്ങുന്നു.
ചെറിയ വലിയ നീണ്ട നിമിഷമേയുള്ളൂ.
വേറൊന്നും വേണ്ട
എല്ലാം ധാരാളം.
ചിലപ്പോൾ ശബ്ദമില്ലാത്ത സ്കൂട്ടർ ഓടിച്ചു
പുലരിയിൽ മുട്ടിയിരുമ്മി മുഖത്തു തൊടുന്ന
കാറ്റിൽ മുത്തമിട്ട്...
പുലരിയും സന്ധ്യയാണ്.
ഞാൻ ഞാനല്ല.
ഞാനില്ല താനും.
വേറൊന്നും വേണ്ട
എല്ലാം ധാരാളം.
എല്ലാം പറഞ്ഞുതീർത്തിരുന്നോ
ആരോട്?
ഒന്നും പറയാനുണ്ടായിരുന്നില്ല.
ഈ നിമിഷത്തിന്റെ ഉള്ളിലേക്ക് കയറി
കയറി പോകാമോ?
അവൾ ചോദിച്ചു
പോകാമോ,
അവൾ ചോദിച്ചുകൊണ്ടിരുന്നു
ഇനിയുമിനിയും കയറി പോകാമോ?
ആരാണ്, എവിടെയാണ്?
കൂരിരുളിലേക്ക് കത്തി കയറ്റിയതുപോലെ
മനുഷ്യ പാവങ്ങൾ ഉറങ്ങുന്നു.
എന്തിനാണ്?
ഈ നിമിഷമേയുള്ളൂ
പുലരിയിലേക്ക് ഈ നിമിഷം
എന്നെ കോരിയെടുക്കുന്നു
ഞാൻ എന്റെ അമ്മയാണ്.
കാലത്തിന്റെ കളിെത്താട്ടിലാട്ടാൻ
വേറാരും വരാനില്ലപോലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.