ഫി​സ്ക്വി​ന്ന

ഇ​​രി​​ക്ക​​യാ​​ണൊ​​രു

മു​​ഴു​​ത്ത മീ​​ൻ​​കാ​​രി

വെ​​ളു​​ത്ത മേ​​ഘ​​ത്തി​​ൻ

ന​​നു​​ത്ത ത​​ട്ട​​മി-

​​ട്ടു​​റ​​ക്കെ​​യാ​​ർ​​ക്കു​​ന്നു,

ണ്ടി​​ട​​യ്ക്ക് ഹോ​​യ് വി​​ളി..!

അ​​വ​​ൾ​​ക്ക് ചാ​​ക​​ര

ദി​​വ​​സ​​വും കു​​ട്ട

നി​​റ​​ച്ചും മീ​​നു​​ക​​ൾ!

അ​​റി​​യാ​​പ്പേ​​രു​​ക​​ൾ!

അ​​റ​​ച്ച​​റ​​ച്ചു ചെ​​ന്ന​​ടു​​ക്കും

തോ​​ണി​​ക​​ൾ നി​​റ​​ച്ച്

മീ​​നു​​മാ​​യ് മ​​ട​​ങ്ങു​​മ്പോ​​ൾ

പി​​മ്പേ തെ​​റു​​ത്തു ചേ​​ല​​യെ​​

ക്ക​​യ​​റ്റി വ​​ച്ച​​വ​​ൾ

കു​​തിക്കു​​മെ​​പ്പൊ​​ഴും

ക​​ര​​യ്ക്ക​​ലോ​​ള​​വും...

ക​​ണ​​ക്കു​​തീ​​ർ​​ക്കാ​​ത്ത

ക​​ലി​​പ്പി​​ൽ കേ​​ൾ​​ക്കു​​വാ​

​ന​​റ​​യ്ക്കും വ​​ൻ തെ​​റി

തെ​​റി​​ച്ച​​നാ​​വു​​മാ​​യ്….

ക​​ര​​യ്ക്ക​​ലെ കൂ​​ര​​

യ്ക്ക​​ക​​ത്ത​​ടു-പ്പി​​ലെ

ക്ക​​റു​​ത്ത മീ​​ൻ​​ച​​ട്ടി​​

ക്കു​​ള​​ത്തി​​ൽ നീ​​ന്തു​​മാ

കൊ​​ഴു​​ത്ത ചാ​​ള​​യും

പി​​ട​​യ്ക്കും കേ​​ൾ​​ക്കു​​കി​​ൽ..!

ക​​ലി​​പ്പ​​ട​​ങ്ങ​​വേ

മു​​ഴു​​ത്ത സൂ​​ര്യ​​നെ

പ്പി​​ടി​​ച്ചു​​വാ​​യി​​ലി-

​​ട്ട​​ട​​യ്ക്ക​​യാ​​ക്കി ദേ! ​​

മു​​റു​​ക്കി​​ടു​​ന്ന​​വ​​ൾ!

മു​​റു​​ക്കി​​ത്തു​​പ്പ​​ലാ​​ൽ

നി​​റ​​ച്ചു ചോ​​പ്പി​​ച്ച

പ​​ടി​​ഞ്ഞാ​​റ​​ൻ വാ​​നി​​ൽ

കു​​ലു​​ക്കു​​ഴി​​ഞ്ഞൊ​​ഴി

ച്ചൊ​​ഴു​​ക്കി​​വെ​​ണ്ണി​​ലാ-

വി​​നി​​ക്ക​​യാ​​ണ​​തി​​ൽ

വി​​യ​​ർ​​പ്പി​​ൻ തൂ​​മ​​ണം!

ന​​നു​​ത്ത പാ​​ൽ​​നു​​ര

പ്പു​​ത​​പ്പു​​മൂ​​ടി വീ- ​​

ണു​​റ​​ക്ക​​മാ​​യ​​വ​​ൾ,

ഇ​​രു​​ട്ടി​​ലൂ​​ട​​താ

ക​​റു​​ത്ത നൗ​​ക​​യി​​ൽ,

കൊ​​തു​​മ്പു​​തോ​​ണി​​യി​​ൽ,

പെ​​രു​​ത്ത​​ബോ​​ട്ടി​​ലാ​​യ്

അ​​ടു​​ത്തു കു​​ട്ട​​യി​​ൽ

പി​​ട​​ച്ചി​​ടും മ​​ത്സ്യം​​

ക​​വ​​ർ​​ന്നുപോ​​കു​​ന്നു

കണക്കുതീർക്കാതെ

പ​​തി​​വു ക​​ള്ള​​ന്മാ​​ർ!

ഉ​​റ​​ക്കു​​ഞെ​​ട്ടി​​യി

ട്ട​​റി​​യാ​​ഭാ​​വ​​ത്തി​​ൽ

കി​​ട​​ക്ക​​യാ​​ണ​​വ​​ൾ,

അ​​വ​​ർ​​ക്ക​​നു​​കൂ​​ലം!

ചി​​രി​​ക്ക​​യാ​​ണു​​ള്ളി​​ൽ

പി​​ണ​​ക്ക​​മി​​ല്ല​​വ​​ൾ

ക്കൊ​​രി​​ക്ക​​ലും ക​​ര,

യ​​ണ​​യാ ത്തോ​​ണി​​യി​​ൽ

തി​​ര​​ക്ക​​രു​​ത്തു

ക​​ൾ​​ക്കെ​​തി​​രെ നീ​​ന്തു​​

വോ​​ര​​വ​​ർ​​ക്ക് ന​​ൽ​​കു​​വാ​​ൻ

മ​​ന​​സ്സ​​വ​​ൾ​​ക്കെ​​ന്തും!

അ​​തൊ​​ക്കെ​​യെ​​ങ്കി​​ലും

കി​​ഴ​​ക്കി​​ൻ പാ​​ൽ​​ക്കു​​ടം

ചു​​ര​​ക്കു​​മ്പോ​​ൾ സ്വ​​യം

എ​​ടു​​ത്തു ചാ​​ർ​​ത്തു​​ന്നൂ

ക​​ടു​​ത്ത കാ​​ർ​​ക്ക​​ശ്യ

മു​​ഖ​​പ​​ടം! നീ​​ല

ക്ക​​റു​​പ്പ് പൂ​​ഞ്ചാ​​യ​​ൽ

അ​​ഴി​​ച്ചു നീ​​ർ​​ത്തു​​ന്നൂ

മു​​റു​​ക്കു​​ന്നൂ ക​​ച്ച,

പ​​ടയ്ക്കി​​റ​​ങ്ങു​​വാ​​ൻ!

തെ​​റു​​ത്തു കേ​​റ്റു​​ന്നൂ

വെ​​ളു​​ത്ത പ​​ട്ട്യാ​​ല,

ത​​ര​​ത്തി​​ൽ​​പി​​ന്നാ​​ക്കം

മ​​റി​​ഞ്ഞ​​തി ദ്രു​​തം!

എ​​ടു​​ത്ത മീ​​നി​​ന്റെ

ക​​ണ​​ക്കു ചോ​​ദി​​ച്ചു

ക​​ര​​യ്ക്ക​​ലേ​​ക്ക് പാ​​-

ഞ്ഞ​​ടു​​ക്കു​​ന്നൂ വീ​​ണ്ടും..!

========

ഫി​സ്ക്വി​ന്ന – മീ​ൻ​കാ​രി [സ്വീ​ഡി​ഷ് പ​ദം]

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.