ജീവപര്യന്തം ഒരു പുഴ

സിമന്റടർന്നുപോയ ഒറ്റമുറി വീടിന്റെ മൂലയിൽ തുരുമ്പിച്ച പിക്കാസിന്റെയും നമ്മാട്ടിയുടെയും പാറാവിൽ ഒഴിഞ്ഞ ചില്ലുചാരായക്കുപ്പിക്കുള്ളിൽ ജീവപര്യന്തം ഒരു പുഴ. കുപ്പിക്കുള്ളിൽ പുഴ കിടന്നും ഇരുന്നും നിന്നും ഒന്നരപ്പതിറ്റാണ്ടായി തുടരുന്നതിൻ ശിക്ഷ. മൂലയിൽ അയാളുടെ കാൽപ്പെരുമാറ്റം കേൾക്കുമ്പോഴൊക്കെ പുഴ മോചനത്തിനായി യാചിക്കും. അപ്പോഴൊക്കെ നിലവിളിയുടെ ഒച്ചയിൽ അയാൾ ചിരിക്കും പാറാവുകാരായ നമ്മാട്ടിയും പിക്കാസും ചിരിക്കും. ചില്ലു ചാരായക്കുപ്പിയുടെ തടവറ തകർക്കാനും മുറിവേറ്റ ഉടലുമായി ഒരിക്കൽകൂടി ഒന്നൊഴുകി ഒടുങ്ങാനും പുഴ രഹസ്യ പദ്ധതിയിട്ടു. ആ...

സിമന്റടർന്നുപോയ

ഒറ്റമുറി വീടിന്റെ

മൂലയിൽ

തുരുമ്പിച്ച പിക്കാസിന്റെയും

നമ്മാട്ടിയുടെയും

പാറാവിൽ

ഒഴിഞ്ഞ ചില്ലുചാരായക്കുപ്പിക്കുള്ളിൽ

ജീവപര്യന്തം ഒരു പുഴ.

കുപ്പിക്കുള്ളിൽ

പുഴ

കിടന്നും ഇരുന്നും നിന്നും ഒന്നരപ്പതിറ്റാണ്ടായി

തുടരുന്നതിൻ ശിക്ഷ.

മൂലയിൽ അയാളുടെ

കാൽപ്പെരുമാറ്റം

കേൾക്കുമ്പോഴൊക്കെ

പുഴ മോചനത്തിനായി

യാചിക്കും.

അപ്പോഴൊക്കെ

നിലവിളിയുടെ ഒച്ചയിൽ

അയാൾ ചിരിക്കും

പാറാവുകാരായ

നമ്മാട്ടിയും

പിക്കാസും ചിരിക്കും.

ചില്ലു ചാരായക്കുപ്പിയുടെ

തടവറ തകർക്കാനും

മുറിവേറ്റ ഉടലുമായി

ഒരിക്കൽകൂടി

ഒന്നൊഴുകി ഒടുങ്ങാനും

പുഴ രഹസ്യ പദ്ധതിയിട്ടു.

ആ രാത്രി

‘ന്റെ മോളേന്ന്...’

നെഞ്ചത്തടിച്ചും

നിലവിളിച്ചും

അയാൾ

തന്നിലേക്ക് മുങ്ങിപ്പൊങ്ങുന്നതിന്റെ

പിടച്ചിൽ

പുഴ കേട്ടു.

പുഴയ്ക്കുള്ളിൽ പിന്നെയും ഒരു

കയം വളരാൻ തുടങ്ങി.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.