രണ്ട്​ കവിതകൾ

1. വോയേറിസ്റ്റ്‌ നേരെതിരല്ല ഇരു സമുച്ചയങ്ങൾ വടക്കു പടിഞ്ഞാറായി കോണോടുകോണായി കിടക്കുന്ന സമുച്ചയങ്ങൾ ഇരു സമുച്ചയങ്ങൾ തമ്മിൽ അറുപതു മീറ്റർ അകലം അഞ്ചുനില സമുച്ചയമാണിതെങ്കിൽ അതിനു മൂന്നു നില മൂന്നാം നിലയിലെ ബാൽക്കണിയിൽ അയയിലിട്ട പാവാട പോലെയൊരു ഞൊറിയുള്ള തിരശ്ശീല കാറ്റിലാടുന്നു തിരശ്ശീലയ്ക്കു പിന്നിൽ വാഷിങ് മെഷീനിലേക്ക്‌ വസ്ത്രങ്ങളിടുന്ന രൂപത്തിലേക്ക്‌ ഈ സമുച്ചയത്തിലെ ജനാലകളിൽനിന്ന് ആയിരം കണ്ണുകൾ പറപറക്കുന്നു. 2. സ്വപ്നം ഉറക്കത്തിന്റെ പാരമ്യതയില്‍ അവളൊരു സ്വപ്നമായി വിടര്‍ന്നു വറ്റിയ പുഴയുടെ കരയിലായിരുന്നു അവളുടെ വീട്. കാറ്റില്‍ അവള്‍ പറത്തിയ...

1. വോയേറിസ്റ്റ്‌

നേരെതിരല്ല

ഇരു സമുച്ചയങ്ങൾ

വടക്കു പടിഞ്ഞാറായി

കോണോടുകോണായി

കിടക്കുന്ന സമുച്ചയങ്ങൾ

ഇരു സമുച്ചയങ്ങൾ തമ്മിൽ

അറുപതു മീറ്റർ അകലം

അഞ്ചുനില സമുച്ചയമാണിതെങ്കിൽ

അതിനു മൂന്നു നില

മൂന്നാം നിലയിലെ ബാൽക്കണിയിൽ

അയയിലിട്ട പാവാട പോലെയൊരു

ഞൊറിയുള്ള തിരശ്ശീല കാറ്റിലാടുന്നു

തിരശ്ശീലയ്ക്കു പിന്നിൽ

വാഷിങ് മെഷീനിലേക്ക്‌ വസ്ത്രങ്ങളിടുന്ന രൂപത്തിലേക്ക്‌

ഈ സമുച്ചയത്തിലെ ജനാലകളിൽനിന്ന്

ആയിരം കണ്ണുകൾ പറപറക്കുന്നു.

2. സ്വപ്നം

ഉറക്കത്തിന്റെ പാരമ്യതയില്‍

അവളൊരു സ്വപ്നമായി വിടര്‍ന്നു

വറ്റിയ പുഴയുടെ കരയിലായിരുന്നു

അവളുടെ വീട്.

കാറ്റില്‍

അവള്‍ പറത്തിയ വാക്കുകളെന്നെ

ഇരുട്ടിന്റെ

കാണാക്കയത്തിലേക്ക് തള്ളിയിട്ടു

നീണ്ട നേരത്തെ

സംഭ്രമത്തിനു ശേഷം

മുകളില്‍

വെളിച്ചത്തിന്റെ പൊട്ട്.

അവള്‍

മഴയായി പെയ്ത്

വരണ്ട മണലിനു മീതെ

പുഴയായൊഴുകുന്നു


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 03:00 GMT
access_time 2024-11-25 02:30 GMT
access_time 2024-11-25 02:00 GMT
access_time 2024-11-18 03:45 GMT
access_time 2024-11-18 02:45 GMT
access_time 2024-11-18 02:00 GMT
access_time 2024-11-11 05:30 GMT