റിഫ്ലക്ഷൻ

റിഫ്ലക്ഷൻ

വസന്തം ഇനിയും വന്നിട്ടില്ല പക്ഷേ നീയെനിക്ക് പൂക്കളെക്കാട്ടിത്തന്നു. തീവ്രവിഷാദത്താൽ ഞാനുരുകിത്തിളയ്ക്കുമ്പോളും നീയെനിക്ക് പുലരിയെയും പുഴകളെയും കാട്ടിത്തന്നു. എനിക്കെപ്പോഴും നിന്നെ മനസ്സിലായില്ല. സത്യം പറഞ്ഞാൽ, നിന്നെ ഒരിക്കലും ഞാൻ ശ്രദ്ധിച്ചതേയില്ല. നിന്റെ കണ്ണുകളിൽനിന്നും പ്രണയത്തിന്റെ വേരുകൾ നീണ്ടുവരുന്നത് ശബ്ദമിടറുന്നത് ചുണ്ടുകൾ ചുവന്നു വിരിയുന്നത് കാറ്റ് നിന്റെ മുടിയിഴകളെ തൊടുന്നത് ഇല്ല ഇല്ല കണ്ടതേയില്ല ചോരയും നീരും വറ്റിയ നിന്റെ മുലക്കുഞ്ഞുങ്ങളെ പൊഴിഞ്ഞ് തരിശായ മുടികറുപ്പിനെ പ്രതീക്ഷകളുടെ പ്രകാശം കെട്ടുപോയ കണ്ണിണകളെ വിണ്ടു...

വസന്തം ഇനിയും വന്നിട്ടില്ല

പക്ഷേ

നീയെനിക്ക്

പൂക്കളെക്കാട്ടിത്തന്നു.

തീവ്രവിഷാദത്താൽ

ഞാനുരുകിത്തിളയ്ക്കുമ്പോളും

നീയെനിക്ക്

പുലരിയെയും പുഴകളെയും

കാട്ടിത്തന്നു.

എനിക്കെപ്പോഴും

നിന്നെ മനസ്സിലായില്ല.

സത്യം പറഞ്ഞാൽ,

നിന്നെ ഒരിക്കലും

ഞാൻ

ശ്രദ്ധിച്ചതേയില്ല.

നിന്റെ കണ്ണുകളിൽനിന്നും

പ്രണയത്തിന്റെ

വേരുകൾ നീണ്ടുവരുന്നത്

ശബ്ദമിടറുന്നത്

ചുണ്ടുകൾ

ചുവന്നു വിരിയുന്നത്

കാറ്റ് നിന്റെ

മുടിയിഴകളെ തൊടുന്നത്

ഇല്ല

ഇല്ല

കണ്ടതേയില്ല

ചോരയും നീരും വറ്റിയ

നിന്റെ മുലക്കുഞ്ഞുങ്ങളെ

പൊഴിഞ്ഞ് തരിശായ

മുടികറുപ്പിനെ

പ്രതീക്ഷകളുടെ പ്രകാശം കെട്ടുപോയ കണ്ണിണകളെ

വിണ്ടു കീറിച്ചുരുണ്ട് പോയ

അധരങ്ങളെ

തൊണ്ടക്കുഴിയിലേക്കിറങ്ങിപ്പാർത്ത

കരിന്തേളുകൾ

കീറി തിന്ന ഒച്ചകളെ…

ഇപ്പോൾ

മരുന്ന് മണക്കുന്ന

നിന്റെ

അടുത്തിരിക്കുമ്പോൾ

എനിക്ക്

മനസ്സിലാവുന്നുണ്ട്.

വിഷാദത്തിന്റെ

കടൽ കടന്ന്

വസന്തം

വരുമെന്നുറപ്പില്ല

പുലരികൾ

പൂക്കൾ

പുഴകൾ

നീ

ഞാൻ

നമ്മൾ

എന്നിങ്ങനെ

ആവർത്തിച്ച്

ആവർത്തിച്ച്

വായിക്കുകയല്ലാതെ...

ഞാൻ


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.