ഇതിഹാസത്തിലെ മഹാമൗനങ്ങൾ, ഭീമ​ന്റെ പകർന്നാട്ടങ്ങൾ -പി.കെ രാജശേഖരൻ രണ്ടാമൂഴം വായിക്കുന്നു

എം.ടി. വാസുദേവൻ നായരുടെ നവതി ആഘോഷവേളയിൽ അദ്ദേഹം നാൽപതുവർഷം മുമ്പ്​ എഴുതിയ ‘രണ്ടാമൂഴം’ സൂക്ഷ്മമായ വായനക്കു വിധേയമാക്കുകയാണ്​ നിരൂപകനും ചിന്തകനുമായ ലേഖകൻ. പു​ന​ർ​വ്യാ​ഖ്യാ​ന​ത്തോ​ടൊ​പ്പം പു​നഃ​സൃ​ഷ്ടി​യു​മു​ള്ള അ​നു​രൂ​പ​വ​ത്ക​ര​ണ​മാ​ണോ ‘ര​ണ്ടാ​മൂ​ഴ’​ത്തി​ൽ എം.​ടി നി​ർ​വ​ഹി​ച്ച​ത്?സ്വ​ന്തം കൃ​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ങ്ങ​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ത​ന്റെ ര​ച​നാപ്ര​വ​ർ​ത്ത​ന​ത്തെ ന്യൂ​നീ​ക​രി​ക്കു​ന്ന ശീ​ലം എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്കു​ണ്ട്. വ​ള​രെ​യേ​റെ ഉ​ദ്ധ​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ് ആ ​സ്വ​യം...

എം.ടി. വാസുദേവൻ നായരുടെ നവതി ആഘോഷവേളയിൽ അദ്ദേഹം നാൽപതുവർഷം മുമ്പ്​ എഴുതിയ ‘രണ്ടാമൂഴം’ സൂക്ഷ്മമായ വായനക്കു വിധേയമാക്കുകയാണ്​ നിരൂപകനും ചിന്തകനുമായ ലേഖകൻ. പു​ന​ർ​വ്യാ​ഖ്യാ​ന​ത്തോ​ടൊ​പ്പം പു​നഃ​സൃ​ഷ്ടി​യു​മു​ള്ള അ​നു​രൂ​പ​വ​ത്ക​ര​ണ​മാ​ണോ ‘ര​ണ്ടാ​മൂ​ഴ’​ത്തി​ൽ എം.​ടി നി​ർ​വ​ഹി​ച്ച​ത്?

സ്വ​ന്തം കൃ​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ങ്ങ​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ത​ന്റെ ര​ച​നാപ്ര​വ​ർ​ത്ത​ന​ത്തെ ന്യൂ​നീ​ക​രി​ക്കു​ന്ന ശീ​ലം എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്കു​ണ്ട്. വ​ള​രെ​യേ​റെ ഉ​ദ്ധ​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ് ആ ​സ്വ​യം വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ. ‘‘കൂ​ട​ല്ലൂ​ർ എ​ന്ന എ​ന്റെ ചെ​റി​യ ലോ​ക​ത്തി​നോ​ട് ഞാ​ൻ മാ​റി​നി​ൽ​ക്കാ​നാ​വാ​ത്ത​വി​ധം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​തി​ന്റെ നാ​ല​തി​രു​ക​ൾ​ക്ക​പ്പു​റ​ത്ത് ക​ട​ക്കി​ല്ലെ​ന്ന നി​ർ​ബ​ന്ധ​മു​ണ്ടോ എ​ന്നു ചോ​ദി​ക്കാം. ഇ​ല്ല. വ്യ​ത്യ​സ്ത​മാ​യ ഭൂ​ഭാ​ഗ​ങ്ങ​ൾ തേ​ടി ഞാ​ൻ അ​ല​യാ​റു​ണ്ട്, പ​ല​പ്പോ​ഴും. പ​ക്ഷേ, വീ​ണ്ടും വീ​ണ്ടും ഞാ​നി​വി​ടേ​ക്ക് തി​രി​ച്ചു​വ​രു​ന്നു. ഇ​തൊ​രു പ​രി​മി​തി​യാ​വാം. പ​ക്ഷേ, അ​റി​യാ​ത്ത അ​ത്ഭു​ത​ങ്ങ​ളെ ഗ​ർ​ഭ​ത്തി​ൽ വ​ഹി​ക്കു​ന്ന മ​ഹാ​സ​മു​ദ്ര​ങ്ങ​ളെ​ക്കാ​ൾ അ​റി​യു​ന്ന എ​ന്റെ നി​ളാന​ദി​യാ​ണെ​നി​ക്കി​ഷ്ടം’’ എ​ന്ന പ്ര​സ്താ​വ​ന ഉ​ദാ​ഹ​ര​ണം. ആ ​സ്ഥ​ല​കാ​ല​ങ്ങ​ളി​ലും മൂ​ല്യ​ലോ​ക​ത്തി​ലുംനി​ന്ന​ക​ന്ന് മ​ഹാ​ഭാ​ര​ത​ത്തെ ആ​സ്പ​ദ​മാ​ക്കി എ​ഴു​തി​യ ‘ര​ണ്ടാ​മൂ​ഴ’ (1984)ത്തെ​യും ത​ന്റെ മ​റ്റു നോ​വ​ലു​ക​ളു​ടെ പ്ര​മേ​യ​പ​ര​മാ​യ തു​ട​ർ​ച്ച​യാ​യാ​ണ് എം.​ടി വി​ല​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ‘‘ശി​ഥി​ല​മാ​യ കു​ടും​ബ​ബ​ന്ധ​ങ്ങ​ളും അ​വ​ക്കി​ട​യി​ൽ​പെ​ട്ട മ​നു​ഷ്യ​രും എ​ന്റെ ഗ്രാ​മ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​മ്പ് എ​നി​ക്ക് വി​ഷ​യ​മാ​യി​ട്ടു​ണ്ട്. കു​റെ​ക്കൂ​ടി പ​ഴ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലെ കു​ടും​ബ​ക​ഥ​യാ​ണ് ഞാ​ൻ ഇ​വി​ടെ പ​റ​യു​ന്ന​ത് എ​ന്ന വ്യ​ത്യാ​സ​മേ​യു​ള്ളൂ’’ എ​ന്നാ​ണ് നോ​വ​ലി​ന്റെ അ​ന്ത്യ​ത്തി​ലു​ള്ള ‘ഫ​ല​ശ്രു​തി’​യി​ൽ എം.​ടി​യു​ടെ വി​ശ​ദീ​ക​ര​ണം.

വി​ന​യാ​ന്വി​ത​മാ​യ ഈ ​ന്യൂ​നീ​ക​ര​ണം ‘ര​ണ്ടാ​മൂ​ഴ’​ത്തെ ശി​ഥി​ല​മാ​യ കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ത്മ​സം​ഘ​ർ​ഷ​മ​നു​ഭ​വി​ക്കു​ന്ന വ്യ​ക്തി എ​ന്ന സാ​ർ​വ​ലൗ​കി​ക പ്ര​മേ​യ​ത്തി​ന്റെ ആ​വി​ഷ്‍കാ​ര​മാ​യു​ള്ള വാ​യ​ന​ക​ൾ​ക്കും വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്കും പ്രേ​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഗ്ര​ന്ഥ​ക​ർ​ത്താ​വി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ങ്കി​ലും കൃ​തി​യെ​പ്പ​റ്റി ഗ്ര​ന്ഥ​ക​ർ​ത്താ​വ് ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം അ​തി​നെ വാ​യി​ക്കാ​നാ​വി​ല്ല. അ​ത് കൃ​തി​യു​ടെ അ​ർ​ഥോ​ൽപാ​ദ​ന​ശേ​ഷി​യെയും പാ​ഠോ​ൽപാ​ദ​ന​ശേ​ഷി​യെ​യും സാ​ഹി​ത്യ ച​രി​ത്ര​പ​ര​മാ​യ സ്ഥാ​ന​ത്തെ​യും നി​ഷേ​ധി​ക്കു​ന്ന​താ​വും. എം.​ടി​യു​ടെ ര​ച​നാജീ​വി​ത​ത്തി​ൽ മാ​ത്ര​മ​ല്ല, നോ​വ​ലെ​ന്ന നി​ല​യി​ലും മ​ല​യാ​ള നോ​വ​ലി​ന്റെ ച​രി​ത്ര​ത്തി​ലും ‘ര​ണ്ടാ​മൂ​ഴ’​ത്തിനു​ള്ള സ​വി​ശേ​ഷ​മാ​യ സ്ഥാ​നം തി​രി​ച്ച​റി​യു​ന്ന​തി​നും അ​ത് ത​ട​സ്സ​മാ​വും.


മ​നു​ഷ്യ​സ്വ​ഭാ​വ​ത്തി​ന്റെ ശ​ക്തി ദൗ​ർ​ബ​ല്യ​ങ്ങ​ളെ​ല്ലാ​മു​ള്ള ദ്വിതീ​യ പാ​ണ്ഡ​വ​ൻ ഭീ​മ​നെ കേ​ന്ദ്ര​മാ​ക്കി മ​ഹാ​ഭാ​ര​ത​ത്തെ ഒ​രു ആ​ധു​നി​ക കു​ടും​ബ ക​ഥ​യാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന പു​രാ​ണോ​പ​ജീ​വി​യാ​യ നോ​വ​ലാ​യോ നോ​വ​ൽ അ​നു​ക​ൽ​പ​ന​മാ​യോ മാ​ത്രം കാ​ണാ​വു​ന്ന കൃ​തി​യ​ല്ല ‘ര​ണ്ടാ​മൂ​ഴം’. സാ​ഹി​ത്യം, മി​ത്ത്, രാ​ഷ്ട്രം, ദേ​ശീ​യ​ത തു​ട​ങ്ങി​യ​വ​യെ കു​റി​ച്ചു​ള്ള പു​ന​രാ​ലോ​ച​ന​ക​ളി​ലേ​ക്ക് ന​യി​ക്കാ​നു​ള്ള കെ​ൽ​പാ​ണ് അ​തി​നെ ഇ​തി​ഹാ​സാ​സ്പ​ദ​മാ​യ മ​റ്റു മ​ല​യാ​ള നോ​വ​ലു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്ന സ​വി​ശേ​ഷ​ത. വ്യ​ത്യ​സ്ത സാ​ഹി​ത്യ ജ​നു​സ്സു​ക​ളാ​യ ഇ​തി​ഹാ​സ​വും നോ​വ​ലും ത​മ്മി​ലു​ള്ള ബ​ന്ധം, മൂ​ല​കൃ​തി​യും അ​തി​ന്റെ സൃ​ഷ്ടി​പ​ര​വും വ്യാ​ഖ്യാ​നാ​ത്മ​ക​വു​മാ​യ അ​നു​ക​ൽ​പ​ന​വും ത​മ്മി​ലു​ള്ള ബ​ന്ധം, അ​തി​ൽ അ​ന്ത​ർ​ഭ​വി​ച്ചി​ട്ടു​ള്ള വി​ശ്വ​സ്ത​ത, വ്യ​തി​യാ​നം, മാ​ധ്യ​മ​ഭേ​ദം, കാ​ലാ​ന്ത​ര​മാ​യ വീ​ക്ഷ​ണ​ഭേ​ദം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചു​ള്ള പു​തി​യ ആ​ലോ​ച​ന​ക​ളി​ലേ​ക്ക് കൂ​ടി ന​യി​ക്കു​ന്ന നോ​വ​ലാ​ണ​ത്.

‘‘മ​ഹാ​ഭാ​ര​ത​ത്തി​ലെ മാ​നു​ഷി​ക പ്ര​തി​സ​ന്ധി​ക​ളാ​ണ് എ​ന്റെ പ്ര​മേ​യം. ആ ​വ​ഴി​ക്ക് ചി​ന്തി​ക്കാ​ൻ അ​ർ​ഥ​ഗ​ർ​ഭ​മാ​യ നി​ശ്ശ​ബ്ദ​ത​ക​ൾ ക​ഥ​പ​റ​യു​ന്ന​തി​നി​ട​യി​ൽ ക​രു​തി​വെ​ച്ച കൃ​ഷ്ണദ്വൈ​പാ​യ​ന​നു പ്ര​ണാ​മ​ങ്ങ​ൾ’’ എ​ന്നു​പ​റ​ഞ്ഞു​കൊ​ണ്ട് ഇ​തി​ഹാ​സ പ്ര​മേ​യ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ ‘ര​ണ്ടാ​മൂ​ഴം’ പ്ര​സി​ദ്ധീ​ക​രി​ച്ച 1984നു​ശേ​ഷം ഇ​തി​ഹാ​സ​പു​രാ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​യ സാം​സ്കാ​രി​ക-​രാ​ഷ്ട്രാ​ന്ത​രീ​ക്ഷ​വും ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്ര​വും ഈ ​നോ​വ​ലി​ന്റെ സ​മ​കാ​ലി​ക വാ​യ​ന​ക​ളെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. വ്യാ​സ​ന്റെ ‘അ​ർ​ഥ​ഗ​ർ​ഭ​മാ​യ നി​ശ്ശ​ബ്ദ​ത​ക​ൾ’ എ​ന്ന് എം.​ടി പ​റ​യു​ന്ന ഇ​തി​ഹാ​സ ക​ഥ​യി​ലെ സൂ​ക്ഷ്മ വി​ശ​ദീ​ക​ര​ണ​മി​ല്ലാ​യ്മ​യാ​ണ് ‘ര​ണ്ടാ​മൂ​ഴ’​ത്തി​ലെ വ്യാ​ഖ്യാ​ന പാ​ഠ​ങ്ങ​ൾ​ക്കും പു​തി​യ ക​ഥാ​പാ​ത്ര ബ​ന്ധ സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​നം. കു​ന്തി​ക്കും മാ​ദ്രി​ക്കും ദേ​വ​ന്മാ​രി​ൽ​നി​ന്നു​ണ്ടാ​യ​വ​രാ​ണ് പാ​ണ്ഡ​വ​ർ എ​ന്ന ഇ​തി​ഹാ​സ ക​ഥ​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​വ​രു​ടെ പി​താ​ക്ക​ന്മാ​ർ യ​ഥാ​ർ​ഥ​ത്തി​ൽ മ​നു​ഷ്യ​രാ​ണെ​ന്നും ഭീ​മ​ൻ ഒ​രു കാ​ട്ടാ​ള​ന്റെ മ​ക​നാ​ണെ​ന്നും സ്ഥാ​പി​ക്കു​ന്ന ര​ച​നാ സ്വാ​ത​ന്ത്ര്യം നോ​വ​ലി​സ്റ്റ് എ​ടു​ത്ത​ത് അ​ങ്ങ​നെ​യാ​ണ്. 1980ക​ളി​ൽ എ​ടു​ത്ത ആ ​ഭാ​വ​നാ ധീ​ര​ത അ​തി​ന​ടു​ത്ത ദ​ശ​ക​ത്തി​ലോ അ​തി​ന് ശേ​ഷ​മോ ആ​ണ് ‘ര​ണ്ടാ​മൂ​ഴം’ എ​ഴു​തി​യ​തെ​ങ്കി​ൽ സാ​ധ്യ​മാ​കു​മാ​യി​രു​ന്നോ എ​ന്ന് ആ​ലോ​ചി​ക്കാ​വു​ന്ന​താ​ണ്.

രാ​മാ​യ​ണ-മ​ഹാ​ഭാ​ര​ത​ങ്ങ​ളു​ടെ പു​ന​രാ​ഖ്യാ​ന​ങ്ങ​ൾ സാം​സ്കാ​രി​ക വി​പ​ണി​യി​ൽ വി​ജ​യം നേ​ടി​യ​താ​ണ് ‘ര​ണ്ടാ​മൂ​ഴ’​ത്തി​നു ശേ​ഷ​മു​ള്ള കാ​ലം. ദൂ​ര​ദ​ർ​ശ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച രാ​മാ​ന​ന്ദ് സാ​ഗ​റി​ന്റെ ‘രാ​മാ​യ​ണം’ (1987-88), ബി.​ആ​ർ. ചോ​പ്ര​യു​ടെ ‘മ​ഹാ​ഭാ​ര​തം’ (1988-90) എ​ന്നീ ഹി​ന്ദി ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ൾ ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​ന്റെ വ​ള​ർ​ച്ച​യി​ൽ വ​ഹി​ച്ച പ​ങ്ക് ചെ​റു​താ​യി​രു​ന്നി​ല്ല. ര​ണ്ടു പ​ര​മ്പ​ര​ക​ളി​ലെ​യും ചി​ല ന​ടീ​ന​ട​ന്മാ​ർ ബി.​ജെ.​പി​യു​ടെ പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളാ​വു​ക​യും ചെ​യ്തു.

‘‘ന​മ്മു​ടെ മ​ഹ​ത്താ​യ ഇ​തി​ഹാ​സ​ങ്ങ​ളു​ടെ ടെ​ലി​വി​ഷ​ൻ വ്യാ​ഖ്യാ​ന​ങ്ങ​ൾ അ​വ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ഉ​ന്ന​ത​മാ​യ മാ​നു​ഷി​ക-​സൗ​ന്ദ​ര്യ​ മൂ​ല്യ​ങ്ങ​ളോ​ട് നീ​തി​പു​ല​ർ​ത്തു​ന്ന​വ​യാ​യി​രു​ന്നി​ല്ല. ഈ ​രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ൽ 70 ശ​ത​മാ​നം നി​ര​ക്ഷ​ര​രാ​യ​തി​നാ​ൽ വാ​ല്മീ​കി​യെ​യും വ്യാ​സ​നെ​യും​കാ​ൾ ഉ​ന്ന​ത​ന്മാ​രാ​ണ് രാ​മാ​ന​ന്ദ് സാ​ഗ​റും ബി.​ആ​ർ. ചോ​പ്ര​യു​മെ​ന്ന് വി​ജ​യ​ക​ര​മാ​യി പ​റ​ഞ്ഞു​ പ​ര​ത്താ​ൻ ന​മു​ക്ക് സാ​ധി​ച്ചു’’​വെ​ന്ന് എം.​ടി പി​ന്നീ​ട് എഴു​തി​യി​ട്ടു​മു​ണ്ട്. 1990ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ച്ച സാ​മ്പ​ത്തി​ക ഉ​ദാ​രീ​ക​ര​ണം.

സാ​റ്റ​ലൈ​റ്റ് ചാ​ന​ലു​ക​ൾ​ക്കും ബ​ഹു​രാ​ഷ്ട്ര പു​സ്ത​ക പ്ര​സാ​ധ​ക​ർ​ക്കും അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നി​ട്ട​തും ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള ഇ​തി​ഹാ​സ പു​ന​രാ​ഖ്യാ​ന​ക്ക​മ്പോ​ളം വ​ലു​താ​ക്കി. സ്വാ​ത​ന്ത്ര്യ​ത്തി​ന് മു​മ്പ് 20ാം നൂ​റ്റാ​ണ്ടി​ൽ അ​ധി​നി​വേ​ശ വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന് മ​ഹാ​ഭാ​ര​തം ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു. 21ാം നൂ​റ്റാ​ണ്ടി​ലും രാ​ഷ്ട്ര​ത്തെ കു​റി​ച്ചു​ള്ള വ്യ​ത്യ​സ്ത​മാ​യൊ​രു ഭാ​വ​ന​യു​ടെ വാ​ഹ​ന​മാ​യി അ​ത് വീ​ണ്ടും രൂ​പാ​ന്ത​ര​പ്പെ​ടു​ത്ത​പ്പെ​ട്ടു. മി​ത്തി​നെ​യും ച​രി​ത്ര​ത്തെയും ഒ​​േര​സ​മ​യം സൂ​ചി​പ്പി​ക്കു​ന്ന ഇ​തി​ഹാ​സം എ​ന്ന സ​ങ്ക​ൽ​പ​വും കാ​വ്യ​ത്തി​ന് പ​ക​രം യാ​ഥാ​ർ​ഥ്യം ത​ന്നെ​യാ​യി സ്വ​യം അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​തി​ഹാ​സ രീ​തി​യും ഈ ​പു​ത്ത​ൻ ദേ​ശീ​യ​താ​വാ​ദം അ​തി​ന് അ​നു​കൂ​ല​മാ​യാ​ണ് സ്വീ​ക​രി​ച്ച​ത്. ‘ര​ണ്ടാ​മൂ​ഴം’ ഇ​ന്ന് വാ​യി​ക്കു​മ്പോ​ൾ ഈ ​ജ​ന​പ്രി​യ പു​ന​രാ​ഖ്യാ​ന​ങ്ങ​ളെ കൂ​ടി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്.

സ​ഹ​ജ​മാ​യി​ത്ത​ന്നെ അ​സ്ഥി​ര​വും ച​ല​നാ​ത്മ​ക​വു​മാ​ണ് മ​ഹാ​ഭാ​ര​തം. അ​തി​ന് ഒ​രൊ​റ്റ മൂ​ല​കൃ​തി ചൂ​ണ്ടി​ക്കാ​ണി​ക്കാ​നു​മാ​വി​ല്ല. കൃ​തി​യു​ടെ വാ​മൊ​ഴി​ത്തം, പാ​ഠ​ബ​ഹു​ത്വം എ​ന്നി​വ മൂ​ലം ഒ​രു സു​നി​ശ്ചി​ത​പാ​ഠം ത​യാ​റാ​ക്കു​ക​യും ബു​ദ്ധി​മു​ട്ടാ​ണ്, അ​തി​നു​ള്ള പ​ണ്ഡി​ത​ശ്ര​മ​ങ്ങ​ൾ ധാ​രാ​ളം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും. ബ​ഹു​സ്വ​ര പാ​ഠ​മാ​യ മ​ഹാ​ഭാ​ര​ത​ത്തി​ൽ സ​ഹ​സ്ഥി​ത​വും സ​മാ​ന്ത​ര​വു​മാ​യ വ്യ​ത്യ​സ്ത പ്ര​മാ​ണ​ങ്ങ​ളും ദ​ർ​ശ​ന​ങ്ങ​ളു​മു​ണ്ട്. ഭി​ന്ന വീ​ക്ഷ​ണ​ങ്ങ​ൾ അ​വി​ടെ ഏ​റ്റു​മു​ട്ടു​ന്നു. വ്യാ​ഖ്യാ​ന സാ​ധ്യ​ത​ക​ൾ ന​ൽ​കു​ന്ന ഇ​തി​ഹാ​സ​ത്തി​ന്റെ ഈ ​സാ​ഹി​ത്യ​സ​വി​ശേ​ഷ​ത നോ​വ​ൽ എ​ന്ന ആ​ധു​നി​ക ജ​നു​സ്സി​ൽ സ​ർ​ഗാ​ത്മ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ കൃ​തി​യാ​ണ് ‘ര​ണ്ടാ​മൂ​ഴം’.

പൗ​രാ​ണി​ക രൂ​പ​മാ​യ ഇ​തി​ഹാ​സം ഒ​ര​ർ​ഥ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടു​പോ​യ സാ​ഹി​ത്യ​ജ​നു​സ്സാ​ണ്. ഇ​തി​ഹാ​സ​ത്തെ ‘എ​പ്പി​ക്’ എ​ന്ന് പ​രി​ഭാ​ഷ​പ്പെ​ടു​ത്താ​റു​ണ്ടെ​ങ്കി​ലും ആ ​പാ​ശ്ചാ​ത്യ സ​ങ്ക​ൽ​പ​ത്തി​ൽ​നി​ന്ന് ഇ​തി​ഹാ​സ​ത്തി​ന് വ്യ​ത്യാ​സ​മു​ണ്ട്. നീ​ണ്ട കാ​ല​യ​ള​വും വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളും ധാ​രാ​ളം ക​ഥാ​പാ​ത്ര​ങ്ങ​ളും യു​ദ്ധ​വും നാ​യി​കാ നാ​യ​ക​രു​ടെ വി​ര​ഹ സം​യോ​ഗ​ങ്ങ​ളു​മെ​ല്ലാ​മ​ട​ങ്ങി​യ വ​ലി​യ വീ​ര​കാ​വ്യം മാ​ത്ര​മ​ല്ല ഇ​തി​ഹാ​സം. കു​ല​ത്തി​നോ ദേ​ശ​ത്തി​നോ വേ​ണ്ടി​യു​ള്ള യു​ദ്ധം, രാ​ജ്യ​സ്ഥാ​പ​നം, ധീ​രോ​ദാ​ത്ത​ത, വീ​ര​മൃ​ത്യു, പൗ​രു​ഷം, ദേ​ശ​ച​രി​ത്രം തു​ട​ങ്ങി​യ​വ ആ​വി​ഷ്‍ക​രി​ക്കു​ന്ന വി​ജ്ഞാ​നകോശ സ​മ​ഗ്ര​ത​യു​ള്ള ജ​നു​സ്സാ​ണ് ഇ​തി​ഹാ​സം. ക​ഥ​യും ത​ത്ത്വ​ചി​ന്ത​യും ധ​ർ​മോ​പ​ദേ​ശ​വും ച​രി​ത്ര​വും ഐ​തി​ഹ്യ​വു​മെ​ല്ലാം അ​തി​ൽ ഉ​ൾ​ച്ചേ​ർ​ന്നി​രി​ക്കു​ന്നു. ശി​ഥി​ല​ത​ക്ക് പ​ക​രം സ​മ​ഗ്ര​ത​യും അ​നാ​വൃ​ത​ത്വ​ത്തി​ന് പ​ക​രം ആ​വൃ​ത​ത്വ​വും ആ​ഖ്യാ​ന​പ​ര​മാ​യ പൂ​ർ​ണ​ത​യു​മാ​ണ് അ​തി​ന്റെ സ്വ​ഭാ​വം. ഒ​രു ​പ്രത്യേ​ക കാ​ല​ഘ​ട്ട​ത്തി​ലെ ലോ​ക​വും ച​രി​ത്ര​വും മൂ​ല്യ​ങ്ങ​ളു​മെ​ല്ലാം സു​നി​ശ്ചി​ത​വും സു​സ്ഥി​ര​വു​മാ​യി ഇ​തിഹാ​സം അ​വ​ത​രി​പ്പി​ക്കു​ന്നു.

ഇ​തി​ഹാ​സത്തി​ന്റെ (എ​പ്പി​ക്)​ ആ​ധു​നി​ക​ പതി​പ്പാ​യി പാ​ശ്ചാ​ത്യ ചി​ന്ത​ക​ർ നോ​വ​ലി​നെ വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ധു​നി​ക ബൂ​ർ​ഷ്വാ സ​മൂ​ഹ​ത്തി​ന്റെ ഇ​തി​ഹാ​സ​മെ​ന്ന് ജ​ർ​മ​ൻ ത​ത്ത്വ​ചി​ന്ത​ക​നാ​യ ഹെ​ഗ​ലും ദൈ​വം കൈ​വെ​ടി​ഞ്ഞ ലോ​ക​ത്തി​ന്റെ ഇ​തി​ഹാ​സ​മെ​ന്ന് ഹം​ഗേ​റി​യ​ൻ നി​രൂ​പ​ക​നാ​യ ഗ​യോ​ർ​ഗ് ലൂ​ക്കാ​ച്ചും നോ​വ​ലി​നെ വി​ളി​ച്ചു. ഇ​തി​ഹാ​സ​ത്തി​ന്റെ സ​മ​ഗ്ര​താ സ്വ​ഭാ​വ​മോ ആ​ഖ്യാ​ന​പൂ​ർ​ത്തി​യോ പി​ന്തു​ട​രാ​ത്ത ശി​ഥി​ല​വും തു​റ​ന്ന​തു​മാ​യ രൂ​പ​മാ​ണ് നോ​വ​ൽ. എ​ന്നാ​ൽ, സ്ഥ​ല​കാ​ല വൈ​വി​ധ്യം, ക്രി​യാ​വൈ​വി​ധ്യം, ക​ഥാ​പാ​ത്ര വൈ​വി​ധ്യം, ദേ​ശ​ച​രി​ത്രാ​വി​ഷ്‍കാ​രം തു​ട​ങ്ങി​യ​വ​യി​ൽ ഇ​തി​ഹാ​സ​വു​മാ​യി നോ​വ​ൽ ബ​ന്ധം പു​ല​ർ​ത്തു​ന്നു​ണ്ട്. ആ​ഖ്യാ​ന​പ​ര​മാ​യ ആ ​സാ​ധ്യ​ത​ക​ളാ​ണ് ഇ​തി​ഹാ​സ​ക​ഥ​യി​ലേ​ക്കും ആ​ഖ്യാ​ന ഘ​ട​നാ രീ​തി​ക​ളി​ലേ​ക്കും നോ​വ​ലി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. ഒ​രേ​സ​മ​യം, വി​ദൂ​ര​സ്ഥ​ത​യു​ടെ​യും സ​മീ​പ​സ്ഥ​ത​യു​ടെയും അ​നു​ഭ​വം ന​ൽ​കു​ന്ന ഇ​തി​ഹാ​സ​ത്തി​ന്റെ സ​വി​ശേ​ഷ​ത അ​നു​ക​ൽ​പ​ന​ത്തി​ലെ സ്വാ​ത​ന്ത്ര്യം കൂ​ടി അ​നു​വ​ദി​ക്കു​ന്നു. ര​ണ്ടാ​മൂ​ഴ​ത്തി​ൽ എം.​ടി അ​താ​ണ് സ​ർ​ഗാ​ത്മ​ക​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്.

‘രണ്ടാമൂഴ’ത്തിനായി ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ഭീമൻ

വി​ദൂ​ര​സ്ഥ​മാ​യ കാ​ല​ത്തി​ലെ ഒ​രു സ​വി​ശേ​ഷ​ സ​മൂ​ഹ​ത്തെ​യും അ​തി​ന്റെ ത​ൽ​സ്ഥി​തി​യെ​യും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള ഇ​തി​ഹാ​സ​ത്തി​ലെ ‘ഔ​ദ്യോ​ഗി​ക’ ക​ഥ​യെ നോ​വ​ലി​ൽ അ​നൗ​ദ്യോ​ഗി​ക സ്വ​ര​ങ്ങ​ളി​ലൂ​ടെ രൂ​പാ​ന്ത​ര​പ്പെ​ടു​ത്തു​ക​യും പു​ന​ർ​വ്യാ​ഖ്യാ​ന​ത്തി​നൊ​പ്പം പു​നഃ​സൃ​ഷ്ടി​യു​മാ​ക്കി മാ​റ്റു​ക​യും ചെ​യ്യു​ന്നു ‘ര​ണ്ടാ​മൂ​ഴം’. ആ​ഖ്യാ​ന​ത്തി​ലും ക​ഥാ​പാ​ത്ര സ​ങ്ക​ൽ​പ​ത്തി​ലും ഇ​തി​ഹാ​സ​ത്തെ കൈ​വെ​ടി​യു​ക​യും ഇ​തി​ഹാ​സം ഉ​യ​ർ​ത്തി​യ പൂ​ർ​ണ​ത​യി​ലെ ധ​ർ​മ​ഭാ​വ​ന​യെ ചോ​ദ്യംചെ​യ്യു​ന്ന ആ​ധു​നി​ക ധ​ർ​മ​ഭാ​വ​ന​യും ലിം​ഗ​സ​ങ്ക​ൽ​പ​വും പ​ക​രം വെ​ക്കു​ക​യും ചെ​യ്യു​ന്ന ‘നോ​വ​ൽ​പ​ര’​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഒ​ട്ടേ​റെ സ​വി​ശേ​ഷ​ത​ക​ൾ ‘ര​ണ്ടാ​മൂ​ഴ’​ത്തി​ലു​ണ്ട്. ഇ​തി​ഹാ​സ​ത്തി​ലെ ബ​ഹു​നാ​യ​ക​ത്വം അ​വി​ടെ നോ​വ​ലി​ന് സ​ഹ​ജ​മാ​യ ഏ​ക​നാ​യ​ക​ത്വ​മാ​യി മാ​റു​ന്നു. ഇ​തി​ഹാ​സ​ത്തി​ലെ ര​ണ്ടാം​നി​ര ക​ഥാ​പാ​ത്ര​ങ്ങ​ളും ഔ​ദ്യോ​ഗി​ക വ​ർ​ണാ​ശ്ര​മ ശ്രേ​ണി​ക്ക് പു​റ​ത്തു​നി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളും പ്രാ​ധാ​ന്യം നേ​ടു​ന്നു. ഇ​തി​ഹാ​സ​ത്തി​ൽ ദ​മി​ത​മാ​യ അ​വ​രു​ടെ സ്വ​ര​ങ്ങ​ൾ നോ​വ​ൽ പു​റ​ത്തു കേ​ൾ​പ്പി​ക്കു​ന്നു. മ​റ്റൊ​രു​ത​ര​ത്തി​ൽ പ​റ​ഞ്ഞാ​ൽ ഇ​തി​ഹാ​സ​ത്തി​ന്റെ മ​നു​ഷ്യ​വ​ത്ക​ര​ണ​മാ​ണ് നോ​വ​ലി​ൽ സം​ഭ​വി​ക്കു​ന്ന​ത്.

ഇ​തി​ഹാ​സ​ത്തോ​ട് ചേ​ർ​ന്നും പി​രി​ഞ്ഞും നി​ൽ​ക്കു​ന്ന ആ​ഖ്യാ​ന സ​ഞ്ചാ​ര​മാ​ണ് ര​ണ്ടാ​മൂ​ഴ​ത്തി​ലേ​ത്. മ​ഹാ​ഭാ​ര​ത​ത്തി​ന്റെ ക​ഥ​പ​റ​ച്ചി​ൽ രൂ​പ​ത്തി​ലു​ള്ള ആ​ഖ്യാ​ന​ഘ​ട​ന നോ​വ​ൽ പി​ന്തു​ട​രു​ന്നു. പൗ​രാ​ണി​ക​രാ​യ ക​ഥ​പ​റ​ച്ചി​ലു​കാ​രാ​യ സൂ​ത​രി​ൽ​പെ​ട്ട ഉ​ഗ്ര​ശ്ര​വ​സ്സ് വൈശ​മ്പാ​യ​ന​നി​ൽ​നി​ന്ന് താ​ൻ കേ​ട്ട ക​ഥ മ​റ്റൊ​രു കാ​ല​ത്ത് പ​റ​യു​ന്ന​തി​ന്റെ രൂ​പ​ത്തി​ലാ​ണ് മ​ഹാ​ഭാ​ര​ത​ത്തി​ന്റെ ആ​ഖ്യാ​നഘ​ട​ന. നോ​വ​ലി​ൽ അ​ത് നാ​യ​ക​നാ​യ ഭീ​മ​ന്റെ ആ​ത്മ​ക​ഥ​ന​മാ​യി മാ​റു​ന്നു.

ആ​ദി​മ​ധ്യാ​ന്തക്ര​മ​ത്തി​ൽ രേ​ഖീ​യ കാ​ല​ത്തി​ല​ല്ല മ​ഹാ​ഭാ​ര​ത​ത്തി​ലെ ക​ഥാ​ഖ്യാ​നം. ക​ഥാ​മ​ധ്യേ എ​ന്നു​പേ​രു​ള്ള രീ​തി​യി​ലാ​ണ് വ്യാ​സ​ൻ ക​ഥ പ​റ​യു​ന്ന​ത്. കേ​ൾ​ക്ക​ലി​ന്റെയും പ​റ​ച്ചി​ലി​ന്റെ​യും മ​റ്റൊ​രു ത​ര​ത്തി​ൽ പ​റ​ഞ്ഞാ​ൽ ആ​ഖ്യാ​ന​ത്തി​ന്റെ​യും പു​ന​രാ​ഖ്യാ​ന​ത്തി​ന്റെ​യും ഒ​രു പ​ര​മ്പ​ര അ​വി​ടെ​യു​ണ്ട്. താ​ൻ കൂ​ടി ക​ഥാ​പാ​ത്ര​മാ​യ സ്വ​ന്തം വം​ശ​ക​ഥ വ്യാ​സ​ൻ പ​റ​യു​ന്ന​ത് വി​ഘ്നേ​ശ്വ​ര​ൻ പ​ക​ർ​ത്തി​യെ​ഴു​തു​ന്നു. ആ ​ലി​ഖി​ത​പാ​ഠം ഗ്ര​ന്ഥ​കാ​ര​നാ​യ വ്യാ​സ​ൻ ത​ന്റെ മ​ക​നാ​യ ശു​ക​നാ​സ​ൻ, ശി​ഷ്യ​രാ​യ സു​മ​ന്തു, ജൈ​മി​നി, പൈ​ല​ൻ, വൈ​ശ​മ്പാ​യ​ന​ൻ എ​ന്നി​വ​രെ ചൊ​ല്ലി​പ്പ​ഠി​പ്പി​ച്ചു. വൈ​ശ​മ്പാ​യ​ന​ൻ കു​റെ കാ​ല​ത്തി​നുശേ​ഷം ആ ​ക​ഥ മ​റ്റൊ​രു വേ​ദി​യി​ൽ പ​റ​യു​ന്നു. കു​രു​ക്ഷേ​ത്ര​യു​ദ്ധം ക​ഴി​ഞ്ഞ് വ​ള​രെ​ക്കാ​ല​ത്തി​നുശേ​ഷം അ​ഭി​മ​ന്യു​വി​ന്റെ പൗ​ത്ര​നാ​യ ജ​ന​മേ​ജ​യ​ൻ ന​ട​ത്തി​യ സ​ർ​പ്പ​സ​ത്രം എ​ന്ന യാ​ഗ​മാ​യി​രു​ന്നു ആ ​വേ​ദി. ക​ഥ​പ​റ​ച്ചി​ലു​കാ​രു​ടെ വം​ശ​മാ​യ സൂ​ത​രി​ൽ​പെ​ട്ട ഉ​ഗ്ര​ശ്ര​വ​സ്സ് അ​വി​ടെ​വെ​ച്ച് അ​തു​കേ​ട്ട് ഹൃ​ദി​സ്ഥ​മാ​ക്കി. പി​ന്നീ​ടൊ​രി​ക്ക​ൽ നൈ​മി​ശാ​ര​ണ്യ​ത്തി​ൽ ശൗ​ന​ക മ​ഹ​ർ​ഷി ന​ട​ത്തി​യ പ​ന്ത്ര​ണ്ടു കൊ​ല്ല​ത്തെ യാ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഉ​ഗ്ര​ശ്ര​വ​സ്സ് അ​വി​ടെ​വെ​ച്ച് ആ ​ക​ഥ വീ​ണ്ടും പ​റ​യു​ന്നു. പ​ല​ത​രം ആ​ഖ്യാ​താ​ക്ക​ളി​ലൂ​ടെ തു​ട​രു​ന്ന ഈ ​ഘ​ട​ന ര​ണ്ടാ​മൂ​ഴ​ത്തി​ൽ ഭീ​മ​ൻ എ​ന്ന ഏ​ക ആ​ഖ്യാ​താ​വി​ലേ​ക്ക് ചു​രു​ങ്ങു​ന്നു.

ബ​ഹു​നാ​യ​ക​പ​ര​മാ​ണ് ഇ​തി​ഹാ​സ​മെ​ങ്കി​ൽ നോ​വ​ൽ ഭീ​മ​ൻ എ​ന്ന ഏ​ക​ നാ​യക​നിലാ​ണ് കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.​ ഭീ​മ​സേ​ന​ൻ ആ​ത്മ​ക​ഥ പ​റ​യു​ന്ന​തി​ന്റെ രൂ​പ​ത്തി​ലാ​ണ​ല്ലോ ‘ര​ണ്ടാ​മൂ​ഴ’​ത്തി​ന്റെ ആ​ഖ്യാ​നം. കു​രു​ക്ഷേ​ത്ര​യു​ദ്ധ​വും സ​ർ​വ​നാ​ശ​വും രാ​ജ​സൂ​യ​വും ക​ഴി​ഞ്ഞ് പാ​ണ്ഡ​വ​ർ മ​ഹാ​പ്ര​സ്ഥാ​ന​ത്തി​ന് പു​റ​പ്പെ​ടു​ന്നു. വ​ന​ത്തി​ൽ മ​ര​ണ​പ​ര്യ​ന്തം സ​ന്ന്യാ​സ ജീ​വി​തം ക​ഴി​ക്കാ​നു​ള്ള യാ​ത്ര​യാ​ണ് മ​ഹാ​പ്ര​സ്ഥാ​നം. ഹി​മാ​ല​യ വ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ആ ​യാ​ത്ര​യി​ൽ അ​വ​ർ ശ്രീ​കൃ​ഷ്ണ​ന്റെ ദ്വാ​ര​കാ ന​ഗ​ര​ത്തി​ൽ എ​ത്തു​ന്നി​ട​ത്ത് ക​ഥ ആ​രം​ഭി​ക്കു​ന്നു. ശ്രീ​കൃ​ഷ്ണ​ന്റെ മ​ര​ണം ക​ഴി​ഞ്ഞ് പ്ര​ള​യം വി​ഴു​ങ്ങി​യ ദ്വാ​ര​ക​യു​ടെ കാ​ഴ്ച​യി​ൽ​നി​ന്ന് വീ​ണ്ടും യാ​ത്ര ചെ​യ്ത പാ​ണ്ഡ​വ​രും ​ദ്രൗ​പ​ദി​യും ഹി​മാ​ല​യ​ത്തി​ന്റെ താ​ഴ്വ​ര​യി​ലെ​ത്തു​ന്നു. ഏ​റ്റ​വും പി​ന്നി​ൽ ന​ട​ന്ന ദ്രൗ​പ​ദി വ​ഴി​യി​ൽ വീ​ഴു​മ്പോ​ൾ മ​റ്റു​ള്ള​വ​ർ മു​ന്നോ​ട്ടു ന​ട​ന്നെ​ങ്കി​ലും ഭീ​മ​ൻ മാ​ത്രം തി​രി​ഞ്ഞു​നി​ന്ന് ദ്രൗ​പ​ദി​യു​ടെ മ​ര​ണം കാ​ണു​ന്നു. ആ ​സ​ന്ദ​ർ​ഭ​ത്തി​ൽ ഭീ​മ​ന്റെ ഉ​ള്ളി​ലു​ണ്ടാ​കു​ന്ന ഓ​ർ​മ​ക​ളു​ടെ രൂ​പ​ത്തി​ലാ​ണ് നോ​വ​ലി​ന്റെ ആ​ഖ്യാ​നം.

പാ​ണ്ഡു​വി​ന്റെ മ​ര​ണം വ​രെ കാ​ട്ടി​ൽ ക​ഴി​ഞ്ഞ കു​ന്തി​യും മ​ക്ക​ളും ഹ​സ്തി​നപു​രി​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത് തൊ​ട്ടാ​ണ് ഭീ​മ​ന്റെ ഓ​ർ​മ​ക​ൾ തു​ട​ങ്ങു​ന്ന​ത്. കു​രു​ക്ഷേ​ത്ര​യു​ദ്ധം ക​ഴി​ഞ്ഞ് വ​ന​വാ​സം സ്വീ​ക​രി​ച്ച കു​ന്തി​യും ഗാ​ന്ധാ​രി​യും ധൃ​ത​രാ​ഷ്ട്ര​രും കാ​ട്ടു​തീ​യി​ൽ​പെ​ട്ട് മ​രി​ച്ച​തി​നുശേ​ഷം സ​ർ​വ​തു​മു​പേ​ക്ഷി​ച്ച് പാ​ണ്ഡ​വ​ർ മ​ഹാ​പ്ര​സ്ഥാ​ന​ത്തി​ന് പു​റ​പ്പെ​ടു​ന്ന​തു​വ​രെ അ​തു നീ​ളു​ന്നു. ഇ​തി​നി​ട​യി​ലെ നീ​ണ്ട കാ​ല​യ​ള​വി​ലെ സം​ഭ​വ പ​ര​മ്പ​ര​ക​ളി​ൽ​നി​ന്ന് ശ്ര​ദ്ധാ​പൂ​ർ​വം തെ​ര​ഞ്ഞെ​ടു​ത്ത സം​ഭ​വ​ങ്ങ​ൾ അ​ത്യ​ന്തം നാ​ട​കീ​യ​തയോ​ടെ, വ്യാ​ഖ്യാ​ന​ത്തി​ന്റെ സാ​ധ്യ​ത​യു​പ​യോ​ഗി​ച്ച് സം​ഭ​വ​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത പാ​ഠ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് എം.​ടി സ്വീ​ക​രി​ച്ച ആ​ഖ്യാ​ന രീ​തി. ഇ​തി​ഹാ​സ​ത്തി​ലെ അ​തി​മാ​നു​ഷ​ത്വ​വും ദേ​വാം​ശ​വു​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​വി​ടെ നോ​വ​ലി​ന്റെ ലോ​ക​ത്തെ മ​നു​ഷ്യ​രാ​യി​ത്തീ​രു​ന്നു.

മ​നു​ഷ്യ മ​ഹാ​ക​ഥ​യാ​യ നോ​വ​ലി​ന്റെ മാ​ധ്യ​മ​ത്തി​ൽ ഇ​തി​ഹാ​സ​ത്തെ വീ​ണ്ടും ക​ണ്ടെ​ത്തു​ന്ന​തി​ൽ സ്വീ​ക​ര​ണ​ത്തി​ന്റെയും തി​ര​സ്ക​ര​ണ​ത്തി​ന്റെ​യും ഒ​രു പ്ര​ക്രി​യയു​ണ്ട്. മൂ​ല​കൃ​തി​യോ​ട് ‘വി​ശ്വ​സ്ത​ത’ പു​ല​ർ​ത്തു​ന്ന പു​ന​രാ​ഖ്യാ​ന പ്ര​ക്രി​യ​യ​ല്ല നോ​വ​ലെ​ഴു​ത്ത്. അ​ത്ത​ര​മൊ​രു വി​ശ്വ​സ്‍ത​ത നോ​വ​ലി​ൽ ഉ​ൽ​പാ​ദ​ന​ക്ഷ​മ​മാ​യ ഫ​ലം ന​ൽ​കു​ക​യു​മി​ല്ല. മ​ഹാ​ഭാ​ര​ത​ത്തി​ൽ അ​ടി​സ്ഥാ​ന​ഘ​ട​ന​യാ​യി​ത്ത​ന്നെ​യു​ള്ള ആ​വ​ർ​ത്ത​ന സ്വ​ഭാ​വം ‘ര​ണ്ടാ​മൂ​ഴ’​ത്തി​ൽ എം.​ടി ഉ​പേ​ക്ഷി​ക്കു​ന്നു. ക​ഥാ​ഖ്യാ​ന​ത്തി​ൽത​ന്നെ ആ​വ​ർ​ത്ത​ന​ത്തി​ന്റെ ഘ​ട​ന മ​ഹാ​ഭാ​ര​തം പി​ന്തു​ട​രു​ന്നു​ണ്ട്; ഒ​രാ​ളി​ൽ​നി​ന്ന് കേ​ട്ട ക​ഥ മ​റ്റൊ​രാ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന കേ​ഴ്വി​യു​ടെ​യും വാ​മൊ​ഴി​യു​ടെ​യും ഘ​ട​ന. പ​റ​ച്ചി​ൽ-​പ​ക​ർ​ത്തി​യെ​ഴു​ത്ത്- കേ​ട്ടു​പ​ഠി​ക്ക​ൽ-​പ​റ​ച്ചി​ൽ എ​ന്നി​ങ്ങ​നെ നീ​ളു​ന്ന ആ ​സ​ഞ്ചാ​ര​ത്തി​നും അ​തി​ന്റെ നി​ര​ന്ത​രാ വ​ർ​ത്ത​ന​ത്തി​നു​മി​ട​യി​ലാ​വാം മ​ഹാ​ഭാ​ര​ത​ത്തി​ൽ പ​ണ്ഡി​ത​ർ പ്ര​ക്ഷി​പ്ത ഭാ​ഗ​ങ്ങ​ളാ​യി ത​ള്ളി​ക്ക​ള​യു​ന്ന ഭാ​ഗ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ട്ട​ത്.


സം​ഭ​വ​ങ്ങ​ൾ, രം​ഗ​ങ്ങ​ൾ, പ​ശ്ചാ​ത്ത​ല​ങ്ങ​ൾ, ക​ഥാ​പാ​ത്ര ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം മ​ഹാ​ഭാ​ര​ത​ത്തി​ലു​ള്ള ആ​വ​ർ​ത്ത​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​തി​ഹാ​സ​ത്തി​ന്റെ കേ​ന്ദ്ര ഘ​ട​നാ​തത്ത്വം ത​ന്നെ സ​വി​ശേ​ഷ​മാ​യ ഒ​രു​ത​രം ആ​വ​ർ​ത്ത​ന​മാ​ണെ​ന്ന് സ്ഥാ​പി​ക്കു​ന്ന ഒ​രു പ്ര​ബ​ന്ധം എ.​കെ. രാ​മാ​നു​ജ​ൻ എ​ഴു​തി​യി​ട്ടു​ണ്ട് (Repetition in the Mahabharata, 1968). ഇ​തി​ഹാ​സ​ത്തി​ലെ ചി​ല പ്ര​മു​ഖ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് മ​നു​ഷ്യ​രും അ​മാ​നു​ഷ​രു​മാ​യ ഭ​ർ​ത്താ​ക്ക​ന്മാ​രു​ണ്ട്; സ​ത്യ​വ​തി, കു​ന്തി, മാ​ദ്രി എ​ന്നി​വ​ർ ഉ​ദാ​ഹ​ര​ണം. ശ​ന്ത​നു​വി​ന്റെ ഭാ​ര്യ​യാ​യ സ​ത്യ​വ​തി​ക്ക് ആ ​ബ​ന്ധ​ത്തി​ന് മു​മ്പേ ദി​വ്യ​ശ​ക്തി​യു​ള്ള മ​ഹ​ർ​ഷി പ​രാ​ശ​ര​നി​ൽ​നി​ന്നു​ണ്ടാ​യ സ​ന്താ​ന​മാ​ണ് കു​രു​വം​ശ പി​താ​മ​ഹ​നും ഭാ​ര​ത ക​ർ​ത്താ​വു​മാ​യ വ്യാ​സ​ൻ എ​ന്ന കൃ​ഷ്ണദ്വൈ​പാ​യ​ന​ൻ.

ശ​ന്ത​നു​വി​ൽ​നി​ന്ന് സ​ത്യ​വ​തി​ക്കു​ണ്ടാ​യ പു​ത്ര​ന്മാ​രാ​യ ചി​ത്രാം​ഗ​ദ​നും വി​ചി​ത്ര​വീ​ര്യ​നും വി​വാ​ഹം ക​ഴി​ച്ച അം​ബി​ക​യി​ലും അം​ബാ​ലി​ക​യി​ലും സ​ന്താ​നോ​ൽ​പാ​ദ​നം ന​ട​ത്തി​യ​താ​ക​ട്ടെ ദി​വ്യ​പു​രു​ഷ​നാ​യ വ്യാ​സ​നും. അം​ബാ​ലി​ക​യി​ലു​ണ്ടാ​യ മ​ക​ൻ പാ​ണ്ഡു​വി​ന്റെ ഭാ​ര്യ​മാ​രാ​യ കു​ന്തി​ക്കും മാ​ദ്രി​ക്കു​മു​ണ്ട് അ​മാ​നു​ഷ​രാ​യ ഭ​ർ​ത്താ​ക്ക​ന്മാ​ർ. അ​വ​രി​ൽനി​ന്നു​ണ്ടാ​യ​വ​രാ​ണ് അ​ഞ്ചു പാ​ണ്ഡ​വ​രും പി​ന്നെ ക​ർ​ണ​നും. ഒ​രേ ഘ​ട​നാ​വി​താ​ന​ത്തി​ന്റെ ആ​വ​ർ​ത്ത​ന​മാ​ണി​ത്. പ്ര​ധാ​ന പു​രു​ഷ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കെ​ല്ലാം മാ​നു​ഷ​രും അ​മാ​നു​ഷ​രു​മാ​യ പി​താ​ക്ക​ളു​ള്ള ഇ​തി​ഹാ​സ സ​ങ്ക​ൽ​പം, ആ​വ​ർ​ത്ത​ന ഘ​ട​ന ‘ര​ണ്ടാ​മൂ​ഴം’ തി​ര​സ്ക​രി​ക്കു​ന്നു.

വ​ന​വാ​സകാ​ല​ത്ത് മ​ഹേ​ന്ദ്ര പ​ർ​വ​ത​ത്തി​ന്റെ താ​ഴ്വാ​ര​ത്തെ വൈ​ത​ര​ണി എ​ന്ന ജ​ല​പാ​ത​ത്തി​ന​ടു​ത്തു​വെ​ച്ച് പാ​ണ്ഡ​വ​ർ പി​തൃ​ക്ക​ൾ​ക്ക് ബ​ലി​യ​ർ​പ്പി​ക്കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ സ​ന്ദേ​ഹി​ച്ച് നി​ൽ​ക്കു​ന്ന ഭീ​മ​നി​ൽ അ​തു കാ​ണാം: ‘‘പ്രാ​യ​ക്ര​മ​മ​നു​സ​രി​ച്ച് ഞ​ങ്ങ​ൾ പി​തൃ​ക്ക​ൾ​ക്ക് ക്രി​യ​ക​ൾ ന​ട​ത്തി. നാ​മെ​ല്ലാ​മു​ള്ള ഈ ​ഭാ​ര​ത​ഭൂ​മി ഉ​ൾ​ക്കൊ​ള്ളു​ന്ന ജം​ബു​ദ്വീ​പ​ത്തി​ലെ എ​ല്ലാ പി​തൃ​ക്ക​ളെ​യും ഓ​ർ​മി​ക്കു​ന്ന മ​ന്ത്ര​ങ്ങ​ൾ പു​രോ​ഹി​ത​ൻ ചൊ​ല്ലി. ഞ​ങ്ങ​ൾ ഏ​റ്റു​പ​റ​ഞ്ഞു. പി​ന്നെ കു​ശാ​ഗ്ര​ത്തി​ലേ​ക്ക് ഓ​രോ പൂ​ർ​വ​പി​താ​ക്ക​ളു​ടെ​യും ആ​ത്മാ​വി​നെ ആ​വാ​ഹി​ക്കു​ന്നു. എ​ന്റെ ഊ​ഴം വ​ന്ന​പ്പോ​ൾ എ​നി​ക്ക് സം​ശ​യം തു​ട​ങ്ങി. ആ​രെ​യാ​ണ് ഞാ​ൻ ധ്യാ​നി​ക്കേ​ണ്ട​ത്? ബീ​ജ​ബ​ന്ധ​മി​ല്ലാ​തെ മ​രി​ച്ച പാ​ണ്ഡു​വി​നെ​യോ അ​ന​ശ്വ​ര​നാ​യ വാ​യു​ ഭ​ഗ​വാ​നെ​യോ? ജ്യേ​ഷ്ഠ​നെ അ​നു​ക​രി​ച്ച് ഞാ​നും പാ​ണ്ഡു മ​ഹാ​രാ​ജാ​വി​നെ സ​ങ്ക​ൽ​പി​ച്ചു.

അ​തി​ൽ​പി​ന്നെ വി​ചി​ത്രവീ​ര്യ​നും. അ​വി​ടെ​യും സം​ശ​യ​മു​ണ്ട്. ജീ​വി​ച്ചി​രി​ക്കു​ന്ന കൃ​ഷ്ണ​ദ്വൈ​പാ​യ​ന​ന് തി​ലോ​ദംവെ​ച്ചു ന​മ​സ്ക​രി​ക്കേ​ണ്ട​തി​ല്ല​ല്ലോ. പി​ന്നെ ശ​ന്ത​നു​വി​ന്, പ്ര​തീ​പ​ന്, കു​രു​വി​ന്, യ​യാ​തി​ക്ക്... ​ക്രി​യാ​ദി​ക​ൾ ക​ഴി​ഞ്ഞു വൈ​ത​ര​ണി​യി​ൽ​നി​ന്ന് ക​യ​റി​യ​പ്പോ​ൾ ഞാ​ൻ പു​രോ​ഹി​ത​നോ​ട് ചോ​ദി​ച്ചു: ‘‘ദാ​യ​ക്ര​മ​മ​നു​സ​രി​ച്ച് നോ​ക്കു​മ്പോ​ൾ ഞ​ങ്ങ​ൾ പൂ​ർ​വി​ക​രെ സ്മ​രി​ക്കാ​ൻ പി​ന്തി​രി​ഞ്ഞു​നോ​ക്കി പേ​ാ​കേ​ണ്ട​ത് ശ​ന്ത​നു​ രാ​ജാ​വി​ലേ​ക്കോ അ​തോ പ​രാ​ശ​ര ബ്രാ​ഹ്മ​ണനി​ലേ​ക്കോ?’’ മാ​നു​ഷ​ത​യി​ൽ അ​മാ​നു​ഷ​ത​യു​ടെ അം​ശം കൂ​ടി ചേ​ർ​ത്തു​ണ്ടാ​ക്കി​യ ഇ​തി​ഹാ​സ​ത്തി​ലെ നാ​യ​ക സ​ങ്ക​ൽ​പം നീ​ക്കി​ക്ക​ള​ഞ്ഞ ഭീ​മ​നാ​ണി​ത്; മ​ന്ദ​നി​ലും വൃ​കോ​ദ​ര​നി​ലുംനി​ന്ന് മ​നു​ഷ്യ​നി​ലേ​ക്ക് വീ​ണ്ടെ​ടു​ക്ക​പ്പെ​ട്ട നാ​യ​ക​ൻ.

ഇ​തി​ഹാ​സ നാ​യ​ക​രു​മാ​യി വാ​യ​ന​ക്കാ​ർ​ക്ക് സാ​ത്മീ​ക​ര​ണം എ​ളു​പ്പ​മ​ല്ല. എ​ന്നാ​ൽ, സ​മൂ​ഹ​ത്തി​ലും ഗാ​ർ​ഹി​കാ​ന്ത​രീ​ക്ഷ​ത്തി​ലും ത​ന്റെ സ്വ​ത്വ​ത്തെ കു​റി​ച്ചു​ള്ള സ​ന്ദി​ഗ്ധ​ത​ക​ളു​മാ​യി നി​ൽ​ക്കു​ന്ന നോ​വ​ലി​ലെ ഭീ​മ​നെ വാ​യ​ന​ക്കാ​ർ​ക്ക് തൊ​ട്ട​റി​യാം. ഇ​തി​ഹാ​സ​ത്തി​ലെ ആ​ഖ്യാ​ന​സ്വ​രംത​ന്നെ ‘ര​ണ്ടാ​മൂ​ഴം’ തി​ര​സ്ക​രി​ക്കു​ന്നു. വ​സ്തു​നി​ഷ്ഠ​ത​യി​ൽ​നി​ന്ന് വ്യ​ക്തി​നി​ഷ്ഠ​ത​യി​ലേ​ക്കു​ള്ള നോ​വ​ലി​ന്റെ ആ​ഖ്യാ​ന​സ്ഥാ​നാ​ന്ത​ര​ണ​മാ​ണ​ത്. ഏ​ക നാ​യ​ക​നി​ലേ​ക്കും ആ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ ആ​ഖ്യാ​ന​ത്തി​ലേ​ക്കു​മു​ള്ള മാ​റ്റ​ത്തി​ലൂ​ടെ ഇ​തി​ഹാ​സ​ത്തി​ലെ ​ക്രി​യാ​വൈ​വി​ധ്യ​വും വ്യ​ക്തി​നി​ഷ്ഠ​മാ​യ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ​യു​ള്ള പാ​ഠ​മാ​യി മാ​റു​ന്നു. മ​ഹാ​ഭാ​ര​ത​ത്തി​ലെ സ​​ങ്കേ​ത​ബ​ദ്ധ​മാ​യ ഇ​തി​ഹാ​സ ഘ​ട​ക​ങ്ങ​ളാ​യ അ​ഥ​വാ, ഇ​തി​ഹാ​സ സ്ഥി​രാ​ങ്കങ്ങ​ളാ​യ ഒ​രു സ​മൂ​ഹ​ത്തി​ന്റെ ധീ​ര​ക​ഥ, ഐ​തി​ഹ്യ​പ​ര​മോ ച​രി​ത്ര​പ​ര​മോ ആ​യ ല​ക്ഷ്യ​ങ്ങ​ൾ, ഗം​ഭീ​ര ശൈ​ലി, വി​ജ്ഞാ​ന കോ​ശ സ്വ​ഭാ​വം, ഉ​പദേ​ശ സ്വ​ഭാ​വം, അ​ധോ​ത​ല സ​ഞ്ചാ​ര​ങ്ങ​ൾ, യു​ദ്ധം, ദ്വ​ന്ദ്വ​യു​ദ്ധ​ങ്ങ​ൾ തു​ട​ങ്ങിയ​വ​യെ​ല്ലാം നോ​വ​ലി​ൽ അ​ത്ഭുത​ത്തി​ൽ​നി​ന്ന് ഐ​ഹി​ക യാ​ഥാ​ർ​ഥ്യ​ത്തി​ന്റെ​യും അ​തി​ഭൗ​തി​ക​ത​യി​ൽ​നി​ന്ന് അ​നു​ഭ​വ​വേ​ദ്യ​മാ​യ ലോ​ക​ത്തി​ന്റെ​യും ഭാ​ഗ​മാ​യി പ​രി​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്നു. അ​മൂ​ർ​ത്ത​ത്തെ​യും അ​ന​ശ്വ​ര​ത്തി​ന്റെ​യും അ​മാ​നു​ഷ​ത്വ​ത്തി​ന്റെ​യും ലോ​ക​ത്തെ മ​നു​ഷ്യ​വ​ത്ക​രി​ക്കു​ന്ന ഈ ​പ്ര​ക്രി​യ​യാ​ണ് ‘ര​ണ്ടാ​മൂ​ഴ’​ത്തെ ഇ​തി​ഹാ​സോ​പ​ജീ​വി​ക​ളാ​യ മ​റ്റു നോ​വ​ലു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. മാ​ത്ര​മ​ല്ല, മി​ക​ച്ച നോ​വ​ലാ​ക്കി മാ​റ്റു​ക​യും ചെ​യ്യു​ന്നു.

ഇ​തി​ഹാ​സ​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ദേ​വാം​ശ​സം​ഭ​വ​ന​ല്ല, വ​ർ​ണാ​ശ്ര​മ വ്യ​വ​സ്ഥ​ക്ക് പു​റ​ത്തു​ള്ള കാ​ട്ടാ​ള​ന്റെ മ​ക​നാ​ണ് ‘ര​ണ്ടാ​മൂ​ഴ’​ത്തി​ലെ ഭീ​മ​ൻ. രാ​ജാ​വി​ന് വേ​ണ്ട​ത് കൈ​യൂ​ക്കു​ള്ള മ​ക​നെ​യാ​യ​തി​നാ​ൽ താ​ൻ ‘കൊ​ടു​ങ്കാ​ട്ടി​ൽ​നി​ന്ന് ച​ങ്ങ​ല​യ​ഴി​ഞ്ഞ ച​ണ്ഡ​മാ​രു​ത​നെ​പ്പോലെ ക​യ​റി​വ​ന്ന പേ​ര​റി​യാ​ത്ത ഒ​രു കാ​ട്ടാ​ള​നെ’ സ്വീ​ക​രി​ച്ച​തി​ന്റെ ഫ​ല​മാ​ണ് ഭീ​മ​നെ​ന്ന് കു​ന്തി പ​റ​യു​ന്ന​താ​ണ​ല്ലോ ‘ര​ണ്ടാ​മൂ​ഴ’​ത്തി​ലെ ഏ​റ്റവും ഞെ​ട്ടി​ക്കു​ന്ന ഇ​തി​ഹാ​സ വ്യ​തി​ച​ല​നം. ‘ര​ണ്ടാ​മൂ​ഴ’​ത്തി​ലെ ഭീ​മ​നെ വാ​യി​ക്കു​മ്പോ​ൾ ഭ​ട്ട​നാ​രാ​യ​ണ​ൻ ര​ചി​ച്ച സം​സ്കൃ​ത നാ​ട​ക​മാ​യ ‘വേ​ണീ സം​ഹാ​രം’ (ഏ​ഴാം നൂ​റ്റാ​ണ്ടോ എ​ട്ടാം നൂ​റ്റാ​ണ്ടോ ആ​കാം ര​ച​നാ​കാ​ലം) ഓ​ർ​ക്കാ​വു​ന്ന​താ​ണ്. ‘ര​ണ്ടാ​മൂ​ഴ’​ത്തി​ന് ആ ​പ്രാ​ചീ​ന നാ​ട​ക​ത്തോ​ട് ആ​ധ​മ​ർ​ണ്യ​മു​ണ്ടെ​ന്ന​ല്ല ഇ​തി​ന​ർ​ഥം. ഭാ​സ​ൻ ര​ചി​ച്ച ‘ഊ​രു​ഭം​ഗം’ നാ​ട​ക​ത്തി​നുശേ​ഷം ഭീ​മ​നെ നാ​യ​ക​നാ​ക്കി​യു​ള്ള അ​പൂ​ർ​വം സം​സ്കൃ​ത ര​ച​ന​ക​ളി​ലൊ​ന്നാ​ണ് ‘വേ​ണീ സം​ഹാ​രം’.

കാ​ട്ടാ​ള പു​ത്ര​നാ​ണെ​ന്ന് വ്യം​ഗ്യ​മാ​യി​പ്പോ​ലും സൂ​ചി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഭീ​മ​ന്റെ രാ​ക്ഷ​സീ​യ പ്ര​കൃ​തി​യും ദ്രൗ​പ​ദി​​യോ​ടു​ള്ള വി​കാ​ര​തീ​ക്ഷ്ണ​മാ​യ പ്രേ​മ​കാ​മ​ങ്ങ​ളും ‘വേ​ണീ​സം​ഹാ​രം’ ആ​വി​ഷ്‍ക​രി​ക്കു​ന്നു. ഇ​തി​ഹാ​സ ക​ഥ​യി​ൽ​നി​ന്ന് വ്യ​തി​ച​ലി​ച്ച് ദു​ര്യോ​ധ​ന​നെ തു​ട ത​ക​ർ​ത്ത് കൊ​ന്ന ശേ​ഷം ഭീ​മ​ൻ ചോ​ര​പു​ര​ണ്ട കൈ​ക​ൾകൊ​ണ്ട് ദ്രൗ​പ​ദി​യു​ടെ അ​ഴി​ഞ്ഞ ത​ല​മു​ടി കെ​ട്ടി​ക്കൊ​ടു​ക്കു​ന്ന​ത് ഭട്ടനാ​രാ​യ​ണ​ൻ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ക്ഷ​സജ​ന്മംത​ന്നെ​യാ​യ ഭീ​മ​നെ​യാ​ണ് നാ​ട​ക​ത്തി​ലു​ട​നീ​ളം കാ​ണാ​നാ​വു​ക. ‘ര​ണ്ടാ​മൂ​ഴ’​ത്തി​ലെ ‘യ​ഥാ​ർ​ഥ​ത്തി​ൽ’ രാ​ക്ഷ​സ സ​ന്ത​തിത​ന്നെ​യാ​യ ഭീ​മ​ൻ ആ ​വ്യ​ക്തി​ത്വ​ത്തി​ന്റെ വ​ർ​ഗ​പ​ര​മാ​യ സ​ന്ദി​ഗ്ധ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ്. നോ​വ​ലി​ന്റെ അ​ന്ത്യ​ത്തി​ലാ​ണ് പി​തൃ​ത്വ​ര​ഹ​സ്യം വെ​ളി​പ്പെ​ടു​ന്ന​തെ​ങ്കി​ലും തു​ട​ക്കം തൊ​ട്ടു​ത​ന്നെ വ​ർ​ഗ​പ​ര​മാ​യ സ്ഥാ​ന​ത്തെ കു​റി​ച്ചു​ള്ള ഭീ​മ​ന്റെ സ​ന്ദി​ഗ്ധ​ത എം.​ടി ആ​വി​ഷ്‍ക​രി​ക്കു​ന്നു​ണ്ട്. സാം​സ്കാ​രി​ക​മാ​യി ശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ക്ഷ​ത്രി​യ വ്യ​ക്തി​ത്വ​ത്തി​ന് പു​റ​ത്തു​ള്ള ആ ​നി​ഷാ​ദ വ്യ​ക്തി​ത്വ​ത്തെ കു​റി​ച്ചു​ള്ള സൂ​ച​ന നോ​വ​ലി​ന്റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ കാ​ണാം.

‘കൊ​ടു​ങ്കാ​റ്റി​ന്റെ മ​ർ​മ​രം’ എ​ന്ന ര​ണ്ടാം ഭാ​ഗ​ത്തി​ലെ ഒ​ന്നാ​മ​ധ്യാ​യ​ത്തി​ൽ ഭീ​മ​ൻ ഒ​രു സ്വ​പ്നം കാ​ണു​ന്നു: ‘‘മ​ദം പൊ​ട്ടി​യ ഒ​രു മ​ഹാ​ഗ​ജം കൊ​മ്പി​ള​ക്കി എ​ന്നെ ആ​ക്ര​മി​ക്കാ​ൻ കു​തി​ച്ച​ടു​ക്കു​ന്നു. മ​ര​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടാ​ൻ തു​ട​ങ്ങു​മ്പോ​ൾ വെ​ൺ​മ​ഴു​വേ​ന്തി​യ ഒ​രു കാ​വ​ൽ​ക്കാ​ര​ൻ വ​ഴി​മു​ട​ക്കി മു​ന്നി​ൽ നി​ൽ​ക്കു​ന്നു.’’ ഒ​രു വേ​ട്ട​ക്കാ​ര​ന്റെ ദൃ​ശ്യ​മാ​ണി​ത്. വ​ന്യ​ത​ക്കും രാ​ജാ​ധി​കാ​ര​ത്തി​ന്റെ കാ​വ​ൽ​ക്കാ​ർ​ക്കു​മി​ട​യി​ൽ നി​ൽ​ക്കു​ന്ന പാ​ർ​ശ്വ​സ്ഥ​ മ​നു​ഷ്യ​നാ​യ നാ​യാ​ടി​യു​ടെ ഈ ​സ്വ​പ്നദൃ​ശ്യം നോ​വ​ലി​ലെ ഭീ​മ​ന്റെ സ്വ​ത്വ​ത്തെ മു​ൻ​കൂ​ട്ടി സൂ​ചി​പ്പി​ക്കു​ന്ന​തി​നുവേ​ണ്ടി​യു​ള്ള​താ​ണ്. വ​ന​വാ​സ ജീ​വി​ത​ത്തി​ലെ ഭീ​മ​ന്റെ പ്ര​വൃ​ത്തി​ക​ൾ വി​വ​രി​ക്കു​ന്നി​ട​ത്തും അ​തുകാ​ണാം. അ​ര​ക്കി​ല്ല​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് കാ​ട്ടി​ലെ​ത്തി​യ​ത് എം.​ടി വി​വ​രി​ക്കു​ന്ന​തി​ങ്ങ​നെ​യാ​ണ്: ‘‘ഉ​ണ​ങ്ങി​യ പു​ല്ലി​ൽ ച​വി​ട്ട​ടി​ക​ൾ പ​തി​ഞ്ഞ​ത് ക​ണ്ടു. ഒ​രി​ട​ത്ത് ഉ​ണ​ങ്ങാ​ത്ത കു​റു​ന​രി​ക്കാ​ഷ്ഠം. ഞാ​ൻ മ​ണം​പി​ടി​ച്ചു നോ​ക്കി. കാ​ട്ടാ​ള​ന്മാ​ർ​ക്കും മൃ​ഗ​ങ്ങ​ൾ​ക്കും മാ​ത്ര​മേ വെ​ള്ള​ത്തി​ന്റെ ഗ​ന്ധം പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യൂ.’’

കു​രു​വം​ശ​ത്തി​ന്റെ പു​രു​ഷ കേ​ന്ദ്രി​ത​മാ​യ രാ​ജ​നീ​തി​യും ചാ​തു​ർ​വ​ർണ്യാ​ധി​ഷ്ഠി​ത​മാ​യ സാ​മൂ​ഹി​ക ഭാ​വ​ന​യും ചേ​ർ​ന്ന് പാ​ർ​ശ്വ​സ്ഥ​രാ​ക്കി​യ സ്ത്രീ​ക​ളു​ടെ​യും നി​ഷാ​ദ​രു​ടെ​യും ശ​ബ്ദ​ങ്ങ​ൾ കേ​ൾ​പ്പി​ക്കാ​നും ‘ര​ണ്ടാ​മൂ​ഴം’ ശ്ര​മി​ക്കു​ന്നു. ഭൂ​ത​കാ​ല​ത്തോ​ടെ​ന്ന​തി​നെ​ക്കാ​ൾ വ​ർ​ത്ത​മാ​ന കാ​ല​ത്തോ​ടു​ള്ള വ്യ​വ​ഹാ​ര​മാ​യി മാ​റി നോ​വ​ൽ ഇ​തി​ഹാ​സ​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത് സാ​ധ്യ​മാ​കു​ന്ന​ത്. ‘‘കു​രു​വം​ശ​ത്തി​ലെ പു​രു​ഷ​ന്മാ​ർ മു​ഴു​വ​ൻ സ്ത്രീ​ക​ളു​ടെ ക​ണ്ണീ​രു​ക​ണ്ട് ര​സി​ച്ച​വ​രാ​ണ്, എ​നി​ക്ക​റി​യാം’’ എ​ന്ന് ഗാ​ന്ധാ​രി​യും ‘‘കു​രു​വം​ശ​ത്തി​ന്റെ നീ​തി​ബോ​ധ​ങ്ങ​ൾ എ​നി​ക്ക് മ​ന​സ്സി​ലാ​വു​ന്ന​തി​ലും അ​പ്പു​റ​ത്തെ​വി​ടെ​യോ ആ​ണ്’’ എ​ന്ന് ഭീ​മ​നും പ​റ​യാ​നാ​വു​ന്ന​തും അ​തു​കൊ​ണ്ടാ​ണ്. ഭൂ​ത​കാ​ല​ത്തെ വ​ർ​ത്ത​മാ​ന​ത്തി​ന്റെ പ്രാ​ക്ച​രി​ത്ര​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന നോ​വ​ലി​ന്റെ സ്വ​ഭാ​വ​മാ​ണ് ഈ ​വ്യ​തി​ച​ല​നം സാ​ധ്യ​മാ​ക്കു​ന്ന​ത്.

ഇ​തി​ഹാ​സ​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഭൂ​ത​കാ​ല​ത്താ​ൽ ചു​റ്റി​വ​രി​യ​പ്പെ​ടാ​ൻ വി​സ​മ്മ​തി​ച്ച് നി​ര​ന്ത​രം പ​രി​വ​ർ​ത്ത​ന പ്ര​ക്രി​യ​യി​ലാ​യി​രി​ക്കു​ന്ന വ​ർ​ത്ത​മാ​ന കാ​ല​ത്തോ​ട് ​പ്ര​തി​ജ്ഞാ​ബ​ദ്ധ​ത പു​ല​ർ​ത്തു​ന്ന നോ​വ​ൽ ആ​ധു​നി​ക​മാ​യ ഇ​ത്ത​രം വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്നു. ഇ​തി​ഹാ​സ​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി നോ​വ​ലി​ന് വ്യ​ക്തി​യാ​യ ഒ​രു ക​ർ​ത്താ​വു​ള്ള​തു​കൊ​ണ്ടു​കൂ​ടി​യാ​ണ​ത്. സ്വ​ന്തം അ​സ്തി​ത്വ​ത്തി​ന്റെ ക​ർ​ത്താ​ക്ക​ളാ​യ ആ​ധു​നി​ക സ്ത്രീ-പു​രു​ഷ​ന്മാ​രെ​യാ​ണ് നോ​വ​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി സ്വീ​ക​രി​ച്ച​ത്. സ്വ​ന്തം വ​ഴി തേ​ടു​ക​യും ക​ണ്ടെ​ത്തു​ക​യും സ്വ​യം നി​ർ​ണ​യി​ക്കു​ക​യും ചെ​യ്ത് സ്വ​ന്തം സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ അ​ർ​ഥം വെ​ളി​പ്പെ​ടു​ത്തു​ന്ന ആ ​മ​നു​ഷ്യ​വ്യ​ക്തി​ക​ളെ ഇ​തി​ഹാ​സ​ത്തി​ൽ കാ​ണാ​നാ​വി​ല്ല. പൗ​രാ​ണി​ക​മാ​യ ആ​ധി​കാ​രി​ക​ത​യോ​ട് സം​ശ​യം പു​ല​ർ​ത്തു​ന്ന​തും നോ​വ​ലി​ന്റെ സ്വ​ഭാ​വ​മാ​ണ്.

ആ​ധു​നി​ക രൂ​പ​മാ​യ നോ​വ​ലി​ന്റെ ഈ ​സ​വി​ശേ​ഷ​ത​യാ​ണ് കു​രു​വം​ശ​ത്തി​ന്റെ നീ​തി​ബോ​ധ​ങ്ങ​ൾ ത​ന്റെ ധാ​ര​ണ​ക്ക​പ്പു​റ​ത്തു​ള്ള​താ​ണെ​ന്ന് പ​റ​യു​ന്ന ‘ര​ണ്ടാ​മൂ​ഴ’​ത്തി​ലെ ഭീ​മ​നെ സാ​ധ്യ​മാ​ക്കു​ന്ന​ത്. പൗ​രാ​ണി​ക​വും ആ​ധു​നി​ക​വു​മാ​യ ര​ണ്ട​് മൂ​ല്യവ്യ​വ​സ്ഥ​ക​ളു​ടെ പ്ര​തീ​ക​ങ്ങ​ളാ​ണ് നോ​വ​ലി​ലെ യു​ധി​ഷ്ഠി​ര​നും ഭീ​മ​നും. ‘ര​ണ്ടാ​മൂ​ഴ’​ത്തി​ൽ ഭീ​മ​ൻ ക​ഴി​ഞ്ഞാ​ൽ എം.​ടി ഏ​റ്റ​വും മി​ഴി​വോ​ടെ ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള പു​രു​ഷ ക​ഥാ​പാ​ത്ര​വും യു​ധി​ഷ്ഠി​ര​നാ​ണ്. മ​ഹാ​ഭാ​ര​ത​ത്തി​ലും ഇ​തി​ഹാ​സ ധ​ർ​മവ്യ​വ​സ്ഥ​യു​ടെ വി​രു​ദ്ധ ധ്രു​വ​ങ്ങ​ളാ​ണ​വ​ർ. നോ​വ​ലി​ൽ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും യു​ധി​ഷ്ഠി​ര​ൻ ഭീ​മ​ന് ധ​ർ​മാ​ധ​ർ​മ​ങ്ങ​ളെ​പ്പ​റ്റി ഉ​പ​ദേ​ശം ന​ൽ​കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ൾ മ​ഹാ​ഭാ​ര​ത​ത്തി​ലു​ണ്ട്. ധ​ർ​മ​ലോ​ക​ത്തി​ന്റെ പ്ര​തി​നി​ധി​യാ​ണ് അ​വി​ടെ യു​ധി​ഷ്ഠി​ര​ൻ, ഭീ​മ​ൻ കാ​മ​ലോ​ക​ത്തി​ന്റെ​യും. അ​തേ​സ​മ​യം, ആ ​ധ​ർ​മവ്യ​വ​സ്ഥ​യി​ൽ​നി​ന്ന് ഭീ​മ​ൻ പു​റ​ത്തു​ക​ട​ക്കു​ന്നു​മി​ല്ല.

ഭൂ​ത​കാ​ല​ത്തോ​ടു​ള്ള മ​നോ​ഭാ​വ​ത്തി​ൽ മാ​ത്ര​മ​ല്ല, മ​നു​ഷ്യസ​ങ്ക​ൽ​പ​ത്തി​ലും ക​ഥാ​പാ​ത്ര സൃ​ഷ്ടി​യി​ലും ഇ​തി​ഹാ​സ​ത്തി​ൽ​നി​ന്ന് വി​ഭി​ന്ന​മാ​ണ് നോ​വ​ൽ. കു​ലീ​ന​രു​ടെ​യും സേ​നാ​നാ​യ​ക​രു​ടെ​യും ലോ​ക​മാ​ണ് ഇ​തി​ഹാ​സ​ത്തി​ലേ​ത്, നോ​വ​ലി​ലേ​ത് സാ​മാ​ന്യ​രു​ടെ ലോ​ക​വും. ധ​ർ​മ​വ്യ​വ​സ്ഥ​ക​ളും മൂ​ല്യ​ഭാ​വ​ന​ക​ളും വ്യ​ത്യ​സ്ത​മാ​ണ് ര​ണ്ടു ലോ​ക​ങ്ങ​ളി​ലും, ഭാ​ഷ​യും ഭാ​ഷ​ണ​വും പെ​രു​മാ​റ്റരീ​തി​ക​ളും അ​തു​പോ​ലെ​ത​ന്നെ.


വ​ർ​ണാ​ശ്ര​മ​ത്തി​ന്റെ ധ​ർ​മവ്യ​വ​സ്ഥ​യെ മ​നഃ​സാ​ക്ഷി​യു​ടെ ഭാ​ഗ​മാ​യി സ്വീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ലീ​ന നാ​യ​ക​നാ​ണ് ഇ​തി​ഹാ​സ​ത്തി​ലെ ഭീ​മ​ൻ. ആ ​ധ​ർ​മവ്യ​വ​സ്ഥ ലം​ഘി​ക്കു​ന്ന​വ​രെ മ​ര​ണ​ത്തി​ലേ​ക്ക് ശി​ക്ഷി​ക്കു​ന്ന​താ​ണ് ഇ​തി​ഹാ​സ​ങ്ങ​ളി​ൽ കാ​ണാ​നാ​വു​ക. വ​ർ​ണാ​ശ്ര​മ സ​ങ്ക​ൽ​പ​ത്തി​ലെ സാ​മൂ​ഹി​കാ​ധി​കാ​രം അ​ക്ര​മ​ത്തി​ൽ​നി​ന്ന് പ്ര​ത്യ​യ​ശാ​സ്ത്രംത​ന്നെ​യാ​യി​ത്തീ​രു​ന്ന​ത് മ​ഹാ​ഭാ​ര​ത​ത്തി​ൽ കാ​ണാം. കു​രു​ക്ഷേ​ത്ര യു​ദ്ധ​ത്തി​ൽ ക​ർ​ണ​ന്റെ വേ​ലേ​റ്റ് ഭീ​മ​പു​ത്ര​നാ​യ ഘ​ടോ​ൽ​ക്ക​ച​ൻ മ​രി​ച്ച​പ്പോ​ൾ അ​തു പ്ര​തീ​ക്ഷി​ച്ചുത​ന്നെ ക​ർ​ണ​നെ നേ​രി​ടാ​ൻ അ​വ​നെ നി​യോ​ഗി​ച്ച കൃ​ഷ്ണ​ൻ ‘കാ​റ്റേ​റ്റ വൃ​ക്ഷം​പോ​ലെ നൃ​ത്ത​മാ​ടി’​യെ​ന്ന് ‘മ​ഹാ​ഭാ​ര​തം’ (ദ്രോ​ണ​പ​ർ​വ​ത്തി​ലെ ഘ​ടോ​ൽ​ക്ക​ച വ​ധ​പ​ർ​വം) വി​വ​രി​ക്കു​ന്നു. അ​ർ​ജു​ന​നെ കൊ​ല്ലാ​നാ​യി ക​ർ​ണ​ൻ ക​രു​തി​വെ​ച്ച​താ​യി​രു​ന്നു അ​പ്ര​തി​രോ​ധ്യ​വും ല​ക്ഷ്യ​വേ​ധി​യു​മാ​യ വൈ​ജ​യ​ന്തി എ​ന്ന വേ​ൽ. രാ​ത്രി​യു​ദ്ധ​ത്തി​ൽ മ​ഹാ​നാ​ശം വി​ത​ച്ച ഘ​ടോ​ൽ​ക്ക​ച​നെ കൊ​ല്ലാ​നാ​യി ക​ർ​ണ​ൻ അ​ത് പ്ര​യോ​ഗി​ച്ച​തോ​ടെ അ​ർ​ജു​ന​ന്റെ മ​ര​ണം ഒ​ഴി​വാ​ക്കി​യ കൃ​ഷ്ണ​ൻ മ​റ്റു രാ​ക്ഷ​സ​രെ​പ്പോ​ലെ ഘോ​ര​ക​ർ​മാ​വാ​യി​രു​ന്നു അ​വ​നു​മെ​ന്ന് മാ​ത്രമേ പ​റ​യു​ന്നു​ള്ളൂ മ​ഹാ​ഭാ​ര​ത​ത്തി​ൽ.

നോ​വ​ലി​ലെ കൃ​ഷ്ണ​ൻ സാ​മാ​ന്യ മ​നു​ഷ്യ​രു​ടെ ഭാ​ഷ​യി​ൽ പ​റ​യു​ന്നു: ‘‘ഭീ​മ​പു​ത്ര​നാ​ണെ​ങ്കി​ലും കാ​ട്ടാ​ള​നാ​ണ്. രാ​ക്ഷ​സപ്ര​കൃ​തി, യ​ജ്ഞ​വി​രോ​ധി, ബ്രാ​ഹ്മ​ണ ശ​ത്രു. അ​വ​നെ എ​ന്നെ​ങ്കി​ലും കൊ​ല്ലേ​ണ്ടി​വ​രും. ച​ത്ത​തു ര​ണ്ടു​നി​ല​ക്കും സൗ​ക​ര്യ​മാ​യി.’’ ഇ​ങ്ങ​നെ പ​റ​ഞ്ഞു​കൊ​ണ്ട് പ​ട​പ്പാ​ള​യ​ത്തി​ൽ വാ​ദ്യ​വൃ​ന്ദ​ത്തോ​ടു​കൂ​ടി​യ ആ​ഘോ​ഷ​ത്തി​നാ​ണ് ‘ര​ണ്ടാ​മൂ​ഴ’​ത്തി​ലെ ദൈ​വി​ക​ത്വ​മൊ​ന്നു​മി​ല്ലാ​ത്ത യാ​ദ​വ പ്ര​ഭു​വാ​യ കൃ​ഷ്ണ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​ത് (ഘ​ടോ​ൽ​ക്ക​ച​ൻ മ​രി​ച്ചു​വീ​ണ​പ്പോ​ൾ ഭേ​രി, ശം​ഖ്, ആ​ന​കം, മു​ര​ജം തു​ട​ങ്ങി​യ വാ​ദ്യ​ങ്ങ​ൾ മു​ഴ​ക്കി കൗ​ര​വ​പ്പ​ട ആ​ഘോ​ഷി​ച്ച​താ​യു​ള്ള ഇ​തി​ഹാ​സ വി​വ​ര​ണം തി​രി​ച്ചി​ടു​ക​യാ​ണി​വി​ടെ എം.​ടി).

മ​ക​ന്റെ മ​ര​ണ​വൃ​ത്താ​ന്ത​മ​റി​യു​ന്ന ഭീ​മ​നെ​പ്പ​റ്റി മ​ഹാ​ഭാ​ര​തം പ​രാ​മ​ർ​ശി​ക്കു​ന്നി​ല്ല. ഘ​ടോ​ൽ​ക്ക​ച​നെ​പ്പ​റ്റി വി​ല​പി​ക്കു​ന്ന യു​ധി​ഷ്ഠി​ര​നെ അ​ർ​ജു​ന​ൻ ര​ക്ഷ​പ്പെ​ട്ട​തോ​ർ​മി​പ്പി​ച്ച് (യു​ദ്ധവി​ജ​യ​ത്തെ​പ്പ​റ്റി​യും) ആ​ശ്വ​സി​പ്പി​ക്കു​ന്ന വ്യാ​സ​നെ​യാ​ണ് ആ ​സ​ന്ദ​ർ​ഭ​ത്തി​ൽ മ​ഹാ​ഭാ​ര​തം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ഇ​തി​ഹാ​സ​ത്തി​ലെ ധ​ർ​മ​യു​ക്തി​യു​ടെ ആ ​സ​ന്ദ​ർ​ഭ​ത്തെ നോ​വ​ൽ സാ​മാ​ന്യ മ​നു​ഷ്യ​യു​ക്തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഭീ​മ​ന്റെ കാ​ഴ്ച​പ്പാ​ടി​ൽ അ​ത് മാ​റ്റി​യെ​ഴു​തു​ന്നു. പ​ട​പ്പാ​ള​യ​ത്തി​ൽ ആ​ഘോ​ഷം ന​ട​ത്താ​ൻ കൃ​ഷ്ണ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​ത് കേ​ട്ടു​നി​ന്ന ‘ര​ണ്ടാ​മൂ​ഴ’​ത്തി​ലെ ഭീ​മ​ൻ ഇ​തി​ഹാ​സ​ത്തി​ലെ കു​ലീ​ന പു​രു​ഷ​ലോ​ക​ത്തു​നി​ന്ന് പു​റ​ത്തു​ക​ട​ന്ന് യു​ദ്ധ​ഭൂ​മി​യാ​യ കു​രു​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ചെ​ന്ന് മ​ക​ന്റെ മൃ​ത​ദേ​ഹം കാ​ണു​ന്ന ദൃ​ശ്യം ഇ​പ്ര​കാ​ര​മാ​ണ്: ‘‘ഓ​ടി​യ​ക​ലാ​ൻ ഇ​ട​കി​ട്ടാ​തെ കൂ​ട്ടം​കൂ​ടി നി​ന്ന ഇ​രു​ട്ടു​പോ​ലെ അ​വ​ന്റെ മൃ​ത​ദേ​ഹം ഞാ​ൻ ക​ണ്ടു. നെ​ഞ്ചി​ൽ ത​റ​ച്ചു​ക​ഴി​ഞ്ഞ വേ​ലി​ന്റെ ആ​യ​സ​പ്പി​ടി ആ​ളു​യ​ര​ത്തി​ൽ ആ​കാ​ശ​ത്തി​ലേ​ക്ക് തെ​റി​ച്ചു​നി​ൽ​ക്കു​ന്നു. അ​തി​നു​മു​ക​ളി​ൽ ഒ​രു ക​ഴു​ക​ൻ പ​റ​ന്നു​വ​ന്നി​രു​ന്ന്, താ​ഴ​ത്തെ ശ​രീ​ര​ത്തെ കൊ​തി​യോ​ടെ നോ​ക്കി. വീ​ര​സ്വ​ർ​ഗ​മി​ല്ലാ​ത്ത കാ​ട്ടാ​ളന് ചി​ത​യൊ​രു​ക്ക​ണ​മെ​ന്നി​ല്ല. ക​ഴു​ത​വ​ണ്ടി​ക​ളും ച​ണ്ഡാ​ല​രും വി​ശ്ര​മി​ക്കു​ക​യാ​ണ്. ആ​കാ​ശ​ത്തി​ൽ കൂ​ടു​ത​ൽ​ ചി​റ​ക​ടി​ക​ൾ കേ​ട്ടു.’’

ഇ​വി​ടെ നാം ​കാ​ണു​ന്ന​ത് മ​ഹാ​ശ​ക്ത​നാ​യ ഇ​തി​ഹാ​സ നാ​യ​ക​നെ​യ​ല്ല, ആ​ധു​നി​ക ലോ​കത്തി​ലെ ഒ​രു സാ​മാ​ന്യ പി​താ​വി​നെ​യാ​ണ്; സാ​മൂ​ഹി​ക നി​യ​മ​ങ്ങ​ളെ മ​നഃ​സാ​ക്ഷി​യു​ടെ ഭാ​ഗ​മാ​യി സ്വാം​ശീ​ക​രി​ച്ച ആ​ധു​നി​കവ്യ​ക്തി​യെ.


നോ​വ​ലി​ലെ ഇ​തി​വൃ​ത്തം പു​രോ​ഗ​മി​ക്കു​ന്തോ​റും ഇ​തി​ഹാ​സ വ്യ​ക്തി​ത്വ​ത്തി​ൽനി​ന്നു​ള്ള ഭീ​മ​ന്റെ പു​റ​ത്തു​ക​ട​ക്ക​ലി​നും ആ​ധു​നി​ക വ്യ​ക്തി​യി​ലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​ന​ത്തി​നും വേ​ഗം കൂ​ടു​ന്നു. പ​രാ​ജി​ത​നാ​യി വീ​ണു​കി​ട​ന്ന ദു​ര്യോ​ധ​ന​നെ യു​ദ്ധ​മ​ര്യാ​ദ തെ​റ്റി​ച്ച് ഗ​ദകൊ​ണ്ട് തു​ട ത​ക​ർ​ത്തു​കൊ​ന്ന​ത് അ​ധ​ർ​മ​മാ​ണെ​ന്ന് സൂ​ചി​പ്പി​ച്ച യു​ധി​ഷ്ഠി​ര​നോ​ട് ഭീ​മ​ൻ പ​റ​യു​ന്നു: ‘‘കൊ​ല്ലാ​നാ​ണ് എ​ന്റെ പ്ര​തി​ജ്ഞ. പ്ര​തി​ജ്ഞ നി​റ​വേ​റ്റാ​ത്ത ക്ഷ​ത്രി​യ​ൻ അ​ധാ​ർ​മി​ക​ൻ. അ​വ​ന് ന​ര​കം. എ​ന്നെ പ​ഠി​പ്പി​ച്ച​ത് ജ്യേ​ഷ്ഠ​നാ​ണ്. ത​ല​ത​ല്ലി​യു​ട​ച്ചു തീ​ർ​ക്കാ​ൻ പോ​കു​ന്നു. ത​ട​യാ​നാ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ ത​ട​യാം.’’ ത​ങ്ങ​ളു​ടെ ഏ​ക​ത്വ​ത്തി​ൽ ഊ​ന്നി​നി​ന്ന് സം​സാ​രി​ക്കു​ന്ന ആ​ധു​നി​ക വ്യ​ക്തി​ക​ളെ സൃ​ഷ്ടി​ച്ച നോ​വ​ലി​ന്റെ മ​ണ്ഡ​ല​ത്തി​ൽ മാ​ത്ര​മേ ഭീ​മ​ന് ഇ​ങ്ങ​നെ പ​റ​യാ​നാ​വൂ.

രാ​ജാ​ധി​കാ​രം കൈ​വന്നു​വെ​ന്ന് തോ​ന്നി​ച്ച നി​മി​ഷ​ത്തി​ൽ ത​ന്നെ ദ്രൗ​പ​ദി​യു​ടെ അ​പേ​ക്ഷ​ക്ക് മു​ന്നി​ൽ അ​തു​പേ​ക്ഷി​ച്ച് കു​ടും​ബ​ത്തി​ന് വ​ഴ​ങ്ങു​ന്ന ഭീ​മ​നി​ലും നാം ​കാ​ണു​ന്ന​ത് ആ ​വ്യ​ക്തി​യെ​യാ​ണ്. ‘‘ഒ​രു വി​നാ​ഴി​ക ഒ​രു വി​നാ​ഴി​ക മാ​ത്രം മ​ന​സ്സിൽ ഹ​സ്തി​ന​പു​രം ഭ​രി​ച്ചു സ്ഥാ​ന​ത്യാ​ഗം ചെ​യ്ത രാ​ജാ​വ് പി​ന്നീ​ട് ഇ​രു​ട്ടി​ലും ചി​രി​ച്ചു. മ​ഹാ​ബ​ല​ർ ക​ര​യാ​ൻ പാ​ടി​ല്ല​ല്ലോ’’ എ​ന്നാ​ണ് ആ ​സ​ന്ദ​ർ​ഭം എം.​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​ഹാ​സ​ത്തി​ൽ​നി​ന്നു​ള്ള ഭീ​മ​ന്റെ പു​റ​ത്തു​ക​ട​ക്ക​ൽ പൂ​ർ​ണ​മാ​കു​ന്ന​ത് നോ​വ​ലി​ന്റെ അ​ന്ത്യ​ത്തി​ലാ​ണ്. കു​രു​വം​ശ​ത്തി​ന്റെ സ​ർ​വ​നാ​ശ​ത്തി​ലാ​ണ് മ​ഹാ​ഭാ​ര​തം അ​വ​സാ​നി​ക്കു​ന്ന​ത്. പാ​ണ്ഡ​വ​രു​ടെ മ​ഹാ​പ്ര​സ്ഥാ​ന​മാ​ണ് അ​തി​ന്റെ അ​ന്ത്യ​രം​ഗം. എ​ന്നാ​ൽ, നോ​വ​ലി​ന്റെ അ​ന്ത്യ​ത്തി​ൽ ഭീ​മ​ൻ ആ ​മ​ഹാ​യാ​ത്ര​യി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ന്ന് കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. ജി​തേ​ന്ദ്രി​യ​നാ​വാ​ൻ ക​ഴി​യാ​ത്ത ഭീ​മ​ന്റെ പി​ന്മ​ട​ക്ക​ത്തി​ന്റെ പ്രേ​ര​ണ കാ​മ​ത്തി​ന്റെ തീ​പ്പൊ​രി​ക​ൾ കെ​ടാ​തെ കാ​ത്ത് കാ​ട്ടി​ല​ല​യു​ന്ന ക​റു​ത്ത സു​ന്ദ​രി​യാ​യ ഹി​ഡിം​ബി​യും വ്ര​ണം വന്ന ശി​ര​സ്സു​മാ​യി അ​ല​യു​ന്ന ശ​ത്രു​വാ​യ അ​ശ്വ​ത്ഥാ​മാ​വു​മാ​ണ്.​ ഇ​തി​ഹാ​സ നാ​യ​ക​ന്റെ സാ​ധാ​രണീ​ക​ര​ണം അ​തോ​ടെ പൂ​ർ​ത്തി​യാ​വു​ന്നു. ഇ​തി​ഹാ​സ നാ​യ​ക​ത്വ​ത്തി​ലെ ഉ​ദാ​ത്ത ഗാം​ഭീ​ര്യ​ത്തെ നോ​വ​ൽ ആ​ത്മ​ത​യെ അ​ന്വേ​ഷി​ക്കു​ക​യും താ​നും ലോ​ക​വും ത​മ്മി​ലു​ള്ള ബ​ന്ധം തി​ര​യു​ക​യും വീ​ര​ത്തി​നൊ​പ്പം വി​ഷാ​ദം അ​നു​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ധു​നി​ക നാ​യ​ക​ത്വ​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്തി​പ്പി​ക്കു​ന്നു. ഇ​തി​ഹാ​സ​ത്തി​ൽ​നി​ന്ന് നോ​വ​ലി​ലേ​ക്കു​ള്ള മാ​ധ്യ​മ​പ​ര​മാ​യ മാ​റ്റം മാ​ത്ര​മ​ല്ല, ‘ര​ണ്ടാ​മ​ൂഴ’​ത്തി​ലു​ള്ള​ത്. ഇ​തിഹാ​സ ക​ഥ​യെ വ്യ​ത്യ​സ്ത​മാ​യ മ​റ്റൊ​രു കാ​ഴ്ച​പ്പാ​ടി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​അ​നു​ക​ൽ​പ​ന​ത്തി​ൽ ഒ​രു സ്ഥാ​നാ​ന്ത​ര​ണ​മു​ണ്ട്. പു​ന​ർ​വ്യാ​ഖ്യാ​ന​ത്തോ​ടൊ​പ്പം പു​നഃ​സൃ​ഷ്ടി​യു​മു​ള്ള അ​നു​രൂ​പ​വ​ത്ക​ര​ണ​മാ​ണ് ‘ര​ണ്ടാ​മൂ​ഴ’​ത്തി​ൽ എം.​ടി നി​ർ​വ​ഹി​ച്ച​ത്.

Tags:    
News Summary - madhyamam randamoozham review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.