2021ൽ വായിക്കാൻ കഴിഞ്ഞ ലോകസാഹിത്യത്തിൽനിന്നുള്ള കുറച്ച് പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ തയാറാകുേമ്പാൾ വായന തപസ്യയാക്കി കൊണ്ടുപോകുന്ന ഏതൊരാളും ബുദ്ധിമുട്ടിലാവും. എങ്കിലും ഇതുപോലുള്ള ഒരു ശ്രമം ഏറ്റെടുക്കാൻ തയാറായതുതന്നെ വായിച്ചുകഴിഞ്ഞ എല്ലാ സാഹിത്യവിഭാഗങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന പുസ്തകങ്ങളുടെ സ്വാധീനം ഒന്നുകൊണ്ടു മാത്രമാണ്.
അച്ചടിമാധ്യമം നേരിടുന്ന പ്രതിസന്ധികൾ ഏറെയാണ്. അത് ശരിക്കും അരങ്ങൊഴിഞ്ഞുപോവുകയാണോ എന്ന ദുഃഖവും മനസ്സിനെ അശാന്തമാക്കുന്നു. ഇ-ബുക്കുകളുടെ കടന്നുവരവ് യുവതലമുറക്ക് ഏറെ പ്രയോജനം ചെയ്യുേമ്പാഴും പുസ്തകം നേരിൽ കൈയിലെടുത്ത് വായിക്കുേമ്പാൾ ലഭിക്കുന്ന ഉദാത്തമായ അനുഭവം ഒരിക്കലും മറക്കാനാവില്ല. കാലം അനുവദിച്ചുതരുന്നകാലത്തോളം പുസ്തകങ്ങളെ സ്വന്തമാക്കാനുള്ള ത്വരയുമായി മുന്നോട്ടുപോകാൻ തന്നെ തീരുമാനിക്കുേമ്പാൾ പലപ്പോഴും അമിതമായ വില തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. രണ്ടു വർഷം മുമ്പുവരെ, കോവിഡ് ബാധ ആരംഭിക്കുന്നതിന് മുമ്പ് അമേരിക്കൻ സർവകലാശാലകൾ (ഷികാേഗാ, കാലിഫോർണിയ, പ്രിൻസ്റ്റൺ, നോർത്ത് വെസ്റ്റേൺ, ജോൺ ഹോപ്കിൻസ്, വെസ്ലിയാൻ തുടങ്ങിയവയും ന്യൂയോർക് റിവ്യൂ ഓഫ് ബുക്സ്, ന്യൂ ഡയറക്ഷൻസ് തുടങ്ങിയ പ്രസാധകരും) പുസ്തകങ്ങൾ റിവ്യൂവിനായി തന്ന് സഹായിച്ചിരുന്നു. മലയാള വാരികകളിലും പത്രമാധ്യമങ്ങളിലും നമ്മുടെ ഭാഷയിൽ വരുന്ന റിവ്യൂകൾ അവർ മതിപ്പോടെയാണ് കണ്ടിരുന്നത്.
2021ൽ ഇറങ്ങിയ നോവലിലേക്ക് വരുേമ്പാൾ ആദ്യമായി എടുത്തുപറയേണ്ടത് നോർവീജിയൻ എഴുത്തുകാരൻ യോൺ ഫോസെയുടെ (Jon Fosse) േപരാണ്. സമകാലിക യൂറോപ്യൻ എഴുത്തിലെ ഒരു അതികായൻതന്നെയാണ് അദ്ദേഹം. നോവൽ, ചെറുകഥ, കവിത, നോൺഫിക്ഷൻ, നാടകം, ബാലസാഹിത്യം ഇങ്ങനെ അദ്ദേഹം സ്പർശിക്കാത്ത സാഹിത്യവിഭാഗങ്ങൾ ഒന്നുംതന്നെയില്ല. വിഷാദം -ഒന്ന്, വിഷാദം- രണ്ട് (Melancholia Part 1 & Melancholia Part 2) എന്ന രണ്ടു ഭാഗങ്ങളിലായി അവതരിപ്പിക്കപ്പെട്ട നോവലാണ് ആദ്യമായി വരുന്നത്. ഒന്നാം ഭാഗത്തിലെ പ്രധാന കഥാപാത്രം നോർവീജിയൻ യുവചിത്രകാരനായ ലാർസ്ഹെർട്ടർ വിഗാണ്. ജർമനിയിൽ ചിത്രകല പഠിച്ചുകൊണ്ടിരുന്ന അദ്ദേഹം വൈകല്യം വരുത്തുന്ന അരക്ഷിതാവസ്ഥയിലേക്കും ലൈംഗികമായ ഒഴിയാബാധകളിലേക്കും അതിഭീകരമായ വിഭ്രാന്തികളിലേക്കും വീണുപോകുന്നു. ബെക്കറ്റിെനയോ റ്റോമാസ് ബേൺ ഹാർട്ടിനെയോ ഓർമിപ്പിക്കുന്ന ഈ കഥാപാത്രം ഒന്നാം ഭാഗത്തിെൻറ അവസാനം ഉന്മാദാവസ്ഥയിലായിത്തീരുന്നു. ഫോസെയുടെ ശൈലിയും നോവൽ ഉൾക്കൊള്ളുന്ന ആധുനികതയുടെ സ്പർശവും ചേർന്ന് ഇതിനെ ഒരു മാസ്റ്റർപീസായി വിശേഷിപ്പിക്കാം. രണ്ടാമത്തെ ഭാഗം -വിഷാദം രണ്ടിൽ- പ്രധാന കഥാപാത്രമായി വരുന്നത് ചിത്രകാരനായ ഹെർട്ടർ വിഗിെൻറ സഹോദരിയാണ്. ഒരൊറ്റ ദിവസം സംഭവിക്കുന്ന രീതിയിലാണ് നോവൽ രചിച്ചിരിക്കുന്നത്. ഒലൈൻ എന്ന ഈ കഥാപാത്രം തീരാക്ലേശം അനുഭവിക്കുന്ന പ്രകൃതിദൃശ്യ ചിത്രകാരനും തെൻറ സഹോദരനുമായുള്ള ആത്മബന്ധത്തെ കുറിച്ചും മരണശേഷമുള്ള അദ്ദേഹത്തെ കുറിച്ചുള്ള ഓർമകളും ശക്തമായി ഇതിൽ അവതരിപ്പിക്കുന്നു; ഒരു മനുഷ്യജീവിയെന്നനിലയിലുള്ള അയാളുടെ ദൗർബല്യങ്ങളിലേക്കും പരിമിതികളിലേക്കും അവർ വേദനയോടെ കടന്നുചെല്ലുന്നു. രണ്ടു ഭാഗങ്ങൾക്കുമായി നാനൂറോളം പേജുകളെയുള്ളൂ. യോൺ ഫോസെയുടെ രചനകൾ വായിക്കുേമ്പാൾ നാം അസാധാരണമായ അനുഭവങ്ങളുടെ തലങ്ങളിൽ സഞ്ചരിക്കും. ഭാവിയിലെ ഒരു നൊേബൽ ജേതാവായി ഫോസെ മാറുമെന്നുള്ളതിൽ സംശയമില്ല. രണ്ട് നോവലുകളും പ്രസിദ്ധീകരിച്ചിരിക്കുന്നത് അമേരിക്കയിലെ ഡാൽക്കി ആർക്കൈവ് പ്രസാധകരാണ് (Dalkey Archive Press). ആധുനിക നോവലിെൻറ എല്ലാ സവിശേഷതകളെയും ഇത് സാക്ഷ്യപ്പെടുത്തുന്നു.
നോവൽ വിഭാഗത്തിൽ അടുത്തതായി കടന്നുവരുന്നത് ജേക്കബിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ (Speculations about Jakob) എന്ന മാസ്റ്റർപീസ് നോവൽ രചിച്ച ജർമൻ എഴുത്തുകാരൻ ഉവെ ജോൺസണിെൻറ (Uwe Johnson, 1934-1984) വാർഷികോത്സവങ്ങൾ ഭാഗം ഒന്നും രണ്ടുമാണ്. (Anniversaries -1 August 1967 -April 1968. Anniversaries -2 April 1968 -August 1969). രണ്ടു ഭാഗങ്ങളിലുമായി രണ്ടായിരത്തി അറുനൂറ് പേജുകളിൽ വികസിതമായി നിൽക്കുന്ന ഈ നോവലിനെ വായനക്കിടയിൽ തികച്ചും യാദൃച്ഛികമായി ലഭിച്ച അപൂർവ സൗഭാഗ്യമെന്നേ വിശേഷിപ്പിക്കാനാവൂ. അന്തരിച്ച പ്രഫ. എം. കൃഷ്ണൻ നായരാണ് ആദ്യമായി ഉവെ ജോൺസണെ പരിചയപ്പെടുത്തിത്തരുന്നത്. അതും മൊബൈൽ ഫോണും ഇൻറർനെറ്റും ഒന്നും ബാധിക്കാത്ത ഒരുകാലത്ത്. ബോംബെയിലെ അന്തരിച്ചുപോയ സ്ട്രാൻറ് ബുക്ക് സ്റ്റാളിൽനിന്നും ജേക്കബിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ ലഭിച്ചപ്പോൾ ആദ്യം അയച്ചുകൊടുത്തത് സാറിനായിരുന്നു. പുതിയ നോവലിലെ പ്രധാന കഥാപാത്രമായ ഗെസൈൻ ക്രിസ്പാൾ ജർമനിയിൽ ഹിറ്റ്ലർ അധികാരത്തിലേക്ക് വന്ന വർഷമാണ് ജനിച്ചത്. ഉവെ ജോൺസണിെൻറ ഒരു യഥാർഥ പ്രതീകമാണ് കഥാപാത്രം. ജർമൻ /സോവിയറ്റ് കടന്നുകയറ്റത്തോടെ കിഴക്കൻ ജർമനിയിൽനിന്നും ക്രിസ്പാൾ അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തു. നോവൽ കാലഘട്ടത്തിലെ ഓരോ ദിവസത്തെയും ഓരോ അധ്യായം പ്രതിനിധാനംചെയ്യുന്നു. മുപ്പത്തിനാലു വയസ്സുകാരിയായ മാതാവ് തെൻറ പത്തുവയസ്സുകാരിയായ പുത്രിക്കും അവിടെ ജീവിക്കുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മൻഹാറ്റൽ എന്ന വലിയ നഗരത്തിെൻറ ഭാഗമായി മാറുന്നു. ഓരോ ദിവസത്തെ കഥ പറയുേമ്പാഴും ലോകപ്രശസ്തമായ പത്രം ന്യൂയോർക് ടൈംസ് ഈ നോവലിലെ ഒരു പ്രധാന കഥാപാത്രമായി മാറുന്നുണ്ട്. അന്നത്തെ അമേരിക്കയിലെ അരക്ഷിതമായ അവസ്ഥകളെയും ജോൺസൺ നോവലിൽ കൊണ്ടുവരുന്നുണ്ട്. വിയറ്റ്നാമിൽ നടന്ന യുദ്ധത്തിെൻറ ദുരന്തഫലങ്ങളും ഇതിലുൾപ്പെടും. രണ്ടാം ലോകയുദ്ധകാലത്തെ കിഴക്കൻ ജർമനിയുടെ അരക്ഷിതമായ മുഖവും നോവൽ പ്രമേയത്തിനുള്ളിലുണ്ട്. അത്ഭുതകരമാംവണ്ണം നിരീക്ഷിക്കപ്പെട്ട ഒരു ന്യൂയോർക് നോവൽകൂടിയാണിത്. നമ്മുടെ കാലത്തെ മാസ്റ്റർപീസ് രചനയാണിത്. അമേരിക്കയിലെ ന്യൂയോർക് റിവ്യൂ പ്രസാധകരാണ് (Newyork Review of Books) നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കവിയും ഗദ്യകാരനും നോവലിസ്റ്റുമായ റുമേനിയയിലെ എഴുത്തുകാരൻ മിർച്ചിയ കർത്തറസ്ക്യുവിെൻറ (Mircea Cartarescu) ബ്ലൈൻഡിങ് (Blinding) എന്ന നോവലും മികച്ചതാണ്. സമകാലിക യൂറോപ്യൻ എഴുത്തിലെ തിളങ്ങുന്ന സാന്നിധ്യമാണിദ്ദേഹം. ഇദ്ദേഹത്തിെൻറതന്നെ ഗൃഹാതുരത്വം (Nostalgia) എന്ന നോവലിനെ കുറിച്ചും എടുത്തുപറയേണ്ടിയിരിക്കുന്നു. പാതി സ്വപ്നവും പാതി ബുക്കാറസ്റ്റ് നഗരത്തിലൂടെയുള്ള ഭ്രമാത്മകമായ യാത്രയാണ് ബ്ലൈൻഡിങ്ങിെൻറ പ്രമേയമായി വരുന്നത്. സമകാലിക റുമേനിയയുടെ സാഹിത്യത്തിലെ പ്രധാന ശക്തിയാണീ എഴുത്തുകാരൻ. നിഗൂഢമായ ഇടനാഴികളിലൂടെയും മാസ്മരവിദ്യാ സ്പർശമുള്ള ചിത്രകംബളത്തിലൂടെയും ചിത്രശലഭക്കൂട്ടങ്ങളുടെയും തലങ്ങളിലൂടെ നോവൽ സഞ്ചരിക്കുന്നു. ആഖ്യാതാവിെൻറ ബാല്യകാലത്തിലൂടെയുള്ള നിഗൂഢമായ സ്വപ്നസദൃശമായ യാത്രകളുമുണ്ട്. ബുക്കാറസ്റ്റ് നഗരത്തിെൻറ രാത്രിദൃശ്യങ്ങളും ഭൂദൃശ്യങ്ങളും കാഫ്കയുടെ രചനകളിലെ പോലെ ബ്രൂണോ ഷൂൾസിെൻറ കഥാപാത്രങ്ങളുടെ ദർശനങ്ങൾപോലെ ബ്ലൈൻഡിങ്ങും നമ്മെ വേറിട്ടൊരു ലോകത്തിലേക്ക് കൊണ്ടുപോകുന്നു. പുതിയ ദർശനങ്ങളും പുതിയ തലങ്ങളും അനാവരണംചെയ്യുന്നു. നോവലിെൻറ ശൈലിയും ഭാഷയും സമ്പന്നമായ ഒരു കാഴ്ചയും അനുഭവവുമായി മാറുന്നു (പ്രസാധകർ ആർച്ചിപെലാഗൊ ബുക്സ്, ലണ്ടൻ).
ചെറുകഥയിൽ ലാറ്റിനമേരിക്കയിലെ ഉറുഗ്വായിയിലെ എഴുത്തുകാരൻ ഫെലിസ്ബെർത്തൊ ഹെർനാൻഡസിെൻറ രണ്ട് കഥാസമാഹാരങ്ങളാണ് എടുത്തുകാണിക്കേണ്ടത്. ഒന്ന്, പിയാനോ കഥകൾ (Piano Stories) രണ്ട്, ഓർമയുടെ ഭൂമികകൾ (Lands of Memory). പിയാനോ കഥകളിൽ 15 കഥകളുണ്ട്. ഇവയിൽ ബാൽക്കണി (Balcony), ഡെയ്സി പാവകൾ (The Daisy Dolls)എന്നിവ ലോക ക്ലാസിക്കുകളാണ്. രണ്ടാമത്തെ സമാഹാരത്തിൽ ആറ് കഥകളുണ്ട്. ഫെലിസ്ബർത്തോ ചെറുപ്പകാലത്ത് നിശ്ചല സിനിമയുടെ പ്രദർശനഹാളിലെ പിയാനോ വായനക്കാരനായിരുന്നു. മറ്റൊരു എഴുത്തുകാരനെപോലെ എന്ന് ഇദ്ദേഹത്തെ താരതമ്യപ്പെടുത്താനാവില്ല. ഗാർസിയ മാർകേസിനെ ഏറെ കൊട്ടിഗ്ഘോഷിക്കുന്നവർ ശരിക്കും ഫെലിസ്ബർത്തോയുടെ കഥകൾ വായിക്കണം. രണ്ടിെൻറയും പ്രസാധകർ ന്യൂ ഡയറക്ഷൻസ് ന്യൂയോർക്കാണ്.
വായിക്കപ്പെട്ട ശ്രദ്ധേയമായ കവിതകളിൽ ആദ്യമായെടുത്തു പറയാനുള്ളത് ക്യൂബൻ കവി ദുൾസെ മാരിയ ലോയാനെസിെൻറ (Dulce Maria Loynaz 1902-1997) സമ്പൂർണ ഏകാന്തത- തിരഞ്ഞെടുത്ത കവിതകൾ (Absolute Solitude- Selected Poems) എന്ന സമാഹാരമാണ്. അത്രക്കൊന്നും അറിയപ്പെടാതെ കിടന്ന ഈ പ്രതിഭക്ക് 1992ലെ തെർവാൻറസ് പുരസ്കാരം ലഭിച്ചതോടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വിപ്ലവത്തിന് ശേഷമുള്ള കാസ്ട്രോ ഭരണകൂടം ഒരുവിധ ആനുകൂല്യവും നൽകാതെ പുറത്താക്കിയ ഈ പ്രതിഭ അവരുടെ കവിത ഒന്നുകൊണ്ടു മാത്രമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. പ്രസിദ്ധീകരിക്കപ്പെടാതെ മിക്കവാറും വിസ്മരിക്കപ്പെട്ട ഈ കവി ലൂയി ബോർഹസിെൻറയും ഒക്ടേവിയോ പാസിെൻറയും നിരയിലേക്കു കടന്നുവന്നത് ഒരു വലിയ ചരിത്രംതന്നെയായിരുന്നു. പേരുകളില്ലാത്ത കവിതകൾ, ശരത്കാല വിഷാദാത്മകത തുടങ്ങിയ സമാഹാരത്തിൽനിന്നെടുത്ത കവിതകൾ ഇതിലുണ്ട്. തൊണ്ണൂറ്റിയഞ്ചാമത്തെ വയസ്സിൽ അന്തരിച്ച ലൊയാനസ് സ്പാനിഷ് കവിതയിലെ ഒരു മുത്തായിരുന്നു. അടുത്തകാലത്തൊന്നും കവിതയുടെ ഇത്ര ശക്തമായ ഒരു മുഖം കണ്ടിട്ടില്ല. ലണ്ടനിലെ ആർച്ചിപെലാഗൊ പ്രസാധകരാണ് ഇത് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
അർജൻറീനിയൻ കവി അലജാന്ദ്ര പിസാർനിക്കിെൻറ (Alejandra Pizarnik) ഉന്മാദത്തിെൻറ കല്ലുകൾ പിഴുതെടുക്കൽ (Extracting the Stone of Madness- Poems 1962-1972) എന്ന കവിതാസമാഹാരം ലാറ്റിനമേരിക്കൻ കവിതയുടെ പുതിയ മുഖമാണ്. പുറംലോകത്തേക്ക് പരിഭാഷയിലൂടെ വന്നെത്താൻ വൈകിയെങ്കിലും ഉദാത്തമായ കവിതയുടെ മുഖം ഇവിടെ തിരിച്ചറിയാൻ കഴിയും. മരണാനന്തരം വന്ന ഒരു വസന്തകാലംപോലെ ഈ കവിതകൾ നമ്മെ വിസ്മയിപ്പിക്കുന്നു. കോർത്തസാറും ഇറ്റാലോ കാൽവിനോയും ഒക്ടേവിയോ പാസും ഇവരെ ആദരവോടെയാണ് എതിരേറ്റത്. ന്യൂ ഡയറക്ഷൻസ് പ്രസാധകരാണ് ഇവ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പോളിഷ് കവിതയുടെ പുതിയ ചൈതന്യമായ ഇവാ ലിപ്സ്ക (Ewa Lipska) പോളണ്ടിലെ ക്രാക്കോ നിവാസിയാണ്. പ്രിയപ്പെട്ട മിസ് ഷൂബർട്ട് (Dear Ms Schubert) എന്ന സമാഹാരം രാഷ്ട്രീയപരവും സംഗീതാത്മകവുമായ പ്രമേയംകൊണ്ട് ശരിക്കും സമ്പന്നമാണ്. പുതുമയാർന്നതും മൃദുല ഭാവങ്ങൾ നിറഞ്ഞതുമായ ഇതിലെ കവിതകൾ അലങ്കാരങ്ങളാൽ ധന്യമാണ്.
ക്ലാസിക്കൽ സംഗീതജ്ഞനായ ഷൂബർട്ടിെൻറ ഓർമകളുടെ സ്വർഗം അനുഭവിപ്പിക്കുന്ന നിരവധി കവിതകൾ ഇതിലുണ്ട്. പ്രിയപ്പെട്ട മിസ് ഷൂബർട്ട് (2012), പ്രേമം പ്രിയ ഷൂബർട്ട് (2013) തുടങ്ങിയ കവിതകൾ വളരെ മികച്ച രചനകളാണ്. ഇംഗ്ലീഷ് ഭാഷയിൽ ഒരു വലിയ വായനസമൂഹം ഇവരുടെ കവിതകൾക്കായി കാത്തിരിക്കുന്നു. ഷൂബർട്ടിനുള്ള കാവ്യാത്മകമായ പോസ്റ്റ്കാർഡ് കവിതകളായിട്ടാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റിയാണ് ഇതിെൻറ പ്രസാധകർ.
നോൺ ഫിക്ഷൻ വിഭാഗത്തിലേക്ക് വരുേമ്പാൾ അടുത്തകാലത്ത് വായിക്കാൻ കഴിഞ്ഞ പോർചുഗലിലെ മഹാകവി ഫെർനാൻദൊ പെസോവയുടെ ജീവിതകഥ (Pessoa An Experimental Life) പരിഭാഷകൻ റിച്ചാർഡ് സെനിത്തെഴുതിയ അത്യപൂർവമായ പുസ്തകമാണ്. അശാന്തിയുടെ പുസ്തകം(The Book of Disquiet) എന്ന ഒരൊറ്റ മാസ്റ്റർപീസ് ഗ്രന്ഥം കൊണ്ട് സാഹിത്യലോകം കീഴടക്കിയ ഈ മഹാകവിയുടെ, ആയിരത്തി ഒരുനൂറ് താളുകളിൽ നിറയുന്ന ജീവിത പരീക്ഷണങ്ങളുടെ കഥ മികച്ച വായനാനുഭവമാണ്. 2021 നവംബർ മാസത്തിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പെസോവയുടെ ഇംഗ്ലീഷിലും പോർചുഗീസ് ഭാഷയിലുമുള്ള കവിതകളുടെ സൃഷ്ടിപരമായ നിഗൂഢതകൾ മുഴുവനും ഈ പുസ്തകത്തിലുണ്ട്. ഏകാധിപതിയായിരുന്ന സലാസറിനെതിരെ പ്രതിരോധമുയർത്തിയ നിരവധി കവിതകളുടെ സാധ്യതകൾ മുഴുവനുമിത് അനാവരണം ചെയ്യുന്നു. അടുത്തകാലത്തൊന്നും ഇത്ര മഹത്തായ സാഹിത്യസ്പർശമുള്ള ജീവചരിത്ര പുസ്തകം വായിച്ചിട്ടില്ല. 1935ൽ, 48ാം വയസ്സിൽ, അന്തരിച്ച മഹാകവിയുടെ ഓർമകൾ ഇതിലാകെ നിറഞ്ഞുനിൽക്കുന്നു. ലണ്ടനിലെ അലൻലേൻ പ്രസാധകരാണിത് (Allen Lane London Penguin group) പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പെറുവിലെ മഹാനായ എഴുത്തുകാരൻ മാരിയോ വർഗാസ് യോസയുടെ സാബേർസ് ആൻഡ് ഉേടാപ്പിയാസ് (Sabers & Utopias) ഈ വർഷം വായിച്ച ഏറ്റവും മികച്ച ലേഖനസമാഹാരമാണ്.ലാറ്റിനമേരിക്കയുടെ ഭൂത-വർത്തമാന-ഭാവിയെ കുറിച്ചും വളരെ വിശദമായി ഇതിലെ ലേഖനങ്ങളിൽ ചർച്ചചെയ്യുന്നു. ലാറ്റിനമേരിക്ക അഭിമുഖീകരിക്കുന്ന രാഷ്ട്രീയപരമായ പ്രതിസന്ധികളെ കുറിച്ചും ഏകാധിപത്യ പ്രവണതകളെ കുറിച്ചും വിശകലനം ചെയ്യുന്ന ലേഖനങ്ങൾ ഇതിലുണ്ട്. പെറു, ക്യൂബ തുടങ്ങിയ ഭൂമികകളിലെ ചില സുപ്രധാന ചർച്ചകൾക്കും വഴിയൊരുക്കുന്നു. ചിലിയൻ എഴുത്തുകാരൻ ഹോസെ ഡൊണോസൊയെയും ക്യൂബയിലെ കബ്രാരെ ഇൻഫാെൻറയെയും 1960കൾക്ക് ശേഷം സംഭവിച്ച സാഹിത്യത്തിലെ നവോത്ഥാനത്തെയും കുറിച്ച് പരാമർശിക്കുന്ന ലേഖനങ്ങളുണ്ട്. വായനക്കാർ ആവശ്യപ്പെടുന്ന വൈവിധ്യമാർന്ന വിഷയങ്ങളുടെ ഒരു കൂട്ടായ്മ നിലനിൽക്കുന്നുവെന്നുള്ളത് ഇതിലെ മികച്ച രചനകൾക്ക് അവകാശപ്പെടാൻ കഴിയും. അമേരിക്കയിലെ പിക്കാദോർ പ്രസാധകരാണ് പുസ്തകം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
2021ലെ സാഹിത്യത്തിനുള്ള നൊേബൽ പുരസ്കാര ജേതാവായ അബ്ദുൽ റസാഖ് ഗുർനയുടെ മരണാനന്തര ജീവിതങ്ങൾ (After Lives), സ്വർഗം (Paradise), വിടവാങ്ങലിെൻറ ഓർമ (Memory of Departure), നിശ്ശബ്ദതയെ പ്രകീർത്തിച്ചുകൊണ്ട് (Admiring Silence), ഗ്രാവൽ ഹാർട്ട് (Gravel Heart) തുടങ്ങിയ നോവലുകളും വായിച്ച കൂട്ടത്തിൽപെടുന്നുണ്ടെങ്കിലും പുരസ്കാര സമിതി അവകാശപ്പെടുന്ന ഒരു മേന്മ അവക്ക് അവകാശപ്പെടാനാകുന്നില്ലെന്നുള്ളത് നിരാശയായി അവശേഷിക്കുന്നു.
2021ലെ വായനക്കിടയിൽ എടുത്തുപറയാൻ കഴിയുന്ന നിരവധി മികച്ച ഗ്രന്ഥങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും പട്ടികയുടെ ദൈർഘ്യം ബോധപൂർവം ഹ്രസ്വമാക്കുന്നു. പുസ്തകങ്ങൾ തണുപ്പന്മാരാണെങ്കിലും ആത്മാർഥ സുഹൃത്തുക്കളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.