സം​ഭ​ൽ ശാ​ഹി ജ​മാ മ​സ്ജി​ദ്

ഇന്ത്യയുടെ സമകാലിക ചരിത്രത്തിൽ പല സംഭവങ്ങളും ഒരേ മട്ടിൽ ആവർത്തിക്കുന്നതു​ കാണാം. അതൊരു നല്ല സൂചനയല്ല. അതിൽ തന്നെ രാജ്യത്തി​ന്റെ മതേതര അടിത്തറയിൽ ഒാരോ നിമിഷവും വിള്ളലുകൾ വീണുകൊണ്ടിരിക്കുന്നത്​ തിരിച്ചറിയാതെ പോകുന്നുവെന്നതാണ്​ ഏറ്റവും ഖേദകരം. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കു നേരെ, ഭരണകൂട പിന്തുണയോടെ അരങ്ങേറുന്ന ബലാൽക്കാരത്തെക്കുറിച്ചാണ്​ പറഞ്ഞുവരുന്നത്​. ബാബരി മസ്​ജിദു മുതൽ അതിന്​ തീവ്രതയേറുന്നു. മ​ഥു​ര ശാ​ഹി ഈ​ദ്ഗാ​ഹും വാ​രാ​ണ​സി ഗ്യാ​ൻ​വാ​പി മ​സ്ജി​ദും ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ വി​ട്ടു​ത​ര​ണ​മെ​ന്ന് ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചിട്ട്​ കാലം കുറച്ചായി. ഇപ്പോൾ മു​ഗ​ൾകാ​ല​ത്ത് പ​ണി​ത ശാ​ഹി ജ​മാ മ​സ്ജി​ദി​നു മേ​ലാണ്​ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ സം​ഭ​ൽ ശാ​ഹി ജ​മാ മ​സ്ജി​ദ് സ്ഥി​തിചെ​യ്യു​ന്ന​ത് പ​ണ്ട് ക്ഷേ​ത്ര​മു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്താ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ നവംബർ 25ന്​ ന​ട​ത്തി​യ സ​ർ​വേ ക​ല്ലേ​റി​ലും സം​ഘ​ർ​ഷ​ത്തി​ലും വെ​ടി​വെ​പ്പി​ലും ക​ലാ​ശി​ച്ചത്​ രാജ്യം പൊതുവിൽതന്നെ അറിഞ്ഞ മട്ടില്ല. ഞായറാഴ്​ച നടന്ന സംഭവങ്ങളിൽ പ്ര​തി​ഷേ​ധ​ക്കാ​രാ​യ മൂ​ന്ന് യു​വാ​ക്ക​ളെ പൊലീസ്​ വെടി​െവച്ചുകൊന്നു. മൂന്നുപേർ ആശുപത്രിയിൽ അടുത്ത ദിവസങ്ങളിൽ മരിച്ചു.

കോ​ട​തി ഉ​ത്ത​ര​വി​നെ​ തു​ട​ർ​ന്നാ​യി​രു​ന്നു സ​ർ​വേ. ചൊ​വ്വാ​ഴ്ച രാ​ത്രി ആ​ദ്യ സ​ർ​വേ ന​ട​ത്തി​യ​തോ​ടെ സം​ഭ​ലി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. സ​ർ​വേ ന​ട​ത്താ​ൻ യു.​പി കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​ന് പി​ന്നാ​ലെ 19ന് ​രാ​ത്രി​ത​ന്നെ കോ​ട​തി നി​യോ​ഗി​ച്ച അ​ഡ്വ​ക്ക​റ്റ്, ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, അ​ന്ന് രാ​ത്രി ന​ട​ത്തി​യ സ​ർ​വേ വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴുമ​ണി​ക്ക് ക​ന​ത്ത പൊ​ലീ​സ് സ​ന്നാ​ഹ​ത്തി​ൽ വീ​ണ്ടും സ​ർ​വേ ന​ട​ത്താ​ൻ എ​ത്തി​യ​ത്. പ്ര​തി​ഷേ​ധി​ച്ച് പ​ള്ളി​ക്ക് ചു​റ്റും ആ​യി​ര​ത്തോ​ളം പേ​ർ ത​ടി​ച്ചു​കൂ​ടി. ഇ​വ​രെ വി​ര​ട്ടി​യോ​ടി​ച്ച് പൊ​ലീ​സ് വ​ഴി​യൊ​രു​ക്കു​ന്ന​തി​നി​ട​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​രി​ൽ ചി​ല​ർ പൊ​ലീ​സി​ന് നേ​രെ ക​ല്ലെ​റി​യു​ക​യും പ​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു. ര​ണ്ട് വ​നി​ത​ക​ള​ട​ക്കം പ​ത്തു​ പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി. റി​പ്പോ​ർ​ട്ട് 29ന് ​കോ​ട​തി​യി​ൽ സ​മ​ർ​പ്പിക്ക​ുമെന്നാണ്​ സർവേ സംഘം അറിയിച്ചത്​.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ചു​യ​ർ​ന്ന പ​രാ​തി​യി​ൽ​നി​ന്ന് ശ്ര​ദ്ധ​തെ​റ്റി​ക്കാ​ൻ യോ​ഗി സ​ർ​ക്കാ​ർ ബോ​ധ​പൂ​ർ​വം അ​ശാ​ന്തി സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് കു​റ്റ​പ്പെ​ടു​ത്തി. അ​തുകൊ​ണ്ടാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മ​റി​ഞ്ഞ​തി​ന്റെ പി​റ്റേ​ന്ന് രാ​വി​ലെ സ​ർ​വേ സം​ഘ​ത്തെ പ​ള്ളി​യി​ലേ​ക്ക് അ​യ​ച്ച​തെ​ന്നും അ​ഖി​ലേ​ഷ് ആ​രോ​പി​ച്ചു. മ​സ്ജി​ദി​ലെ സ​ർ​വേ​ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നും വെ​ടി​വെ​പ്പി​നും ശേ​ഷം വ്യാപകമായി പൊലീസ്​ വേട്ട നടന്നു. തിങ്കളാഴ്ച വാ​ർ​ത്ത​ാസ​മ്മേ​ള​നം ന​ട​ത്തി ഇ​റ​ങ്ങും​വ​ഴി മ​സ്ജി​ദ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​ഫ​ർ അ​ലി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പൊ​ലീ​സ് സം​ഘ​ർ​ഷം അ​ഴി​ച്ചു​വി​ട്ടെ​ന്ന് ആ​രോ​പി​ച്ച് ഒ​രേ സ​മു​ദാ​യ​ക്കാ​രാ​യ 25 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​ലി​ൽ​നി​ന്നു​ള്ള സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി എം.​പി സി​യാവുർ റ​ഹ്മാ​ൻ ബ​ർ​ഖ്, പാ​ർ​ട്ടി എം.​എ​ൽ.​എ ഇ​ഖ്ബാ​ൽ മ​ഹ്മൂ​ദി​ന്റെ മ​ക​ൻ ന​വാ​ബ് സു​ഹൈ​ൽ ഇ​ഖ്ബാ​ൽ തു​ട​ങ്ങി​യ ആ​റു​പേ​ർ ഉ​ൾ​െ​പ്പ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 2750 പേ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു.

മ​സ്ജി​ദ് നി​ന്ന സ്ഥ​ല​ത്ത് ഹ​രി​ഹ​ര ക്ഷേ​ത്രം ഉ​ണ്ടാ​യി​രു​ന്നെ​ന്നും 1529ൽ ​മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ബാ​ബ​ർ ത​ക​ർ​ത്തെ​ന്നും ആ​രോ​പി​ച്ചു​ള്ള പ​രാ​തി​യി​ലാ​യി​രു​ന്നു കോ​ട​തി സ​ർ​വേ​ക്ക് ഉ​ത്ത​ര​വി​ട്ട​ത്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കുമേൽ ഇത്തരം വ്യാജമായ ആരോപണം തൊടുത്തുവിടുകയും പിന്നീട്​ അത്​ സ്വന്തമാക്കുകയും ചെയ്യുന്ന രീതി ആവർത്തിക്കുന്നതിനാൽതന്നെ ഹിന്ദുത്വവാദികളുടെ നീക്കത്തെ ആശങ്കയോടെയാണ്​ കാ​േണണ്ടത്​.

ആരാധനാലയങ്ങളുടെ തൽസ്​ഥിതിയെപ്പറ്റിയുള്ള വിഖ്യാതമായ ഉത്തരവുകൾ ലംഘിച്ചാണ്​ പല കടന്നുകയറ്റങ്ങളും. എല്ലാത്തിനും ഹിന്ദുത്വവാദികളുടെയും ഉത്തർപ്രദേശ്​ സർക്കാറിന്റെയും പിന്തുണയുണ്ട്​ എന്നതാണ്​ ​ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം. എന്തി​ന്റെ പേരിലായാലും ആരാധനാലയങ്ങളിൽ കടന്നുകയറ്റം നടത്തി അക്രമം നടത്തുന്നതോ പിടിച്ചെടുക്കുന്നതോ അംഗീകരിക്കാൻ വയ്യ. അത്​ രാജ്യം അനുവദിക്കാനും പാടില്ല.

Tags:    
News Summary - weekly thudakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.