ഹി​മാ​നി​യു​രു​ക്കം നീ​ന്തി പാ​ൻ​ഗോങ്ങി​​ന്റെ തീ​ര​ത്ത്

മ​ഞ്ഞി​ൽ നി​ല​കൊ​ള്ളു​ന്ന ല​ഡാ​ക്കി​ലൂ​ടെ യാ​ത്ര​ചെ​യ്യു​ക​യാ​ണ്​ ​പ്ര​മു​ഖ യാ​ത്രാ​സാ​ഹി​ത്യ​കാ​ര​നാ​യ ലേ​ഖ​ക​ൻ. ഒ​പ്പം എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​ൻ ഉ​ൾ​െ​പ്പ​ടെ​യു​ള്ള മൂ​ന്നം​ഗസം​ഘം. അ​വ​ർ ല​ഡാ​ക് കാ​ണു​ന്നു. സാ​ധാ​ര​ണ സ​ഞ്ചാ​രി​ക​ൾ കാ​ണാ​ത്ത ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും ഭൂ​വി​താ​ന​വും അ​റി​യു​ന്നു. ‘‘ഷ​യോ​ക് ന​ദി​യി​ൽ വെ​ള്ള​പ്പാ​ച്ചി​ലു​ണ്ട്. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. വ​ണ്ടി പു​ഴ​യി​ലി​റ​ക്കി മ​റു​ക​ര പി​ടി​ക്ക​ൽ സാ​ധ്യ​മ​ല്ല, അ​വി​ടെ പാ​ല​വു​മി​ല്ല’’ –യാ​ത്രാ​സ​ഹാ​യി ഫി​ജോ​യ് ജേ​ക്ക​ബ് പ​റ​ഞ്ഞു. ഷ​യോ​ക് പു​ഴ​യി​ലൂ​ടെ മ​റു​ക​ര...

മ​ഞ്ഞി​ൽ നി​ല​കൊ​ള്ളു​ന്ന ല​ഡാ​ക്കി​ലൂ​ടെ യാ​ത്ര​ചെ​യ്യു​ക​യാ​ണ്​ ​പ്ര​മു​ഖ യാ​ത്രാ​സാ​ഹി​ത്യ​കാ​ര​നാ​യ ലേ​ഖ​ക​ൻ. ഒ​പ്പം എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​ൻ ഉ​ൾ​െ​പ്പ​ടെ​യു​ള്ള മൂ​ന്നം​ഗസം​ഘം. അ​വ​ർ ല​ഡാ​ക് കാ​ണു​ന്നു. സാ​ധാ​ര​ണ സ​ഞ്ചാ​രി​ക​ൾ കാ​ണാ​ത്ത ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും ഭൂ​വി​താ​ന​വും അ​റി​യു​ന്നു. 

‘‘ഷ​യോ​ക് ന​ദി​യി​ൽ വെ​ള്ള​പ്പാ​ച്ചി​ലു​ണ്ട്. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. വ​ണ്ടി പു​ഴ​യി​ലി​റ​ക്കി മ​റു​ക​ര പി​ടി​ക്ക​ൽ സാ​ധ്യ​മ​ല്ല, അ​വി​ടെ പാ​ല​വു​മി​ല്ല’’ –യാ​ത്രാ​സ​ഹാ​യി ഫി​ജോ​യ് ജേ​ക്ക​ബ് പ​റ​ഞ്ഞു. ഷ​യോ​ക് പു​ഴ​യി​ലൂ​ടെ മ​റു​ക​ര പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ബൈ​ക്കു​ക​ളും എ​സ്.​യു.​വി​ക​ളും ജീ​പ്പു​ക​ളും പു​ഴ​യി​ൽ നി​ല​കി​ട്ടാ​തെ ഒ​ഴു​കി​പ്പോ​കു​ന്ന വി​ഡി​യോ ഞ​ങ്ങ​ളു​ടെ സാ​ര​ഥി സിം​ഗെ കാ​ണി​ച്ചു​ത​ന്നു. ര​ണ്ടു​ദി​വ​സ​മാ​യി ഇ​താ​ണ് ഷ​യോ​ക്കി​ലെ സ്​​ഥി​തി. വെ​ള്ളം കു​റ​യു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും കൂ​ടു​ക​യാ​ണ്. അ​തി​ലൂ​ടെ​യു​ള്ള യാ​ത്ര സൈ​ന്യം താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ഫി​ജോ​യി​യും സിം​ഗെ​യും ഒ​രേ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു.

ഞ​ങ്ങ​ൾ നാ​ലു​പേ​ർ –ബെ​ന്യാ​മി​ൻ, സു​ധീ​ഷ് രാ​ഘ​വ​ൻ, അ​നി​ൽ വേ​ങ്കോ​ട്, ഞാ​ൻ –കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ ല​ഡാ​ക്കി​ൽ അ​ല​യാ​നാ​യി എ​ത്തി​യ​താ​ണ്. പാൻഗോങ് ത​ടാ​കം ഈ ​യാ​ത്ര​യി​ൽ എ​ന്താ​യാ​ലും കാ​ണാ​ൻ ഉ​ദ്ദേ​ശി​ച്ച സ്​​ഥ​ല​വു​മാ​ണ്. അ​വി​ടെ ഒ​രു രാ​ത്രി​യും അ​ര പ​ക​ലും ത​ങ്ങാ​നും പ​രി​പാ​ടി​യി​ട്ട​തു​മാ​ണ്. ത​ടാ​ക​ക്ക​ര​യി​ലൂ​ടെ 50 കി​ലോമീ​റ്റ​റോ​ളം യാ​ത്ര​ചെ​യ്ത് മ​റ​ക്ക് എ​ന്ന ഗ്രാ​മ​ത്തി​ൽ അ​ന്തി​യു​റ​ങ്ങു​ക​യും മ​ട​ങ്ങു​മ്പോ​ൾ ത​ടാ​ക​ത്തി​​ന്റെ പ​ല സ്​​ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങി സ​മ​യം ചെ​ല​വി​ട്ട് അ​ടു​ത്ത ല​ക്ഷ്യ​സ്​​ഥാ​ന​ത്ത് എ​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു പ​രി​പാ​ടി. പ​ക്ഷേ, ല​ഡാ​ക്കി​ലെ യാ​ത്ര​യി​ൽ ചി​ല​പ്പോ​ൾ അ​സ്​​ഥി​ര​ത​ക​ളു​ണ്ടാ​കും, പ​ല​പ്പോ​ഴും ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും –യാ​ത്ര​യു​ടെ സം​ഘാ​ട​ക​രാ​യ അ​ജു​വും ഫി​ജോ​യി​യും തു​ട​ക്ക​ത്തി​ൽ​ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. അ​ജു ഞ​ങ്ങ​ൾ ചെ​ല്ലു​മ്പോ​ൾ നാ​ഗാ​ലാ​ൻ​ഡി​ൽ ഒ​രു യാ​ത്രാ​സം​ഘ​വു​മാ​യി പോ​യി​രു​ന്നു. അ​തി​നാ​ൽ നേ​രി​ൽ കാ​ണാ​നാ​യി​ല്ല.

ഞ​ങ്ങ​ൾ ല​ഡാ​ക്കി​ലെ നു​ബ്ര താ​ഴ്വ​ര​യി​ലൂ​ടെ യാ​ത്ര​ചെ​യ്ത് പാൻഗോങ്ങി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. നു​ബ്ര-​അ​കം-​ഷ​യോ​ക് റൂ​ട്ടി​ലൂ​ടെ പാൻഗോങ്ങി​ലേ​ക്ക് പോ​കാ​നാ​യി​രു​ന്നു ശ്ര​മം. നു​ബ്ര​യി​ൽ​നി​ന്നും ഏ​റ്റ​വും ദൂ​രം കു​റ​ഞ്ഞ വ​ഴി ഇ​താ​ണ്. പ​ക്ഷേ, ഷ​യോ​ക്കി​ലെ വെ​ള്ളം അ​തു​വ​ഴി​യു​ള്ള യാ​ത്ര മു​ട​ക്കി. മ​റ്റൊ​രു പാ​ത അ​കം വ​ഴി വ​രീ​ല പാ​സ് ക​യ​റി ശ​ക​്തി എ​ന്ന സ്​​ഥ​ല​ത്തൂ​ടെ പാൻഗോങ്ങി​ൽ എ​ത്തു​ക​യാ​ണ്.

പ​ക്ഷേ, ആ ​റൂ​ട്ടി​ലും വെ​ള്ള​ത്തി​​ന്റെ പ്ര​ശ്നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ചി​ല​പ്പോ​ൾ ന​മ്മ​ൾ അ​വി​ടെ എ​ത്തു​മ്പോ​ഴേ​ക്കും വെ​ള്ള​മൊ​ഴു​ക്കു കൂ​ടി റോ​ഡ് അ​ട​ച്ചേ​ക്കും –ഫി​ജോ​യ് പ​റ​ഞ്ഞു. അ​തു​കൊ​ണ്ട് നു​ബ്ര​യി​ൽ​നി​ന്ന് ലേ​യി​ലെ​ത്തി ചാ​ങ്ല പാ​സു വ​ഴി പാൻഗോങ്ങി​ലേ​ക്ക് പോ​കാം. അ​തി​ൽ ന​മ്മ​ൾ വി​ജ​യി​ക്കും, പ്ര​ത്യാ​ശ​യോ​ടെ സിം​ഗെ​യും ഫി​ജോ​യി​യും പ​റ​ഞ്ഞു. സി​യാ​ചി​ൻ മേ​ഖ​ല​യി​ൽ ഷ​യോ​ക് താ​ഴ്വാ​രം ഞ​ങ്ങ​ൾ മു​റി​ച്ചു​ക​ട​ന്നി​രു​ന്നു. അ​വി​ടെ ന​ദി വ​ര​ണ്ടു​കി​ട​ക്കു​ന്നു. ഉ​രു​ള​ൻ ക​ല്ലു​ക​ൾ മാ​ത്ര​മാ​ണ് ന​ദി​യു​ടെ ഫോ​സി​ൽ എ​ന്നപോ​ലെ കി​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, പാൻഗോങ്ങി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ഷ​യോ​ക് ന​ദി​യു​ടെ സ്വ​ഭാ​വം മ​റ്റൊ​ന്നാ​യി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് മ​റ്റൊ​രു വ​ഴി തേ​ടേ​ണ്ടി​വ​ന്ന​ത്.

ഹി​മാ​നി​യു​രു​ക്കം നീ​ന്തി വേ​ണം അ​വി​ടെ​യെ​ത്താ​ൻ! ല​ഡാ​ക്കി​ലെ വേ​ന​ലി​ലാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ യാ​ത്ര. ഹി​മാ​നി​യു​രു​ക്കം അ​തി​വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന കാ​ല​മാ​ണ്. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ വ​രെ വേ​ന​ലി​ൽ ഹി​മാ​നി​ക​ൾ ഇ​ങ്ങ​നെ ഉ​രു​കു​മാ​യി​രു​ന്നി​ല്ല. ഞ​ങ്ങ​ളു​ടെ യാ​ത്രാ സ​മ​യ​ത്ത് 34 ഡി​ഗ്രി​യാ​യി​രു​ന്നു താ​പ​ല​നി​ല. അ​ത്ര​യും ചൂ​ടും ഒ​രി​ക്ക​ലും ഇ​വി​ടെ​യു​ണ്ടാ​കാ​ത്ത​താ​ണ്. സിം​ഗെ​യെ ചൂ​ട് ശ​രി​ക്കും വ​ല​ക്കു​ന്നു​ണ്ട്. ല​ഡാ​ക്കി​യാ​യ അ​യാ​ൾ​ക്ക് ഈ ​ചൂ​ട് സ​ഹി​ക്കാ​നാ​കു​ന്നി​ല്ല. രാ​ത്രി താ​മ​സ​സ്​​ഥ​ല​ങ്ങ​ളി​ൽ അ​യാ​ൾ മു​റി​ക​ളി​ൽ ഉ​റ​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. പു​റ​ത്ത് മ​ര​ച്ചു​വ​ടു​ക​ളി​ലോ പു​റം വ​രാ​ന്ത​ക​ളി​ലോ ആ​ണ് സിം​ഗെ ഉ​റ​ങ്ങാ​ൻ കി​ട​ന്ന​ത്.

ചെ​റി​യ കാ​റ്റെ​ങ്കി​ലും ത​ന്നെ അ​നു​ഗ്ര​ഹി​ക്കും എ​ന്ന ഉ​റ​പ്പി​ലാ​ണ് സിം​ഗെ രാ​ത്രി​യു​റ​ക്കം പു​റ​ത്താ​ക്കി​യ​ത്. പ​ക​ൽ​ച്ചൂ​ടി​ൽ കൈ ​പൊ​ള്ളു​ന്ന​തു​പോ​ലു​ള്ള അ​നു​ഭ​വം ഞ​ങ്ങ​ൾ​ക്കു​മു​ണ്ടാ​യി. 34 ഡി​ഗ്രി​യു​ടെ പൊ​ള്ള​ലാ​യി​രു​ന്നി​ല്ല അ​ത്. ല​ഡാ​ക് ത​ല​സ്​​ഥാ​ന​മാ​യ ലേ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്നും പ​ല ദി​വ​സ​ങ്ങ​ളി​ലും ‘മോ​ശം കാ​ലാ​വ​സ്​​ഥ മൂ​ലം‘ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ന്ന വാ​ർ​ത്ത​ക​ളും വ​ന്നു​കൊ​ണ്ടി​രു​ന്നു. ചൂ​ടുകൊ​ണ്ട് റ​ൺ​വേ ഓ​പ​റേ​ഷ​ൻ​സ് ലേ​യി​ൽ അ​സാ​ധ്യ​മാ​കു​ന്നു, അ​തി​നാ​ൽ സ​ർ​വി​സ്​ റ​ദ്ദ് ചെ​യ്യു​ന്നു എ​ന്നാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ വെ​ബ് സൈ​റ്റി​ൽ ക​ണ്ട​ത്. കൊ​ടും ശൈ​ത്യ​വും മ​ഞ്ഞു വീ​ഴ്ച​യും മാ​ത്ര​മ​ല്ല, ചൂ​ടും മോ​ശം കാ​ലാ​വ​സ്​​ഥ ത​ന്നെ. ലേ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ​യി​ലെ ടാ​ർ ചൂ​ടു​കൊ​ണ്ട് ഉ​രു​കു​ന്നു എ​ന്നു​പോ​ലും ഞ​ങ്ങ​ൾ കേ​ട്ടു.

 

ഹി​മാ​നി​യു​രു​ക്ക​ത്തി​ലു​ണ്ടാ​യ ജ​ല​ക്കു​ത്തി​ൽ കു​ടു​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ

34 ഡി​ഗ്രി​യി​ൽ ടാ​ർ ഉ​രു​കി​ല്ല. ഒ​രുപ​േ​ക്ഷ, കാ​ലാ​വ​സ്​​ഥ​യി​ലെ മ​റ്റു വ​ല്ല കാ​ര​ണ​ങ്ങ​ളാ​യി​രി​ക്കു​മോ കാ​ര​ണം? എ​ന്താ​യാ​ലും ജൂ​ലൈ അ​വ​സാ​നം തു​ട​ർ​ച്ച​യാ​യി നാ​ലു ദി​വ​സ​ങ്ങ​ളി​ൽ ലേ ​എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നും വി​മാ​ന സ​ർ​വി​സു​ക​ളു​ണ്ടാ​യി​ല്ല. ല​ഡാ​ക്കി​ലെ കാ​ലാ​വ​സ്​​ഥ നേ​രി​ടു​ന്ന കൊ​ടി​യ പ്ര​തി​സ​ന്ധി​യു​ടെ ഏ​റ്റ​വും വ​ലി​യ സൂ​ച​ന​ത​ന്നെ​യാ​യി​രു​ന്നു ഇ​ത്.

എ​ന്താ​യാ​ലും പാൻഗോങ്ങി​ലേ​ക്ക് മ​റ്റൊ​രു വ​ഴി തേ​ടു​മ്പോ​ൾ കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം ഞ​ങ്ങ​ളു​ടെ ച​ർ​ച്ച​ക​ളി​ലേ​ക്ക് വ​ന്നു. സോ​നം വാ​ൻ​ചു​ക് കു​റ​ച്ചു മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ല​ഡാ​ക്കി​ലെ പ​രി​സ്​​ഥി​തി സം​ര​ക്ഷി​ക്കാ​നാ​യി ന​ട​ത്തി​യ 21 ദി​വ​സ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​വും ച​ർ​ച്ച​യി​ൽ ഇ​ടം​പി​ടി​ച്ചു. ല​ഡാ​ക്കും അ​തീ​വ പ​രി​സ്​​ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​മാ​വു​ക​യാ​ണ്. വാ​ങ്ചു​ക് ത​​ന്റെ അ​ഭി​മു​ഖ​ങ്ങ​ളി​ലും പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന പ്ര​ധാ​ന കാ​ര്യം ഹി​മാ​നി​ക​ളു​ടെ അ​തി​വേ​ഗ​ത്തി​ലു​ള്ള ഉ​രു​ക​ലും അ​തു​ണ്ടാ​ക്കു​ന്ന ജ​ല​ക്ഷാ​മ​വു​മാ​ണ്. നി​ർ​ത്താ​തെ മ​ഴ​പെ​യ്യു​ന്ന രീ​തി ല​ഡാ​ക്കി​ൽ ഇ​ല്ല. ഇ​ങ്ങ​നെ ചി​ല​കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ച്ച് യാ​ത്ര തു​ട​രു​മ്പോ​ൾ വാ​ട്സ്ആ​പ്പി​ൽ പെ​ട്ടെ​ന്ന് വ​യ​നാ​ട് ദു​ര​ന്ത​ത്തി​​ന്റെ ആ​ദ്യ വാ​ർ​ത്ത​ക​ൾ വ​രാ​ൻ തു​ട​ങ്ങി.

പ്ര​കൃ​തി​യു​ടെ മാ​റ്റം പേ​ടി​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത​ക​ളാ​യി ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി വ​ന്നു കൊ​ണ്ടി​രു​ന്നു. ഞ​ങ്ങ​ളു​ടെ പാ​ത​യി​ൽ തൊ​ട്ടു​മു​ന്നി​ൽ പോ​യി​ക്കൊ​ണ്ടി​രു​ന്ന ഒ​രു ബൈ​ക്കു​കാ​ര​​ന്റെ മു​ന്നി​ൽ റോ​ഡി​​ന്റെ വ​ശ​ങ്ങ​ളി​ൽ​നി​ന്നും ഊ​ർ​ന്നു​കൊ​ണ്ടി​രു​ന്ന ഒ​രു പാ​റ​ക്ക​ല്ല് വ​ന്നു​വീ​ണു. ബൈ​ക്കു​കാ​ര​ൻ ക​ട​ന്നു​പോ​യി. ഞ​ങ്ങ​ൾ ഒ​രു നി​മി​ഷം ക​ഴി​ഞ്ഞും. ല​ഡാ​ക്കി​ലെ പാ​ത​ക​ളി​ലെ​ല്ലാം വ​ശ​ങ്ങ​ളി​ൽ മ​ല​ക​ളി​ൽ​നി​ന്നും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും റോ​ഡി​ലേ​ക്ക് വീ​ഴാ​വു​ന്ന പാ​റ –ഉ​രു​ള​ൻ ക​ല്ലു​ക​ൾ ഉ​ണ്ട്. ‘ബി​വെ​യ​ർ ഷൂ​ട്ടി​ങ് സ്റ്റോ​ൺ​സ്’ എ​ന്ന് ഇ​വി​ടെ റോ​ഡു​ക​ൾ നി​ർ​മി​ച്ച ബോ​ഡ​ർ റോ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​​ന്റെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ പ​ല​യി​ട​ത്തു​മു​ണ്ട്.

നു​ബ്ര​യി​ൽ​നി​ന്നും ലേ​യി​ലെ​ത്തി രാ​ത്രി അ​വി​ടെ ത​ങ്ങി പി​റ്റേ​ന്ന് രാ​വി​ലെ പാൻഗോങ്ങി​ലേ​ക്ക് വ​ര​ണം. അ​ങ്ങ​നെ​യാ​ണ് പു​തി​യ യാ​ത്രാ​പ​ദ്ധ​തി. പ​ല ഗ്രാ​മ​ങ്ങ​ളും പി​ന്നി​ട്ട് ഞ​ങ്ങ​ൾ ലേ​യി​ലെ​ത്തി. രാ​ത്രി വി​ശ്ര​മ​ത്തി​നു​ശേ​ഷം രാ​വി​ലെ നേ​ര​ത്തേ പു​റ​പ്പെ​ട​ണം. വ​രു​ന്ന​വ​ഴി​ക​ളി​ലെ​ല്ലാം ല​ഡാ​ക്കി​​ന്റെ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്, പാ​സു​ക​ളി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന നി​ര​വ​ധി ബൈ​ക്ക​ർ​മാ​രെ ക​ണ്ടു.

കേ​ര​ള​ത്തി​ൽ​നി​ന്ന്, പ്ര​ത്യേ​കി​ച്ചും മ​ല​ബാ​റി​ൽ​നി​ന്നു​ള്ള ബൈ​ക്ക​ർ​മാ​ർ നി​ര​വ​ധി. ചി​ല​ർ നാ​ട്ടി​ൽ​നി​ന്നേ ബൈ​ക്ക് ഓ​ടി​ച്ചു​വ​രു​ന്ന​വ​രാ​ണ്. മ​റ്റു ചി​ല​ർ ലേ​യി​ൽ വ​ന്ന് ബൈ​ക്ക് വാ​ട​ക​ക്കെ​ടു​ക്കു​ക​യാ​ണ്. സാ​ഹ​സി​ക​ത​യാ​ണ് അ​വ​രു​ടെ യാ​ത്ര​യു​ടെ ഉ​ള്ള​ട​ക്കം. മി​ക്ക ബൈ​ക്കി​ലും ഒ​രാ​ൾ മാ​ത്രം. ചി​ല ബൈ​ക്കു​ക​ളി​ൽ ഇ​ണ​ക​ൾ സ​ഞ്ച​രി​ക്കു​ന്നു. ദീ​ർ​ഘ​മാ​യ പാ​ത​ക​ളി​ൽ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി ബൈ​ക്കു​കാ​രു​ടെ നി​ര​ക​ൾ. ചാ​റ്റ​ൽ മ​ഴ പൊ​ടി​യു​മ്പോ​ൾ അ​വ​ർ പ്ലാ​സ്റ്റി​ക് കോ​ട്ടു​കൊ​ണ്ട് ശ​രീ​രം പൊ​തി​യും. ഇ​ല്ലെ​ങ്കി​ൽ ശീ​തം ത​ട​യാ​നു​ള്ള കോ​ട്ട്, ഹെ​ൽ​മ​റ്റ്, കാ​ൽ​മു​ട്ടി​​ന്റെ കീ​ഴ്ഭാ​ഗ​ത്തി​ന് സു​ര​ക്ഷ കി​ട്ടു​ന്ന ത​ര​ത്തി​ലു​ള്ള ക​വ​റി​ങ്ങു​ള്ള ഷൂ​സ്, കൂ​ളി​ങ് ഗ്ലാ​സ്... അ​ങ്ങ​നെ​യാ​ണ് ബൈ​ക്ക​ർ​മാ​രു​ടെ ‘യൂ​ണി​ഫോം’.

 

ല​ഡാ​ക്കി​ലെ വേ​ന​ൽ​ക്കാ​ല മ​ഞ്ഞ്,പാൻഗോങ്ങി​ലെ ബു​ദ്ധ​ൻ

യാ​ത്ര​ക​ൾ​ക്കി​ടെ​യു​ള്ള ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ, ചാ​യ​ക്ക​ട​ക​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും ഞ​ങ്ങ​ൾ നി​ര​വ​ധി ബൈ​ക്ക​ർ​മാ​രെ ക​ണ്ടി​രു​ന്നു. ചി​ല​ർ ല​ക്ഷ്യ​സ്​​ഥാ​ന​ത്തേ​ക്ക് പോ​കു​ന്ന​വ​ർ, ചി​ല​ർ അ​വി​ടെ​നി​ന്നും മ​ട​ങ്ങു​ന്ന​വ​ർ. മ​ല​പ്പു​റ​ത്തു​കാ​രാ​യ നി​ര​വ​ധി ബൈ​ക്ക​ർ​മാ​രെ ക​ണ്ടു. യാ​ത്ര​യി​ലെ സാ​ഹ​സി​ക​ത​യെ​ക്കു​റി​ച്ചാ​ണ് അ​വ​ർ​ക്കെ​ല്ലാം പ​റ​യാ​നു​ള്ള​ത്. നീ​ണ്ടു​കി​ട​ക്കു​ന്ന പാ​ത​യി​ലൂ​ടെ, ഷൂ​ട്ടി​ങ് സ്റ്റോ​ണു​ക​ൾ​ക്ക് ന​ടു​വി​ലൂ​ടെ, ചു​ര​ങ്ങ​ളും വ​ള​വു​ക​ളും തി​രി​വു​ക​ളും പി​ന്നി​ട്ടു​ള്ള യാ​ത്ര​യു​ടെ ര​സ​ങ്ങ​ളാ​ണ് അ​വ​ർ​ക്കെ​ല്ലാം പ​ങ്കു​വെ​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. ഹി​മാ​നി​യു​രു​ക്ക​വും റോ​ഡ് ത​ട​സ്സ​ങ്ങ​ളും മ​റി​ക​ട​ക്കു​ന്ന​തു​പോ​ലും ത​ങ്ങ​ളു​ടെ സാ​ഹ​സി​ക​ത​യു​ടെ ഭാ​ഗ​മാ​യി മാ​ത്ര​മാ​ണ് അ​വ​ർ കാ​ണു​ന്ന​തെ​ന്ന് തോ​ന്നി.

ല​ഡാ​ക് സാ​ഹ​സി​ക ടൂ​റി​സ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ണ്ടാ​കു​ന്ന​ത് ലോ​ക​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നെ​ത്തു​ന്ന ബൈ​ക്ക​ർ​മാ​ർ വ​ഴി​യാ​ണ്. ഇ​തി​നി​ടെ അ​പൂ​ർ​വ​മാ​യി സൈ​ക്കി​ൾ യാ​ത്ര​ക്കാ​രു​മു​ണ്ട്. അ​വ​രി​ൽ വി​ദേ​ശി​ക​ളു​മു​ണ്ട്. ത​ലേ​ന്ന് ഒ​രി​ട​ത്തു​വെ​ച്ച് ക​ണ്ട ഒ​രു സൈ​ക്കി​ൾ സ​ഞ്ചാ​രി​യെ പി​റ്റേ​ന്ന് മ​ട​ങ്ങു​മ്പോ​ൾ ഞ​ങ്ങ​ൾ ക​ണ്ടു. അ​യാ​ൾ പ​തു​ക്കെ പ​തു​ക്കെ ത​​ന്റെ ല​ക്ഷ്യ​ത്തി​ലേ​ക്ക് സൈ​ക്കി​ളോ​ടി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ൾ മ​ട​ങ്ങു​മ്പോ​ഴും അ​യാ​ൾ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ക​യ​റ്റം തു​ട​രു​ക​യാ​യി​രു​ന്നു. ല​ക്ഷ്യ​മാ​ണോ, കൂ​ട്ടാ​ണോ (Destination or the company? –ബി​ഗ് പാ​ണ്ട​യു​ടെ ചോ​ദ്യ​വും മ​റു​പ​ടി​യു​മു​ള്ള ക​ഥ ഓ​ർ​ക്കു​ക) യാ​ത്ര​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് എ​ന്ന ചോ​ദ്യം ഇ​ത്ത​രം യാ​ത്രി​ക​രെ കാ​ണു​മ്പോ​ൾ മ​ന​സ്സി​ൽ ഉ​യ​രും.

ഒ​രുപ​ക്ഷേ, ഒ​രു പ​ദ​യാ​ത്രി​ക​നെ ഈ ​പാ​ത​യി​ൽ ക​ണ്ടു​മു​ട്ടി​യി​രു​ന്നെ​ങ്കി​ൽ ആ ​സ​ഞ്ചാ​രി പ​ങ്കു​വെ​ക്കു​ക തീ​ർ​ത്തും വി​ഭി​ന്ന​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​യി​രി​ക്കും, തീ​ർ​ച്ച. യാ​ത്ര ഞ​ങ്ങ​ളു​ടെ പ​ല ആ​വ​ര​ണ​ങ്ങ​ളെ​യും അ​ഴി​ച്ചു​വി​ട്ടു. വ​ലി​യൊ​രു തു​റ​സ്സി​ൽ ഞ​ങ്ങ​ളെ​ല്ലാ​വ​രും എ​ത്തി​പ്പെ​ട്ടു. തു​റ​സ്സി​​ന്റെ ഭാ​ഷ​യും വ്യാ​ക​ര​ണ​വും ന​ൽ​കി​യ ഉ​ന്മേ​ഷ​ത്തി​ൽ ഷൂ​ട്ടി​ങ് സ്റ്റോ​ണു​ക​ൾ​ക്കു ന​ടു​വി​ലൂ​ടെ​യു​ള്ള ഞ​ങ്ങ​ളു​ടെ യാ​ത്ര തു​ട​ർ​ന്നു. ല​ക്ഷ്യ​മ​ല്ല, കൂ​ട്ടാ​ണ് യാ​ത്ര​യു​ടെ ഏ​റ്റ​വും വ​ലി​യ നി​ധി​യെ​ന്ന് ഓ​രോ നി​മി​ഷ​വും അ​നു​ഭ​വി​ച്ച​റി​ഞ്ഞു.

ചി​ല വ​ള​വു​ക​ളി​ൽ താ​ഴേ​ക്കു നി​പ​തി​ച്ച കാ​റു​ക​ളു​ടെ അ​സ്​​ഥി​പ​ഞ്ജ​ര​ങ്ങ​ൾ ക​ണ്ടു. ഞ​ങ്ങ​ളു​ടെ സാ​ര​ഥി സിം​ഗെ നി​വ​ർ​ന്നി​രു​ന്ന് മു​ക​ളി​ലെ ക​ല്ലു​ക​ളി​ലേ​ക്കും പാ​റ​ക​ളി​ലേ​ക്കും മു​ന്നി​ലെ പാ​ത​യി​ലേ​ക്കും ഒ​രേ​പോ​ലെ ക​ണ്ണു​ പാ​യി​ച്ചാ​ണ് കാ​റോ​ടി​ക്കു​ന്ന​ത്. 23 വ​യ​സ്സു​കാ​ര​നാ​യ അ​യാ​ൾ​ക്ക് നാ​ണി​ക്കു​ന്ന ഒ​രു മു​ഖ​മു​ണ്ട്. ബി​രു​ദപ​ഠ​നം ക​ഴി​ഞ്ഞ​യു​ട​നെ സ​ഞ്ചാ​രി​ക​ളു​മാ​യു​ള്ള യാ​ത്ര ജോ​ലി​യാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഠി​ന​പാ​ത​ക​ളി​ൽ അ​തീ​വ ശ്ര​ദ്ധ എ​ന്ന​താ​ണ് സിം​ഗെ​യു​ടെ മു​ദ്രാ​വാ​ക്യം.

ഈ ​പാ​ത​ക​ളി​ലൂ​ടെ​യു​ള്ള നി​ര​ന്ത​രസ​ഞ്ചാ​രം സിം​ഗെ​യെ പ്ര​കൃ​തി​യു​ടെ ഭാ​ഷ അ​ടു​ത്ത​റി​ഞ്ഞ ഒ​രാ​ളാ​യി മാ​റ്റി​യി​രി​ക്കു​ന്നു. പ്രാ​യ​മ​ല്ല, അ​നു​ഭ​വ​ങ്ങ​ൾ അ​യാ​ളെ പാ​കം വ​ന്ന പ​ക്വ​ത​യു​ള്ള ഒ​രാ​ളാ​യി മാ​റ്റി​യി​രി​ക്കു​ന്നു. ബെ​ന്യാ​മി​നും അ​നി​ലും സു​ധീ​ഷും അ​ങ്ങ​നെ​യൊ​രു സം​സാ​ര​ത്തി​ലേ​ക്ക് ക​ട​ന്നു. പാ​ത​ക​ളും വാ​ഹ​ന​ങ്ങ​ളും സ​ഞ്ചാ​രി​ക​ളും സാ​ര​ഥി​ക​ളും ചേ​ർ​ന്ന റി​പ്പ​ബ്ലി​ക്കു​ക​ളി​ലേ​ക്കു​ള്ള സം​ഭാ​ഷ​ണ​മാ​യി അ​ത് പ​ട​ർ​ന്നു. പ​ല യാ​ത്ര​ക​ളി​ലെ പാ​ത​ക​ൾ ആ ​സം​സാ​ര​ത്തി​​ന്റെ ആ​ഴ​ത്തി​ലും പ​ര​പ്പി​ലും ക​ട​ന്നു​പോ​യി.

 

ചാ​ങ്ല പാ​സ്

ഒ​ടു​വി​ൽ പ​ല തി​രി​വു​ക​ൾ, വ​ള​വു​ക​ൾ, നേ​ർ​പ്പാ​ത​ക​ൾ, ചെ​ക്ക് പോ​യന്റു​ക​ൾ, പു​ഴ​യു​ടെ ക​ല​ങ്ങി​യ​തും തെ​ളി​ഞ്ഞ​തു​മാ​യ ക​ട​വു​ക​ൾ, മ​നു​ഷ്യ​ർ, മ​ണ​ങ്ങ​ൾ, മ​ഞ്ഞി​ൻത​ല​പ്പു​ക​ൾ, നി​ര​വ​ധി സൈ​നി​ക ക്യാ​മ്പു​ക​ൾ, ‘സം ​വേ​ർ ഇ​ൻ സി​യാ​ചി​ൻ’ എ​ന്നെ​ഴു​തി​യ ബോ​ർ​ഡു​ക​ൾ എ​ല്ലാം പി​ന്നി​ട്ട് ഒ​ടു​വി​ൽ ഞ​ങ്ങ​ൾ ലേ​യി​ലെ​ത്തി. ന​ഗ​ര​ച്ച​ന്ത​യി​ൽ കാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​ന​ത്തി​​ന്റെ രൂ​പ​ക​മാ​യി മി​ക്ക ഇ​ല​ക്ട്രി​ക് ക​ട​ക​ളി​ലും ഫാ​നു​ക​ൾ വി​ൽ​ക്കാ​ൻ വെ​ച്ചി​ട്ടു​ണ്ട്. ക​ട​ക​ളു​ടെ പു​റ​ത്ത് ന​ട​പ്പാ​ത​യി​ൽ ആ​രു​ടെ​യും ശ്ര​ദ്ധ എ​ളു​പ്പം ആ​ക​ർ​ഷി​ക്കുംവി​ധ​മാ​ണ് ഫാ​നു​ക​ൾ വെ​ച്ചി​രി​ക്കു​ന്ന​ത്. ല​ഡാ​ക്കി​ൽ ഫാ​നു​ക​ളും എ.​സി​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ ചൂ​ടു​കാ​ലം എ​ല്ലാ​വ​രെ​യും ഫാ​നു​ക​ൾ വാ​ങ്ങു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ന്നു. നി​ല​വി​ൽ ലേ​യി​ൽ ല​ഡാ​ക്കു​കാ​ർ കൂ​ടു​ത​ലാ​യി വാ​ങ്ങു​ന്ന​ത് ഫാ​നു​ക​ൾ​ത​ന്നെ​യെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. ലേ​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ഇ​പ്പോ​ഴാ​ണ് ഫാ​നു​ക​ൾ വ​ന്ന​ത്. ഇ​നി​യും ചൂ​ട് കൂ​ടി​യാ​ൽ എ.​സി​ക​ൾ ഫാ​നു​ക​ളെ പ​ക​രംവെ​ക്കും. അ​തി​നു​ള്ള സാ​ധ്യ​ത​യി​ലേ​ക്കാ​ണോ ല​ഡാ​ക്കി​ലെ കാ​ലാ​വ​സ്​​ഥ ‘വ​ള​രു​ന്ന​ത്’?

മ​ല​ക​ളും പു​ഴ​ക​ളും ഹി​മാ​നി​ക​ളും ല​ഡാ​ക് വി​ട്ടു​ന​ട​ന്ന് മ​റ്റെ​ങ്ങോ പോ​കു​ന്ന​തുപോ​ലെ​യു​ള്ള ഭീ​തി പു​ല​ർ​കാ​ലെ സ്വ​പ്ന​ത്തി​ൽ മി​ന്നി. പി​ന്നെ ഉ​റ​ക്കം കി​ട്ടി​യി​ല്ല. അ​ഞ്ചുമ​ണി​ക്ക് നേ​രം ന​ന്നാ​യി വെ​ളു​ക്കും. ഹോ​ട്ട​ൽ മു​റി​യി​ലെ സ്​​ക്രീ​ൻ നീ​ക്കി​യ​പ്പോ​ൾ മ​ഞ്ഞുത​ല​പ്പു​ക​ളു​ള്ള മ​ല​നി​ര ത​ലേ​ന്ന് ക​ണ്ട​പോ​ലെ ത​ന്നെ അ​വി​ടെ നി​ൽ​ക്കു​ന്നു​ണ്ട്. അ​ത് എ​ങ്ങോ​ട്ടും ന​ട​ന്നു​പോ​യി​ട്ടി​ല്ല. ക​ഴി​യു​ന്ന​ത്ര നേ​ര​ത്തേ പാൻഗോങ്ങി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് ഫി​ജോ​യ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. വെ​യി​ൽ ചൂ​ടു​പി​ടി​ച്ചാ​ൽ ഹി​മാ​നി​ക​ൾ ഉ​രു​കാ​ൻ തു​ട​ങ്ങും.

ആ​ദ്യം ചെ​റി​യതോ​തി​ൽ. പി​ന്നീ​ട് വെ​യി​ലും ചൂ​ടും മൂ​ക്കും. ഹി​മാ​നി​യു​ടെ ഉ​രു​ക​ൽ അ​തി​ശ​ക്ത​മാ​കും. ഉ​ച്ച​യോ​ടെ റോ​ഡി​ൽ പ​ല​യി​ട​ത്തും വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​കും, ക​ല്ലും മ​ണ്ണും വെ​ള്ള​ത്തി​നൊ​പ്പം കു​ത്തി​യൊ​ലി​ച്ചു​വ​രും. റോ​ഡു​ക​ൾ അ​ട​ക്ക​പ്പെ​ടും. അ​തി​നാ​ൽ പ​ര​മാ​വ​ധി നേ​ര​ത്തേ, വ​ഴി​യി​ൽ ഇ​റ​ങ്ങ​ലും സ​മ​യം ചെ​ല​വ​ഴി​ക്ക​ലും ക​ഴി​യു​ന്ന​ത്ര ഒ​ഴി​വാ​ക്കി പോ​ക​ണം, എ​ങ്കി​ലേ പാൻഗോങ്ങി​ൽ എ​ത്താ​ൻ ക​ഴി​യൂ. സിം​ഗെ​യും ഇ​ക്കാ​ര്യം ഞ​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു. പാൻഗോങ് ഈ ​യാ​ത്ര​യി​ലെ പ്ര​ധാ​ന കാ​ഴ്ചാ​സ്​​ഥ​ല​മാ​യി എ​ങ്ങ​നെ​യോ മാ​റി​യി​രു​ന്നു. അ​തി​നാ​ൽ, അ​വി​ടെ എ​ത്തു​ക അ​നി​വാ​ര്യ​വു​മാ​യി​രു​ന്നു. പ്രാ​ത​ൽ ക​ഴി​ഞ്ഞ​യു​ട​നെ ഞ​ങ്ങ​ൾ പാൻഗോങ്ങി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

ചാ​ങ്ല പാ​സ്​ വ​ഴി​യാ​ണ് യാ​ത്ര. 5,391. 3024 മീ​റ്റ​ർ (17,688 അ​ടി) ഉ​യ​ര​ത്തി​ലാ​ണ് ചാ​ങ്ല പാ​സ്. അ​വി​ടെ​യി​റ​ങ്ങി. നേ​രി​യതോ​തി​ൽ ശ്വാ​സം മു​ട്ടു​ന്നു​ണ്ട്. ഹൈ ​ആ​ൾ​ട്ടി​റ്റ്യൂ​ഡ് സി​ക്ന​സ് കു​ഴ​പ്പി​ക്കാ​വു​ന്ന ഒ​രി​ട​മാ​ണ് ചാ​ങ്ല. ചെ​റി​യൊ​രു ത​ല​ക​റ​ക്ക​ത്തി​നു​ശേ​ഷം ശ​രീ​രം ശ​രി​യാ​യി. ത​ലേ​ന്ന് രാ​ത്രി ക​ഴി​ച്ച അ​ര​പ്പൊ​ട്ട് ഡ​യ​മോ​ക്സ്​ ഗു​ളി​ക​യു​ടെ സം​ര​ക്ഷ​ണ​വും ഉ​ണ്ടാ​കാം. ‘ഉ​യ​ര രോ​ഗ’​ത്തി​നു​ള്ള മ​രു​ന്നാ​ണ​ത്. വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന ഉ​യ​ര​മു​ള്ള റോ​ഡു​ക​ളി​ൽ പ​ത്താം സ്​​ഥാ​ന​മാ​ണ് ലോ​ക റാ​ങ്കി​ങ്ങി​ൽ ചാ​ങ്ല പാ​സി​നു​ള്ള​ത്.

പാ​സി​ലു​ള്ള ബോ​ർ​ഡി​ൽ ഇ​ക്കാ​ര്യം പ​റ​യു​ന്നു​ണ്ട്. പ​ഴ​യ സി​ൽ​ക്ക് റൂ​ട്ടി​​ന്റെ ഭാ​ഗ​മാ​യി​രു​ന്നു ചാ​ങ്ല. 15 കി​ലോ​മീ​റ്റ​ർ നീ​ള​മു​ണ്ട് പാ​സി​ന്. ക​ടു​ത്ത വേ​ന​ലി​ലും ചെ​റി​യ ത​ണു​പ്പു​ണ്ടി​വി​ടെ. പാ​സി​​ന്റെ ഉ​യ​രം കാ​ണി​ക്കു​ന്ന ബോ​ർ​ഡി​ന് മു​ന്നി​ൽനി​ന്ന് പ​ട​മെ​ടു​ക്കാ​ൻ ന​ല്ല തി​ര​ക്കു​ണ്ട്. അ​തൊ​രു സെ​ൽ​ഫി പോ​യന്റാ​ണ്. ഈ ​ചി​ത്ര​മി​ല്ലെ​ങ്കി​ൽ ഇ​വി​ടെ വ​രെ വ​ന്നു​വെ​ന്ന് ആ​രും വി​ശ്വ​സി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് പൊ​ട്ടി​ച്ചി​രി​ക​ളോ​ടെ പ​ട​മെ​ടു​ക്കു​ന്ന​വ​രെ കു​റ​ച്ചു​നേ​രം നോ​ക്കി​നി​ന്നു. പാ​സി​ൽ​നി​ന്നും നോ​ക്കി​യാ​ൽ മ​ഞ്ഞ് തൊ​പ്പി​യ​ണി​ഞ്ഞ പ​ർ​വ​തനി​ര​ക​ൾ കാ​ണാം. താ​ഴ്വാ​ര​ങ്ങ​ളി​ൽ​നി​ന്ന് കാ​റ്റ് സ​ഞ്ചാ​രി​ക​ളെ​പ്പോ​ലെ പാ​സ്​ ക​ട​ന്നു​പോ​കു​ന്നു, ചി​ല​പ്പോ​ൾ ക​യ​റിവ​രു​ന്നു.

 

മ​ർ​മോ​ത്തു​ക​ൾ

ചാ​ങ്‍ല ​പാ​സി​​ന്റെ വ​ട​ക്കു​കി​ഴ​ക്കു​ള്ള ഷി​യോ​ക് സോ​ണി​ൽനി​ന്ന് മ​ധ്യ​കാ​ല ജു​റാ​സി​ക് ഫോ​സി​ൽ അം​ശ​മു​ള്ള പാ​റ​ക​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. അ​വ​യാ​ണ് ആ​ദ്യ​ത്തെ വി​ശ്വ​സ​നീ​യ​മാ​യ ജു​റാ​സി​ക് ഫോ​സി​ൽ സാ​ന്നി​ധ്യ​മെ​ന്ന് ഒ​രു വി​ഭാ​ഗം ശാ​സ്​​ത്ര​ജ്ഞ​ർ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പ്ര​ദേ​ശ​മാ​ണ് ഈ ​പാ​സ്. ഉ​യ​ര​ത്തി​ൽ ക​വി​ഞ്ഞ കാ​ര്യ​ങ്ങ​ളൊ​ന്നും പ​ക്ഷേ, പാ​സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​വി​ടെ കൂ​ടു​ത​ൽ സ​മ​യം നി​ന്നാ​ൽ ചി​ല​പ്പോ​ൾ പാ​ങ് കോ​ങ്ങി​ൽ എ​ത്താ​ൻ ക​ഴി​യാ​തെ വ​ന്നേ​ക്കു​മെ​ന്ന് ഫി​ജോ​യി​യും സിം​ഗെ​യും ഞ​ങ്ങ​ളെ ഓ​ർ​മി​പ്പിച്ചു​കൊ​ണ്ടി​രു​ന്നു. അ​ങ്ങ​നെ ഉ​യ​ര​ത്തി​ൽ​നി​ന്ന് താ​ഴേ​ക്കി​റ​ങ്ങി​ത്തു​ട​ങ്ങി.

ഞ​ങ്ങ​ൾ സ​ഞ്ച​രി​ച്ച് ചാ​ങ്താ​ങ്ങി​ലെ​ത്തി. അ​വി​ടെ റോ​ഡി​​ന്റെ ര​ണ്ടു​ഭാ​ഗ​ത്തും പ​ച്ചമൈ​താ​ന​ങ്ങ​ൾ. നി​ര​പ്പാ​യ സ്​​ഥ​ലം. കു​റ​ച്ചു​കൂ​ടി പോ​യ​പ്പോ​ൾ പു​ൽ​ത്ത​കി​ടി​ക​ളി​ൽ നി​റ​യെ അ​തി​മ​നോ​ഹ​ര​മാ​യ പൂ​ക്ക​ൾ. ശ​രി​ക്കും പ്ര​കൃ​തി​യൊ​രു​ക്കി​യ കൂ​റ്റ​ൻ ബൊ​ക്കെ എ​ന്നു​ത​ന്നെ പ​റ​യാം. പ​ല നി​റ​ത്തി​ലു​ള്ള കു​ഞ്ഞുപൂ​ക്ക​ൾ. ആ​കാ​ശം ഇ​ട​ക്ക് തെ​ളി​യു​ക​യും പെ​ട്ടെ​ന്നു ത​ന്നെ മ​ങ്ങു​ക​യും ചെ​യ്യു​ന്നു​ണ്ട്. വ​ഴി​യി​ൽ ചെ​റി​യ​തോ​തി​ൽ ചാ​റ്റ​ൽ​മ​ഴ​യു​മു​ണ്ടാ​യി​രു​ന്നു. വെ​യി​ൽ പ​ര​ക്കു​ക​യാ​ണെ​ങ്കി​ൽ പൂ​ക്ക​ൾ കൂ​ടു​ത​ൽ ഭം​ഗി​യോ​ടെ തെ​ളി​ഞ്ഞു​നി​ന്നേ​നെ.

വെ​ളി​ച്ച​മാ​ണ് സൗ​ന്ദ​ര്യ​ത്തി​​ന്റെ ആ​ദ്യ ഉ​റ​വി​ടം എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. അ​ങ്ങ​നെ ഓ​ർ​ത്തി​രി​ക്കു​മ്പോ​ൾ വെ​യി​ൽ കു​റ​ച്ചു​ നി​മി​ഷ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി പ​ര​ന്നു. പൂ​ക്ക​ൾ ഒ​ന്നു​കൂ​ടി ത​ല​പൊ​ക്കി ഞ​ങ്ങ​ളെ നോ​ക്കി. ആ ​സ​മ​യ​ത്ത് ആ​കാ​ശ​ത്തും ന​ല്ല നീ​ല പ​ര​ന്നു. പൂ​ക്ക​ളി​ൽ ആ​കാ​ശം പ്ര​തി​ബിം​ബി​ച്ചേ​ക്കാം എ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​തി​നി​ടെ വെ​യി​ൽ വീ​ണ്ടും മ​ങ്ങി. ആ​കാ​ശ​ത്ത് കാ​റു നി​റ​ഞ്ഞു. ഒ​രുപ​ക്ഷേ ആ ​കാ​ഴ്ച​യു​ടെ മി​ന്നാ​യം​പോ​ലെ ക​ട​ന്നു​വ​ന്ന വെ​യി​ൽ വെ​ളി​ച്ചം ഇ​നി ഓ​ർ​മ​ക​ളി​ൽ കി​ട​ന്ന് വ​ലു​താ​യി വ​ലു​താ​യി സ്​​ഥി​ര​മാ​യ ഒ​രാ​ന​ന്ദാ​നു​ഭൂ​തി​യാ​യി മാ​റി​യേ​ക്കും. അ​ങ്ങ​നെ മു​ൻ​യാ​ത്ര​ക​ളി​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വ​ലി​യ അ​നു​ഭൂ​തി​ക​ളാ​യി മാ​റു​ന്ന പ​ല അ​നു​ഭ​വ​ങ്ങ​ളും പ​ല​പ്പോ​ഴും നി​മി​ഷാ​ർ​ധ​ങ്ങ​ളി​ൽ സം​ഭ​വി​ക്കു​ന്ന​താ​യി​രി​ക്കാം. പി​ന്നീ​ട് അ​വ വ​ള​രു​ന്നു.

മ​രു​ഭൂ​മി​യി​ൽ ഒ​റ്റ​ക്ക് ആ​ട്ടി​ൻ​പ​റ്റ​ത്തെ മേ​ച്ചു കൊ​ണ്ടു​ന​ട​ന്ന ഒ​രു പെ​ൺ​കു​ട്ടി അ​സ്​​ത​മ​യ സൂ​ര്യ​നി​ൽ വി​ഖ്യാ​ത​മാ​യ ഒ​രു പെ​യി​ന്റി​ങ്ങാ​യി മാ​റു​ക​യാ​ണെ​ന്ന തോ​ന്ന​ൽ ഒ​രു കാ​ഴ്ച പി​ന്നീ​ട് ഓ​ർ​മ​ക​ളി​ൽ വ​ള​രു​ന്ന​തി​​ന്റെ മു​ന്ന​നു​ഭ​വ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. വീ​ണ്ടും മു​ന്നോ​ട്ടു​പോ​യ​പ്പോ​ൾ പു​ൽ​ത്ത​കി​ടി​ക​ളി​ൽ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളെ ക​ണ്ടു. ചെ​റി​യൊ​രു അ​രു​വി പു​ൽ​ത്ത​കി​ടി​യു​ടെ അ​രി​കി​ലൂ​ടെ ഒ​ഴു​കു​ന്നു​ണ്ട്. അ​ത് ഹി​മാ​ല​യ​ൻ മ​ർ​മോ​ത്തു​ക​ളു​ടെ സ്​​ഥ​ല​മാ​ണ്. അ​വ​യെ കാ​ണാ​നാ​ണ് സ​ഞ്ചാ​രി​ക​ൾ അ​വി​ടെ നി​ൽ​ക്കു​ന്ന​ത് –സിം​ഗെ പ​റ​ഞ്ഞു. ന​മു​ക്ക് മ​ട​ങ്ങു​മ്പോ​ൾ അ​വി​ടെ ഇ​റ​ങ്ങി​ക്കാ​ണാം, ഇ​പ്പോ​ൾ സ​മ​യം ക​ള​യു​ന്ന​ത് ബു​ദ്ധി​യ​ല്ലെ​ന്നും സിം​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

യാ​ത്രാ​സം​ഘം – ബെ​ന്യാ​മി​ൻ, അ​നി​ൽ വേ​ങ്കോ​ട്, സു​ധീ​ഷ് രാ​ഘ​വ​ൻ, ലേ​ഖ​ക​ൻ,ചാ​ങ്ല പാ​സി​ലെ ബോ​ർ‌​ഡ്

പ​ക്ഷേ, യാ​ത്ര​ക​ളി​ൽ അ​ങ്ങോ​ട്ടു​പോ​കു​ന്ന വ​ഴി​യാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല മ​ട​ങ്ങു​മ്പോ​ൾ. അ​ങ്ങോ​ട്ടു​പോ​യ ആ​ളാ​യി​രി​ക്കി​ല്ല ചി​ല​പ്പോ​ൾ മ​ട​ങ്ങിവ​രു​ന്ന​ത് –യാ​ത്ര​യി​ൽ മ​നു​ഷ്യ​രും പാ​ത​ക​ളും അ​ങ്ങ​നെ മാ​റി​മ​റ​യാം. അ​തി​നാ​ൽ, ഹി​മാ​ല​യ​ൻ മ​ർ​മോ​ത്തു​ക​ളെ (എ​ലി​യും മു​യ​ലും ല​യി​ച്ച ത​ര​ത്തി​ലു​ള്ള മൂ​ഷി​ക​വ​ർ​ഗ​ത്തി​ൽപെ​ട്ട ജീ​വി​യാ​ണി​ത്) ഇ​പ്പോ​ൾ​ത​ന്നെ കാ​ണു​ന്ന​താ​യി​രി​ക്കും ന​ന്നാ​യി​രി​ക്കു​ക എ​ന്നു​പ​റ​ഞ്ഞ് ഞാ​നും ബെ​ന്യാ​മി​നും അ​വി​ടെ​യി​റ​ങ്ങി. പ​ത്തു മി​നി​റ്റ് മാ​ത്രം എ​ന്നു​പ​റ​ഞ്ഞ് അ​ലൂമി​നി​യം ഡി​വൈ​ഡ​ർ എ​ടു​ത്തു ചാ​ടി ഞ​ങ്ങ​ൾ പു​ൽ​ത്ത​കി​ടി​യി​ൽ പ്ര​വേ​ശി​ച്ചു. നി​ര​വ​ധി മ​ർ​മോ​ത്തു​ക​ൾ അ​വി​ടെ ന​ട​ക്കു​ന്നു, ചി​ല​വ മ​നു​ഷ്യ​രെ​ക്കാ​ണു​മ്പോ​ൾ മാ​ള​ങ്ങ​ളി​ൽ ഒ​ളി​ക്കു​ന്നു.

അ​മ്മ​യും ര​ണ്ടു മ​ക്ക​ളും അ​രു​വി ക​ട​ന്ന് പു​ൽ​മൈ​താ​നി​യി​ലേ​ക്കു വ​രാ​ൻ ശ്ര​മി​ക്കു​ന്നു. അ​വ നീ​ന്തു​മോ എ​ന്ന​റി​യാ​ൻ കു​റ​ച്ചു കാ​ത്തു. പ​ക്ഷേ അ​വ അ​ന​ങ്ങാ​തെ അ​രു​വി​ക്ക​ര​യി​ൽ ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. സ​ഞ്ചാ​രി​ക​ൾ അ​വ​യെ ആ​ക​ർ​ഷി​ക്കാ​ൻ പ​ല മു​ദ്ര​ക​ളും ചൂ​ളം-​വി​സി​ൽ വി​ളി​ക​ളും ന​ട​ത്തു​ന്നു​ണ്ട്. ത​ല ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഒ​രി​ട മ​നു​ഷ്യ​രെ നോ​ക്കും. പി​ന്നെ മാ​ള​ത്തി​ലേ​ക്ക് പി​ൻ​വാ​ങ്ങും. ആ ​സ്​​ഥ​ലം അ​വ​യു​ടെ ആ​വാ​സ​വ്യൂ​ഹ​മാ​ണ്. മു​യ​ലി​ന്റെ​യും എ​ലി​യു​ടെ​യും ചേ​ർ​ന്ന ചൂ​ര് അ​വി​ടെ ത​ങ്ങി​നി​ൽ​ക്കു​ന്നു​ണ്ട്.

മ​ർ​മോ​ത്തി​​ന്റെ ജ​ന്തു​ച്ചൂ​രാ​യി​രു​ന്നു അ​ത്. അ​ലമി​നി​യം ഡി​വൈ​ഡ​റി​ന് അ​പ്പു​റ​ത്തു​നി​ന്ന് ഒ​രു ൈഡ്ര​വ​ർ ത​​ന്റെ സം​ഘാം​ഗ​ങ്ങ​ളെ തി​രി​ച്ചു​വി​ളി​ച്ചു, റോ​ഡി​ൽ പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റു​ന്നു​ണ്ട്, എ​ത്ര​യും പെ​ട്ടെ​ന്ന് പോ​ക​ണം. ഇ​ല്ലെ​ങ്കി​ൽ പാൻഗോങ്ങി​ൽ എ​ത്തി​ല്ല. ആ ​മു​ന്ന​റി​യി​പ്പ് ഞ​ങ്ങ​ൾ​ക്കും കൂ​ടി​യു​ള്ള​താ​യി​രു​ന്നു. വീ​ണ്ടും ഡി​വൈ​ഡ​ർ ചാ​ടി​ക്ക​ട​ന്ന് ഞ​ങ്ങ​ളും വാ​ഹ​ന​ത്തി​ൽ ക​യ​റി.

അ​വ​ക്ക് തീ​റ്റ​യൊ​ന്നും കൊ​ടു​ത്തി​ല്ല​ല്ലോ? സിം​ഗെ ചോ​ദി​ച്ചു. എ​ന്തേ? ചി​ല സ​ഞ്ചാ​രി​ക​ൾ ക​ട​ല​പോ​ലു​ള്ള സാ​ധ​ന​ങ്ങ​ൾ അ​വ​ക്ക് കൊ​ടു​ക്കും. പ​ല​പ്പോ​ഴും അ​ത​വ​യു​ടെ അ​ന്ത്യ​ത്തി​ന് ത​ന്നെ കാ​ര​ണ​മാ​കാ​റു​മു​ണ്ട്. അ​വ​യു​ടെ പ്ര​കൃ​തി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ ഭ​ക്ഷ​ണ​വു​മാ​യി ചെ​ല്ലു​ക​യാ​ണ്, അ​ത​വ​യെ ചി​ല​പ്പോ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​ൽ ക​ലാ​ശി​ക്കു​ന്നു. ഇ​ത്ത​ര​മൊ​രു വ​ന്യ ജ​ന്തു ഹാ​ബി​റ്റാ​റ്റി​ൽ സ​ന്ദ​ർ​ശ​ക​രെ നി​യ​ന്ത്രി​ക്കാ​ൻ ആ​രെ​യും ക​ണ്ട​തു​മി​ല്ല.

 

ബെ​ന്യാ​മി​നും ഫി​ജോ​യ് ജേ​ക്ക​ബും

ഈ ​പാ​ത​യി​ൽ പ​ല​യി​ട​ത്തും വ​ന്യ​ജീ​വി സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളു​ണ്ട്. ക​ര​ടി​ക​ളാ​ണ് പ​ല ബോ​ർ​ഡു​ക​ളി​ലും കാ​ണു​ന്ന ജീ​വി. വൈ​ൽ​ഡ് ലൈ​ഫ് േക്രാ​സി​ങ്ങി​നു സാ​ധ്യ​ത​യു​ള്ള പാ​ത​യാ​ണി​ത് എ​ന്ന​ർ​ഥം. രാ​ത്രി സ​ഞ്ചാ​രി​ക​ൾ പ​ല​പ്പോ​ഴും മൃ​ഗ​ങ്ങ​ളെ ഇ​വി​ടെ കാ​ണാ​റു​ള്ള​താ​യി ഫി​ജോ​യ് പ​റ​ഞ്ഞു. ഇ​ന്ത്യ-​തി​ബ​ത്ത് മേ​ഖ​ല​യി​ൽ മാ​ത്രം കാ​ണു​ന്ന മ​ഞ്ഞ് പു​ള്ളി​പ്പു​ലി (Snow leopard) റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് ഒ​രാ​ൾ ക​ണ്ടു, അ​യാ​ള​തി​​ന്റെ വി​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി. ഫി​ജോ​യ് പ​റ​ഞ്ഞു. അ​പ്പോ​ൾ ഞാ​ൻ പീ​റ്റ​ർ മാ​ത്തി​സ​ണി​​ന്റെ ‘Snow leopard’ എ​ന്ന വി​ശ്രു​ത ഗ്ര​ന്ഥം ഓ​ർ​ത്തു. മാ​ത്തി​സ​ണും ജോ​ർ​ജ് ഷാ​ല​റും ഇ​ന്തോ-​തി​ബ​ത്ത​ൻ മേ​ഖ​ല​യി​ൽ മ​ഞ്ഞു പു​ള്ളി​പ്പു​ലി​യെ തേ​ടി ന​ട​ത്തു​ന്ന യാ​ത്ര​യാ​ണ് പു​സ്ത​ക​ത്തി​​ന്റെ ഉ​ള്ള​ട​ക്കം. ഇ​രു​വ​ർ​ക്കും ഈ ​ജീ​വി​യെ പ​ല നാ​ൾ അ​ല​ഞ്ഞു ന​ട​ന്നി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല.

പു​ള്ളി​പ്പു​ലി​യു​ടെ ന​ഖം, രോ​മം, കാ​ഷ്ഠം, കാ​ൽ​പ്പാ​ടു​ക​ൾ, മ​ണം –അ​ങ്ങനെ പ​ല​തും കാ​ണു​ക​യും അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തു​വെ​ങ്കി​ലും ജീ​വി​യെ അ​വ​ർ​ക്ക് നേ​രി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ആ ​അ​നു​ഭ​വ​മാ​ണ് ക്ലാ​സി​ക് എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ആ ​പു​സ്ത​കം പ​ങ്കു​വെ​ക്കു​ന്ന​ത്. ഇ​പ്പോ​ൾ മ​ഞ്ഞു പു​ള്ളി​പ്പു​ലി റോ​ഡ് മു​റി​ച്ചു​ ക​ട​ന്നു പോ​കു​ന്നു, വി​ഡി​യോ പാ​ക​ത്തി​ൽ തെ​ല്ലി​ട നി​ൽ​ക്കു​ന്നു –കാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​നം ത​ന്നെ​യാ​യി​രി​ക്കു​മോ ഈ ​ജീ​വി​യെ​യും അ​തി​​ന്റെ ഹി​മാ​ല​യ​ൻ ആ​വാ​സ​വ്യ​വ​സ്​​ഥ​യി​ൽ​നി​ന്നും മ​നു​ഷ്യ​രു​ള്ള സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക് തു​ര​ത്തു​ന്ന​ത്?

ഞ​ങ്ങ​ൾ വീ​ണ്ടും മു​ന്നോ​ട്ടു സ​ഞ്ച​രി​ക്കാ​ൻ തു​ട​ങ്ങി. റോ​ഡി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കു​ത്തു​ണ്ട്. ക​ല്ലു​ക​ളും വെ​ള്ള​ത്തി​നൊ​പ്പം ഒ​ഴു​കിവ​രു​ന്നു​ണ്ട്. ഹി​മാ​നി​യു​രു​ക്കം ശ​ക്ത​മാ​യി​രി​ക്കു​ന്നു. പ​ല​യി​ട​ത്തും ഈ ​ത​ട​സ്സ​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യാ​ണ് സിം​ഗെ വ​ണ്ടി​യോ​ടി​ക്കു​ന്ന​ത്. ൈഡ്ര​വ​ർ​മാ​ർ ത​മ്മി​ൽ ആ​ശ​യവി​നി​മ​യം ന​ട​ക്കു​ന്നു​ണ്ട്. വെ​ള്ള​ക്കു​ത്തി​​ന്റെ വി​വ​ര​ങ്ങ​ളാ​ണ് അ​വ​ർ പ്ര​ധാ​ന​മാ​യും പ​ങ്കു​വെ​ക്കു​ന്ന​ത്. ഫി​ജോ​യി​യും ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ത​ന്നെ അ​ന്വേ​ഷി​ക്കു​ന്നു. ഷ​യോ​ക് ന​ദി​യി​ലെ പോ​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ വെ​ള്ളം പൊ​ങ്ങു​ന്നു​ണ്ട്. അ​ത് താ​ഴാ​ൻ ചൂ​ട് കു​റ​യ​ണം, അ​താ​യ​ത് സൂ​ര്യ​ന​സ്​​ത​മി​ച്ച് രാ​ത്രി​യാ​ക​ണം. അ​തുവ​രെ ഹി​മാ​നി​ക​ൾ ഉ​രു​കി​ക്കൊ​ണ്ടി​രി​ക്കും. വെ​ള്ള​ക്കു​ത്ത് കൂ​ടി​ക്കൊ​ണ്ടു​മി​രി​ക്കും. ഇ​താ​ണ് അ​വ​സ്​​ഥ. ഒ​ടു​വി​ൽ പ​ല ത​ട​സ്സ​ങ്ങ​ളും ക​ട​ന്ന് പാൻഗോങ്ങി​ലെ​ത്തി.

പാൻഗോങ് ത​ടാ​ക​ത്തി​​ന്റെ ആ​ദ്യ കാ​ഴ്ച, അ​തി​​ന്റെ പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യാ​ത്ത സൗ​ന്ദ​ര്യം, ആ​കാ​ശ​നീ​ല​യി​ൽ ത​ന്നെ തി​ള​ങ്ങു​ന്ന ജ​ല​പ്പ​ര​പ്പ്. ലോ​ക​ത്തെ മു​ഴു​വ​ൻ ചി​ത്ര​കാ​ര​ൻ​മാ​രും എ​ടു​ത്തു​പ​യോ​ഗി​ച്ചാ​ലും തീ​രാ​ത്ത നീ​ല, ആ ​ത​ടാ​ക പാ​ല​റ്റി​ലു​ണ്ട്. സൗ​ന്ദ​ര്യം നീ​ല ചേ​ല​യു​ടു​ത്ത് നി​ൽ​ക്കു​ന്നു. 13,900 അ​ടി ഉ​യ​ര​ത്തി​ൽ (4350 മീ​റ്റ​ർ) മൂ​ന്നു മ​ല​ക​ൾ​ക്കി​ട​യി​ലാ​യി 134 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ലോ​ക​ത്തി​ൽ ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ കി​ട​ക്കു​ന്ന ഉ​പ്പു​ജ​ല ത​ടാ​ക​മാ​ണി​ത്. ത​ടാ​ക​ത്തി​​ന്റെ 45 കി​ലോ​മീ​റ്റ​ർ ഇ​ന്ത്യ​യി​ലാ​ണ്. 90 കി​ലോ​മീ​റ്റ​ർ ചൈ​ന​യി​ലും. ത​ടാ​കം അ​തി​ർ​ത്തി ക​ട​ന്ന് ഒ​ഴു​കു​ന്നു. ഒ​രി​ട ശ്വാ​സംത​ന്നെ നി​ല​ച്ചു പോ​കാ​വു​ന്ന പ്ര​കൃ​തി​സൗ​ന്ദ​ര്യ​ത്തി​​ന്റെ അ​നു​ഭ​വ​മാ​ണ് ത​ടാ​ക​ത്തി​​ന്റെ കാ​ഴ്ച​ന​ൽ​കു​ന്ന​ത്. ഇ​വി​ടെ​യെ​ത്തി​ച്ച​തി​ൽ സിം​ഗെ​ക്കും ഫി​ജോ​യി​ക്കും ഞ​ങ്ങ​ൾ ന​ന്ദി പ​റ​ഞ്ഞു.

 

ബെ​ന്യാ​മി​നും സാ​ര​ഥി സിം​ഗെ​യും

ന​മ്മ​ൾ​ക്ക് ഇ​നി​യും 50 കി​ലോ​മീ​റ്റ​റോ​ളം പോ​ക​ണം. മ​റ​ക്ക് ഗ്രാ​മ​ത്തി​ലാ​ണ് രാ​ത്രി​യു​റ​ക്കം. ത​ടാ​കം ക​ണ്ടു ക​ണ്ട​ങ്ങ​നെ പോ​കാം –ഫി​ജോ​യ് പ​റ​ഞ്ഞു. എ​ന്നാ​ൽ, ത​ടാ​ക​ക്ക​ര​യി​ൽനി​ന്നും ക​ഷ്ടി ഒ​രു കി​ലോ​മീ​റ്റ​ർ ചെ​ന്ന​പ്പോ​ൾ ഹി​മാ​നി​യു​രു​കി​യ വെ​ള്ള​വും പാ​റ​ക്ക​ല്ലു​ക​ളും ഒ​ന്നി​ച്ച് റോ​ഡി​ലേ​ക്ക് പ്ര​വ​ഹി​ച്ച് വ​ഴി ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ന്നു. വെ​ള്ള​ക്കു​ത്ത് കു​റ​യു​മെ​ന്നും റോ​ഡ് യാ​ത്ര​ക്ക് പാ​ക​മാ​കു​മെ​ന്നും ക​രു​തി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ വ​ഴി​യി​ൽ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ട്. മു​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​രും താ​ഴേ​ക്കി​റ​ങ്ങു​ന്ന​വ​രും അ​വി​ടെ കു​ടു​ങ്ങി​ക്കി​ട​പ്പാ​ണ്. സിം​ഗെ​യും ഫി​ജോ​യി​യും ത​ങ്ങ​ളു​ടെ ബ​ന്ധ​ങ്ങ​ളി​ൽ സ്​​ഥി​തി​ഗ​തി​ക​ൾ വി​ളി​ച്ച​ന്വേ​ഷി​ക്കു​ന്നു​ണ്ട്. എ​വി​ടെ​യോ ഒ​രു കാ​ർ ഒ​ലി​ച്ചു​പോ​യി​ട്ടു​ണ്ട്.

ഒ​ടു​വി​ൽ ഫി​ജോ​യ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചു: മ​റ​ക്കി​ലെ​ത്തു​ക അ​സാ​ധ്യ​മാ​ണ്. ന​മു​ക്ക് ഇ​വി​ടെ​ത്ത​ന്നെ ഉ​ട​നെ ഒ​രു താ​മ​സസ്​​ഥ​ലം ക​ണ്ടെ​ത്തു​ന്ന​താ​ണ് ന​ല്ല​ത്. കു​റ​ച്ചു​ സ​മ​യം​കൊ​ണ്ട് ഇ​വി​ടെ​യു​ള്ള ഹോ​ട്ട​ലു​ക​ളെ​ല്ലാം നി​റ​യും. അ​തി​നു​മു​മ്പ് ഒ​രി​ടം​ക​ണ്ടെ​ത്ത​ണം. സിം​ഗെ വ​ണ്ടി​തി​രി​ച്ചു. ഞ​ങ്ങ​ൾ പാൻഗോങ്ങി​​ന്റെ തു​ട​ക്ക​ത്തി​ലെ (ലു​കു​ങ് എ​ന്നാ​ണ് ഈ ​ഗ്രാ​മ​ത്തി​​ന്റെ പേ​ര്) മ​നോ​ഹാ​രി​ത​യി​ൽ വീ​ണ്ടു​മെ​ത്തി. ഫി​ജോ​യ് ധൃ​തി​യി​ൽ കാ​യ​ൽ​ക്ക​ര​യി​ൽ​ത​ന്നെ താ​മ​സ​സ്​​ഥ​ലം ശ​രി​യാ​ക്കി. ഗം​ഭീ​ര​മാ​യ സ്​​ഥ​ല​മാ​യി​രു​ന്നു അ​ത്. കാ​യ​ൽ തൊ​ട്ടു​കി​ട​ക്കു​ന്ന ഒ​രി​ടം. മു​റി​യി​ൽ ക​യ​റി ബാ​ഗു​ക​ളും മ​റ്റും വെ​ച്ച​യു​ട​നെ ഞ​ങ്ങ​ൾ കാ​യ​ൽ​ത്തീ​ര​ത്തേ​ക്കി​റ​ങ്ങി.

വൈ​കു​ന്നേ​രം നാ​ലുമ​ണി സ​മ​യ​ത്തെ സൂ​ര്യവെ​ളി​ച്ചം ത​ടാ​കനീ​ലി​മ വ​ർ​ധി​പ്പി​ച്ചു, പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​ത്തവി​ധം അ​ഗാ​ധ​മാ​ക്കി. മ​റ്റൊ​ന്നും ചെ​യ്യേ​ണ്ട​തി​ല്ല, ആ ​സൗ​ന്ദ​ര്യം നോ​ക്കി വെ​റു​തെ​യി​രു​ന്നാ​ൽ മാ​ത്രം മ​തി. ഉം​ബ​ർ​ട്ടോ എ​ക്കോ ത​​ന്റെ ‘സൗ​ന്ദ​ര്യ​ത്തി​​ന്റെ ച​രി​ത്രം’ എ​ന്ന പു​സ്​​ത​ക​ത്തി​ൽ ഒ​രി​ട​ത്ത് പ​റ​യു​ന്നു​ണ്ട്, ചി​ല​പ്പോ​ൾ സൗ​ന്ദ​ര്യ​ത്തെ വി​ശ​ദീ​ക​രി​ക്കു​ക, വാ​ക്കു​ക​ളി​ൽ പ​റ​യു​ക ദു​ഷ്ക​ര​മാ​ണെ​ന്ന്. ആ ​ദു​ഷ്ക​ര​ത പാൻഗോങ് തീ​രം ഞ​ങ്ങ​ളെ അ​നു​ഭ​വി​പ്പി​ച്ചു.

അ​വി​ടെ ആ​കാ​ശ​ത്തി​​ന്റെ ക​ടുംനീ​ല നി​റ​ത്തി​നി​ടെ ഇ​ട​ക്ക് മേ​ഘ​ങ്ങ​ളു​ടെ വെ​ള്ള​യും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. പ​ഞ്ഞി​ക്കെ​ട്ടു​ക​ൾ ഒ​ഴു​കു​ന്ന പൂ​മു​ഖ​മാ​യി അ​പ്പോ​ൾ ആ​കാ​ശം. പെ​ട്ടെ​ന്ന് പി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​രു​ടെ ‘ന​ര​ബ​ലി’​യി​ലെ വ​രി​ക​ൾ ഓ​ർ​മ​യി​ലേ​ക്കു വ​ന്നു. ഇ​ന്ത്യ-​ചൈ​ന യു​ദ്ധസ​മ​യ​ത്താ​ണ് പി ​ഈ ക​വി​ത എ​ഴു​തു​ന്ന​ത്.

‘‘അ​മ്പി​ളി​ക്ക​ല ചൂ​ടു​ന്നു

വി​ഹാ​യ​സ്സി​​ന്റെ വാ​ഹ​നം

കി​ട​ക്കു​ന്നു പൂ​ഞ്ഞ​യു​ള്ള

വെ​ള്ള​ക്കാ​ള –ഹി​മാ​ല​യം.’’

ആ​കാ​ശ​ത്ത് മേ​ഘ​ങ്ങ​ൾ പൂഞ്ഞ​യു​ള്ള വെ​ള്ള​ക്കാ​ള​ക​ളാ​യി അ​തി​വേ​ഗം പാ​ഞ്ഞു, പി​ന്നെ മാ​ഞ്ഞു. പൂ​ഞ്ഞ​യു​ള്ള വെ​ള്ള​ക്കാ​ള​ക​ളെ ഒ​രു​പ​ക്ഷേ ലോ​കാ​വ​സാ​നം വ​രെ ആ​കാ​ശ​ത്ത് മ​നു​ഷ്യ​ന് കാ​ണാ​ൻ സാ​ധി​ക്കു​മാ​യി​രി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​യി​രി​ക്ക​ണം കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ ഈ ​വ​രി​ക​ളെ​ഴു​തി​യ​ത്. ഞ​ങ്ങ​ളു​ടെ യാ​ത്ര​ക്ക് ഒ​രു​മാ​സം മു​മ്പ് പാൻഗോങ് ത​ടാ​ക​ത്തി​​ന്റെ ഇ​ന്ത്യ​ൻ ഭാ​ഗ​ത്ത് ചൈ​ന ര​ഹ​സ്യ ഭൂ​ഗ​ർ​ഭ അ​റ​ക​ളു​ണ്ടാ​ക്കി​യ​താ​യി വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ന​ര​ബ​ലി​യു​ടെ തു​ട​ക്ക​ത്തി​ൽ ക​വി ഇ​ങ്ങ​നെ​ക്കൂ​ടി എ​ഴു​തി​യി​ട്ടു​ണ്ട്:

 

1. ഡോ. ​മു​ദീ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും 2. ത​ങ്സെ ആ​ശു​പ​ത്രി മു​റ്റ​ത്തെ ഒാ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ

ആ​ണ​ത്ത​മു​ള്ള ചൈ​ന​ക്കാ​ർ അ​തി​രു ക​ട​ന്നു​വ​ന്ന​പ്പോ​ൾ ത​ല​യോ​ട് ത​ക​ർ​ന്ന് സ്വാ​ത​ന്ത്ര്യം കി​ട്ടി –പ​ടി​ഞ്ഞാ​റി​​ന്റെ പ​ടി​ക്ക​ൽ പി​ച്ച​പ്പാ​ള വെ​ച്ചി​രി​ക്കു​ന്ന​തി​ന് പ​ക​രം പൗ​ര​സ്​​ത്യ​ നാ​ടു​ക​ളെ കോ​ർ​ത്തി​ണ​ക്കി ഉ​ദ​യ​സൂ​ര്യ പ​താ​ക​ക്കു കീ​ഴി​ൽ പു​തി​യൊ​രേ​ഷ്യ കെ​ട്ടി​പ്പൊ​ക്കാ​ൻ ഇ​വി​ടെ രാ​ജ്യ​ത​ന്ത്ര​ജ്ഞ​ൻ​മാ​രു​ണ്ടാ​യി​ല്ല –ആ​ണു​ങ്ങ​ളു​ണ്ടാ​യി​ല്ല– അ​തി​​ന്റെ തി​രി​ച്ച​ടി​ക​ൾ ഹി​മാ​ല​യ​നി​ര​ക​ൾ കൈ​യേ​റ്റു: അ​തി​ർ​ത്തി​യും ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളും യു​ദ്ധ​ങ്ങ​ളും രാ​ജ്യ​ത​ന്ത്ര​വു​മെ​ല്ലാം ന​ര​ബ​ലി​യി​ലെ​പ്പോ​ലെ ഇ​പ്പോ​ഴും തു​ട​രു​ന്നു. ഇ​ന്ത്യ-​ചൈ​ന ബ​ന്ധം ഇ​ന്നും വ​ഷ​ളാ​യി തു​ട​രു​ന്നു.

ഇ​ങ്ങ​നെ ആ​ലോ​ചി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ആ​കാ​ശ​ത്തുനി​ന്നും വെ​ള്ള​ക്കാ​ള​ക​ൾ മാ​ഞ്ഞു​ക​ഴി​ഞ്ഞു. സിം​ബോ​ർ​സ്ക ത​​ന്റെ ഒ​രു ക​വി​ത​യി​ൽ പ​റ​യു​ന്നു​ണ്ട​ല്ലോ, എ​നി​ക്ക് മേ​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് അ​തി​വേ​ഗം എ​ഴു​ത​ണം, ഇ​ല്ലെ​ങ്കി​ല​വ രൂ​പം മാ​റും എ​ന്ന്. ഇ​വി​ടെ​യും മേ​ഘ​ങ്ങ​ൾ രൂ​പം​മാ​റി. അ​വ​യു​ടെ തൂ​വെ​ള്ള ആ​കാ​ശ നീ​ല​യി​ൽ ഇ​ല്ലാ​താ​യി. അ​തോ​ടെ ത​ടാ​ക​ത്തി​ലേ​ക്കും ആ​കാ​ശ​ത്തി​ലേ​ക്കും മാ​റിമാ​റി നോ​ക്കി ഏ​റെ നേ​ര​മി​രു​ന്നു, ഇ​ട​ക്ക് ത​ടാ​കതീ​ര​ത്തൂ​ടെ ന​ട​ന്നു. രാ​ത്രി ആ​കാ​ശ​ത്ത് വ​ള​രെ​ക്കു​റ​ച്ച് ന​ക്ഷ​ത്ര​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. നി​റ​യെ ന​ക്ഷ​ത്ര​ങ്ങ​ളു​ള്ള രാ​ത്രി​യാ​കാ​ശം കൂ​ടി​യാ​യി​രു​ന്നെ​ങ്കി​ൽ അ​ത് മ​റ്റൊ​രു നി​റ​വി​ലേ​ക്കു​കൂ​ടി ന​യി​ക്കു​മാ​യി​രു​ന്നു. അ​തു​ണ്ടാ​യി​ല്ല, എ​ല്ലാം ഒ​രൊ​റ്റ സ​ന്ദ​ർ​ഭ​ത്തി​ൽ മാ​ത്രം സാ​ധ്യ​മാ​വു​ക മ​നു​ഷ്യജീ​വി​ത​ത്തി​ൽ ഒ​ട്ടും എ​ളു​പ്പ​മാ​യ കാ​ര്യ​മ​ല്ല. ആ ​രാ​ത്രി ഇ​ക്കാ​ര്യം​കൂ​ടി ഓ​ർ​മി​പ്പി​ച്ചു.

പി​റ്റേ​ന്ന് പു​ല​ർ​ച്ചെ വെ​ളി​ച്ച​ത്തി​​ന്റെ ആ​ദ്യ കീ​റി​നൊ​പ്പം ഉ​ണ​ർ​ന്നു. അ​ൽ​പം ത​ണു​പ്പു​ണ്ട്. രാ​ത്രി​യി​ലും ത​ണു​പ്പു​ണ്ടാ​യി​രു​ന്നു. പു​ല​ർ​കാ​ല ന​ട​ത്തം ത​ടാ​ക​തീ​ര​ത്തി​ലൂ​ടെ​യാ​ക്കി. നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ ആ ​സ​മ​യ​ത്ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. കു​റ​ച്ചു​ക​ഴി​ഞ്ഞ് ഞ​ങ്ങ​ളെ​ല്ലാ​വ​രും സെ​ൽ​ഫി പോ​യ​ന്റി​ലേ​ക്ക് പോ​യി. ‘ത്രീ ​ഇ​ഡി​യ​റ്റ്സ്​’ എ​ന്ന സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ്​ ചി​ത്രീ​ക​രി​ച്ച പാൻഗോങ് തീ​ര​മാ​ണ് സെ​ൽ​ഫി പോ​യ​ന്റാ​യി​രി​ക്കു​ന്ന​ത്. ആ ​രം​ഗ​ത്തി​ലെ മ​ഞ്ഞ സ്​​കൂ​ട്ട​ർ ഇ​വി​ടെ പു​ന​ർ​ജ​നി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​ലി​രു​ന്ന് പ​ട​മെ​ടു​ക്കാ​ൻ ആ​ളൊ​ന്നി​ന് 50 രൂ​പ. അ​ങ്ങ​നെ ആ ​സി​നി​മ​യു​ടെ ഫോ​സി​ൽ രൂ​പ​ങ്ങ​ളാ​യി മാ​റാ​ൻ ഇ​വി​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക് സൗ​ക​ര്യ​മു​ണ്ട്. ഞ​ങ്ങ​ളും അ​തി​ൽ​നി​ന്നും മാ​റി​നി​ന്നി​ല്ല.

 

പി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ,വി​സ്ലോ​വ സിം​ബോ​ർ​സ്ക

ചൈ​ന​യി​ലെ ജി​ൻ​സി​യാ​ങ്ങി​ലെ ഹോ​താ​നി​ലേ​ക്ക് ലേ​യി​ൽനി​ന്നും ക​ച്ച​വ​ടാ​വ​ശ്യാ​ർ​ഥം പോ​യി​രു​ന്ന​വ​ർ ഈ ​ത​ടാ​ക​ക്ക​ര​യി​ലൂ​ടെ​യാ​ണ് പ​ഴ​യ​കാ​ല​ത്ത് യാ​ത്ര​ചെ​യ്തി​രു​ന്ന​ത്. പാൻഗോങ്ങി​ന്റെ തീ​ര​ത്തു​ള്ള ഗ്രാ​മ​ങ്ങ​ളി​ൽ 615 ബു​ദ്ധ​മ​ത വി​ശ്വാ​സി​ക​ൾ ജീ​വി​ക്കു​ന്നു. ലു​കു​ങ്ങി​ൽ ത​ടാ​കം നോ​ക്കി​യി​രി​ക്കു​ന്ന മ​ട്ടി​ൽ കൂ​റ്റ​നൊ​രു ബു​ദ്ധപ്ര​തി​മ​യു​മു​ണ്ട്. പ്ര​തി​മ​ക്ക് കീ​ഴെ എ​ഴു​തി​വെ​ച്ചി​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ വാ​യി​ക്കാം: ഭൂ​മി​സ്​​പ​ർ​ശ മു​ദ്ര –അ​ഞ്ചു വി​ര​ലു​ക​ളും ഭൂ​മി​യെ സ്പ​ർ​ശി​ക്കാ​ൻ താ​ഴേ​ക്ക് നീ​ട്ടു​ന്ന വി​ധ​ത്തി​ൽ വ​ല​ത് കൈ ​കാ​ൽ​മു​ട്ടി​നു മു​ക​ളി​ലൂ​ടെ നീ​ട്ടി ഇ​രി​ക്കു​ന്ന സ്​​ഥാ​ന​ത്ത് ശ്രീ ​ബു​ദ്ധ​നെ കാ​ണി​ക്കു​ന്ന ഈ ​മു​ദ്ര; ബു​ദ്ധ​​ന്റെ ആ​രം​ഭനി​മി​ഷ​ത്തെ പ്ര​തീ​ക​പ്പെ​ടു​ത്തു​ന്നു.

സി​ദ്ധാ​ർ​ഥ രാ​ജ​കു​മാ​ര​ൻ ബോ​ധി​വൃ​ക്ഷ​ത്തി​​ന്റെ കീ​ഴി​ൽ ജ്ഞാ​നോ​ദ​യം നേ​ടി​യ​പ്പോ​ൾ, ദ്ര​വ്യ​ത്തി​​ന്റെ മേ​ലു​ള്ള ആ​ത്മാ​വി​​ന്റെ വി​ജ​യ​ത്തി​ന്റെ​യും ലൗ​കി​ക കെ​ണി​ക​ളി​ൽ​നി​ന്നു​ള്ള മോ​ച​ന​ത്തി​ന്റെ​യും പ്ര​തീ​ക​മാ​യി ഇ​തേ മു​ദ്ര കാ​ണി​ച്ചു. ബു​ദ്ധ​ൻ ജ്ഞാ​നോ​ദ​യ​ത്തി​ലേ​ക്കു​ള്ള ആ​രോ​ഹ​ണ​ത്തി​ന് സാ​ക്ഷ്യം​വ​ഹി​ച്ച ഭൂ​മി ദേ​വി​യു​ടെ ആ​ഹ്വാ​ന​മാ​ണ് ഈ ​ആം​ഗ്യ​മെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു. വ​ല​തു കൈ​യു​ടെ ഈ ​ആം​ഗ്യ​വും മു​ക​ളി​ലേ​ക്ക് തി​രി​ഞ്ഞി​രി​ക്കു​ന്ന ഇ​ട​തു കൈ​യും ഈ ​മു​ദ്ര​യു​ടെ അ​ർ​ഥം ജ്ഞാ​നം, ഐ​ക്യം എ​ന്നി​വ​യി​ലേ​ക്കു​ള്ള പാ​ത​ക​ളെ സൂ​ചി​പ്പി​ക്കു​ന്നു: ല​ഡാ​ക്കി​ലെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ഇ​ന്ത്യ​ൻ സൈ​ന്യം സ​മ​ർ​പ്പി​ക്കു​ന്ന​ത് എ​ന്ന കു​റി​പ്പാ​ണ് ശി​ലാ​ഫ​ല​ക​ത്തി​ലെ അ​വ​സാ​ന വ​രി.

രാ​വി​ലെ 11 മ​ണി​യോ​ള​മാ​യി​ട്ടും സൂ​ര്യവെ​ളി​ച്ചം ഉ​ണ​ർ​ന്നി​ല്ല. വി​ട്ടു​മാ​റാ​ത്ത മൂ​ടി​ക്കെ​ട്ട​ൽ. അ​തി​നാ​ൽ ത​ടാ​ക​ത്തി​ന് അ​തി​​ന്റെ പൂ​ർ​ണസൗ​ന്ദ​ര്യം കാ​ണി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ന്ന​ലെ ക​ണ്ട ഭം​ഗി ഇ​പ്പോ​ൾ പാൻഗോങ്ങി​നി​ല്ല. പ​ഴ​യ സൗ​ന്ദ​ര്യ​ത്തി​ലേ​ക്ക് ത​ടാ​കം ഒ​രി​ക്ക​ൽ​ക്കൂ​ടി ഉ​ണ​രു​ന്ന​ത് കാ​ണാ​ൻ പ​രാ​ജ​യ​പ്പെ​ട്ട് ഞ​ങ്ങ​ൾ മ​ട​ങ്ങാ​ൻ തു​ട​ങ്ങി. ചാ​റ്റ​ൽ​മ​ഴ​യു​ണ്ട്. ഹി​മാ​നി​ക​ൾ നീ​ന്തി പാൻഗോങ് ക​ണ്ട​തി​​ന്റെ നി​റ​ഞ്ഞ ആ​ഹ്ലാ​ദം ഞ​ങ്ങ​ളി​ൽ ജ്വ​ലി​ച്ചു​നി​ന്നു. വെ​ള്ള​ക്കു​ത്ത് ദു​ർ​ബ​ല​മാ​യി​ട്ടു​ണ്ട്. സൂ​ര്യ​​ന്റെ പ്ര​ഹ​ര​ശേ​ഷി മ​ങ്ങി​യ​തു​കൊ​ണ്ട് ഹി​മാ​നി​യു​ര​ുക്കം കു​റ​ഞ്ഞി​രി​ക്കു​ന്നു. എ​ങ്കി​ലും ഒ​രി​ട​ത്ത് ഒ​ഴു​കി​പ്പോ​യ ഒ​രു ബൈ​ക്കും മ​റ്റൊ​രി​ട​ത്ത് ഒ​ഴു​ക്കി​ൽപെ​ട്ട കാ​റും ട്ര​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടുപോ​കു​ന്ന​ത് ക​ണ്ടു. ഞ​ങ്ങ​ൾ മ​ർ​മോ​ത്തു​ക​ളു​ള്ള സ്​​ഥ​ല​ത്തെ​ത്തി. പ​ക്ഷേ, മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​യ​തി​നാ​ൽ അ​വി​ടെ ഇ​റ​ങ്ങാ​ൻ പ​റ്റി​യി​ല്ല. ഒ​രു കാ​ര്യം ക​ണ്ണി​ൽ​പെ​ട്ടാ​ൽ ആ ​നി​മി​ഷം കാ​ണു​ക, മ​റ്റൊ​രി​ക്ക​ലേ​ക്ക് മാ​റ്റി​വെ​ച്ചാ​ൽ ആ ​കാ​ഴ്ച എ​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ടാം, മ​ർ​മോ​ത്ത് മൈ​താ​നം ക​ട​ന്നു​പോ​കു​മ്പോ​ൾ അ​ക്കാ​ര്യം ഓ​ർ​മി​പ്പി​ച്ചു.

കു​റ​ച്ചു​കൂ​ടി പോ​യാ​ൽ ത​ങ്സെ എ​ന്നൊ​രു ഗ്രാ​മ​മു​ണ്ട്. അ​വി​ടെ ഒ​രു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​മു​ണ്ട്. ആ ​ആ​ശു​പ​ത്രി​ക്ക് ഒ​രു ടൂ​റി​സ്റ്റ് വാ​ർ​ഡു​മു​ണ്ട് –ഫി​ജോ​യ് പ​റ​ഞ്ഞു.

‘‘ടൂ​റി​സ്റ്റ് വാ​ർ​ഡോ?’’

‘‘അ​തെ.’’

 

സോ​ണം വാ​ങ്ചു​ക്

ഹൈ ​ആ​ൾ​ട്ടി​റ്റ്യൂ​ഡ് സി​ക്ന​സ് വ​രു​ന്ന സ​ഞ്ചാ​രി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. അ​വി​ടെ ടൂ​റി​സ്റ്റു​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ ഒ​രു വാ​ർ​ഡ് ത​ന്നെ​യു​ണ്ട്. പാ​സു​ക​ൾ ക​യ​റു​മ്പോ​ൾ വ​ലി​യതോ​തി​ൽ ഓ​ക്സി​ജ​ൻ ക​മ്മി അ​നു​ഭ​വ​പ്പെ​ടും. വ​ള​രെ ശ്ര​ദ്ധ വേ​ണം. അ​തി​ല്ലാ​തെ വ​രു​മ്പോ​ൾ ചി​ല​ർ രോ​ഗി​ക​ളാ​കും. ലേ​ക്ക് മു​മ്പു​ള്ള ആ​ശു​പ​ത്രി​കൂ​ടി​യാ​ണി​ത്. ചി​ല സ​ഞ്ചാ​രി​ക​ളു​മാ​യി ഇ​വി​ടെ വ​ന്ന​തി​​ന്റെ ഓ​ർ​മ​ക​ളും ഫി​ജോ​യ് പ​ങ്കു​വെ​ച്ചു. ന​മു​ക്ക് ആ ​ആ​ശു​പ​ത്രി ഒ​ന്ന് കാ​ണാ​ൻ പ​റ്റു​മോ? ഞാ​ൻ ചോ​ദി​ച്ചു. ടൂ​റി​സ്റ്റ് വാ​ർ​ഡൊ​ന്ന് കാ​ണ​ണം. അ​ങ്ങ​നെ​യൊ​രു വാ​ർ​ഡു​ള്ള ആ​ശു​പ​ത്രി മ​റ്റെ​വി​ടെ​യും ക​ണ്ടി​ട്ടി​ല്ല, അ​തി​നാ​ൽ കൗ​തു​ക​മു​ണ്ട്. തീ​ർ​ച്ച​യാ​യും അ​വി​ടെ​ക്കൂ​ടി പോ​കാം –ഫി​ജോ​യ് പ​റ​ഞ്ഞു.

ഞ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി. മു​റ്റ​ത്തു​ത​ന്നെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളാ​ണ്. ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഒ​രു വാ​ർ​ഡി​​ന്റെ പു​റം ബെ​ഞ്ചി​ലി​രി​ക്കു​ക​യാ​ണ്. ശ്രീ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഡോ. ​മു​ദീ​ർ ആ​ണ് അ​പ്പോ​ഴ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. നാ​ല് ന​ഴ്സു​മാ​രു​മു​ണ്ട്. ടൂ​റി​സ്റ്റ് വാ​ർ​ഡി​​ന്റെ ഫോ​ട്ടോ എ​ടു​ക്കാ​ൻ മു​ദീ​ർ അ​നു​മ​തി ത​ന്നു. പോ​സ്റ്റ് നാ​റ്റ​ൽ/​ ടൂ​റി​സ്റ്റ് വാ​ർ​ഡാ​ണ​ത്. അ​തി​ന​ക​ത്തും പ്ര​ധാ​ന ക​ഥാ​പാ​ത്രം ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ​ത​ന്നെ. ന​ല്ല വെ​ടി​പ്പു​ള്ള വാ​ർ​ഡു​ക​ൾ. മു​ദീ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഫോ​ട്ടോ​ക്ക് നി​ന്നു​ത​ന്നു. അ​ൽ​പ​നേ​രം ഡോ​ക്ട​ർ ഞ​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​നും ത​യാ​റാ​യി.

അ​ദ്ദേ​ഹം പ​റ​ഞ്ഞു: ഞാ​നി​വി​ടെ വ​ന്നി​ട്ട് ഒ​ന്ന​ര​ക്കൊ​ല്ല​മാ​യി. ഇ​തി​നി​ടെ പ​ത്ത് ടൂ​റി​സ്റ്റു​ക​ളെ​ങ്കി​ലും ചി​കി​ത്സ​ക്ക് വ​ന്ന് മ​രി​ച്ചി​ട്ടു​ണ്ട്. ല​ഡാ​ക്കി​​ന്റെ ഭൂ​പ്ര​കൃ​തി​യെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ, മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ​യു​ള്ള വ​ര​വ്, ചി​ല ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ ലാ​ഭ​ത്തി​നു​വേ​ണ്ടി വ​ണ്ടി​ക​ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ വെ​ക്കാ​ത്ത​ത് –ഇ​ങ്ങ​നെ​യു​ള്ള പ​ല കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഡോ. ​മു​ദീ​ർ പ​റ​ഞ്ഞു. സ​ർ​ക്കാ​റും സ​ഞ്ചാ​രി​ക​ളും ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഹൈ ​ആ​ൾ​ട്ടി​റ്റ്യൂ​ഡ് സി​ക്ന​സ് പ​ല​ത​രം ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​ക്കും. ഇ​വി​ട​ത്തെ കാ​ലാ​വ​സ്​​ഥ​യോ​ട് ല​യി​ച്ച ശേ​ഷ​മേ (അ​ക്ലൈ​മ​റ്റൈ​സേ​ഷ​ൻ) ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ചെ​യ്യാ​വൂ. വ​ന്ന ദി​വ​സം മു​ഴു​വ​ൻ ഹോ​ട്ട​ൽമു​റി​യി​ൽ ത​ങ്ങി പ​തു​ക്കെ ഇ​വി​ട​ത്തെ കാ​ലാ​വ​സ്​​ഥ​യു​മാ​യി ല​യി​ക്ക​ണം.

 

പ​ല​രും അ​തു ചെ​യ്യാ​തെ വ​ന്ന വ​ഴി​യേ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കും, അ​ത​വ​രെ രോ​ഗി​ക​ളാ​ക്കും. ശ്വാ​സത​ട​സ്സ​മാ​ണ് പ്ര​ധാ​ന പ്ര​ശ്നം. ഓ​ക്സി​ജ​ൻ കൊ​ടു​ത്തേ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കൂ. അ​ത് വൈ​കി​യാ​ൽ കാ​ര്യ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​കും. ല​ഡാ​ക് യാ​ത്ര​ക്ക് ആ​രോ​ഗ്യ േപ്രാ​ട്ടോ​​കോ​ൾ നി​ർ​ബ​ന്ധ​മാ​ണ്. അ​ത് പ​ല​പ്പോ​ഴും വേ​ണ്ട​വി​ധം സ​ഞ്ചാ​രി​ക​ൾ മ​ന​സ്സി​ലാ​ക്കു​ന്നി​ല്ല –ഇ​ങ്ങ​നെ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ഡോ​ക്ട​റെ ഒ​രു ന​ഴ്സ്​ അ​ക​ത്തേ​ക്ക് വി​ളി​ച്ചു, ഒ​രു രോ​ഗി​യെ നോ​ക്കാ​നാ​ണ്, അ​ൽ​പം തി​ര​ക്കു​ണ്ട്, സം​സാ​രം തു​ട​രാ​നാ​വി​ല്ല എ​ന്നു പ​റ​ഞ്ഞ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി​ക്കു​ള്ളി​ലേ​ക്കു പോ​യി.ആ​ശു​പ​ത്രി വി​ട്ട് ഞ​ങ്ങ​ൾ വീ​ണ്ടും യാ​ത്ര​ തു​ട​ർ​ന്നു.

========

മാ​ധ്യ​മം ആ​ഴ്​​ച​പ്പ​തി​പ്പി​​ന്റെ 1388 (സെപ്റ്റംബർ 30) ല​ക്ക​ത്തി​ൽ തു​ട​രും

Tags:    
News Summary - weekly yathra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.