ഒളിമ്പിക്സ് ഫുട്ബാളിൽ ഇന്ത്യ മത്സരിച്ചത് നാലു തവണ മാത്രം. 1948, 52, 56, 60. നാലിലും ഇന്ത്യൻ ടീമിൽ മലയാളി സാന്നിധ്യം ഉണ്ടായിരുന്നു.നാല് ഒളിമ്പിക്സ്...ആറ് ഒളിമ്പ്യൻമാർ. അതായിരുന്നു ഒളിമ്പിക് ഫുട്ബാൾ ചരിത്രത്തിൽ കേരളത്തിെൻറ സംഭാവന. ഒ. ചന്ദ്രശേഖരെൻറ മരണത്തോടെ ആ അധ്യായം അവസാനിച്ചു. ഇവരിൽ രണ്ട് ഒളിമ്പിക്സിൽ പങ്കെടുത്ത എസ്.എസ്. നാരായണൻ അന്തരിച്ചതിനു തൊട്ടുപിന്നാലെയാണ് ചന്ദ്രശേഖരനും യാത്രയായത്. ഇനി ആ സുവർണ കാലത്തിെൻറ ഓർമകൾ ബാക്കി.
1948ലെ ലണ്ടൻ ഒളിമ്പിക്സിൽ ആയിരുന്നു ഇന്ത്യൻ ഫുട്ബാൾ ടീമിെൻറ അരങ്ങേറ്റം. ടീമിൽ ബാക്ക് ആയി തോമസ് മത്തായി വർഗീസ് എന്ന തിരുവല്ലാ പാപ്പൻ. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ മലയാളി ഒളിമ്പ്യൻ എന്ന ലേബൽ പാപ്പനു സ്വന്തം. തിരുവിതാംകൂർ സ്റ്റേറ്റ് പൊലീസിനു വേണ്ടി കളിച്ചാണ് പാപ്പൻ മുംബൈയിൽ ടാറ്റാസിലും അതുവഴി ഇന്ത്യൻ ടീമിലും എത്തിയത്. 1979ൽ മുംബൈയിൽ ആയിരുന്നു അന്ത്യം.
1952ൽ ഹെൽസിങ്കി ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിൽ പി.ബി.എ. സാലി എന്ന കോട്ടയം സാലി ഫോർവേഡ് നിരയിൽ ഉണ്ടായിരുന്നു. കോട്ടയം സി.എം.എസ് കോളജിനും എച്ച്.എം.സിക്കും കളിച്ച സാലി ഈസ്റ്റ് ബംഗാൾ വഴി ഇന്ത്യൻ താരമായി. 1979ൽ അന്തരിച്ചു.
ഇന്ത്യ ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ സ്വർണം നേടിയത് രണ്ടു തവണ മാത്രം.1951ൽ ന്യൂഡൽഹിയിലും 1962ൽ ജകാർത്തയിലും. രണ്ടു സുവർണ വിജയങ്ങളിലും മലയാളികൾ നിർണായക സംഭാവന നൽകി. ന്യൂഡൽഹിയിൽ തിരുവല്ല പാപ്പനും കോട്ടയം സാലിയും മികച്ച പ്രകടനം കാഴ്ചെവച്ചു
ഇന്ത്യ സെമിയിൽ എത്തിയ 1956ലെ മെൽബൺ ഒളിമ്പിക്സിൽ ഗോളി ഒറ്റപ്പാലത്തെ സുബ്രഹ്മണ്യൻ ശങ്കരനാരായണൻ എന്ന എസ്.എസ്. നാരായണൻ ആയിരുന്നു. രണ്ടാം വയസ്സിൽ മുംബൈയിൽ എത്തിയ നാരായണൻ ജിംഖാനക്കും കാൽടെക്സിനും വേണ്ടി കാഴ്ചെവച്ച മികവിൽ ഇന്ത്യൻ താരമായി. 1960ലെ റോം ഒളിമ്പിക്സിലും പങ്കെടുത്തു. മുംബൈയിൽ ആയിരുന്നു അന്ത്യം.
മെൽബണിൽ കോഴിക്കോട്ടെ അബ്ദുൽ റഹ്മാൻ ഫുൾ ബാക്ക് സ്ഥാനത്തുണ്ടായിരുന്നു. മലബാർ ഹണ്ടേഴ്സിനും കണ്ണൂർ ലക്കിസ്റ്റാറിനും കോട്ടയം എച്ച്.എം.സിക്കും അതിഥി താരമായിരുന്ന റഹ്മാൻ രാജസ്ഥാൻ ക്ലബിനും മോഹൻബഗാനും കളിച്ച് ഇന്ത്യൻ കുപ്പായമണിഞ്ഞു. ഇന്ത്യൻ നായകൻ ശൈലൻ മന്ന റൈറ്റ് ബാക്കിൽ തെൻറ പകരക്കാരനായി കണ്ട റഹ്മാൻ 2002ൽ അന്തരിച്ചു.
1960ലാണ് ഇന്ത്യ അവസാനമായി ഒളിമ്പിക്സ് ഫുട്ബാൾ കളിച്ചത്. അന്നു ടീമിൽ മലയാളികൾ മൂന്നുപേർ. നാരായണനു പുറമെ ഒ. ചന്ദ്രശേഖരനും കണ്ണൂരിെൻറ എം. ദേവദാസും. ഗോളിയായി നാരായണൻ, റൈറ്റ് ബാക്ക് ചന്ദ്രശേഖരൻ, വിങ്ങിൽ ദേവദാസ്.
എറണാകുളം മഹാരാജാസിനും തിരുകൊച്ചിക്കും കളിച്ച ചന്ദ്രശേഖരൻ മുംബൈ കാൽടെക്സിലൂടെ ഇന്ത്യൻ താരമായി. ദേവദാസ് കണ്ണൂർ ബ്രണ്ണൻ കോളജിനും ലക്കിസ്റ്റാറിനും മദ്രാസ് സർവകലാശാലക്കും തിളങ്ങി ഐ.സി.എഫ് മദ്രാസ് വഴി ടാറ്റാസിലും തുടർന്ന് ഇന്ത്യൻ ടീമിലും സ്ഥാനം നേടി. അന്നു ഫുട്ബാൾ കളിക്കാർക്കിടയിലെ അപൂർവം ബിരുദധാരികളിൽ ഒരാളായിരുന്നു ദേവദാസ് . 1995ൽ അദ്ദേഹം യാത്രയായി. മുംബൈയിൽ ആയിരുന്നു അന്ത്യം.
ഇന്ത്യ ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ സ്വർണം നേടിയത് രണ്ടു തവണ മാത്രം.1951ൽ ന്യൂഡൽഹിയിലും 1962ൽ ജകാർത്തയിലും. രണ്ടു സുവർണ വിജയങ്ങളിലും മലയാളികൾ നിർണായക സംഭാവന നൽകി. ന്യൂഡൽഹിയിൽ തിരുവല്ല പാപ്പനും കോട്ടയം സാലിയും മികച്ച പ്രകടനം കാഴ്ചെവച്ചു. ജകാർത്തയിൽ ഒ. ചന്ദ്രശേഖരൻ ഇന്ത്യൻ ടീമിെൻറ പ്രതിരോധനിരയിൽ ഉരുക്കു കോട്ടയായി.
ആറുപേരും മുംബൈയിലോ കൊൽക്കത്തയിലോ കളിച്ചാണ് ഇന്ത്യൻ ടീമിൽ എത്തിയത്. എങ്കിലും ഇവരെയെല്ലാം കേരളം സ്വന്തം താരങ്ങളായി കണ്ടു. റഹ്മാനും ചന്ദ്രശേഖരനും നാട്ടിൽ മടങ്ങിയെത്തി കേരള ഫുട്ബാളിൽ പുതിയ തലമുറക്ക് വഴികാട്ടികളായി. ആറ് മലയാളി ഫുട്ബാൾ ഒളിമ്പ്യൻമാരിൽ കേരളം കാര്യമായി ചർച്ച ചെയ്യാതെ പോയ നാമം ആരുടേതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ -പി.ബി.എ. സാലി.
1952ൽ ഹെൽസിങ്കി ഒളിമ്പിക്സിൽ ഇന്ത്യൻ ഫുട്ബാൾ ടീമിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന സാലിയുടെ കോട്ടയം പുളിമ്മൂട് കവലയിലെ പുത്തൻപറമ്പിൽ തറവാട് 2017ൽ പൊളിച്ചുനീക്കിയതാണ്.
വീട് ഇരുന്ന ഏഴു സെൻറ് സ്ഥലം ഇന്ന് മകൻ നിയാസിെൻറ പേരിലാണ്. അവിടെയൊരു കെട്ടിടം പണിയുന്ന കാര്യം നിയാസ് സൂചിപ്പിച്ചപ്പോൾ, ഒളിമ്പ്യെൻറ ഓർമയുണർത്താൻ ചെറിയൊരു സ്മാരകം കൂടി വേണമെന്ന ഈ ലേഖകെൻറ അഭ്യർഥന നിയാസ് അംഗീകരിച്ചു. ടോക്യോ ഒളിമ്പിക്സ് തുടങ്ങിയ ദിവസം ഏറെ സന്തോഷം നൽകിയ വാക്കുകൾ ആയിരുന്നു അത്.
വെങ്കടേശ്, മൊയ്നുദ്ദീൻ, എം.എ. സത്താർ, അഹമ്മദ് ഖാൻ, അബ്ദുൽ സാലി... 1950കളുടെ ആദ്യ പകുതിയിലെ ഈ ഇന്ത്യൻ മുന്നേറ്റ നിരയെ 'ക്രാക്ക് കോംബിനേഷൻ' എന്നാണ് അന്ന് ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
ഈസ്റ്റ് ബംഗാളിെൻറ പഞ്ചപാണ്ഡവർമാരായിരുന്നു ഔട്ട് സൈഡ് റൈറ്റ് വെങ്കടേശും ഇൻസൈഡ് റൈറ്റ് അപ്പാ റാവുവും സെൻറർ ഫോർവേഡ് ധനരാജും ഇൻസൈഡ് ലെഫ്റ്റ് അഹമ്മദ് ഖാനും ഔട്ട് സൈഡ് ലെഫ്റ്റ് അബ്ദുൽ സാലിയും. എല്ലാവരെയും ദക്ഷിണേന്ത്യയിൽനിന്ന് ജോതിഷ് ഗുഹ കണ്ടെത്തിയവർ.
പുത്തൻപറമ്പിൽ ബാബാക്കണ്ണ് റാവുത്തറുടെയും പരീദുമ്മയുടെയും ഒമ്പതു മക്കളിൽ (അഞ്ച് ആണും നാലു പെണ്ണും) ആരും ഇന്നു ജീവിച്ചിരിപ്പില്ല. ഇളയസഹോദരി ഐഷ ഏതാനും വർഷം മുമ്പ് മരിച്ചു. സാലിയുടെ ഭാര്യ നൈബ കൊല്ലത്തും മകൻ നിയാസും മകൾ നസ്ലിയും കൊച്ചിയിലുമാണ്. സാലിയുടെ സഹോദരൻ അബ്ദുൽ ഖാദറിെൻറ കുടുംബം കോട്ടയത്ത് ടെംപിൾ റോഡിനു സമീപം താമസിക്കുന്നു.
ആറ് മലയാളി ഫുട്ബാൾ ഒളിമ്പ്യൻമാരിൽ കേരളം കാര്യമായി ചർച്ച ചെയ്യാതെ പോയ നാമം ആരുടേതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ -പി.ബി.എ. സാലി.
അദ്ദേഹത്തിെൻറ മകൻ പി.എ. അബ്ദുൽ ഷുക്കൂർ കോട്ടയത്ത് വ്യാപാരിയാണ്. കോട്ടയം സി.എം.എസ് കോളജിൽ പ്രീ യൂനിവേഴ്സിറ്റി വിദ്യാർഥിയായിരിക്കെ ഫുട്ബാളിൽ ശ്രദ്ധേയനായ അബ്ദുൽ സാലി തിരുവിതാംകൂർ സർവകലാശാലാ ടീമിലെത്തി. ഒരു മത്സരത്തിൽ ഈ ലെഫ്റ്റ് വിംഗർ രണ്ടു ഗോൾ അടിച്ചതു കണ്ട ഈസ്റ്റ് ബംഗാൾ ക്ലബ് സെക്രട്ടറി ജ്യോതിഷ് ചന്ദ്ര ഗുഹ ആ പതിനേഴുകാരനെ തെൻറ ക്ലബിലേക്കു ക്ഷണിച്ചു. വീട്ടുകാർ എതിർത്തപ്പോൾ കേണൽ ഗോദവർമ രാജാ ഇടപെട്ടു. 1944ൽ കൊൽക്കത്തയിൽ എത്തിയ സാലിക്ക് (കൊൽക്കത്തക്കാർക്ക് സാലെ) ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജോലി കിട്ടി.
സാലി ചേർന്നതിനു പിന്നാലെ ഈസ്റ്റ് ബംഗാൾ 1945ൽ ഐ.എഫ്.എ ഷീൽഡും കൽക്കട്ടാ ഫുട്ബാൾ ലീഗും വിജയിച്ചു. സാലിയുടെ മിന്നൽ വേഗവും പന്തടക്കവും െകാൽക്കത്ത മൈതാനങ്ങളെ കോരിത്തരിപ്പിച്ചു. ഗാലറികൾ ആവേശം ഏറ്റുവാങ്ങി. എട്ടു സീസണുകൾ തുടർച്ചയായി ഈസ്റ്റ് ബംഗാളിനു കളിച്ച സാലിയുടെ നേതൃത്വത്തിൽ ടീം ഐ.എഫ്.എ ഷീൽഡിനും ലീഗ് കിരീടത്തിനും പുറമെ ഡൽഹി ഡി.സി.എം ട്രോഫിയും കരസ്ഥമാക്കി.1949 ൽ അവർ റോവേഴ്സ് കപ്പും ജയിച്ചിരുന്നു. 1948ൽ ക്ലബ് ബർമയും (മ്യാന്മർ) 1953ൽ ക്ലബ് റഷ്യയും സന്ദർശിച്ചപ്പോഴും ഇടയ്ക്ക് സ്വീഡനെയും ചൈനയെയും നേരിട്ടപ്പോഴും സാലി മുൻനിരയിൽ മിന്നൽപിണറായി.
മോഹൻബഗാൻ, മുഹമ്മദൻ സ്പോർടിങ്, രാജസ്ഥാൻ ക്ലബ്, ആര്യൻസ് തുടങ്ങി അന്നത്തെ െകാൽക്കത്ത വമ്പൻമാരെയും ഹൈദരാബാദ് പൊലീസിനെയും പിന്തള്ളിയായിരുന്നു ഈസ്റ്റ് ബംഗാളിെൻറ കുതിപ്പ്.
1948ലെ ഒളിമ്പിക് ടീമിൽ കോട്ടയം സാലിക്ക് സ്ഥാനം കിട്ടാതെ പോയത് അന്ന് ബംഗാളിലെങ്ങും ചർച്ചയായി. ഫുട്ബാൾ ലോകത്ത് ശത്രുക്കൾ ഇല്ലാത്ത സാലി ഒരിക്കലും അംഗീകാരങ്ങൾക്കു പിന്നാലെ പോയില്ല. തികഞ്ഞ ശാന്തൻ.
ഈസ്റ്റ് ബംഗാളിെൻറ ചരിത്രത്തിലെ ആദ്യ മലയാളി നായകനാണ് പി.ബി.എ. സാലി. കസ്റ്റംസിൽ സീനിയർ സൂപ്രണ്ട് ആയിരിെക്ക, ചെന്നൈയിൽ ആശുപത്രിയിൽ 1979 ജൂൺ 24നായിരുന്നു അദ്ദേഹത്തിെൻറ അന്ത്യം.
അമ്പത്തിരണ്ടാം വയസ്സിൽ.
കൊൽക്കത്ത സിറ്റി കോളജിൽനിന്ന് വാണിജ്യശാസ്ത്രത്തിൽ ബിരുദമെടുത്ത സാലി െകാൽക്കത്ത സർവകലാശാലാ ടീമിനും കളിച്ചു.ന്യൂഡൽഹിയിൽ 1951ൽ നടന്ന പ്രഥമ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഫുട്ബാൾ സ്വർണം നേടിയപ്പോൾ ശൈലൻ മന്നയും മേവലാലുമൊത്ത് ഇന്ത്യക്കു വിജയമൊരുക്കിയത് കോട്ടയം സാലിയായിരുന്നു. കസ്റ്റംസ് അദ്ദേഹത്തെ നോട്ടമിട്ടെങ്കിലും ഹെൽസിങ്കി ഒളിമ്പിക്സ് കഴിയും വരെ അദ്ദേഹം സമയം ചോദിച്ചു. കസ്റ്റംസ് ഹോക്കി ടീമിൽ ലെസ്ലി ക്ലോഡിയസിനെപ്പോലുള്ള ഒളിമ്പ്യൻമാരുണ്ടായിരുന്ന കാലം. 1953ൽ കസ്റ്റംസിൽ ഫുട്ബാൾ ഒളിമ്പ്യനായി സാലിയും ചേർന്നു.
ഈസ്റ്റ് ബംഗാളിെൻറ ചരിത്രത്തിലെ ആദ്യ മലയാളി നായകനാണ് പി.ബി.എ. സാലി. കസ്റ്റംസിൽ സീനിയർ സൂപ്രണ്ട് ആയിരിെക്ക, ചെന്നൈയിൽ ആശുപത്രിയിൽ 1979 ജൂൺ 24നായിരുന്നു അദ്ദേഹത്തിെൻറ അന്ത്യം. അമ്പത്തിരണ്ടാം വയസ്സിൽ. ഒരു ട്രെയിൻ യാത്രക്കിടയിൽ ഉണ്ടായ ഹൃദയാഘാതം. നേരത്തേ രണ്ടുതവണ അദ്ദേഹം ഹൃദയാഘാതം അതിജീവിച്ചതാണ്. മരണത്തിന് ഏതാനും നാൾ മുമ്പ് കോട്ടയത്ത് എത്തിയ സാലി ഏതാനും നാൾ തറവാട്ടിൽ താമസിച്ചാണ് മടങ്ങിയത്. ഏറ്റുമാനൂരിലും കൊല്ലത്തുമൊക്കെ പോയി ആൻറിമാരെയും കണ്ടായിരുന്നു മടക്കം.
സാലിയുടെ മകൻ നിയാസും നിയാസിെൻറ മകൻ ഉവൈസ് മുഹമ്മദ് നിയാസും സ്കൂൾ, കോളജ് തലങ്ങളിൽ ഫുട്ബാൾ കളിച്ചിരുന്നു. കോട്ടയം സാലിയുടെയൊക്കെ ഓർമകൾ പുതിയ തലമുറയിൽ ആവേശം ഉണർത്തട്ടെ. അതിന് അദ്ദേഹത്തിെൻറ ചെറിയൊരു സ്മാരകമെങ്കിലും തറവാട്ടുമുറ്റത്ത് ഉയരട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.