മാപ്പ്, ഹിന്ദുരാഷ്ട്രം, ഒറ്റുകൊടുക്കൽ, ഗാന്ധിവധം: എന്നിട്ടും സവർക്കർ എങ്ങനെ വീർ ആയി​​?

രാ​​​ഷ്​​ട്ര​പി​​​താ​​​വ് മ​​​ഹാ​​​ത്മ​​​ജി​​​യെ വ​​​ധി​​​ച്ച കേ​​​സി​​​ലെ ആ​​​റാം പ്ര​​​തി​​​യാ​​​യി​​​രു​​​ന്നു വി​​​നാ​​​യ​​​ക് ദാ​​​മോ​​​ദ​​​ർ സ​​​വ​​​ർ​​​ക്ക​​​ർ.1883​ൽ ​​മ​​​ഹാ​​​രാ​​​ഷ്​​ട്ര​​​യി​​​ലെ ചി​​​ത്പാ​​​വ​​​ൻ ബ്രാ​​​ഹ്മ​​​ണ കു​​​ടും​​​ബ​​​ത്തി​​​ൽ ജ​​​നി​​​ച്ച് 1966ൽ ​എ​​​ൺ​​​പ​​​ത്തി മൂ​​​ന്നാ​​​മ​​​ത്തെ വ​​​യ​​​സ്സി​​​ൽ മ​​​രി​​​ക്കു​​​ന്ന​​​തു​വ​​​രെ​​​യും ഇ​​​ന്ത്യ​​​ൻ സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​​ത്തി​െ​ൻ​റ വീ​​​േ​ര​​​തി​​​ഹാ​​​സ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഏ​​​റെ​​​യൊ​​​ന്നും ച​​​ർ​​​ച്ച​ചെ​​​യ്യ​​​പ്പെ​​​ടാ​​​ത്ത പേ​​​രാ​​​യി​​​രു​​​ന്നു സ​​​വ​​​ർ​​​ക്ക​​​റി​​​േ​ൻ​റ​​​ത്. പ്ര​​​ശ​​​സ്ത​​​നാ​​​യ ഇ​​​ന്ത്യ​​​ൻ-​​​ഇം​​​ഗ്ലീ​​​ഷ് കോ​​​ള​​​മി​​​സ്​​റ്റ്​ വീ​​​ർ സം​​​ഘ്​​വി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ 1990ക​​​ൾ​​​ക്ക് ശേ​​​ഷം ഇ​​​ന്ത്യ​​​യി​​​ൽ ബി.​​​ജെ.​പി ​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് സ​​​വ​​​ർ​​​ക്ക​​​റി​​​നെ സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​​നാ​​​യ​​​ക​​​നാ​​​യി 'ച​​​രി​​​ത്ര​​​ത്തി​​​ൽ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കാ​​​നു​​​ള്ള' നീ​​​ക്കം ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത് (1). അ​​​തി​െ​ൻ​റ ഇ​​​ങ്ങേ​​​യ​​​റ്റ​​​ത്തെ ഒ​​​രു ശ്ര​​​മ​​​മാ​​​യിരുന്നു കേ​​​സ​​​രി (ആ​​​ർ.​എ​​​സ്.​എ​​​സി​െ​ൻ​റ ​​മ​​​ല​​​യാ​​​ളം വാ​​​രി​​​ക)​യി​​​ൽ 'സ​​​വ​​​ർ​​​ക്ക​​​ർ ഭാ​​​ര​​​താം​​​ബ​​​യു​​​ടെ പ്രി​​​യ​​​പു​​​ത്ര​​​ൻ' എ​​​ന്ന പേ​​​രി​​​ൽ ഹ​​​രീ​​​ഷ് കെ. ​​​എ​​​ഴു​​​തി​​​യ ലേ​​​ഖ​​​നം.

1911ൽ ​​​അ​ന്ത​​​മാ​​​ൻ ദ്വീ​​​പി​​​ലെ കാ​​​ലാ​​​പാ​​​നി സെ​​​ല്ലു​​​ലാ​​​ർ ജ​​​യി​​​ലി​​​ൽ ത​​​ട​​​വു​​​കാ​​​ര​​​നാ​​​ക്ക​​​പ്പെ​​​ട്ട വി​​​നാ​​​യ​​​ക് ദാ​​​മോ​​​ദ​​​ർ സ​വ​​​ർ​​​ക്ക​​​ർ സ​​​ഹി​​​ച്ച പീ​​​ഡ​​​ന​​​ങ്ങ​​​ളും ത്യാ​​​ഗ​​​ങ്ങ​​​ളും വി​​​വ​​​രി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം ത​​​ട​​​വ​​​റ​​​ക്കു​​​ള്ളി​​​ലി​​​രു​​​ന്ന് മോ​​​ച​​​ന​​​ത്തി​​​നാ​​​യി അ​​​ദ്ദേ​​​ഹം ബ്രി​​​ട്ടീ​​​ഷ് അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്ക് മു​​​ന്നി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച തു​​​ട​​​ർ​​​ച്ച​​​യാ​​​യ ദ​​​യാ​​​ഹ​​​ര​ജി​​​ക​​​ളെ (മാ​​​പ്പ​​​പേ​​​ക്ഷ​​​ക​​​ളെ) കേ​​​വ​​​ലം ക​​​ത്തു​​​ക​​​ളാ​​​യും ജാ​​​മ്യാ​​​പേ​​​ക്ഷ​​​ക​​​ളാ​​​യും ഒ​​​ന്നു​​​കൂ​​​ടി ക​​​ട​​​ത്തി ''ശ​​​ത്രു ശ​​​ക്ത​​​നാ​​​യി​​​രി​​​ക്കു​​​മ്പോ​​​ൾ അ​​​നു​​​ന​​​യി​​​പ്പി​​​ച്ച് സൂ​​​ത്ര​​​ത്തി​​​ൽ ര​​​ക്ഷ​​​പ്പെ​​​ടു​​​ക എ​​​ന്ന ഛത്ര​​​പ​​​തി ശി​​​വ​​​ജി​​​യു​​​ടെ യു​​​ദ്ധ​​​ത​​​ന്ത്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ''​യും സ​​​മീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ലേ​​​ഖ​​​ക​െൻ​റ ശ്ര​​​മം യു​​​ക്തി​​​ഭ​​​ദ്ര​​​മ​​​ല്ലാ​​​ത്ത വാ​​​ദ​​​ങ്ങ​​​ളു​​​യ​​​ർ​​​ത്തി ഭീ​​​രു​​​വാ​​​യ സ​​​വ​​​ർ​​​ക്ക​​​റെ ധീ​​​ര​​​നാ​​​യും കൂ​​​ർ​​​മ​ബു​​​ദ്ധി​​​ശാ​​​ലി​​​യാ​​​യും ബിം​​​ബ​​​വ​​​ത്​​ക​​​രി​​​ക്കാ​​​നു​​​ള്ള വൃ​​​ഥാ​​​ശ്ര​​​മം മാ​​​ത്ര​​​മാ​​​ണ്. രാ​​​ജ്യം ആ​​​സേ​​​തു​ഹി​​​മാ​​​ച​​​ലം ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ​​​ക്കെ​​​തി​​​രെ തോ​​​ളു​​​രു​​​മ്മി പ​​​ട പൊ​​​രു​​​തു​​​മ്പോ​​​ൾ ബ്രി​​​ട്ടീ​​​ഷ് സൈ​​​ന്യ​​​ത്തി​​​ലേ​​​ക്ക് ഹി​​​ന്ദു യു​​​വാ​​​ക്ക​​​ളെ റി​​​ക്രൂ​​​ട്ട് ചെ​​​യ്തു ന​​​ൽ​​​കു​​​ന്ന ഏ​​​ജ​​​ൻ​​​സി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ​​​യു​​​ടെ നേ​​​താ​​​വാ​​​യി​​​രു​​​ന്നു സ​​​വ​​​ർ​​​ക്ക​​​ർ. ''ബ്രി​​​ട്ടീ​​​ഷ് സാ​​​മ്രാ​​​ജ്യ​​​ത്വ​​​ത്തെ ഇ​​​ന്ത്യ​​​യി​​​ൽ​നി​​​ന്ന് കെ​​​ട്ട് കെ​​​ട്ടി​​​ക്കാ​​​ൻ സൈ​​​ന്യ​​​ത്തി​​​നു​​​ള്ളി​​​ൽ ത​​​ന്നെ ക​​​ലാ​​​പം ന​​​ട​​​ത്തു​​​ന്ന​​​തി​െ​ൻ​റ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു'' ഈ ​​​ഏ​​​ജ​​​ൻ​​​സി പ​​​ണി​​​യെ​​​ന്ന വി​​​ചി​​​ത്ര​​​മാ​​​യ വാ​​​ദ​​​മു​​​ഖ​​​വും ലേ​​​ഖ​​​ക​​​ൻ ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​ണ്ട്.

സ​​​വ​​​ർ​​​ക്ക​​​റി​െ​ൻ​റ ദ്വി​​​മു​​​ഖ പൊ​​​തു​​​ജീ​​​വി​​​തം


1904ൽ ​​​സ്വാ​​​ത​​​ന്ത്ര്യസ​​​മ​​​ര സേ​​​നാ​​​നി എ​​​ന്ന നി​​​ല​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച സ​​​വ​​​ർ​​​ക്ക​​​റി​െ​ൻ​റ പൊ​​​തു​​​ജീ​​​വി​​​തം 1911ൽ ​​​സെ​​​ല്ലു​​​ലാ​​​ർ ജ​​​യി​​​ലി​​​ൽ അ​​​ട​​​യ്ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നു മു​​​ൻ​​​പും ശേ​​​ഷ​​​വും എ​​​ന്ന രീ​​​തി​​​യി​​​ൽ ര​​​ണ്ട് ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടേ​​​ണ്ട​​​തു​​​ണ്ട്. സ​​​മ​​​ര പോ​​​രാ​​​ളി, എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ, പ്ര​​​ഭാ​​​ഷ​​​ക​​​ൻ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച സ​​​വ​​​ർ​​​ക്ക​​​റി​െ​ൻ​റ ചി​​​ന്ത​​​യെ സ്വാ​​​ധീ​​​നി​​​ച്ച​​​ത് മാ​​​തൃ​​​ഭൂ​​​മി​​​യാ​​​യ ഇ​​​ന്ത്യ​​​യു​​​ടെ മോ​​​ച​​​നം ഹി​​​ന്ദു-​​​മു​സ്​​ലിം ഐ​​​ക്യ​​​ത്തി​​​ലൂ​​​ന്നി​​​യു​​​ള്ള ഉ​​​റ​​​ച്ച പോ​​​രാ​​​ട്ട​​​ത്തി​​​ലൂ​​​ടെ​​​യാ​​​വ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു. ഈ ​​​ചി​​​ന്ത​​​യു​​​ടെ പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​യി​​​രു​​​ന്നു സ​​​വ​​​ർ​​​ക്ക​​​ർ ഇം​​​ഗ്ല​​​ണ്ടി​​​ൽ​െ​വ​​​ച്ച് 1907ൽ ​​​ര​​​ചി​​​ച്ച Indian War of Independance 1857 എ​​​ന്ന ഗ്ര​​​ന്​​ഥം. ''ഭൂ​​​ത​​​കാ​​​ല​​​ത്തെ കു​​​റി​​​ച്ച്‌ ബോ​​​ധ്യ​​​മി​​​ല്ലാ​​​ത്ത ഒ​​​രു രാ​​​ഷ്​​ട്ര​​​ത്തി​​​നും ഭാ​​​വി​​​യു​​​ണ്ടാ​​​വി​​​ല്ല. ഒ​​​രു രാ​​​ഷ്​​ട്ര​​​മെ​​​ന്ന​​​ത് ച​​​രി​​​ത്ര​​​ത്തി​െ​ൻ​റ അ​​​ടി​​​മ​​​യ​​​ല്ലെ​​​ന്നും മ​​​റി​​​ച്ച് യ​​​ജ​​​മാ​​​ന​​​നാ​​​ണെ​​​ന്നും തി​​​രി​​​ച്ച​​​റി​​​യ​​​ണം. മു​സ്​​ലിം​ക​ൾ​​​ക്കെ​​​തി​​​രാ​​​യ വി​​​കാ​​​രം ശി​​​വ​​​ജി​​​യു​​​ടെ കാ​​​ല​​​ത്ത് ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ ഇ​​​ന്ന​​​തു​കൊ​​​ണ്ട് ന​​​ട​​​ക്കു​​​ന്ന​​​ത് പ​​​ര​​​മാ​​​ബ​​​ദ്ധ​​​വും യു​​​ക്തി​​​ര​​​ഹി​​​ത​​​വു​​​മാ​​​ണ്''(2).​​ ഈ ​ഗ്ര​​​ന്ഥം അ​​​ദ്ദേ​​​ഹം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത് 1857ലെ ​​​പോ​​​രാ​​​ട്ട​​​ത്തി​​​ലെ ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ടെ ഓ​​​ർ​​​മ​​​ക​​​ൾ​​​ക്ക് മു​​​ന്നി​​​ലാ​​​ണ്. മാ​​​തൃ​​​രാ​​​ജ്യ​​​ത്തി​​​നാ​​​യി ജീ​​​വി​​​തം ഹോ​​​മി​​​ച്ച ധീ​​​ര ദേ​​​ശാ​​​ഭി​​​മാ​​​നി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ മം​​​ഗ​​​ൾ പാ​​​ണ്ഡേ​​​ക്കും റാ​​​ണി​​ ല​​​ക്ഷ്മി​​​ഭാ​​​യി​​​ക്കു​​​മൊ​​​പ്പം നാ​​​നാ സാ​​​ഹേ​​​ബ്, മൗ​​​ല​​​വി അ​​​ഹ​​​മ്മ​​​ദ് ഷാ,​​ ​അ​​​സീ​​​മു​​​ള്ള ഖാ​​​ൻ, താ​​​ന്തി​​​യ തോ​​​പ്പി, ബ​​​ഹു​​​ദൂ​​​ർ ഷാ ​​​സ​​​ഫ​​​ർ, ബീ​​​ഗം സീ​​​ന​​​ത്ത് മ​​​ഹ​​​ൽ എ​​​ന്നി​​​വ​​​രെ​കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട് സ​​​വ​​​ർ​​​ക്ക​​​ർ.

കാ​​​ലാ​​​പാ​​​നി ജ​​​യി​​​ലി​​​ലെ ത​​​ട​​​വു​ജീ​​​വി​​​തം സ​​​വ​​​ർ​​​ക്ക​​​റി​െ​ൻ​റ ചി​​​ന്ത​​​യെ മാ​​​റ്റി മ​​​റി​​​ച്ചു എ​​​ന്ന് വേ​​​ണം അ​​​നു​​​മാ​​​നി​​​ക്കാ​​​ൻ. ഭി​​​ന്നി​​​പ്പി​​​ച്ചു ഭ​​​രി​​​ക്കു​​​ക എ​​​ന്ന സാ​​​മ്രാ​​​ജ്യ​​​ത്വ അ​​​ജ​​​ണ്ട​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ സ​​​വ​​​ർ​​​ക്ക​​​റി​​​ന് ഒ​രു മ​​​ടി​​​യും തോ​​​ന്നി​​​യി​​​ല്ല. ആ​​​ത്മാ​​​ഭി​​​മാ​​​ന​​​വും ധീ​​​ര​​​ത​​​യും ചോ​​​ർ​​​ന്നു​​​പോ​​​യ ഒ​​​രു മ​​​നു​​​ഷ്യ​െ​ൻ​റ ദീ​​​നരോ​​​ദ​​​ന​​​മാ​​​യി​​​രു​​​ന്നു 1913 ന​​​വം​​​ബ​​​ർ 14ന് ​​​ജ​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ച്ച ബ്രി​​​ട്ടീ​​​ഷ് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് അം​​​ഗം സ​​​ർ റെ​​​ജി​​​നോ​​​ൾ​​​ഡ് ക്രാ​​​ഡോ​​​ക്കി​​​ന് സ​​​വ​​​ർ​​​ക്ക​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച ആ​​​ദ്യ ദ​​​യാ​​​ഹ​​​ര​ജി (മാ​​​പ്പ​​​പേ​​​ക്ഷ)​​​യി​​​ലെ വാ​​​ച​​​ക​​​ങ്ങ​​​ൾ. ''സ​​​ർ​​​ക്കാ​​​ർ എ​​​ന്താ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വോ ആ ​​​രീ​​​തി​​​യി​​​ൽ സ​​​ർ​​​ക്കാ​​​റി​​​നെ സേ​​​വി​​​ക്കാ​​​ൻ ഞാ​​​ൻ ഒ​​​രു​​​ക്ക​​​മാ​​​ണ്. ത​​​ട​​​വ​​​റ​​​യു​​​ടെ നീ​​​ണ്ട 50 വ​​​ർ​​​ഷ​​​ങ്ങ​​​ൾ എ​​​ന്നെ തു​​​റി​​​ച്ചു നോ​​​ക്കി ഭ​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. മു​​​ടി​​​യ​​​നാ​​​യ പു​​​ത്ര​​​ൻ തെ​​​റ്റു​​​മ​​​ന​​​സ്സി​​​ലാ​​​ക്കി മാ​​​പ്പ​​​പേ​​​ക്ഷി​​​ച്ച് അ​​​മ്മ​​​യു​​​ടെ മ​​​ടി​​​ത്ത​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​മ്പോ​​​ൾ അ​​​മ്മ എ​​​ങ്ങ​​​നെ​​​യാ​​​ണോ അ​​​യാ​​​ളോ​​​ട് ദ​​​യാ​​​ലു​​​വാ​​​കു​​​ന്ന​​​ത് അ​​​തു​​​പോ​​​ലെ എ​​​ന്നോ​​​ട് ദ​​​യ​​​യു​​​ണ്ടാ​​​ക​​​ണം''(3) സ​​​വ​​​ർ​​​ക്ക​​​ർ കേ​​​ണ​​​പേ​​​ക്ഷി​​​ച്ചു. 1920 വ​​​രെ​​​യു​​​ള്ള വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ സ​​​വ​​​ർ​​​ക്ക​​​ർ എ​​​ഴു​​​തി സ​​​മ​​​ർ​​​പ്പി​​​ച്ച ക​​​ത്തു​​​ക​​​ൾ വാ​​​യി​​​ക്കു​​​ന്ന ഏ​​​തൊ​​​രു ച​​​രി​​​ത്ര വി​​​ദ്യാ​​​ർ​​​ഥി​​​ക്കും ഒ​​​റ്റ​​​വാ​​​യ​​​ന​​​യി​​​ൽ അ​​​തെ​​​ല്ലാം ലേ​​​ഖ​​​ക​​​ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടും​പോ​​​ലെ 'ജാ​​​മ്യ​​​ഹ​​​ര​ജി' ആ​​​യി​​​രു​​​ന്നു​​​വോ അ​​​ല്ല മാ​​​പ്പ​​​പേ​​​ക്ഷ​​​യാ​​​യി​​​രു​​​ന്നു​​​വോ എ​​​ന്ന് തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​വും. സെ​​​ല്ലു​​​ലാ​​​ർ ജ​​​യി​​​ലി​​​ലെ തീ​​​ർ​​​ത്തും മ​​​നു​​​ഷ്യ​​​ത്വ ര​​​ഹി​​​ത​​​മാ​​​യ പീ​​​ഡ​​​ന​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്നി​​​ൽ ത​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​യ​​ാ​ദ​​​ർ​​​ശ​​​ങ്ങ​​​ൾ പ​​​ണ​​​യ​​​പ്പെ​​​ടു​​​ത്താ​​​തെ ധീ​​​ര​​​മാ​​​യി ചെ​​​റു​​​ത്തു​​​നി​​​ന്ന ഒ​​​ട്ട​​​ന​​​വ​​​ധി സ​​​മ​​​ര പോ​​​രാ​​​ളി​​​ക​​​ൾ സ​​​വ​​​ർ​​​ക്ക​​​റി​​​നൊ​​​പ്പം സ​​​മ​​​കാ​​​ലി​​​ക​​​രാ​​​യി അ​​​വി​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ബം​​​ഗാ​​​ളി വി​​​പ്ല​​​വ​​​കാ​​​രി ത്രൈ​​​ലോ​​​ക്നാ​​​ഥ് ച​​​ക്ര​​​വ​​​ർ​​​ത്തി, ലാ​​​ഹോ​​​ർ ഗൂ​​​ഢാ​ലോ​​​ച​​​ന കേ​​​സ് പ്ര​​​തി ബാ​​​ബ ഗു​​​രു​​​മു​​​ഖ് സി​​​ങ്, ബ​​​ർ​​​മ ഗൂ​​​ഢാ​ലോ​​​ച​​​ന കേ​​​സ് പ്ര​​​തി പ​​​ണ്ഡി​​​റ്റ്‌ രാം​​​ര​​​ക്ഷ, ആ​​​ലി​​​പ്പൂ​​​ർ ബോം​​​ബ് കേ​​​സ് പ്ര​​​തി​​​ക​​​ളാ​​​യ ഇ​​​ന്ദു​​​ഭൂ​​​ഷ​​​ൺ റോ​​​യ്, ഉ​​​ല്ലാ​​​സ്‌​​​ക​​​ർ ദ​​​ത്ത്, ബ​​​ലേ​​​ശ്വ​​​ർ കേ​​​സ് പ്ര​​​തി ജ്യോ​​​തി​​​ഷ് ഛത്ര​​​പാ​​​ൽ, അ​​​ധ്യാ​​​പ​​​ക​​​നാ​​​യ ഛാദ്ര​​​സി​​​ങ്, ധാ​​​ക്ക ഗൂ​​​ഢാ​​​ലോ​​​ച​​​ന കേ​​​സ് പ്ര​​​തി പു​​​ളി​​​ൻ ബി​​​ഹാ​​​രി ദാ​​​സ്, സ്വ​​​രാ​​​ജ്യ കേ​​​സ് പ്ര​​​തി ന​​​ന്ദ​​​ഗോ​​​പാ​​​ൽ, ഡ​​​ൽ​​​ഹൗ​​​സി സ്‌​​​ക്വ​​​യ​​​ർ ബോം​​​ബ് കേ​​​സ് പ്ര​​​തി​​​യാ​​​യ 15 വ​​​യ​​​സ്സു​​​കാ​​​ര​​​ൻ നാ​​​നി ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​ർ അ​​​വ​​​രി​​​ൽ ചി​​​ല​​​ർ മാ​​​ത്രം. ഇ​​​വ​​​രി​​​ൽ പ​​​ല​​​രും ത​​​ട​​​വ​​​റ​​​യി​​​ൽ ജീ​​​വി​​​തം പൊ​​​രു​​​തി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​വ​​​രോ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്ക് ശേ​​​ഷം മാ​​​പ്പ്‌ എ​​​ഴു​​​തി​​​ന​​​ൽ​​​കാ​​​തെ ശി​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​ക്കി മോ​​​ച​​​നം നേ​​​ടി​​​യ​​​വ​​​രോ ആ​​​ണ് (4). 1923 ഡി​​​സം​​​ബ​​​ർ 27ന് ​​​ബ്രി​​​ട്ടീ​​​ഷു​​​കാ​​​രു​​​മാ​​​യി സ​​​വ​​​ർ​​​ക്ക​​​ർ എ​​​ഴു​​​തി ഒ​​​പ്പു​െ​​​വ​​​ച്ച ക​​​രാ​​​റി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് 1924 ജ​​​നു​​​വ​​​രി 6ന് ​​​യ​​​ർ​​​വാ​​​ഡ ജ​​​യി​​​ലി​​​ൽ​നി​​​ന്നും സ​​​വ​​​ർ​​​ക്ക​​​ർ മോ​​​ചി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ര​​​ത്ന​​​ഗി​​​രി ജി​​​ല്ല വി​​​ട്ട് പു​​​റ​​​ത്ത്‌ പോ​​​കു​​​ക​​​യി​​​ല്ലെ​​​ന്നും പ​​​ര​​​സ്യ​​​മാ​​​യോ ര​​​ഹ​​​സ്യ​​​മാ​​​യോ രാ​​​ഷ്​​ട്രീ​​​യ -പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ക​​​യി​​​ല്ലെ​​​ന്നും (5) എ​​​ഴു​​​തി ഒ​​​പ്പി​​​ട്ടു​​​ന​​​ൽ​​​കി സ​​​വ​​​ർ​​​ക്ക​​​ർ ത​െ​ൻ​റ മോ​​​ച​​​നം സാ​​​ധി​​​ച്ചെ​​​ടു​​​ക്കു​​​മ്പോ​​​ൾ ഗാ​​​ന്ധി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ല​​​ങ്ങോ​​​ള​​​മി​​​ങ്ങോ​​​ളം ബ്രി​​​ട്ടീ​​​ഷ് ഭ​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രെ നി​​​സ്സ​​​ഹ​​​ക​​​ര​​​ണ പ്ര​​​സ്ഥാ​​​നം ക​​​ന​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നോ​​​ർ​​​ക്ക​​​ണം.


ദ്വി​​​രാ​​​ഷ്​​ട്ര വാ​​​ദ​ത്തി​ൽ ഒ​​​രേ സ്വ​​​രം

1937ൽ ​​​അ​​​ഹ​​്​​മ​​​ദാ​​​ബാ​​​ദി​​​ൽ ചേ​​​ർ​​​ന്ന പ​​​ത്തൊ​​​ൻ​​​പ​​​താ​​​മ​​​ത് ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷം വ​​​ഹി​​​ച്ച്​ സ​​​വ​​​ർ​​​ക്ക​​​ർ പ്ര​​​സം​​​ഗി​​​ച്ച​​​തി​​​ങ്ങ​​​നെ​​​യാ​​​ണ്: ''അ​​​ടു​​​ത്ത​​​ടു​​​ത്ത് സ്ഥി​​​തി ചെ​​​യ്യു​​​ന്ന ര​​​ണ്ട് ശ​​​ത്രു രാ​​​ജ്യ​​​ങ്ങ​​​ളു​​​ണ്ട് ഇ​​​ന്ത്യ​​​യി​​​ൽ. ഇ​​​വ​​​യെ വി​​​ള​​​ക്കി ചേ​​​ർ​​​ത്ത് ഒ​​​ന്നാ​​​ക്കാ​​​മെ​​​ന്ന് ചി​​​ല​​​ർ തെ​​​റ്റി​​​ദ്ധ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്നു. ഹി​​​ന്ദു​​​ക്ക​​​ളും മു​സ്​​ലിം​ക​​​​​ളും സാം​​​സ്കാ​​​രി​​​ക​​​മാ​​​യും മ​​​ത​​​പ​​​ര​​​മാ​​​യും നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി വി​​​രു​​​ദ്ധ ധ്രു​​​വ​​​ങ്ങ​​​ളി​​​ലാ​​​ണെ​​​ന്ന് ഇ​​​വ​​​ർ മ​​​ന​​​സ്സി​​​ലാ​​​ക്കി​​​യി​​​ട്ടേ​​​യി​​​ല്ല. ഇ​​​ന്ത്യ ഏ​​​ക​​​താ​​​ന​​​മാ​​​യ​​​തോ ഐ​​​ക്യ​​​പ്പെ​​​ടേ​​​ണ്ട​​​തോ ആ​​​യ ഒ​​​രു രാ​​​ജ്യ​​​മ​​​ല്ല. ഒ​​​രു ശ​​​രീ​​​ര​​​ത്തി​​​ലെ സാ​​​മ്യ​​​മ​​​ല്ലാ​​​ത്ത ര​​​ണ്ട് അ​​​വ​​​യ​​​വ​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ ഹി​​​ന്ദു​​​ക്ക​​​ളും മു​സ്​​ലിം​​​ക​ളും''(6).

ദ്വി​​​രാ​​​ഷ്​​ട്ര വാ​​​ദ​​​ത്തി​െ​ൻ​റ പ്ര​​​സ​​​ക്തി​​​യെ അ​​​ടി​​​വ​​​ര​​​യി​​​ട്ടു​​​റ​​​പ്പി​​​ക്കാ​​​ൻ പാ​​​കി​സ്​​താ​​​ൻ പ്ര​​​മേ​​​യം പാ​​​സാ​​​ക്കാ​​​നാ​​​യി 1940 മാ​​​ർ​​​ച്ച് മാ​​​സ​​​ത്തി​​​ൽ ലാ​​​ഹോ​​​റി​​​ൽ ചേ​​​ർ​​​ന്ന മു​സ്​​ലിം​​​ലീ​​​ഗ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഹ​​​മ്മ​​​ദ​​​ലി ജി​​​ന്ന ഉ​​​ദ്ധ​​​രി​​​ച്ച​​​തും സ​​​വ​​​ർ​​​ക്ക​​​റി​െ​ൻ​റ ഈ ​​​പ്ര​​​സം​​​ഗ​​​മാ​​​യി​​​രു​​​ന്നു എ​​​ന്നോ​​​ർ​​​ക്ക​​​ണം. 1943 ആ​​​ഗ​​​സ്​​റ്റ്​ 15ന് ​​​പ​​​ത്ര​​​ക്കാ​​​രോ​​​ടാ​​​യി സ​​​വ​​​ർ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു: ''ജി​​​ന്ന​​​യു​​​ടെ ദ്വി​​​രാ​​​ഷ്​​ട്ര വാ​​​ദ​​​ത്തി​​​ൽ എ​​​നി​​​ക്ക് യാ​​​തൊ​​​രു ത​​​ർ​​​ക്ക​​​വു​​​മി​​​ല്ല. ഞ​​​ങ്ങ​​​ൾ ഹി​​​ന്ദു​​​ക്ക​​​ൾ ഒ​​​രു രാ​​​ജ്യ​​​മാ​​​യി നി​​​ൽ​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യി ഹി​​​ന്ദു​​​ക്ക​​​ളും മു​സ്​​ലിം​​​ക​​​ളും ര​​​ണ്ട് രാ​​​ജ്യ​​​ങ്ങ​​​ൾ​ത​​​ന്നെ​​​യാ​​​ണ്'' (7). മ​​​ഥു​​​ര​​​യി​​​ൽ ചേ​​​ർ​​​ന്ന ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ​​​യു​​​ടെ ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടാം സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​സ്​​ലിം​​​ലീ​​​ഗി​​​നെ ഇ​​​ന്ത്യ​​​യി​​​ലെ മു​സ്​​ലിം​​​ക​ളു​​​ടെ പ്ര​​​തി​​​നി​​​ധി അ​​​വ​​​കാ​​​ശി​​​ക​​​ളാ​​​യും ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ​​​യെ ഹി​​​ന്ദു​​​ക്ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി അ​​​വ​​​കാ​​​ശി​​​ക​​​ളാ​​​യും അം​​​ഗീ​​​ക​​​രി​​​ച്ച വൈ​​​സ്രോ​​​യി​​​യെ സ​​​വ​​​ർ​​​ക്ക​​​ർ അ​​​ഭി​​​ന​​​ന്ദി​​​ച്ചു. കൂ​​​ടാ​​​തെ 1937ലെ ​​​പ്ര​​​വി​​​ശ്യ ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സി​​​ന്ധ്, ബം​​​ഗാ​​​ൾ, വ​​​ട​​​ക്ക് പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ്ര​​​വി​​​ശ്യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന മു​സ്​​ലിം​​​ലീ​​​ഗ് മ​​​ന്ത്രി​​​സ​​​ഭ​​​ക​​​ളി​​​ൽ സ​​​വ​​​ർ​​​ക്ക​​​റു​​​ടെ ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. ര​​​ണ്ടാം ലോ​​​ക​​​യു​​​ദ്ധം പൊ​​​ട്ടി​​​പ്പു​റ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​യെ യു​​​ദ്ധ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​ക്കി​​​യ ബ്രി​​​ട്ടീ​​​ഷ് ന​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വി​​​ശ്യ സ​​​ർ​​​ക്കാ​​​റു​​​ക​​​ൾ രാ​​​ജി​വെ​​​ച്ച​​​പ്പോ​​​ൾ മു​സ്​​ലിം​​​ലീ​​​ഗും ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ​​​യും സം​​​യു​​​ക്ത​​​മാ​​​യി ഭ​​​രി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന മേ​​​ൽ പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലെ സ​​​ർ​​​ക്കാ​​​റു​​​ക​​​ൾ ഭ​​​ര​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്. കൂ​​​ടാ​​​തെ പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ രൂ​​​പ​വ​ത്​​​​ക​​​രി​​​ക്കാ​​​ൻ മു​സ്​​ലിം​​​ലീ​​​ഗി​​​ന് ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ പി​​​ന്തു​​​ണ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു. ഹി​​​ന്ദു​​​ക്ക​​​ളും മു​സ്​​ലിം​​​ക​ളും ഐ​​​ക്യ​​​ത്തോ​​​ടെ​​​യും സ​​​ഹ​​​വ​​​ർ​​​ത്തി​​​ത്വ​ത്തോ​​​ടെ​​​യും ഒ​​​റ്റ രാ​​​ജ്യ​​​മാ​​​യി ജീ​​​വി​​​ക്കാ​​​ൻ മ​​​ഹാ​​​ത്മ​​​ജി​​​യും ദേ​​​ശീ​​​യ പ്ര​​​സ്ഥാ​​​ന​​​വും നി​​​ല​​​കൊ​​​ണ്ട​​​പ്പോ​​​ൾ അ​​​തി​​​നെ എ​​​തി​​​ർ​​​ത്ത് തോ​​​ൽ​​​പ്പി​​​ക്കു​ക​​​യാ​​​യി​​​രു​​​ന്നു ഈ ​​​വി​​​ചി​​​ത്ര സ​​​ഖ്യ​​​ത്തി​െ​ൻ​റ ല​​​ക്ഷ്യം.

ഒ​​​റ്റു​​​കൊ​​​ടു​​​ക്ക​​​ലി​െ​ൻ​റ രാ​​​ഷ്​​ട്രീ​​​യം

ഇ​​​ന്ത്യ​​​ൻ സ്വാ​​​ത​​​ന്ത്ര്യസ​​​മ​​​ര പോ​​​രാ​​​ട്ട ച​​​രി​​​ത്ര​​​ത്തി​​​ലെ തി​​​ള​​​ങ്ങു​​​ന്ന ന​​​ക്ഷ​​​ത്ര​​​മാ​​​ണ് നേ​​​താ​​​ജി സു​​​ഭാ​​​ഷ് ച​​​ന്ദ്ര​ബോ​​​സ്. അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് വ​​​ലി​​​യ ബ​​​ഹു​​​മാ​​​ന​​​വും ക​​​ടു​​​ത്ത ആ​​​രാ​​​ധ​​​ന​​​യും പു​​​ല​​​ർ​​​ത്തു​​​ന്ന​​​വ​​​രാ​​​യി​​​ട്ടാ​​​ണ് സ​​​വ​​​ർ​​​ക്ക​​​റി​​​സ്​​റ്റു​ക​​​ളു​​​ടെ നാ​​​ട്യം. ര​​​ണ്ടാം ലോ​​​ക​​​യു​​​ദ്ധ​​​കാ​​​ല​​​ത്ത് ജ​​​പ്പാ​​​ൻ സ​​​ഹാ​​​യ​​​ത്തോ​​​ടെ ആ​​​സാ​​​ദ് ഹി​​​ന്ദ് ഫൗ​​​ജ് (INA) രൂ​​​പ​വ​ത്​​ക​​​രി​​​ച്ച് ഇ​​​ന്ത്യ​​​യെ ബ്രി​​​ട്ടീ​​​ഷ് ആ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽ​നി​​​ന്ന് മോ​​​ചി​​​പ്പി​​​ക്കാ​​​ൻ ബോ​​​സ് ഒ​​​രു​​​മ്പെ​​​ട്ട​​​പ്പോ​​​ൾ അ​​​തി​​​നെ​​​തി​​​രെ ബ്രി​​​ട്ടീ​​​ഷ് സൈ​​​ന്യ​​​ത്തെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യാ​​​ണ് ഹി​​​ന്ദു​​​ക്ക​​​ളെ ബ്രി​​​ട്ടീ​​​ഷ് സൈ​​​ന്യ​​​ത്തി​​​ലേ​​​ക്ക് ചേ​​​ർ​​​ക്കാ​​​നു​​​ള്ള റി​​​ക്രൂ​​​ട്ടി​​​ങ് ഏ​​​ജ​​​ൻ​​​സി പ​​​ണി സ​​​വ​​​ർ​​​ക്ക​​​റും ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ​​​യും ചേ​​​ർ​​​ന്ന് ചെ​​​യ്ത​​​ത്. 1941ൽ ​​​ഭ​​​ഗ​​​ൽ​​​പൂ​​​രി​​​ൽ ന​​​ട​​​ന്ന ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ സ​​​മ്മേ​​​ള​​​ന​​​ത്തെ സ​വ​ർ​ക്ക​ർ ഇ​ങ്ങ​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്​​തു: ''ഹി​​​ന്ദു താ​​​ൽ​പ​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​യി യു​​​ദ്ധ​​​മു​​​ഖ​​​ത്ത് ന​​​മ്മ​​​ൾ ബ്രി​​​ട്ടീ​​​ഷ് സ​​​ർ​​​ക്കാ​​​റി​​​നെ സ​​​ഹാ​​​യി​​​ക്കേ​​​ണ്ട​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ്. ഒ​​​രു നി​​​മി​​​ഷം​പോ​​​ലും പാ​​​ഴാ​​​ക്കാ​​​തെ രാ​​​ജ്യ​​​ത്തെ ഹി​​​ന്ദു​​​ക്ക​​​ൾ പ്ര​​​ത്യേ​​​കി​​​ച്ച് ബം​​​ഗാ​​​ൾ, അ​സം പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ സൈ​​​ന്യ​​​ത്തി​െ​ൻ​റ ഏ​​​തെ​​​ങ്കി​​​ലും വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലൊ​​​ന്നി​​​ൽ ചേ​​​ര​​​ണ​​​മെ​​​ന്ന് ആ​​​ഹ്വ​​​ാനം ചെ​​​യ്യു​​​ന്നു.''(8)

യു​​​ദ്ധ​​​ത്തി​​​ൽ ബ്രി​​​ട്ട​​​ൻ തോ​​​ൽ​​​ക്കു​​​ന്ന​​​ത് കാ​ണാ​ൻ ഒ​​​രു ത​​​ര​​​ത്തി​​​ലും ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ​​​ക്കും സ​​​വ​​​ർ​​​ക്ക​​​റി​​​നും സാ​​​ധി​​​ക്കു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ''ബ്രി​​​ട്ടീ​​​ഷ് സാ​​​മ്രാ​​​ജ്യം തോ​​​ൽ​​​ക്കു​​​ക​​​യെ​​​ന്നാ​​​ൽ രാ​​​ജ്യ​​​ത്തെ സ​​​മ്പ​​​ത്തും അ​​​ധി​​​കാ​​​ര​​​വും ആ​​​യു​​​ധ​​​ങ്ങ​​​ളും ജ​​​ർ​​​മ​​​നി​​​യു​​​ടെ കൈ​​​ക​​​ളി​​​ലെ​​​ത്തു​​​ക എ​​​ന്നാ​​​ണ​​​ർ​​​ഥം. അ​​​തൊ​​​രി​​​ക്ക​​​ലും അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ല''(9), സ​​​വ​​​ർ​​​ക്ക​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചു. ജ​​​പ്പാ​​​ൻ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഇ​​​ന്ത്യ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഏ​​​ഷ്യ​​​യെ സൈ​​​നി​​​ക നീ​​​ക്ക​​​ത്തി​​​ലൂ​​​ടെ യൂ​​​റോ​​​പ്യ​​​ൻ ആ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽ​നി​​​ന്ന് മോ​​​ചി​​​പ്പി​​​ക്കാ​​​ൻ സു​​​ഭാ​​​ഷ് ച​​​ന്ദ്ര ബോ​​​സ്‌ നി​​​ല​​​കൊ​​​ണ്ട​​​പ്പോ​​​ൾ അ​​​തി​െ​ൻ​റ നേ​​​ർ വി​​​പ​​​രീ​​​ത ദി​​​ശ​​​യി​​​ൽ നി​​​ല​​​യു​​​റ​​​പ്പി​​​ച്ച് INA സേ​​​നാം​​​ഗ​​​ങ്ങ​​​ളെ വ​​​ക​​​വ​​​രു​​​ത്താ​​​ൻ ബ്രി​​​ട്ട​​​ന് ഹി​​​ന്ദു​​​ക്ക​​​ളെ സ​​​മ്മാ​​​നി​​​ച്ച​​​യാ​​​ളാ​​​ണ് ദാ​​​മോ​​​ദ​​​ർ സ​​​വ​​​ർ​​​ക്ക​​​ർ. അ​​​വ​​​രാ​​​ണി​​​ന്ന് ബോ​​​സി​​​നെ ത​​​ങ്ങ​​​ളു​​​ടെ പോ​​​സ്​​റ്റ​ർ ബോ​​​യി​​​യാ​​​യി കൊ​​​ണ്ടാ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് വ​​​രു​​​മ്പോ​​​ൾ വി​​​ധി​വൈ​​​പ​​​രീ​​​ത്യ​​​മ​​​ല്ലാ​​​തെ മ​​​റ്റെ​​​ന്താ​​​ണ്? ബ്രി​​​ട്ടീ​​​ഷ് സേ​​​ന​​​ക​​​ളി​​​ലേ​​​ക്ക് ഹി​​​ന്ദു​​​ക്ക​​​ളെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന ക്യാ​​​മ്പു​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കാ​​​നാ​​​യി ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ നേ​​​താ​​​ക്ക​​​ളാ​​​യ ഗ​​​ണ​​​പ​​​ത് റാ​​​യ് (മ​​​ധ്യ -വ​​​ട​​​ക്ക​​​ൻ മേ​​​ഖ​​​ല), എ​​​ൽ.​ബി. ​​ഭോ​​​പാ​​​ട്ക​​​ർ (മ​​​ധ്യ -തെ​​​ക്ക​​​ൻ മേ​​​ഖ​​​ല )എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ര​​​ണ്ട് ബോ​​​ർ​​​ഡു​​​ക​​​ൾ രൂ​​​പ​വ​ത്​​ക​​​രി​​​ക്കു​​​ക​​​യും ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ​​​യു​​​ടെ ത​​​ന്നെ നേ​​​താ​​​ക്ക​​​ളാ​​​യ ജ്വാ​​​ലാ പ്ര​​​സാ​​​ദ് ശ്രീ​​​വാ​​​സ്ത​​​വ, ബാ​​​രി​​​സ്​​റ്റ​​​ർ ജം​​​ന​​​ദാ​​​സ് മേ​​​ത്ത, വി.​​​വി. ഖ​​​ലീ​​​ക​​​ർ എ​​​ന്നി​​​വ​​​രെ യു​​​ദ്ധോ​​​പ​​​ദേ​​​ശ സ​​​മി​​​തി​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി സ​​​വ​​​ർ​​​ക്ക​​​ർ നി​​​യ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു (10). ഈ ​​​ഒ​​​റ്റു​​​കൊ​​​ടു​​​ക്ക​​​ലി​െ​ൻ​റ പ്ര​​​വൃ​​​ത്തി​​​യെ ബ്രി​​​ട്ടീ​​​ഷ് സാ​​​മ്രാ​​​ജ്യ​​​ത്വ​​​ത്തെ കെ​​​ട്ടു​​​കെ​​​ട്ടി​​​ക്കാ​​​ൻ സൈ​​​ന്യ​​​ത്തി​​​നു​​​ള്ളി​​​ൽ ക​​​ലാ​​​പം ന​​​ട​​​ത്താ​​​നാ​​​യാ​​​ണ് ഹി​​​ന്ദു യു​​​വാ​​​ക്ക​​​ളെ സ​​​വ​​​ർ​​​ക്ക​​​ർ റി​​​ക്രൂ​​​ട്ട് ചെ​​​യ്ത് ന​​​ൽ​കി​​​യ​​​തെ​​​ന്നു​​​ള്ള ലേ​​​ഖ​​​ക​െ​ൻ​റ ന്യാ​​​യീ​​​ക​​​ര​​​ണം വാ​​​യി​​​ക്കു​​​മ്പോ​​​ൾ സ​​​ത്യ​​​ത്തി​​​ൽ ചി​​​രി​​​ക്ക​​​ണോ ക​​​ര​​​യ​​​ണോ എ​​​ന്ന് ച​​​രി​​​ത്ര വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ശ​​​ങ്കി​​​ച്ചു​​​പോ​​​കും!

സ​​​വ​​​ർ​​​ക്ക​​​ർ എ​​​ങ്ങ​നെ വീ​​​ർ ആ​​​യി?

മോ​​​ഹ​​​ൻ​​​ദാ​​​സ് ക​​​രം​​​ച​​​ന്ദ് ഗാ​​​ന്ധി​​​യെ ആ​​​ദ​​​ര​​​വോ​​​ടെ മ​​​ഹാ​​​ത്മ​​​ൻ എ​​​ന്ന് വി​​​ളി​​​ച്ച​​​ത്‌ വി​​​ശ്വ മ​​​ഹാ​​​ക​​​വി ടാ​​​ഗോ​​​ർ ആ​​​യി​​​രു​​​ന്നു. ടാ​​​ഗോ​​​റി​​​നെ ബ​​​ഹു​​​മാ​​​ന​​​പൂ​​​ർ​​​വം ഗു​​​രു​​​ദേ​​​വ് എ​​​ന്ന് വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത് ഗാ​​​ന്ധി​​​യാ​​​യി​​​രു​​​ന്നു. സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​ബോ​​​സി​​​നെ ഗാ​​​ന്ധി നേ​​​താ​​​ജി എ​​​ന്ന് വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​പ്പോ​​​ൾ ഗാ​​​ന്ധി​​​ജി​​​ക്ക് രാ​​​ഷ്​​ട്ര​​​പി​​​താ​​​വി​െ​ൻ​റ പ​​​ട്ടം ചാ​​​ർ​​​ത്തി ന​​​ൽ​​​കി ബോ​​​സ്‌. അ​​​ബു​ൾ​​​ക​​​ലാം ആ​​​സാ​​​ദി​​​നെ മൗ​​​ലാ​​​നാ​യെ​​​ന്നും വ​​​ല്ല​​​ഭ്​​ഭാ​​​യ് പ​​​ട്ടേ​​​ലി​​​നെ സ​​​ർ​​​ദാ​​​ർ എ​​​ന്നും അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത​​​ത് ഗാ​​​ന്ധി​​​യാ​​​ണ്. എ​​​ന്നാ​​​ൽ വി​​​നാ​​​യ​​​ക് ദാ​​​മോ​​​ദ​ർ സ​​​വ​​​ർ​​​ക്ക​​​റി​​​ന് 'വീ​​​ർ'​ പ​​​ട്ടം ചാ​​​ർ​​​ത്തി കി​​​ട്ടി​​​യ​​​തി​െ​ൻ​റ ച​​​രി​​​ത്രം ന​​​മ്മി​​​ൽ കൗ​​​തു​​​ക​​​വും ചി​​​രി​​​യും ചി​​​ന്ത​​​യും ജ​​​നി​​​പ്പി​​​ക്കും. വി​​​നാ​​​യ​​​ക് ദാ​​​മോ​​​ദ​ർ സ​​​വ​​​ർ​​​ക്ക​​​റി​െ​ൻ​റ ആ​​​ദ്യ ജീ​​​വ​​​ച​​​രി​​​ത്ര ഗ്ര​​​ന്ഥ​​​ത്തി​െ​ൻ​റ പേ​​​ര് Life of Barrister Savarkar എ​​​ന്നാ​​​ണ്. ചി​​​ത്ര​​​ഗു​​​പ്ത എ​​​ന്ന​​​യാ​​​ളാ​​​ണ് അ​​​ത് ര​​​ചി​​​ച്ച​​​തെ​​​ന്ന് രേ​​​ഖ​​​പ്പെ​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട​​​തി​​​ൽ.1926​ൽ ​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ആ ​​​പു​​​സ്ത​​​ക​​​ത്തി​​​ലാ​​​ണ് സ​​​വ​​​ർ​​​ക്ക​​​റി​​​നെ 'വീ​​​ർ സ​​​വ​​​ർ​​​ക്ക​​​ർ' എ​​​ന്ന് വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത്! സ​​​വ​​​ർ​​​ക്ക​​​റി​െ​ൻ​റ കൃ​​​തി​​​ക​​​ളു​​​ടെ പ്ര​​​സാ​​​ധ​​​ക​​​രാ​​​യ 'വീ​​​ർ സ​​​വ​​​ർ​​​ക്ക​​​ർ പ്ര​​​കാ​​​ശ​​​ൻ' 1987ൽ ​​​ഈ പു​​​സ്ത​​​ക​​​ത്തി​െ​ൻ​റ ര​​​ണ്ടാം പ​​​തി​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി. അ​​​തി​െ​ൻ​റ ആ​​​മു​​​ഖ​​​ത്തി​​​ൽ പ്ര​​​സാ​​​ധ​​​ക​​​നാ​​​യ ര​​​വീ​​​ന്ദ്ര രാ​​​മ​​​ദാ​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി: ''ചി​​​ത്ര​​​ഗു​​​പ്ത മ​​​റ്റാ​​​രു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​ത് സ​​​വ​​​ർ​​​ക്ക​​​ർ​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു''(11).​​ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട ഒ​​​രു മ​​​നു​​​ഷ്യ​െ​ൻ​റ സ്വ​​​യം പു​​​ക​​​ഴ്ത്ത​​​ലാ​​​യി​​​രു​​​ന്നു ആ ​​​വി​​​ളി​​​പ്പേ​​​രെ​​​ന്ന് അ​​​പ്പോ​​​ഴാ​​​ണ് ലോ​​​കം അ​​​റി​​​യു​​​ന്ന​​​ത്. ഇ​​​തേ വ​​​സ്തു​​​ത​​​യെ അ​​​ധി​​​ക​​​രി​​​ച്ച് പ​​​വ​​​ൻ കു​​​ൽ​​​ക്ക​​​ർ​​​ണി 'ദ ​​​വ​​​യ​​​റി'​ൽ ​​ലേ​​​ഖ​​​ന​​​മെ​​​ഴു​​​തി(12).

വി.ഡി സവർക്കർ നാഥുറാം വിനായക് ഗോദ്സെ, ഗോൾവാൾക്കർ തുടങ്ങിയവർക്കൊപ്പം

ഗാ​​​ന്ധി​വ​​​ധ​​​മെ​​​ന്ന പാ​​​പ​​​ക്ക​​​റ

1948 ഫെ​​​ബ്രു​​​വ​​​രി 27ന് ​​​ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന സ​​​ർ​​​ദാ​​​ർ വ​​​ല്ല​​​ഭ്​​ഭാ​​​യ് പ​​​ട്ടേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ഹ്​​റു​വി​​​നെ​​​ഴു​​​തി​​​യ ക​​​ത്തി​​​ലെ ഒ​​​രു വാ​​​ച​​​കം ഇ​​​താ​​​യി​​​രു​​​ന്നു: ''വി​​​നാ​​​യ​​​ക് ദാ​​​മോ​​​ദ​​​ർ സ​​​വ​​​ർ​​​ക്ക​​​റു​​​ടെ നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഹി​​​ന്ദു​​​മ​​​ഹാ​​​സ​​​ഭ​​​യി​​​ലെ മ​​​താ​​​ന്ധ​​​ന്മാ​​​രു​​​ടെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ പ​​​രി​​​ണ​തഫ​​​ല​​​മാ​​​ണ് ഗാ​​​ന്ധിവ​​​ധം.'' ഈ ​​​കേ​​​സി​​​ൽ ആ​​​റാം പ്ര​​​തി​​​യാ​​​യി സ​​​വ​​​ർ​​​ക്ക​​​ർ വി​​​ചാ​​​ര​​​ണ നേ​​​രി​​​ട്ടു​​​വെ​​​ങ്കി​​​ലും തെ​​​ളി​​​വു​​​ക​​​ളു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ, ഗാ​​​ന്ധി​വ​​​ധ​​​മെ​​​ന്ന പാ​​​പ​​​ക്ക​​​റ മാ​​​യ്ച്ചു​ക​​​ള​​​യാ​​​ൻ ജീ​​​വി​​​താ​​​വ​​​സാ​​​നം​വ​​​രെ സ​​​വ​​​ർ​​​ക്ക​​​റി​​​ന് സാ​​​ധി​​​ച്ചി​​​ല്ല. ജീ​​​വി​​​ത​കാ​​​ല​​​ത്ത് സ​​​വ​​​ർ​​​ക്ക​​​റി​​​ന് നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​െ​ൻ​റ പി​​​ന്മു​​​റ​​​ക്കാ​​​ർ പി​​​ന്നീ​​​ട് 'ചാ​​​ർ​​​ത്തി ന​​​ൽ​​​കാ​​​ൻ' ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​ണ് തൊ​​​ണ്ണൂ​​​റു​​​ക​​​ൾ​​​ക്ക് ശേ​​​ഷ​​​മു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ കാ​​​ഴ്ച. അ​​​തി​െ​ൻ​റ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് സ​​​വ​​​ർ​​​ക്ക​​​ർ മാ​​​പ്പെ​​​ഴു​​​തി ന​​​ൽ​​​കി മോ​​​ച​​​നം സാ​​​ധി​​​ത​​​മാ​​​ക്കി​​​യ സെ​​​ല്ലു​​​ലാ​​​ർ ജ​​​യി​​​ൽ സ്ഥി​​​തി​ചെ​​​യ്യു​​​ന്ന അ​ന്ത​​​മാ​​​ൻ ദ്വീ​​​പി​​​ലെ പോ​​​ർ​​​ട്ബ്ലെ​​​യ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന് 2002 മേ​​​യ് 4ന് ​​​വാ​​​ജ്‌​​​പേ​​​യി സ​​​ർ​​​ക്കാ​​​ർ വീ​​​ർ സ​​​വ​​​ർ​​​ക്ക​​​ർ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് എ​​​ന്ന് നാ​​​മ​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത്. അ​​​തേ സ​​​ർ​​​ക്കാ​​​റി​​​ലെ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന റാം ​​​നാ​​​യി​​​ക്കാ​​​ണ് സെ​​​ല്ലു​​​ലാ​​​ർ ജ​​​യി​​​ലി​​​ന് പു​​​റ​​​ത്ത്‌ സ​​​വ​​​ർ​​​ക്ക​​​റു​​​ടെ പേ​​​രി​​​ൽ സ്മാ​​​ര​​​ക ദീ​​​പ​​​ശി​​​ഖ സ്ഥാ​​​പി​​​ക്കു​​​ക​​​യും ലൈ​​​റ്റ് & സൗ​​​ണ്ട് ഷോ ​​​ഉ​​​ദ്​​ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യും ചെ​​​യ്ത​​​ത്. പാ​​​ർ​​​ല​​​മെ​​​ൻ​റി​െ​ൻ​റ സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​​ൽ ഗാ​​​ന്ധി​​​ജി​​​യു​​​ടെ ചി​​​ത്ര​​​ത്തി​​​ന് നേ​​​രെ എ​​​തി​​​ർ​​​വ​​​ശ​​​ത്തു​​​ള്ള ചു​​​വ​രി​​​ൽ ഗാ​​​ന്ധി വ​​​ധ​​​ത്തി​​​ലെ ആ​​​റാം പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന സ​​​വ​​​ർ​​​ക്ക​​​റു​​​ടെ ചി​​​ത്രം 2003 ഫെ​​​ബ്രു​​​വ​​​രി 26ന് ​​​അ​​​നാച്ഛാ​​​ദ​​​നംചെ​​​യ്ത് സം​​​ഘ​​്​​പ​​​രി​​​വാ​​​ർ ഭ​​​ര​​​ണ​​​കൂ​​​ടം ച​​​രി​​​ത്ര​​​ത്തെ ഒ​​​രി​​​ക്ക​​​ൽ​കൂ​​​ടി അ​​​പ​​​മാ​​​നി​​​ച്ചു. ഗാ​​​ന്ധി​​​യെ വെ​​​ടി​​​വെ​​​ച്ചു കൊ​​​ന്ന നാ​​​ഥു​​​റാം വി​​​നാ​​​യ​​​ക ഗോ​​​ദ്​​​​സെ​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ ഗോ​​​പാ​​​ൽ ഗോ​​​ദ്​​സെ​​​യു​​​മാ​​​യി പ്ര​​​ശ​​​സ്ത പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ അ​​​ര​​​വി​​​ന്ദ് രാ​​​ജ​​​ഗോ​​​പാ​​​ൽ ന​​​ട​​​ത്തി​​​യ അ​​​ഭി​​​മു​​​ഖം 1994 ജ​​​നു​​​വ​​​രി 28ന് Frontline ​​​മാ​​​സി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. നാ​​​ഥു​റാം ഗോ​​​ദ്​​െ​സ ആ​ർ.​എ​സ്.​എ​സ്​ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന​​​ല്ല എ​​​ന്ന എ​​​ൽ.​കെ. ​​അ​​​ദ്വാ​​​നി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന പു​​​റ​​​ത്തു​​​വ​​​ന്ന കാ​​​ലം​കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു അ​​​ത്. അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ ചോ​​​ദ്യം ഗാ​​​ന്ധി​​​യെ വ​​​ധി​​​ക്കു​​​മ്പോ​​​ൾ നാ​​​ഥു​റാം ആ​ർ.​എ​സ്.​എ​സ് ആ​​​യി​​​രു​​​ന്നോ എ​​​ന്നാ​​​ണ്. ഗോ​​​പാ​​​ൽ ഗോ​​​ദ്​​സെ​​​യു​​​ടെ മ​​​റു​​​പ​​​ടി: ''ആ​​​ർ.​എ​​​സ്.​എ​​​സി​ലെ ബൗ​​​ദ്ധി​​​ക് കാ​​​ര്യ​​​വാ​​​ഹ​​​കാ​​​യി​​​രു​​​ന്നു നാ​​​ഥു​റാം. താ​​​ൻ ആ​​​ർ.​എ​​​സ്.​എ​​​സ്​ ഉ​​​പേ​​​ക്ഷി​​​ച്ചു​​​വെ​​​ന്ന് അ​​​യാ​​​ൾ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. പ​​​ക്ഷേ അ​​​ത് ഗാ​​​ന്ധിവ​​​ധ​​​ത്തി​​​ൽ പേ​​​രു​ദോ​​​ഷം കേ​​​ട്ട ആ​​​ർ.​എ​​​സ്.​എ​​​സിെ​ൻ​റ ​​ര​​​ക്ഷ​​​ക്ക് വേ​​​ണ്ടി മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹം ആ​​​ർ.​എ​​​സ്.​എ​​​സ്​ ഉ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്നി​​​ല്ല.'' നാ​​​ഥു​​​റാ​​​മി​െ​ൻ​റ ആ​​​ർ.​എ​​​സ്.​എ​​​സ്​ ബ​​​ന്ധ​​​ത്തെ ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞ അ​​​ദ്വാ​​​നി​​​യെ ഗോ​​​പാ​​​ൽ ഗോ​​​ദ്​​സെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത് ഭീ​​​രു എ​​​ന്നാ​​​ണ്. ''പോ​​​യി ഗാ​​​ന്ധി​​​യെ കൊ​​​ന്നു​​​വ​​​രൂ എ​​​ന്ന പ്ര​​​മേ​​​യം ആ​​​ർ.​എ​​​സ്.​എ​​​സ്​ പാ​​​സാ​​​ക്കി​​​യി​​​ല്ലെ​​​ന്നേ​​​യു​​​ള്ളൂ'' എ​​​ന്ന് ഗോ​​​പാ​​​ൽ ഗോ​​​ദ്​​സെ മ​​​റ്റൊ​​​രു ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​രം ന​​​ൽ​​​കു​​​മ്പോ​​​ൾ ചി​​​ല സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഉ​​​ത്ത​​​രം പ​​​റ​​​യാ​​​തെ പ​​​റ​​​ഞ്ഞു​വെ​​​ക്കു​​​ന്നു​​​ണ്ട് ഗോ​​​പാ​​​ൽ ഗോ​​​ദ്​​സെ. എ​​​ന്താ​​​യി​​​രു​​​ന്നു ഗാ​​​ന്ധി വ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ൾ സ​​​വ​​​ർ​​​ക്ക​​​റി​െ​ൻ​റ പ്ര​​​തി​​​ക​​​ര​​​ണം എ​​​ന്ന ആ​​​റാ​​​മ​​​ത്തെ ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​രം സാ​​​ധാ​​​ര​​​ണ നേ​​​താ​​​ക്ക​​​ൾ പ​​​റ​​​യു​​​ന്ന വാ​​​ച​​​ക​​​ങ്ങ​​​ൾ ത​​​ന്നെ: ''മ​​​ര​​​ണ വി​​​വ​​​രം അ​​​റി​​​ഞ്ഞ​​​പ്പോ​​​ൾ ഞാ​​​ൻ ഞെ​​​ട്ടി​​​പ്പോ​​​യി!'' അ​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​െ​ൻ​റ പ​​​ര​​​സ്യ പ്ര​​​തി​​​ക​​​ര​​​ണം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു എ​​​ന്നു​​​കൂ​​​ടി ഗോ​​​പാ​​​ൽ ഗോ​​​ദ്​​സെ പ​​​റ​​​ഞ്ഞു​​​വെ​​​ക്കു​​​മ്പോ​​​ൾ സ്വ​​​കാ​​​ര്യ പ്ര​​​തി​​​ക​​​ര​​​ണം അ​​​ങ്ങ​നെ​​​യ​​​ല്ലാ​​​യി​​​രു​​​ന്നു എ​​​ന്നു​കൂ​​​ടി വാ​​​യി​​​ച്ചെ​​​ടു​​​ക്കേ​​​ണ്ടി​വ​​​രും!(13)

ഹൃ​​​ദ​​​യ​​​ത്തി​​​ലും പ്ര​​​വൃ​ത്തി​​​യി​​​ലും സാ​​​മ്രാ​​​ജ്യ​ത്വ​​​ത്തോ​​​ടും രാ​​​ജാ​​​ധി​​​കാ​​​ര​​​ത്തോ​​​ടും പ്ര​​​തി​​​പ​​​ത്തി​​​യും വി​​​ധേ​​​യ​​​ത്വ​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന വി​​​നാ​​​യ​​​ക് ദാ​​​മോ​​​ദ​​​ർ സ​​​വ​​​ർ​​​ക്ക​​​ർ എ​​​ന്ന മ​​​നു​​​ഷ്യ​​​ൻ മ​​​രി​​​ച്ച് മ​​​ണ്ണ​​​ടി​​​ഞ്ഞ് നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​പ്പു​​​റം സ്വാ​​​ത​​​ന്ത്ര്യസ​​​മ​​​ര പോ​​​രാ​​​ളി​​​യാ​​​യും ധീ​​​ര​​​ത​​​യു​​​ടെ പ്ര​​​തീ​​​ക​​​മാ​​​യും ഭാ​​​ര​​​താം​​​ബ​​​യു​​​ടെ പ്രി​​​യ​​​പു​​​ത്ര​​​നാ​​​യു​​​മൊ​​​ക്കെ വാ​​​ഴ്ത്തു​​​പാ​​​ട്ടു​​​കാ​​​രാ​​​ൽ പു​​​ക​​​ഴ്ത്ത​​​പ്പെ​​​ടു​​​മ്പോ​​​ൾ നേ​​​രി​െ​ൻ​റ ച​​​രി​​​ത്ര​​​മ​​​ങ്ങ​​​നെ​​​യ​​​ല്ലെ​​​ന്നും ധീ​​​ര​​​നാ​​​യ ഗാ​​​ന്ധി​​​യും ഭീ​​​രു​​​വാ​​​യ സ​​​വ​​​ർ​​​ക്ക​​​റും ര​​​ണ്ടും വ്യ​​​ത്യ​​​സ്ത പ്ര​​​തീ​​​ക​​​ങ്ങ​​​ളാ​​​ണെ​​​ന്നും തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ന​​​മു​​​ക്കാ​​​വ​​​ണം. ഗാ​​​ന്ധി​​​ജി സ​​​മ​​​ഗ്രാ​​​ധി​​​പ​​​ത്യ​​​ത്തി​​​നെ​​​തി​​​രാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​െ​ൻ​റ​​​യും പ്ര​​​തി​​​രോ​​​ധ​​​ത്തി​െ​ൻ​റ​​​യും പ്ര​​​തീ​​​ക​​​മാ​​​യി​​​രു​​​ന്നു​വെ​​​ങ്കി​​​ൽ സാ​​​മ്രാ​​​ജ്യ വി​​​ധേ​​​യ​​​ത്വ​​​ത്തി​െ​ൻ​റ​​​യും ഭീ​​​രു​​​ത്വ​​​ത്തി​െ​ൻ​റ​​​യും പ്ര​​​തീ​​​ക​​​മാ​​​ണ് സ​​​വ​​​ർ​​​ക്ക​​​റെ​​​ന്നും ന​​​മ്മ​​​ൾ തി​​​രി​​​ച്ച​​​റി​​​യ​​​ണം.

അ​​​വ​​​ലം​​​ബം

1. Veer Sanghvi: 6-9-2009 Hindusthan Times

2. V.D. Savarkar: The Indian War of Independance 1857

3. R.C. Majumdar: Penal Settlement In Andaman, Ministry of Social Welfare Govt. of India 1975

4. Shamsul Islam: Hindutva; Savarkar Unmasked P.P 74 to 81

5. Dhananjay Keer: Veer Savarkar, Popular Prakasham, Bombay 1988 P .Vll

6. Savarkar V.D: Samagra Savarkar Vangmaya: Hindu Rashtra Darshan Vol .6 P. 296

7. Indian Annual Register 1943 Vol 2 P.10

8. Savarkar V.D: Samagra Savarkar Vangmaya: Hindu Rashtra Darshan Vol .6 P.474

9. Ibid: P.419

10. A.S. Bhide: Vinayak Damodar Savarkar's Whirl Wind Propoganda

P .XXIV

11. Chitra Gupta: Life of Barrister Savarkar 2nd Edition -1987 Veer Savarkar Prakashan

12. Pavan Kulkarni: How did Savarkar, a staunch Supporter of British Colonialism come to be known as Veer? 28-5-2019 Wire

13. Teesta Setalvad: Beyond Doubt

P. 267, 268

Tags:    
News Summary - Vinayak Damodar Savarkar life story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.