വാഷിങ്ടൺ ഡി.സി: എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ പാമ്പിനെ പേടിച്ച് പുകയിട്ടപ്പോൾ വീട് കത്തിയമർന്ന ഹതഭാഗ്യനുണ്ട് അമേരിക്കയിൽ. വാഷിങ്ടൺ ഡി.സിയിൽ നിന്ന് 40 കിലോമീറ്റർ അകലെ പൂൾസ്വില്ലയിലാണ് സംഭവം.
പാമ്പിനെ തുരത്താൻ വീട്ടുടമ പുകയിടുകയായിരുന്നു. എന്നാൽ അബദ്ധത്തിൽ തീപടർന്ന് വീട് കത്തിയമരുകയായിരുന്നുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ദശലക്ഷം ഡോളറിന്‍റെ നഷ്ടം കണക്കാക്കുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ പാമ്പുകൾക്ക് അപകടത്തിൽ എന്ത് സംഭവിച്ചുവെന്ന കാര്യം വ്യക്തമല്ല. 13 മുടക്കി നിർമിച്ച വീടാണ് കത്തിയമർന്നത്.
നവംബർ 23ന് രാത്രിയാണ് തീപിടിച്ചതെന്ന് അധികൃതർ പറഞ്ഞു. ബേസ്മെന്റിൽ നിന്ന് പടർന്ന് തുടങ്ങിയ തീയണക്കാൻ 75 ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.