'2021 പകുതിയോടെ പത്തോളം കോവിഡ്​ വാക്​സിനുകൾ ലഭ്യമാകും'

ന്യൂഡൽഹി: അനുമതി ലഭിച്ചാൽ 2021 പകുതിയോടെ പത്തോളം കോവിഡ്​ വാക്​സിനുകൾ ലഭ്യമാകുമെന്ന്​ ആഗോള ഫാർമസ്യൂട്ടിക്കൽ വ്യവസായ ഗ്രൂപ്പ്​ തലവൻ. മരുന്ന്​ കമ്പനികൾക്ക്​ ​േപറ്റൻറ്​ പരിരക്ഷ ആവശ്യമാണെന്നും ​ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ്​ ഫാർമസ്യൂട്ടിക്കൽ മാന​ുഫാക്​ചറേഴ്​സ്​ അസോസിയേഷൻ ഡയക്​ടർ ജനറൽ തോമസ്​ ക്യൂനി പറഞ്ഞു.

ഫൈസർ, ബയോ എൻടെക്​, മോഡേണ, ആസ്​ട്രസെനക തുടങ്ങിയവയുടെ വാക്​സിനുകൾ പരീക്ഷണത്തിൽ ഫലപ്രദമാണെന്ന്​ കണ്ടെത്തി. എന്നാൽ അവ ഏറ്റവും എളുപ്പത്തിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്ന കാര്യത്തിൽ ചോദ്യം ഉയരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോൺസൺ ആൻഡ്​ ജോൺസൺ, നോവാവാക്​സ്​ തുടങ്ങിയവയുടെ വാക്​സിനുകളിലും പ്രതീക്ഷയുണ്ടെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ ഫാർമകളും ബയോടെക്​ ​കമ്പനികളും കോവിഡ്​ മഹാമാരി സമയത്ത്​ വാക്​സിൻ വികസിപ്പിക്കുന്നതിനും പരീക്ഷണത്തിനും നിർമാണത്തിനും വലിയ നിക്ഷേപം സാധ്യമാക്കി. അതിനാൽ തന്നെ വാക്​സിനുകൾക്ക്​ പേറ്റൻറ്​ ലഭ്യമാക്കണം. നിർബന്ധിത ​ൈലസൻസിങ്​ നൽകുന്നതിനായി പേറ്റൻറ്​ പരിരക്ഷ നൽകാതിരിക്കുന്നത്​ വാക്​സി​െൻറ ഗുണനിലവാരത്തെ ബാധിക്കും.

Tags:    
News Summary - 10 Covid 19 vaccines could be available by mid 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.