ഇറാഖിൽ 100 നവജാതശിശുക്കൾക്ക് ‘നസ്റുല്ല’ എന്ന് പേരിട്ടു

ബഗ്ദാദ്: ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ലയുടെ മരണത്തിനു പിന്നാലെ ഇറാഖിൽ നൂറോളം നവജാതശിശുക്കൾക്ക് ‘നസ്റുല്ല’ എന്ന് നാമകരണം ചെയ്തു.

കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസൻ നസുറുല്ലയോടുള്ള ബഹുമാനാർത്ഥമാണ് നവജാതശിശുക്കൾക്ക് ഈ പേര് നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാഖ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തുടനീളം 100ഓളം കുഞ്ഞുങ്ങൾക്ക് ‘നസ്റുല്ല’ എന്ന പേര് പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹം ഉൾക്കൊള്ളുന്ന ചെറുത്തുനിൽപ്പിന്റെ പാരമ്പര്യം അദ്ദേഹത്തിന്റെ മരണത്തിനുമപ്പുറം നിലനിൽക്കുമെന്ന് സൂചിപ്പിക്കുന്നതാണ് നവജാതശിശുക്കളുടെ നാമകരണം.

മൂന്ന് പതിറ്റാണ്ടിലേറെയായി ഹിസ്ബുള്ളയുടെ തലപ്പത്തിരുന്ന നസ്‌റുല്ല പല അറബ് രാജ്യങ്ങളിലും ഇസ്രായേൽ- പാശ്ചാത്യ സ്വാധീനത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ പ്രതീകമായാണ് പലരും കരുതുന്നത്. ഇറാഖിലെ ഷിയ സമുദായത്തിൽ അദ്ദേഹത്തിന് ധാരാളം അനുയായികളുമുണ്ട്.

അദ്ദേഹത്തിന്റെ കൊലപാതകത്തെ തുടർന്ന് ബാഗ്ദാദിലും മറ്റ് നഗരങ്ങളിലും പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. 

Tags:    
News Summary - 100 newborns named 'Nasrullah' in Iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.