ചിക്കാഗോയിലെ ഹാലോവീൻ ആഘോഷത്തിനിടെ വെടിവെപ്പ്; മൂന്നു കുട്ടികളുൾപ്പെടെ 14 പേർക്ക് പരിക്ക്



ഇല്യോൺ: ചിക്കാഗോ നഗരത്തിലെ ഗാർഫീൽഡ് പാർക്കിൽ ഹലോവീൻ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ മൂന്നു കുട്ടികളുൾപ്പെടെ 14 പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

വെടിവെപ്പിന്‍റെ കാരണം വ്യക്തമല്ല. അക്രമികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി ചിക്കാഗൊ പൊലീസ് സൂപ്രണ്ടന്‍റ് ഡേവിഡ് ബ്രൗൺ അറിയിച്ചു. 

Tags:    
News Summary - 14 hurt, including 3 children, in Chicago Halloween shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.