കനത്ത മൂടൽ മഞ്ഞിൽ എതിരെ വന്ന വാഹനം കണ്ടില്ല; ചൈനയില്‍ അപകടത്തിൽ 17 പേർക്ക് ദാരുണാന്ത്യം

ചൈന: കനത്ത മൂടൽ മഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ചൈനയില്‍ 17 പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ ഒരു മണിയോടുകൂടി ജിയാങ്സി പ്രവിശ്യയിലായിരുന്നു സംഭവം. രാത്രി മൂടൽ മഞ്ഞിൽ എതിരെ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

കർശനമായ സുരക്ഷാ നിയന്ത്രണങ്ങളുടെ അഭാവമാണ് ചൈനയിൽ റോഡപകടങ്ങൾക്ക് കാരണമാകുന്നത്. അപകടം സാധാരണമാകുന്ന ചൈനയിൽ സെപ്തംബറിലും ബസ് മറിഞ്ഞ് 27 യാത്രക്കാർ മരിച്ചിരുന്നു. ഇതേ തുടർന്ന് വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്നും ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും കാൽനടയാത്രക്കാർ റോഡിൽ നിന്ന് കൃത്യമായ അകലം പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - 17 Killed, 22 Injured In Road Accident In China's Jiangxi Province

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.