തെഗൂസിഗൽപ: മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിൽ പുതുവൽസര ആഘോഷത്തിനിടെ ഉണ്ടായ സംഘർഷങ്ങളിൽ 18 മരണം. 2019ലെ പുതുവൽസര ആഘോഷത്തിനിടെ മരണപ്പെട്ടവരുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ കുറവാണ്. 24 കൊലപാതകങ്ങളാണ് 2019ൽ അരങ്ങേറിയതെന്ന് നാഷണൽ പൊലീസ് ഉപമേധാവി റിഗോബെർട്ടോ റോഡ്രിഗസ് അറിയിച്ചു.
2019ൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് 4,082 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തപ്പോൾ 2020ൽ 3,482 മരണങ്ങളാണ് ഉണ്ടായതെന്ന് അധികൃതർ പറയുന്നു. 2020ൽ ഒരു ലക്ഷം നിവാസികളിൽ 37 നരഹത്യകൾ നടന്നു. എന്നാൽ, 2019ൽ ഒരു ലക്ഷം നിവാസികളിൽ 44.5 കൊലപാതകങ്ങളാണ് നടന്നതെന്നും നാഷണൽ പൊലീസ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.