നോർവെയിലെ നൈറ്റ് ക്ലബിൽ വെടിവെപ്പ്: രണ്ട് മരണം; 14 പേർക്ക് പരിക്ക്

ഒസ്ലോ: നോർവെയുടെ തലസ്ഥാനമായ ഒസ്ലോയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. ഒസ്ലോയിലെ നൈറ്റ് ക്ലബിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിലെ പ്രതിയെന്നു കരുതുന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ലണ്ടൻ പബിലും സമീപത്തെ ക്ലബിലും തെരുവിലുമെല്ലാം ഇയാൾ വെടിയുതിർത്തു. വെടിവെപ്പ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ അക്രമിയെ പിടികൂടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ഒസ്ലോയിലെ പ്രശസ്തമായ ഗേ ബാറും നൈറ്റ് ക്ലബുമാണ് ലണ്ടൻ പബ്. അക്രമത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല.  

Tags:    
News Summary - 2 Dead, Several Injured In Norway Nightclub Shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.