ഇറാൻ സൈനിക കേന്ദ്രത്തിൽ വാതക ചോർച്ച; രണ്ടു മരണം

തെഹ്റാൻ: ഇറാന്റെ സൈനിക കേന്ദ്രത്തിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് രണ്ടുപേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്ഫഹാൻ പ്രവിശ്യയിലെ ഇറാനിയൻ റെവല്യൂഷനറി ഗാർഡിന്റെ വർക്ക് ഷോപ്പിൽ ബുധനാഴ്ച രാത്രിയാണ് ചോർച്ചയുണ്ടായത്.

ക്യാപ്റ്റൻ മുജ്തബ നസാരിയും ലെഫ്റ്റനൻറ് കേണൽ മുഖ്താർ മുർഷിദിയുമാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ റെവല്യൂഷനറി ഗാർഡ് പുറത്തുവിട്ടിട്ടില്ല. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ-ഇസ്രായേൽ യുദ്ധ ഭീതി നിലനിൽക്കുമ്പോഴാണ് വാതക ചോർച്ച.

2011ൽ മിസൈൽ താവളത്തിലുണ്ടായ സ്‌ഫോടനത്തിൽ മിസൈൽ പദ്ധതിയുടെ തലവനായ കമാൻഡർ ഹസൻ തെഹ്‌റാനി മുഗദ്ദം ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - 2 killed, 10 injured in gas leak at Iranian military centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.