ബ്രെക്സിറ്റ്
ബ്രിട്ടനിൽ ഏറെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് കാരണമാക്കിയ ബ്രെക്സിറ്റ് യാഥാർഥ്യമായി. ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് സ്വതന്ത്രമാകുന്ന നടപടിക്രമമാണ് ബ്രെക്സിറ്റ്. 2020 ഡിസംബർ 31ഓടെ ബ്രിട്ടൻ പൂർണമായും യൂറോപ്യൻ യൂനിയെൻറ ഭാഗമല്ലാതായി മാറും. ബ്രിട്ടെൻറ പിന്മാറ്റത്തോടെ യൂറോപ്യൻ യൂനിയനിലെ അംഗരാജ്യങ്ങളുടെ എണ്ണം 27 ആയി.
ട്രംപ് വീണു, ഇനി ബൈഡൻ
അമേരിക്കയുടെ 46ാമത് പ്രസിഡൻറായി ഡെമോക്രാറ്റിക് പാർട്ടിയുടെ ജോസഫ് റോബിനെറ്റ ജോ ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടു. ബറാക് ഒബാമ പ്രസിഡൻറായ രണ്ടുതവണയും വൈസ് പ്രസിഡൻറായിരുന്നു ബൈഡൻ. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും പ്രസിഡൻറുമായിരുന്ന ഡോണൾഡ് ട്രംപിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. അമേരിക്കൻ പ്രസിഡൻറാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 68കാരനായ ബൈഡൻ. ഇന്ത്യൻ വംശജ കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡൻറുമായി. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡൻറാണ് കമല. ആഫ്രോ ഏഷ്യൻ വംശജനായ ജന. ലോയ്ഡ് ഒാസ്റ്റിനെ ബൈഡൻ പെൻറഗൺ മേധാവിയായും നിയമിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ കറുത്തവർഗക്കാരനായ പ്രതിരോധസെക്രട്ടറിയാണ് ഓസ്റ്റിൻ.
ജോർജ് ഫ്ലോയ്ഡ് & ബ്ലാക്ക് ലൈവ്സ് മാറ്റർ
2020 മേയ് 25ന് ജോർജ് ഫ്ലോയ്ഡ് എന്ന ആഫ്രോ അമേരിക്കൻ വംശജൻ മിനിയാപൊളിസ് പൊലീസുകാരനായ ഡെറിക് ഷോവിൻ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. തുടർന്ന് അമേരിക്കയിൽ ആഫ്രോ അമേരിക്കൻ വംശജർക്കെതിരായ അതിക്രമങ്ങൾക്കെതിരെ വൻ പ്രക്ഷോഭങ്ങളുണ്ടായി. അതിെലാന്നാണ് ബ്ലാക്ക് ലൈവ്സ് മാറ്റർ. വംശീയാതിക്രമങ്ങൾക്കെതിരെ പോരാടാൻ 2013ലാണ് ഈ സംഘടന തുടങ്ങിയത്. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ഭരണാധികാരിയായിരുന്ന ഡോണൾഡ് ട്രംപിന് കുറച്ചുനേരം വൈറ്റ്ഹൗസിലെ ബങ്കറിൽ അഭയം തേടേണ്ടിവന്നു.
കിം ജോങ് ഉൻ
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിെൻറ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കജനകമായ റിപ്പോർട്ടുകൾ പുറത്തുവന്നു. ഹൃദ്രോഗ ശസ്ത്രക്രിയക്ക് വിധേയനായ കിം ജോങ് ഉന്‍ കോമയിലാണെന്നും സഹോദരി കിം യോ ജോങ് അധികാരം ഏറ്റെടുത്തെന്നുമായിരുന്നു റിപ്പോർട്ട്. പിന്നീടിത് ഉത്തര കൊറിയ നിഷേധിച്ചെങ്കിലും കിമ്മിെൻറ ആരോഗ്യനിലയെക്കുറിച്ചുള്ള ദുരൂഹതക്ക് അന്ത്യമായില്ല.
- അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജൻ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ കൃഷ്ണമൂര്‍ത്തി മൂന്നാം തവണയും ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
- ന്യൂസിലൻഡിൽ തുടർച്ചയായ രണ്ടാം തവണയും പ്രധാനമന്ത്രിയായി ജസീന്ത ആര്‍ഡേൻ. മന്ത്രിസഭയില്‍ അംഗമായി ചരിത്രംകുറിച്ച് എറണാകുളം പറവൂര്‍ കാരി പ്രിയങ്ക രാധാകൃഷ്ണനും.
- സുരക്ഷ, ഊർജം, ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ ഇസ്രായേലും യു.എ.ഇയും തമ്മിൽ ധാരണയായി.
- ശ്രീലങ്കയിൽ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സ അധികാരമേറ്റു. നാലാം തവണയാണ് മഹിന്ദ രാജപക്സ ലങ്കൻ പ്രധാനമന്ത്രിയാകുന്നത്. 26 അംഗ മന്ത്രിസഭയിൽ പ്രധാനമന്ത്രിയടക്കം രാജപക്സ കുടുംബത്തിെല നാലുപേർ ഇടംനേടി.
- കോവിഡ് -19നെ പ്രതിരോധിക്കാൻ വാക്സിൻ പുറത്തിറക്കി റഷ്യ. മോസ്കോയിലെ ഗമാലെയാ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് സ്പുട്നിക് -5 എന്നു പേരിട്ടിരിക്കുന്ന വാക്സിൻ വികസിപ്പിച്ചത്.
- ബൈറൂത്ത് സ്ഫോടത്തിെൻറ പശ്ചാത്തലത്തിൽ ജനരോഷമുയർന്നതിനെ തുടർന്ന് ലബനീസ് പ്രധാനമന്ത്രി ഹസൻ ദിയാബ് രാജിവെച്ചു.
- യാനസ് യാൻഷ സ്ലൊവീനിയൻ പ്രധാനമന്ത്രി.
- രണ്ടാം ലോകയുദ്ധകാലത്ത് നാസി ക്യാമ്പുകളിൽ ജൂതർ കൂട്ടക്കൊലക്ക് ഇരയായതിൽ നെതർലൻഡ്സ് മാപ്പുചോദിച്ചു.
- ഐക്യരാഷ്ട്രസഭയുടെ സസ്റ്റെയിനബ്ൾ ഡെവലപ്മെൻറ് സൊലൂഷൻസ് പുറത്തിറക്കിയ ആഗോള സന്തോഷ സൂചികയിൽ തുടർച്ചയായ മൂന്നാംവർഷവും ഫിൻലൻഡ് ഒന്നാമത്.
- ഗ്രീസിെൻറ ആദ്യ വനിത പ്രസിഡൻറായി കാതറീന സാ കെല്ലാരോപുലോ ചുമതലയേറ്റു.
- മഹാത്മ ഗാന്ധിയെ ആദരിച്ച് ആഗസ്റ്റ് 15ന് ബ്രിട്ടൻ നാണയം പുറത്തിറക്കി.
- ഹോപ് മാർസ് മിഷൻ (അൽ അമൽ) എന്ന പേരിലുള്ള യു.എ.ഇയുടെ ആദ്യ ചൊവ്വ പര്യവേക്ഷണ ദൗത്യം വിജയത്തിലേക്ക്. ഗൾഫ് രാജ്യങ്ങളിൽനിന്ന് ആദ്യ ചൊവ്വ പര്യവേക്ഷണം നടത്തുന്ന രാജ്യവും യു.എ.ഇ ആണ്.
- ഗാബോണിെൻറ ആദ്യ വനിത പ്രധാനമന്ത്രിയായി റോസ് ക്രിസ്റ്റ്യൻ ഒസൗക റപോണ്ടയെ നിയമിച്ചു.
- തുർക്കിയിലെ പ്രശസ്തമായ അയാ സോഫിയ മ്യൂസിയം പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ മസ്ജിദായി പ്രഖ്യാപിച്ചു.
- ഛാബഹാർ റെയിൽ പദ്ധതിയിൽനിന്ന് ഇറാൻ ഇന്ത്യയെ ഒഴിവാക്കി.
- കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതു സംബന്ധിച്ച അഭിപ്രായഭിന്നതയെ തുടർന്ന് ലോകാരോഗ്യസംഘടനയിൽനിന്ന് (ഡബ്ല്യു.എച്ച്.ഒ) അമേരിക്ക പിൻവാങ്ങി.
- ഫ്രാൻസിെൻറ പുതിയ പ്രധാനമന്ത്രിയായി ജൂൻ കാസ്റ്റെക്സിനെ നിയമിച്ചു.
- റഷ്യയിൽ പ്രസിഡൻറ് വ്ലാദിമിർ പുടിന് 2036 വരെ അധികാരത്തിൽ തുടരാം. ഇക്കാര്യം ശിപാർശ ചെയ്യുന്ന ഭരണഘടന ഭേദഗതി ഹിതപരിശോധനയിൽ ജനം അംഗീകരിച്ചു.
- മിഖായേൽ മിഷുസ്തിനെ റഷ്യൻ പ്രധാനമന്ത്രിയായി പ്രസിഡൻറ് വ്ലാദിമിർ പുടിൻ നാമനിർദേശം ചെയ്തു.
- ഹോങ്കോങ്ങിനു മേൽ പൂർണ അധികാരം സ്ഥാപിക്കുന്നതിെൻറ ഭാഗമായി ചൈന ഹോങ്കോങ് സുരക്ഷ നിയമം പാസാക്കി.
- അയർലൻഡിൽ കൂട്ടുകക്ഷി ഭരണത്തിെൻറ ഭാഗമായി പുതിയ പ്രധാനമന്ത്രിയായി മിഖായേൽ മാർട്ടിൻ അധികാരമേറ്റു. ഇന്ത്യൻ വംശജനായ ലിയോ വരദ്കർ ഉപപ്രധാനമന്ത്രിയായും സ്ഥാനമേറ്റു.
- യു.എസ് ശാസ്ത്ര ഗവേഷണ സ്ഥാപനമായ നാഷനൽ സയൻസ് ഫൗണ്ടേഷൻ മേധാവിയായി ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ സേതുരാമൻ പഞ്ചനാഥനെ നിയമിച്ചു.
- ഇന്ത്യക്കാർക്കുള്ള പൗരത്വനിയമം നേപ്പാൾ ഭേദഗതി ചെയ്തു.
- ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാൾ പാർലമെൻറിെൻറ ഉപരിസഭയും പാസാക്കി. പ്രസിഡൻറ് കൂടി ഒപ്പുവെച്ചതോടെ ബിൽ നിയമമായി. ഉത്തരാഖണ്ഡിെൻറ ഭാഗങ്ങളായ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ പ്രദേശങ്ങൾ സ്വന്തമെന്ന് അവകാശപ്പെട്ടാണ് നേപ്പാൾ ഭൂപടം പരിഷ്കരിച്ചത്.
- യു.എസ് മാധ്യമപ്രവർത്തകൻ ഡാനിയേൽ പേളിനെ വധിച്ച അൽഖാഇദ ഭീകരൻ അഹ്മദ് ഉമർ ശൈഖിെൻറ വധശിക്ഷ പാകിസ്താൻ റദ്ദാക്കി.
- വെനിസ്വേലൻ പ്രസിഡൻറ് നികളസ് മദൂറോക്കെതിരെ യു.എസ് മയക്കുമരുന്ന് കള്ളക്കടത്ത് കുറ്റം ചുമത്തി.
- കോവിഡിനെ നേരിടാൻ അഞ്ചുലക്ഷം കോടി ഡോളർ ചെലവഴിക്കാൻ ജി20 ഉച്ചകോടിയുടെ തീരുമാനം.
- ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കാനായി ബിൽഗേറ്റ്സ് മൈക്രോസോഫ്റ്റിെൻറ പടിയിറങ്ങി.
- ഇസ്രായേലിൽ സർക്കാർ രൂപവത്കരിക്കാൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ എതിരാളി ബെന്നി ഗാൻറ്സിന് ക്ഷണം.
- ലോകമെമ്പാടും മീടു പ്രക്ഷോഭത്തിനു തുടക്കമിട്ട ബലാത്സംഗക്കേസുകളിൽ ഹോളിവുഡ് നിർമാതാവായിരുന്ന ഹാർവി വെയിൻസ്റ്റെയിനെ 23 വർഷം തടവിന് ശിക്ഷിക്കാൻ യു.എസ് കോടതി വിധി.
- അഫ്ഗാനിസ്താന് രണ്ട് പ്രസിഡൻറുമാർ. അഷ്റഫ് ഗനി സത്യപ്രതിജ്ഞ ചെയ്ത വേളയിൽതന്നെ എതിരാളിയായി മത്സരിച്ച അബ്ദുല്ല അബ്ദുല്ലയും സമാന്തര സത്യപ്രതിജ്ഞ ചെയ്തു. തെരഞ്ഞെടുപ്പിൽ വിജയിച്ചത് താനാണെന്നാണ് അബ്ദുല്ലയുടെ അവകാശവാദം.
- സുഡാൻ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക് വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടു.
- മ്യാന്മർ നേതാവ് ഓങ്സാൻ സൂചിക്ക് നൽകിയിരുന്ന ഫ്രീഡം ഓഫ് സിറ്റി പുരസ്കാരം ബ്രിട്ടൻ തിരിച്ചെടുത്തു.
- മുൻ ആഭ്യന്തരമന്ത്രി മുഹ്യിദ്ദീൻ യാസീനെ മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു.
- ശ്രീലങ്കയിൽ കാലാവധി പൂർത്തിയാക്കാൻ ആറുമാസം ശേഷിക്കെ, പ്രസിഡൻറ് ഗോട്ടബയ രാജപക്സ പാർലമെൻറ് പിരിച്ചുവിട്ടു.
- യു.എസും താലിബാനും തമ്മിൽ ഒപ്പുവെച്ച സമാധാന ഉടമ്പടി വീണ്ടും തകർന്നു. അഫ്ഗാനിൽ സൈന്യത്തിനു നേരെ പോരാട്ടം തുടരുമെന്ന് താലിബാൻ വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.
- സ്ഥിരതാമസത്തിനുള്ള സൗദി അറേബ്യയുടെ പ്രീമിയം റെസിഡൻഷ്യൽ കാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി.
- അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ രാജിവെച്ചു.
- മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് രാജിവെച്ചു.
- ആഗോള ഭീകര സംഘടനയായ അൽഖാഇദയിലെ രണ്ടാമൻ ഖാസിം അൽ റയ്മിയെ വധിച്ചതായി യു.എസ് പ്രഖ്യാപനം.
- ഇന്ത്യൻ വംശജനായ ഋഷി സുനകിനെ ബ്രിട്ടീഷ് ധനമന്ത്രിയായി നിയമിച്ചു. ഐ.ടി ഭീമൻ ഇൻഫോസിസിെൻറ സഹസ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകനാണിദ്ദേഹം.
- തായ്ലൻഡിൽ സൈനികൻ 17 പേരെ വെടിവെച്ചുകൊന്നു. ആക്രമിയെ പിന്നീട് വെടിവെച്ചുകൊന്നു.
- മുംബൈ ഭീകരാക്രമണ കേസിെൻറ സൂത്രധാരനും ജമാഅത്തുദ്ദഅ്വ തലവനുമായ ഹാഫിസ് സഈദിന് പാകിസ്താനിൽ 11 വർഷം തടവുശിക്ഷ.
- മാസങ്ങൾ നീണ്ട ഇംപീച്ച്മെൻറ് വിചാരണക്കൊടുവിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ കുറ്റമുക്തനാക്കി. ട്രംപിനെതിരെ ജനപ്രതിനിധിസഭ പാസാക്കിയ ഇംപീച്ച്മെൻറ് പ്രമേയം സെനറ്റ് തള്ളിയതോടെയാണ് ട്രംപ് കുറ്റമുക്തനായത്.
- ബഹിരാകാശത്ത് ഏറ്റവും നീണ്ട കാലയളവ് ഒറ്റക്ക് ചെലവഴിച്ച വനിതയെന്ന് റെക്കോഡിട്ട നാസയുടെ ബഹിരാകാശ യാത്രിക ക്രിസ്റ്റീന കൗക്ക് ഭൂമിയിൽ തിരിച്ചെത്തി.
- തരൺജീത് സിങ് സന്ധുവിനെ അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചു.
- ഇസ്രായേൽ -ഫലസ്തീൻ പ്രശ്നപരിഹാരത്തിന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച പശ്ചിമേഷ്യൻ സമാധാന പദ്ധതി ഫലസ്തീൻ തള്ളി.
- 17 വർഷം നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ജോലിസ്ഥലങ്ങളിലെ സ്ത്രീ -പുരുഷ വിവേചനമവസാനിപ്പിച്ച് ബ്രിട്ടനിൽ തുല്യവേതന നിയമം നിലവിൽവന്നു. വേതനം നൽകുന്നതിൽ ബി.ബി.സി ചാനലിെൻറ വിവേചനത്തിനെതിരെ പ്രശസ്ത അവതാരകയായ സമീറ അഹമ്മദിെൻറ നിയമപോരാട്ടമാണ് വിജയം കണ്ടത്.
- ഇറാനു വേണ്ടി ഒളിമ്പിക് മെഡൽ നേടിയ ഏക വനിതയായ കിമിയ അലിസാദേഹ് രാജ്യം വിട്ടു.
- രാജകീയ ചുമതലകളിൽനിന്ന് മാറിനിൽക്കാനുള്ള ഹാരി രാജകുമാരെൻറയും ഭാര്യ മേഗൻ മർകലിെൻറയും തീരുമാനത്തിന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ അംഗീകാരം.
- തായ്വാനിൽ സായ് ഇങ് വെൻ വീണ്ടും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു.
- ഒമാെൻറ പുതിയ ഭരണാധികാരിയായി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ ആൽ സഈദ് അധികാരമേറ്റു.
- ഇറാൻ റെവലൂഷനറി ഗാർഡ് ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായി. സുലൈമാനിയുടെ വധത്തിനു ശേഷം ഇസ്മാഈൽ ഖാനിയെ ഇറാൻ റെവലൂഷനറി ഗാർഡ് തലവനായി നിയമിച്ചു.
- പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ആദ്യമായി പ്രതിരോധമന്ത്രിയാകുന്ന വനിതയായി ലബനാനിലെ സൈന അകർ.
- 43 വർഷങ്ങൾക്കു ശേഷം ക്യൂബക്ക് വീണ്ടും പ്രധാനമന്ത്രി. ടൂറിസം മന്ത്രി മാനുവൽ മറീരോ ക്രൂസ് ആണ് ക്യൂബയുടെ പുതിയ പ്രധാനമന്ത്രി.
- ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിനൽകിയ കേസിൽ ഫേസ്ബുക്കിന് ബ്രസീൽ 11.76 കോടി രൂപ പിഴ ചുമത്തി.
- ഇന്ത്യൻ വംശജനായ ശ്രീനിവാസൻ യു.എസിലെ കോർട്ട് ഒാഫ് അപ്പീൽസിൽ ചീഫ് ജഡ്ജിയായി നിയമിതനായി.
- ഗൂഗ്ളിെൻറ മാതൃകമ്പനിയായ ആൽഫബെറ്റിെൻറ സി.ഇ.ഒ ആയി ഇന്ത്യക്കാരനായ സുന്ദർപിച്ചെ.
- ഫിൻലൻഡിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സന്ന മരീൻ ചുമതലയേറ്റു.
- മൂൺ ജെ ഇൻ ദക്ഷിണ കൊറിയയിൽ വീണ്ടും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു.
- ബ്രിട്ടനിൽ ജെറമി കോർബിെൻറ രാജിയെ തുടർന്ന് പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവായി കിയർ സ്റ്റാർമർ ചുമതലയേറ്റു.
- ഇറാഖിൽ മുസ്തഫ അൽ ഖാളിമി പ്രധാനമന്ത്രിയായി അധികാരമേറ്റു.
- ജപ്പാനിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി എന്ന ബഹുമതി സ്വന്തമാക്കിയ ഷിൻസോ ആബെ രാജിവെച്ചു.
- ദത്തൻ ലാലിന് ലോകഭക്ഷ്യപുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.