ജൊ കെന്നഡിയുടെ പരാജയം ​െഡമോക്രാറ്റിക് പാർട്ടി തീവ്ര ഇടതു പക്ഷത്തി​െൻറ നിയന്ത്രണത്തിലെന്നതിന് തെളിവ് - ട്രംപ്​

ബോസ്റ്റൺ: ഡെമോക്രാറ്റിക് പ്രൈമറിയിൽ ജൊ കെന്നഡിക്കേറ്റ ദയനീയ പരാജയം ഡെമോക്രറ്റിക് പാർട്ടി തീവ്ര ഇടതുപക്ഷത്തി​െൻറ നിയന്ത്രണത്തിലാണെന്നതിന് വ്യക്തമായ തെളിവാണെന്ന് പ്രസിഡൻറ്​ ട്രംപ്. ഒരിക്കലും പരാജയം എന്തെന്നു പോലുമറിയാത്ത അമേരിക്കയിലെ പ്രസിദ്ധമായ കെന്നഡി കുടുംബത്തിനേറ്റ ആദ്യ പരാജയമാണ് ജൊ കെന്നഡിയുടേതെന്നും ട്രംപ്​ ട്വിറ്ററിൽ പറഞ്ഞു.

പ്രൈമറിയിൽ യു.എസ് സെനറ്റർ പരാജയപ്പെടുത്തിയതു യു.എസ് ഹൗസ് പ്രതിനിധി ജൊ കെന്നഡി മൂന്നാമനെയാണ്. സംസ്ഥാനത്തെ ഫോർത്ത് കൺഗ്രഷണൽ ഡിസ്ട്രിക്ടി​െൻറ പ്രതിനിധിയാണ് ജൊ കെന്നഡി. ഏറ്റവും അവസാനം ലഭിച്ചതനുസരിച്ചു മാർക്കെ 54 %വും ജൊ കെന്നഡി 46 %വും വോട്ടുകൾ നേടിയിരുന്നു.

ഡെമോക്രാറ്റിക് പാർട്ടിയുടെ കരുത്തനും യുവ നേതാവുമായ ജൊ കെന്നഡിയെ പിന്തുണച്ചു രംഗത്തെത്തിയത് നാൻസി പെലോസിയും ജൊ ബൈഡനുമാണ്. എന്നാൽ നിലവിലുള്ള യു.എസ് സെനറ്ററും എഴുപത്തിനാലുകാരനുമായ എഡ്‍വേർഡ് മാർക്കയെ പിന്തുണച്ചത് ഡമോക്രാറ്റിക് പാർട്ടിയിലെ പ്രൊഗസ്സീവായി അറിയപ്പെടുന്ന അലക്സാൻഡ്രിയ ഒക്കേഷ്യ കോർട്ടസും സെനറ്റർ എലിസബത്ത് വാറനുമാണെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

ജൊ കെന്നഡിയെ പോലെയുള്ള ഊർജസ്വലരായ സ്ഥാനാർഥികൾക്കു പോലും തീവ്ര ഇടതുപക്ഷത്തി​െൻറ പാർട്ടിയിലെ സ്വാധീനം തകർക്കാനാവില്ല എന്നതാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ബെർണി സാ​േൻറഴ്സും എലിസബത്ത് വാറനും ഒക്കേഷ്യ കോർട്ടസും ഉൾപ്പെടുന്ന അച്ചുതണ്ടായിരിക്കും ബൈഡനെ പോലും നിയന്ത്രിക്കുക എന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ബൈഡൻ – ബെർണി മത്സരത്തിൽ ബെർണി സാ​േൻറഴ്സിനേറ്റ പരാജയം പ്രസിഡൻറ്​ തിരഞ്ഞെടുപ്പിൽ ജൊ ബൈഡനെ എങ്ങനെ ബാധിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.