യു.എസിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു

വാഷിങ്ടൺ ഡി.സി: യു.എസിൽ വെടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ -ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോ (21) ആണ് കൊല്ലപ്പെട്ടത്. യു.എസിലെ ഫിലാഡൽഫിയയിലാണ് സംഭവം.

ജോലി കഴിഞ്ഞു തിരിച്ചുവരുന്നതിനിടയിലാണ് യുവാവിന് അജ്ഞാതന്‍റെ വെടിയേറ്റത്.

ബി.ബി.എ വിദ്യാർഥിയായ ജൂഡ് ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. 

Tags:    
News Summary - 21-year-old Malayali student shot dead in Philadelphia, US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.