അബുജ: ഘാനയിൽ ക്രിസ്ത്യൻപള്ളി തകർന്ന് 22 മരണം, നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് ഈസ്റ്റ് ഘാനയിലാണ് സംഭവം. സംഭവസമയം അറുപതോളം ആളുകൾ പ്രാർഥനക്ക് ഉണ്ടായിരുന്നതായാണ് വിവരം. ആറ് തട്ടുള്ള പള്ളിയാണ് തകർന്നുവീണത്.
ദേശീയ അപകട നിവാരണ സംഘം എട്ടുപേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. 22 പേരുടെ മൃതദേഹവും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു. പരിക്കേറ്റവരിൽ പലരും ഗുരുതരാവസ്ഥയിലാണ്.
മരണനിരക്ക് കൂടാൻ സാധ്യതയുണ്ടെന്നും അത്യാധുനിക സംവിധാനം ഉപയോഗിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.