വെർച്വൽ പരിപാടി വിഡ്‌ഢിത്തമെന്ന്​ ​ ട്രംപ്​; 15ന്​ നടക്കാനിരുന്ന ട്രംപ്​ -ബൈഡൻ രണ്ടാം സംവാദം ഉപേക്ഷിച്ചു

വാഷിങ്ടണ്‍: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പി​െൻറ ഭാഗമായി െഡമോക്രാറ്റിക് പാർട്ടി പ്രസിഡൻറ്​ സ്ഥാനാര്‍ഥി ജോ ബൈഡനും ഡൊണാൾഡ് ട്രംപും തമ്മിൽ നടത്താനിരുന്ന രണ്ടാമത്​ സംവാദം ഉപേക്ഷിച്ചു. ഒക്ടോബര്‍ 15-ന് സംവാദം വെർച്വലായി നടത്തുന്നുമെന്നാണ്​ സംഘാടകർ അറിയിച്ചിരുന്നത്​. എന്നാൽ വെർച്വൽ സംവാദം വെറും വിഡ്‌ഢിത്തമാണെന്ന്​ പറഞ്ഞ്​ ട്രംപ്​ പരിപാടി നിരാകരിച്ചതിനെ തുടര്‍ന്ന്​ അത്​ ഉപേക്ഷിച്ചതായി പ്രസിഡൻഷ്യൽ ഡിബേറ്റ്സ് കമീഷൻ അറിയിച്ചു.

നവംബർ മൂന്നിന്​ നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി ട്രംപും ബൈഡനും തമ്മിലുള്ള മൂന്ന് സംവാദങ്ങളാണ്​ നിശ്ചയിച്ചിരുന്നത്​. രണ്ടാം സംവാദം മിയാമിയിൽ നടക്കുമെന്നാണ്​ അറിയിച്ചിരുന്നത്. പരിപാടി ഉപേക്ഷിച്ചതായും അന്ന്​ ബൈഡന്‍ വെര്‍ച്വലായി ജനങ്ങളോട് സംവദിക്കുമെന്നും കമീഷൻ അറിയിച്ചു.

രണ്ട് വ്യത്യസ്ത ഭാഗങ്ങളിലിരുന്ന് നടത്തുന്ന വാദപ്രതിവാദം വെറു വിഡ്‌ഢിത്തമാണെന്നും അതില്‍ പങ്കെടുക്കുന്നത് സമയം പാഴാക്കുന്നതാണെന്നും ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. കൂടാതെ റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയുടെ മുന്‍ അധ്യക്ഷന്‍ നേതൃത്വം നല്‍കുന്ന പ്രസിഡൻഷ്യൽ ഡിബേറ്റ്സ് കമീഷൻ ബൈഡനോട്​ ചായ്​വ്​ കാണിക്കുന്നുവെന്നും ട്രംപ് ആരോപിച്ചിരുന്നു.

സംവാദ പരിപാടി ഉപേക്ഷിച്ചതിന് പിന്നില്‍ ആരോഗ്യപരമായ കാരണങ്ങള്‍ ഇല്ലെന്ന് ട്രംപിൻെറ തെരഞ്ഞെടുപ്പ് പ്രചാരണ വക്താവ് ടിം മുര്‍ടോ അറിയിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് നാലു ദിവസത്തെ ആശുപത്രി വാസത്തിന്​ ശേഷം തിങ്കളാഴ്ചയാണ് ട്രംപ് വൈറ്റ് ഹൗസില്‍ മടങ്ങിയെത്തിയത്.

ഒക്ടോബര്‍ 22ന് നാഷ്​വില്ലിയിൽ നടക്കുന്ന സംവാദത്തിൽ പങ്കെടുക്കാമെന്ന് ട്രംപും ബൈഡനും അറിയിച്ചിട്ടുണ്ട്​. എന്നാല്‍ കോവിഡ് പരിശോധന, മാസ്‌ക് ധരിക്കല്‍, സാമൂഹികാകലം പാലിക്കല്‍ തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി നടക്കുകയെന്നും സംഘാടകർ അറിയിച്ചു. ചോദ്യേത്തര സമയവും കുറക്കാനാണ്​ തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.