ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ബാർബിക്യൂ റസ്‌റ്ററന്റിലുണ്ടായ പാചകവാതക സിലിണ്ടർ സ്‌ഫോടനത്തിൽ 31 പേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റതായി ചൈനീസ് അധികൃതർ അറിയിച്ചു. നിംഗ്‌സിയ ഹുയി സ്വയംഭരണ പ്രദേശത്തിന്റെ തലസ്ഥാനമായ യിൻചുവാനിലെ തിരക്കേറിയ തെരുവിലാണ് ബുധനാഴ്ച രാത്രി 8.40ഓടെ സ്‌ഫോടനമുണ്ടായത്.
സ്ഫോടനം നടന്നയുടനെ റെസ്റ്ററന്റിൽ നിന്ന് കട്ടിയുള്ള പുകയും പാചക വാതകത്തിന്റെ ഗന്ധവും പ്രദേശത്ത് വ്യാപിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
റെസ്റ്ററന്റിലെ രക്ഷാപ്രവർത്തനം വ്യാഴാഴ്ച പുലർച്ചെയോടെ പൂർത്തിയായതായും, സംഭവത്തിൽ അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ നിയമിച്ചതായും എമർജൻസി മാനേജ്‌മെന്റ് മന്ത്രാലയം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.