കറാച്ചി: പാകിസ്‍താനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ മരണം 33 ആയി. 80 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഒരു ബോഗിയിൽ ഇപ്പോഴും യാത്രക്കാർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. ബോഗി ഉയർത്തി ആളുകളെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. പാക് സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
ഞായറാഴ്ച കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേക്കു പോയ ഹസാര എക്സ്പ്രസ് ട്രെയിനാണ് നവാബ്ഷാ ജില്ലയിലെ സർഹരി റെയിൽവേ സ്റ്റേഷനു സമീപം അപകടത്തിൽപെട്ടത്. പത്തോളം ബോഗികളാണ് പാളംതെറ്റിയത്.
അപകട സമയത്ത് ആയിരത്തിലേറെ പേർ ട്രെയിനിലുണ്ടായിരുന്നു. ട്രെയിൻ പതിവ് വേഗതയിലായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അപകട കാരണം അന്വേഷിക്കുമെന്ന് ഫെഡറൽ റെയിൽവേ മന്ത്രി സഅദ് റഫീഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.