ചൈനീസ്​ അംബാസിഡർ താമസിച്ച പാക്​ ഹോട്ടലിൽ സ്​ഫോടനം; നാല്​ പേർ കൊല്ലപ്പെട്ടു

ലാഹോർ: പാകിസ്​താനിലെ ക്വറ്റയിൽ ചൈനീസ്​ അംബാസിഡർ താമസിച്ച ഹോട്ടലിന്​ സമീപമുണ്ടായ സ്​ഫോടനത്തിൽ നാല്​ പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 10.20ഓടെയാണ്​ സ്​ഫോടനമുണ്ടായതെന്ന്​ അധികൃതർ അറിയിച്ചു. 12 പേർക്ക്​ സ്​ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്​. മരിച്ചവരിൽ ഒരു പൊലീസുകാരനും ഉൾപ്പെട്ടതായാണ്​ വിവരം.

ആഡംബര ഹോട്ടലായ സെർനായിലാണ്​ സ്​ഫോടനമുണ്ടായത്​. നാല്​ പേർ കൊല്ലപ്പെട്ടുവെന്നും 12 പേർക്ക്​ പരിക്കേറ്റുവെന്നും പാകിസ്​താൻ ഇന്‍റീരിയർ മിനിസ്റ്റർ ഷെയ്​ഖ്​ റാഷിദ്​ അഹമ്മദ്​ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, സ്​ഫോടനം നടക്കു​േമ്പാൾ ചൈനീസ്​ അംബാസിഡർ ഹോട്ടലിൽ ഉണ്ടായിരുന്നില്ലെന്നാണ്​ റിപ്പോർട്ടുകൾ. അംബാസിഡറിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ്​ ഹോട്ടലിൽ താമസിച്ചിരുന്നത്​.

Tags:    
News Summary - 4 killed, at least a dozen injured in blast at Quetta's Serena Hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.