ഇസ്ലാമാബാദ്: പ്രായം ഒന്നിനും തടസമല്ലെന്ന് തെളിയിക്കുകയാണ് ഒരു നാലുവയസുകാരി. ഈ പാക് പെൺകുട്ടി കൈയെത്തി പിടിച്ചതാകട്ടെ മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് പ്രഫഷനൽ പരീക്ഷയിൽ ഉയർന്ന മാർക്കും.
പാകിസ്താനിലെ കറാച്ചിയിൽ നിന്നുള്ള നാലുവയസുകാരിയായ ആരിഷ് ഫാത്തിമയാണ് കുഞ്ഞുപ്രായത്തിൽ വലിയ നേട്ടം കൈപ്പിടിയിലാക്കിയത്. ഇതോടെ മൈേക്രാസോഫ്റ്റിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനലായി ആരിഷ് ഫാത്തിമ മാറി.
മൈക്രോസോഫ്റ്റിന്റെ പരീക്ഷയിൽ 831 മാർക്കാണ് ഈ കൊച്ചുമിടുക്കി നേടിയത്. പാകിസ്താൻ സർക്കാർ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. എം.എസ്.പി പരീക്ഷ വിജയിക്കാനുള്ള കുറഞ്ഞ മാർക്ക് 700 ആണ്. അതിനെ മറികടന്നാണ് നാലുവയസുകാരി നേട്ടം കൊയ്തതെന്ന് ജിയോ ടി.വി റിപ്പോർട്ട് ചെയ്യുന്നു.
സാേങ്കതിക വിദ്യയിൽ മകളുടെ അഭിരുചി മനസിലാക്കി ആരിഷ്ന്റെ പിതാവ് ഒസാമയാണ് സഹായങ്ങൾ ചെയ്തുനൽകിയത്. ലോക്ഡൗണിൽ വീട്ടിലിരുന്നപ്പോൾ കുട്ടിയെ പഠനത്തിൽ സഹായിക്കുകയും ചെയ്തു. ഐ.ടി വിദഗ്ധനാണ് ഒസാമ. മകളുടെ നേട്ടത്തിൽ സന്തോഷം പങ്കുവെക്കുകയാണ് ആരിഷ്ന്റെ മാതാപിതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.