ലോകത്ത് 45 ശതമാനം പുഷ്പിത സസ്യങ്ങളും വംശനാശ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് പഠനം. പൈനാപ്പിളിലെ വിവിധ ഇനങ്ങളും ഓർക്കിഡുകളും വംശനാശ ഭീഷണി നേരിടുന്നവയിൽ ഉൾപ്പെടും. ലോകമെമ്പാടുമുള്ള 200ലധികം ഗവേഷകരുടെ നേതൃത്വത്തില്‍ ക്യൂവിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സിന്റെ സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ്‌സ് പ്ലാന്റ് ആന്‍ഡ് ഫംഗൈ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
2020ന് ശേഷം 19,000 ഓളം സസ്യങ്ങൾ, ഫംഗസ് എന്നീ വര്‍ഗങ്ങളിൽ 77 ശതമാനവും വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. ജൈവവൈവിധ്യ നാശം, കാലാവസ്ഥാ മാറ്റം പോലുള്ള ഭീഷണികള്‍ വംശനാശത്തിന് കാരണമാകുന്നതായി ഗവേഷകര്‍ പറഞ്ഞു. പത്തിൽ ഒമ്പത് മരുന്നുകളും ചെടികളിൽ നിന്നാണ് വരുന്നത്. അതുകൊണ്ടു തന്നെ സസ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്നത് ഭാവിയിലെ മരുന്നുകളുടെ പകുതിയും നഷ്ടപ്പെടാൻ കാരണമാകുമെന്നും ഡോ. ബ്രൗൺ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.