കാബൂൾ: അഫ്ഗാൻ സർക്കാർ തടവിലുള്ള താലിബാൻ തടവുകാരെ വിട്ടയച്ചുതുടങ്ങിയെങ്കിലും ആക്രമണം നിർത്താതെ താലിബാൻ. ശനിയാഴ്ചയുണ്ടായ താലിബാൻ ആക്രമണത്തിൽ അഞ്ചു അഫ്ഗാൻ സെക്യൂരിറ്റി അംഗങ്ങൾ കൊല്ലപ്പെട്ടു. ഉറൂസ്ഗാൻ പ്രദേശത്താണ് ആക്രമണമുണ്ടായത്. അഞ്ചുപേർക്ക് പരിക്കേറ്റതായും പ്രദേശത്തെ ഗവർണറുടെ വക്താവ് സെലാഗി ഇബാദി പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ടറിൻകോട്ട് സിറ്റിയിൽ ആക്രമണമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായില്ലെന്ന് ഇബാദി പറഞ്ഞു.
അതേസമയം അഫ്ഗാൻ സർക്കാർ തടവിലുള്ള 400ഓളം താലിബാൻ തടവുകാരെ വിട്ടയച്ചുതുടങ്ങിയിരുന്നു. വ്യാഴാഴ്ച 80 തടവുകാരെയാണ് വിട്ടയച്ചത്. അഫ്ഗാനികളെയും വിദേശികളെയും ആക്രമിച്ച സംഭവങ്ങളിലെ പ്രതികളും ജയിൽമോചിതരാകുന്നവരിൽ പെടും. എല്ലാവരെയും വിട്ടയക്കുന്നതിന് പിന്നാെല ഖത്തറിൽ സമാധാന ചർച്ച നടക്കുമെന്നാണ് കരുതുന്നത്.
താലിബാൻകാരെ വിട്ടയക്കുന്നത് ലോകത്തിനാകെ അപകടമാണെന്ന് പ്രസിഡൻറ് അശ്റഫ് ഗനി അഭിപ്രായപ്പെട്ടിരുന്നു. അതിഭീകര സ്വഭാവമുള്ള ആക്രമണം നടത്തിയ 44 പേരെയും വിട്ടയക്കുന്നുണ്ടെന്നും ഇതിൽ യു.എസിന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുണ്ട്. അഫ്ഗാൻ ഗ്രാൻഡ് അസംബ്ലിയാണ് മോചനത്തിന് അനുമതി നൽകിയത്. പുതിയ തീരുമാനം അഫ്ഗാനിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാൻ സഹായകമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.