ന്യൂയോർക്കിൽ അഞ്ചു പേർക്ക് കൂടി ഒമിക്രോൺ

ന്യൂയോർക്ക്: ഭീതി വിതച്ച് കൊണ്ട് ഒമിക്രോൺ വൈറസ് ബാധിതരുടെ എണ്ണം ലോകത്ത് ഉയരുന്നതായി റിപ്പോർട്ട്. അമേരിക്കയിൽ അഞ്ചു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ന്യൂയോർക്ക് സിറ്റിയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ഗവർണർ കാത്തി ഹോച്ചുൽ ട്വീറ്റ് ചെയ്തു. ഇതോടെ രാജ്യത്ത് ഒമിക്രോൺ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു.

ന്യൂയോർക്ക് സിറ്റിയിൽ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത് 67കാരിക്കാണ്. ദക്ഷിണാഫ്രിക്കൻ യാത്രക്ക് ശേഷം ന്യൂയോർക്കിൽ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെ രോഗിയെ ക്യൂൻസിലും കണ്ടെത്തി.

കാലിഫോണിയയാണ് യു.എസിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ച നഗരം. പിന്നാലെ മിന്നിസോട്ടയിലും കൊളറാഡോയിലും രോഗബാധിതരെ കണ്ടെത്തി.

നവംബർ 25ന് ദക്ഷിണാഫ്രിക്കയിലാണ് കൊറോണയുടെ വകഭേദമായ ഒമിക്രോൺ വൈറസ് ആദ്യമായി ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. രോഗലക്ഷണങ്ങളെ തുടർന്ന് നവംബർ ഒമ്പതിനാണ് ആദ്യ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചത്.

Tags:    
News Summary - 5 more cases of Omicron reported in New York

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.