അസോട്ട് രാസശാലയിൽ കുടുങ്ങി 500 യുക്രെയ്ൻ പൗരന്മാർ



ലവിവ്: ആഴ്ചകളായി കടുത്ത പോരാട്ടം തുടരുന്ന കിഴക്കൻ യുക്രെയ്‌ൻ നഗരമായ സെവറോഡൊനെറ്റ്‌സ്‌കിന്റെ 80 ശതമാനവും റഷ്യയുടെ നിയന്ത്രണത്തിലായി. നഗരത്തിൽനിന്ന് പുറത്തേക്കുള്ള മൂന്ന് പാലങ്ങളും തകർത്തതായി ലുഹാൻസ്ക് മേഖല ഗവർണർ സെർഹി ഹൈദായി ചൊവ്വാഴ്ച പറഞ്ഞു. വാർത്താവിനിമയവും ഗതാഗതസൗകര്യങ്ങളും അടക്കം തകർക്കുന്ന റഷ്യൻസേനയുടെ യുദ്ധതന്ത്രവും കരുത്തേറിയ പീരങ്കികളും കാരണം യുക്രെയ്ൻ സൈന്യം നഗരത്തിൽനിന്ന് പിന്തള്ളപ്പെട്ടതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് ഫോണിൽ അദ്ദേഹം പറഞ്ഞു. റഷ്യൻ ആക്രമണത്തിൽനിന്ന് രക്ഷതേടി 500ലധികം ജനങ്ങൾ അസോട്ട് രാസശാലയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. യുക്രെയ്ൻ പോരാളികളുമുണ്ട്. കനത്ത റഷ്യൻ ഷെല്ലാക്രമണം നടക്കുന്ന ലിസിചാൻസ്ക് നഗരത്തിൽനിന്ന് 24 മണിക്കൂറിനിടെ 70 പൗരന്മാരെ ഒഴിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. ലുഹാൻസ്ക് മേഖലയിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായും യുക്രെയ്ൻ അധികൃതർ അറിയിച്ചു. അസോട്ട് രാസശാലയിൽ അഭയം പ്രാപിച്ച യുക്രെയ്ൻ പോരാളികൾക്ക് ബുധനാഴ്ച കീഴടങ്ങാൻ അവസരം നൽകിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാസശാലയിൽനിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാൻ ബുധനാഴ്ച മാനുഷിക ഇടനാഴി സ്ഥാപിക്കുമെന്ന് റഷ്യൻ സൈന്യം അറിയിച്ചു.

അതിനിടെ, വിഘടിത മേഖലകളായ ഡോണെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവയുടെ സംരക്ഷണമാണ് റഷ്യയുടെ പ്രധാനലക്ഷ്യമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോ

Tags:    
News Summary - 500 Ukrainian nationals trapped in Azot chemical plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.