ടോക്യോ: തങ്ങളുടെ രോഗത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2011 ലെ ഫുകുഷിമ ആണവ ദുരന്ത സമയത്ത് പ്രദേശത്ത് വസിച്ചിരുന്നവർ കോടതിയെ സമീപിച്ചു. 17 നും 27 നും ഇടയിൽ പ്രായമുള്ള ആറുപേരാണ് ഫുകുഷിമ ആണവനിലയത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക് പവർ കമ്പനിക്കെതിരെ നിയമനടപടി തുടങ്ങിയത്.
ആണവ ദുരന്തത്തെത്തുടർന്ന് ആറുപേർക്കും തൈറോയ്ഡ് കാൻസർ ബാധിച്ചിരുന്നു. മൊത്തം 5.4 ദശലക്ഷം യു.എസ് ഡോളറാണ് ഇവർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. റിക്ടർ സ്കെയിലിൽ ഒമ്പതു രേഖപ്പെടുത്തിയ ഭൂമികുലുക്കവും അതിനെ തുടർന്നുണ്ടായ സൂനാമിയും കാരണമാണ് ജപ്പാനിലെ ഫുകുഷിമ ആണവ നിലയം 2011 മാർച്ച് 11 ന് തകർന്നത്. 300 ഓളം പേർക്ക് അപകടം കാരണം അർബുദം ബാധിച്ചതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.