വാഷിങ്ടൺ ഡി.സി: യു.എസിലെ വിർജീനിയയിലെ സ്കൂളിൽ ആറുവയസ്സുകാരൻ അധ്യാപികക്ക് നേരെ വെടിയുതിർത്തു. റിച്നെക് എലമെന്‍ററി സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം. അധ്യാപികക്ക് ഗുരുതര പരിക്കേറ്റു.
അബദ്ധത്തിലുണ്ടായ വെടിവെപ്പല്ലെന്നും കുട്ടിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. വിശദാംശങ്ങൾ അന്വേഷിച്ചുവരികയാണ്.
സംഭവം ഞെട്ടിച്ചുവെന്ന് സ്കൂൾ സൂപ്രണ്ട് പ്രതികരിച്ചു. തോക്കുകൾ കുട്ടികൾക്ക് ലഭ്യമാകുന്നില്ലെന്ന് ഉറപ്പാക്കാൻ സാമൂഹിക പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂളിലെ വെടിവെപ്പുകൾ മുമ്പും നിരവധി തവണയുണ്ടായിട്ടുണ്ട്. കഴിഞ്ഞ മേയ് 19ന് ടെക്സസിലെ സ്കൂളിൽ 18കാരൻ നടത്തിയ വെടിവെപ്പിൽ 19 കുട്ടികളും രണ്ട് വിദ്യാർഥികളും കൊല്ലപ്പെട്ടിരുന്നു.
യു.എസിൽ 44,000 പേരാണ് കഴിഞ്ഞ വർഷം വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇതിൽ പകുതിയോളം കൊലപാതകം, അബദ്ധവെടി, സ്വയം പ്രതിരോധം എന്നിവയും പകുതി ആത്മഹത്യയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.