ആറു വയസുകാരി കൈത്തോക്കുമായി സ്കൂളിലെത്തി; അമ്മക്കെതിരെ കേസെടുത്തു

വാഷിങ്ടൺ: യു.എസിലെ വിർജീനിയയിൽ ആറു വയസുകാരി കൈത്തോക്കുമായി സ്കൂളിലെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മക്കെതിരെ പൊലീസ് കേസെടുത്തു. ക്രീക്ക് എലിമെന്ററി സ്കൂളിലാണ് സംഭവം. കുട്ടിയുടെ കൈയിൽ തോക്ക് കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മറ്റ് കുട്ടികളെ സുരക്ഷിതമായി വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് സ്കൂൾ അധികൃതർ പൊലീസിൽ വിവരമറിയിച്ചത്.

ആർക്കും പരിക്കൊന്നുമില്ല. കുട്ടിയുടെ അമ്മ ലെറ്റി എം ലോപസി(35)ന് എതിരെയാണ് പൊലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത ഒരാളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റമാണ് ചുമത്തിയത്. ഈ സംഭവത്തെ തുടർന്ന്  സ്കൂളിൽ ആയുധങ്ങളുമായി എത്തുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനം സ്ഥാപിക്കാനൊരുങ്ങുകയാണ്. ആയുധങ്ങളുമായി ആരെങ്കിലും എത്തിയാലുടൻ സൈറൺ മുഴങ്ങുന്ന സംവിധാനമൊരുക്കാനാണ് പദ്ധതി.

ജനുവരിയിൽ വിർജീനിയയിൽ തന്നെയുള്ള സ്കൂളിൽ ആറുവയസുകാരന്റെ വെടിയേറ്റ് അധ്യാപികക്ക് ഗുരുതര പരിക്കേറ്റിരുന്നു. കുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Tags:    
News Summary - 6 year old brings handgun to US school, mother faces charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.