ടോക്യോ: ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിലെ ഹോൺഷു ദ്വീപിന്റെ തെക്കുകിഴക്ക് ഭാഗത്ത് വെള്ളിയാഴ്ചയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ.സി.എസ്) അറിയിച്ചു. പസഫിക് സമുദ്രത്തിലെ ദ്വീപുകൾക്ക് സമീപമുണ്ടായ ഭൂചലനത്തെ തുടർന്ന് ജപ്പാൻ സുനാമി മുന്നറിയിപ്പ് നൽകി. ആളപായം സംബന്ധിച്ച റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ 7.01നാണ് ഭൂചലനം ഉണ്ടായത്. ഇസു ശൃംഖലയിലെ ദ്വീപുകളിലെ ആളുകളോട് കടൽതീരങ്ങളിൽ നിന്നും നദിക്കു സമീപത്തുനിന്നും അകന്നു നിൽക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ദ്വീപുകളുടെ തീരങ്ങളിൽ ഉയരത്തിൽ തിരമാല അടിക്കാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ജപ്പാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.