ഇന്തോനേഷ്യയിൽ ഭൂചലനം: 34 മരണം; നൂറിലേറെ പേർക്ക്​ പരിക്ക്​

ജകാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ഭൂചലനത്തിൽ 34 പേർ മരിച്ചു. 600ലേറെ ആളുകൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു. മാജനെ നഗരത്തിന്​ ആറു കിലോമീറ്റർ വടക്കുകിഴക്കാണ്​ റിക്​ടർ സ്​കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തി‍െൻറ പ്രഭവകേന്ദ്രം​. നിരവധി കെട്ടിടങ്ങൾ നിലം പൊത്തിയിട്ടുണ്ട്​. ​

വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു ഭൂചലനം. ഏഴു സെക്ക​ൻഡോളം ഭൂചലനം നീണ്ടുനിന്നെങ്കിലും സൂനാമി മുന്നറിയിപ്പ്​ നൽകിയി​ട്ടില്ല. രണ്ടു ഹോട്ടലുകളും വെസ്​റ്റ്​​ സുലവേസി ഗവർണറുടെ ഓഫിസും ഒരു മാളും ഉൾപ്പെടെ 60 കെട്ടിടങ്ങൾ തകർന്നു. 15,000 പേരെ സുരക്ഷിതസ്​ഥലങ്ങളിലേക്ക്​ മാറ്റി. രണ്ട്​ ഹോട്ടലുകൾ, ആശുപത്രി, ഗവർണറുടെ ഓഫിസ്​, മാൾ, നിരവധി കെട്ടിടങ്ങൾ എന്ന ഭൂചലനത്തിൽ തകർന്നു.

തകർന്ന ആശുപത്രിയിൽ 12ലേറെ രോഗികളും ജീവനക്കാരും കുടുങ്ങിക്കിടക്കുകയാണ്​. മേഖലയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലം തകർന്നതാണ്​ കാരണം. പ്രദേശത്ത്​ വൈദ്യുതിവിതരണവും നിലച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.