ലണ്ടൻ: യുക്രെയ്ൻ തലസ്ഥാനമായ കിയവിലെ ബൊറോദിയങ്ക നഗരത്തിൽനിന്ന് ഒമ്പതു മൃതദേഹങ്ങൾ കണ്ടെത്തി. ക്രൂരമായ മർദനങ്ങൾക്കിരയാക്കപ്പെട്ടതിന്റെ അടയാളങ്ങൾ മൃതദേഹങ്ങളിലുണ്ട്. സിവിലിയൻമാരാണ് കൊല്ലപ്പെട്ടതെന്നും നിരായുധരായ ഇവർക്കെതിരെ റഷ്യൻ സേന വെടിയുതിർക്കുകയായിരുന്നുവെന്നും മുതിർന്ന യുക്രെയ്ൻ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
15കാരിയുൾപ്പെടെ മൂന്നുപേരെയാണ് ഒരു കുഴിമാടത്തിൽ അടക്കിയത്. മറ്റൊന്നിൽ ആറുപേരെയും. അധിനിവേശത്തിന്റെ തുടക്കത്തിൽ കിയവ് കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ ആക്രമണം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ കൂട്ടമായി അടക്കംചെയ്ത കുഴിമാടങ്ങൾ അടുത്തിടെ കിയവിലെ പ്രാന്തപ്രദേശങ്ങളിൽനിന്ന് കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.