മനില: വോഗ് മാസികയുടെ ഏപ്രിൽ ലക്കത്തിൽ കവർ ചിത്രമായി ഇന്തോനേഷ്യയിലെ തലമുതിർന്ന ടാറ്റൂ കലാകാരി. 106 വയസുള്ള പരമ്പരാഗത ടാറ്റൂ കലാകാരി അപ്പൊ വാങ്-ഓഡ് ആണ് വോഗ് മാസികയുടെ മുഖചിത്രമായത്. ഇവർ മരിയ ഒഗ്ഗെയ് എന്ന പേരിലും അറിയപ്പെടാറുണ്ട്. വോഗ് മാസികയുടെ കവർ ചിത്രമാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണീ മുത്തശ്ശി.
ഫിലിപ്പീൻസിലെ കലിംഗ പ്രവിശ്യയിലെ പർവത ഗ്രാമമായ ബുസ്‌കലാനിൽ താമസിക്കുന്ന അപ്പോ വാങ്-ഓഡ് കൗമാരപ്രായത്തിൽ തന്നെ കൈകൊണ്ട് ടാറ്റൂ ചെയ്യുന്ന തദ്ദേശീയ പാരമ്പര്യം പഠിച്ചെടുത്തു. ജ്യാമിതീയ രൂപങ്ങൾ ടാറ്റു ചെയ്യുന്നതിൽ വിദഗ്ധയായതിനാൽ നിരവധിയാളുകളാണ് ടാറ്റു ചെയ്യാനായി കലിംഗയിലെത്തുന്നത്.
ആളുകൾ പച്ച കുത്താൻ വരുന്നിടത്തോളം കാലം താൻ പണി നിർത്തില്ലെന്നാണ് വാങ്-ഓഡ് പറയുന്നത്. തന്റെ പാരമ്പര്യം അവസാനിക്കാതിരിക്കാൻ അടുത്ത തലമുറയെ പച്ചകുത്താൻ പരിശീലിപ്പിക്കുന്നുമുണ്ട് ഈ മുത്തശ്ശി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.