വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവിനെ പന്ത്രണ്ടുകാരന്‍ വെടിവച്ചു കൊലപ്പെടുത്തി

നോര്‍ത്ത് കരോലിന: വീട്ടില്‍ അര്‍ധരാത്രി അതിക്രമിച്ച് കയറിയ മോഷ്ടാവ് പന്ത്രണ്ടുകാരന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഫെബ്രുവരി 13ന് ശനിയാഴ്ച യു.എസിലെ നോർത്ത് കരോലിനയിലെ സൗത്ത് വില്യം സ്ട്രീറ്റിലായിരുന്നു സംഭവം. വീട്ടില്‍ കയറിയ രണ്ട് പേർ പണം ആവശ്യപ്പെടുകയും കുട്ടിയുടെ അമ്മൂമ്മയായ എല്ലിസിനെ (78) വെടിവെക്കുകയും ചെയ്തു. ഇതു കണ്ട കുട്ടി വീടിനകത്തുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് മോഷ്ടാക്കൾക്ക് നേരെ നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമികൾ രണ്ടു പേര്‍ക്കും വെടിയേറ്റുവെങ്കിലും ഇവര്‍ ഓടി രക്ഷപെട്ടു. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് പരിസരത്ത് നടത്തിയ തെരച്ചിലിനിടെ പ്രതികളിലൊരാള്‍ വെടിയേറ്റു വീണത് കണ്ടു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാലിനു വെടിയേറ്റ എല്ലിസ് പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നതായി പൊലീസ് അറിയിച്ചു. രണ്ടാമത്തെ പ്രതിക്കായി പൊലീസ് അന്വേഷണത്തിലാണ്. എല്ലിസിന്‍റെ കൊച്ചുമകനാണ് വെടിയുതിര്‍ത്ത 12കാരനെന്ന് ഇവരുടെ ബന്ധു അറിയിച്ചു.

Tags:    
News Summary - A 12-year-child shot and killed a burglar who broke into his home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.